കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടു. വള്ളിയായി സ്വദേശി ശ്രീധരന്(70) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. പാനൂരിലെ കൃഷിയിടത്തില്വച്ചായിരുന്നു ആക്രമണം. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്റെ കൃഷിയിടമുള്ളത്. രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. ഇവിടെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ദേഹമാസകലം സാരമായി പരിക്കേറ്റ് ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ശ്രീധരനെ കണ്ടെത്തിയത്. പ്രദേശത്ത് ഇതിനു മുന്‍പും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.
Read MoreDay: March 2, 2025
എട്ട് വ്യാവസായിക മേഖലകളുടെ ഉത്പാദന വളർച്ചയിൽ വർധനവ്: ജനുവരിയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം ഉത്പാദനം കുറഞ്ഞു
ന്യൂഡൽഹി: പ്രധാന എട്ട് വ്യാവസായിക മേഖലകളുടെ ഉത്പാദന വളർച്ചയിൽ ജനുവരിയിൽ നേരിയ വർധനവ്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, രാസവളങ്ങൾ, സ്റ്റീൽ, സിമൻറ്, വൈദ്യുതി എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന എട്ട് പ്രധാന മേഖലകളിൽ ജനുവരിയിൽ 4.6 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം ഇതേ മാസം 4.2 ശതമാനം വളർച്ചമാത്രമേ നേടാനായുള്ളൂ. 2024 ഡിസംബറിൽ രേഖപ്പെടുത്തിയ 4.8 ശതമാനത്തേക്കാൾ നേരിയ കുറവാണ്. ജനുവരിയിൽ സിമന്റ് മേഖല 15 മാസത്തെ ഏറ്റവും ഉയർന്ന 14.5 ശതമാനത്തിലെത്തി. ഡിസംബറിൽ സിമന്റ് മേഖല 4 ശതമാനം വളർച്ചയാണ് നേടിയത്. ഈ ജനുവരിയിൽ കൽക്കരി ഉത്പാദനം 2024 ജനുവരിയെക്കാൾ 4.6% വളർന്നു. എന്നാലിത് നാല് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണ്. പെട്രോളിയം റിഫൈനറി ഉത്പാദനം 8.3 ശതമാനം ഉയർന്നു. ഡിസംബറിൽ 2.8 ശതമാനത്തിലായിരുന്നു. ഈ വർഷം ജനുവരിയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം…
Read Moreകെഎസ്ആർടിസി ബസുകളുടെ വാടകനിരക്ക് കുറയ്ക്കും: ജനകീയമാക്കാനും കൂടുതൽ ആളുകൾ ബസ് വാടകയ്ക്ക് എടുക്കാനും തയാറാക്കുമെന്ന് വിലയിരുത്തൽ
ചാത്തന്നൂർ: കെഎസ്ആർടിസി സ്വകാര്യാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന ബസുകളുടെ വാടക നിരക്ക് നേർപകുതിയായി കുറയ്ക്കാൻ ശിപാർശ. ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർമാരുടെ യോഗമാണ് ശിപാർശ നല്‍കിയത്. ധനകാര്യ വിഭാഗം ശിപാർശ അംഗീകരിച്ചാൽ കോർപറേഷനും പൊതുജനങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടും. സ്വകാര്യബസ് ഓപ്പറേറ്റർമാരുമായുള്ള മത്സരത്തെ നേരിടാനും ഡിപ്പോകളിൽ ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുന്ന ബസുകൾ പ്രയോജനപ്പെടുത്താനും നിരക്ക് കുറയ്ക്കുന്നതുകൊണ്ട് കഴിയും. വിവാഹം, വിവാഹനിശ്ചയം, കുടുംബപരിപാടികൾ, സംഘടനാ പരിപാടികൾ തുടങ്ങിയവയ്ക്കാണ് ബസ് വാടകയ്ക്ക് നല്‍കുന്നത്. വാടകനിരക്ക് കുറച്ചാൽ ഇത് ജനകീയമാക്കാനും കൂടുതൽ ആളുകൾ ബസ് വാടകയ്ക്ക് എടുക്കാനും തയാറാക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഓർഡിനറി ബസുകൾ നാല് മണിക്കൂർ വാടകയ്ക്ക് നല്‍കുന്നതിന് 8500 രൂപയാണ് ഈടാക്കുന്നത്. 75 കിലോമീറ്റർ ദൂരമായി നിജപ്പെടുത്തിയിട്ടുണ്ട്. നാല് മണിക്കൂറിലധികം സമയമെടുത്താൽ മണിക്കൂറിന് 500 രൂപ വീതം അധികം നല്‍കണം. 75 കിലോമീറ്റർ അധികരിച്ചാൽ 65 രൂപ കിലോമീറ്ററിന് അധികം നല്‍കണം. വാടക 4500…
Read Moreവ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട മികച്ച ഉദ്യോഗസ്ഥൻ: ശിവശങ്കറിനെ പുകഴ്ത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ നേട്ടങ്ങളെ പേരു പറയാതെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്കു വഹിച്ച ഉദ്യോഗസ്ഥന്റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്റെ പേരിൽ അദ്ദേഹം വലിയ വേട്ടയാടൽ നേരിടേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എം. ശിവശങ്കറിന്റെ സേവനങ്ങളെ പുകഴ്ത്തിയത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം. ശിവശങ്കറിനെ ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ ശിവശങ്കർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സ്റ്റാർട്ടപ്പ് മേഖലയിൽ 2023-2024 കാലഘട്ടത്തിൽ കേരളത്തിൽ 254 ശതമാനം വളർച്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ശരാശരി 44 ശതമാനം മാത്രമായിരിക്കേയാണ്…
Read Moreഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്രം സൃഷ്ടിച്ച് കാരിത്താസ് ആശുപത്രി
കോട്ടയം: സംസ്ഥാനത്ത് ഇതാദ്യമായി എന്‍ഹാന്‍സ്ഡ് ഹിപ് പ്രോട്ടോകോള്‍ ഉപയോഗിച്ച് ഒരേസമയം രണ്ട് ഇടുപ്പ് സന്ധികളും റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് കാരിത്താസ് ആശുപത്രി ശസ്ത്രക്രിയാരംഗത്ത് ഒരു പുതിയ തുടക്കം കുറിച്ചു. പുനലൂര്‍ സ്വദേശിനിയായ നാല്പതിനാല് വയസുള്ള യുവതി രണ്ട് ഇടുപ്പ് സന്ധികളുടെ തീവ്രവേദനയും നടക്കാനുള്ള ബുദ്ധിമുട്ടുമായാണ് കാരിത്താസ് ആശുപത്രിയിലെത്തിയത്. സന്ധിവാതം ബാധിച്ച് ഈ യുവതിയുടെ രണ്ട് ഇടിപ്പ് സന്ധികളും ഒരേ സമയം പൂര്‍ണമായും തേഞ്ഞു പോയതായിരുന്നു. തുടര്‍ന്നാണ് രണ്ട് സന്ധികളും ഒരേ സമയം റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കാനായി തീരുമാനിച്ചത്. സാധാരണയായി ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടും. ഇതില്‍ പ്രധാനമായവ കൃത്രിമ സന്ധിയുടെ അസ്ഥിരത കാലുകളുടെ നീളത്തിലുണ്ടകുന്ന വ്യത്യാസം, കൃത്രിമ സന്ധിയുടെ ചലന ശേഷിക്കുറവ് എന്നിവയാണ്. അത്യാധുനിക റോബോട്ടിക് ശസ്ത്രകിയയിലൂടെ ഈ പ്രശ്നങ്ങള്‍ എതാണ്ട് പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും. എന്‍ഹാന്‍സ്ഡ് ഹിപ് പ്രോട്ടോകോള്‍ എന്ന അതി…
Read More