ബെയ്ജിംഗ്: അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10 മുതൽ15 ശതമാനം വരേ അധിക തീരുവ ചുമത്തുമെന്ന് ചൈന. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും എന്നും ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസിൽനിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15 ശതമാനം അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സോയാബീൻ, പന്നിയിറച്ചി, ബീഫ്, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 10 ശതമാനം വർധിപ്പിക്കും. ഇന്ന് മുതൽ ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് നിലവിലുള്ള തീരുവകൾക്ക് പുറമേ 10 ശതമാനം അധിക തീരുവ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ചൈനക്കു പുറമേ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കും ഇന്നുമുതൽ അമേരിക്ക അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
Read MoreDay: March 4, 2025
മൂന്നാമതും ഭരണം കിട്ടിയാൽ? പിണറായിയുടെ മൂന്നാമൂഴത്തെ പിന്തുണച്ച് എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും
തിരുവനന്തപുരം: മൂന്നാമതും ഭരണം കിട്ടിയാൽ എൽഡിഎഫ് സർക്കാരിനെ നയിക്കാൻ പിണറായിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും. സിപിഎം സംസ്ഥാന സമ്മേളനം മറ്റന്നാൾ കൊല്ലത്ത് തുടങ്ങാനിരിക്കെയാണ് ഇരുനേതാക്കളുടെയും പ്രതികരണം. മൂന്നാം ഇടത് സർക്കാരിനെ നയിക്കാൻ പിണറായി വിജയന് അയോഗ്യതയില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പിണറായിക്ക് പ്രായപരിധി ബാധകമല്ല. അടുത്ത ഇടത് സർക്കാരിനെ നയിക്കാൻ പിണറായി യോഗ്യനാണ്. തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഭരണനിർവഹണത്തിന് പാർട്ടിയിൽ പ്രായപരിധിയില്ലെന്ന് ഇ.പി. ജയരാജനും വ്യക്തമാക്കി. പിണറായിയുടെ സേവനം പാർട്ടി കാണുന്നുണ്ട്. മൂന്നാമതും പിണറായി വിജയനായിരിക്കുമോ ഇടതുപക്ഷത്തെ നയിക്കുന്നതെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും മികച്ച ഭരണാധികാരിയാണ് പിണറായി വിജയനെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും മനസ് തുറന്നത്. പിണറായിയുടെ കഴിവിനെയും പ്രാപ്തിയെയും…
Read Moreഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ സാമ്പത്തിക-ആയുധ സഹായം നൽകില്ല: യുക്രെയ്നുള്ള സൈനികസഹായം അമേരിക്ക നിർത്തി
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ്-വ്ലോഡിമർ സെലൻസ്കി തർക്കത്തിനു പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക മരവിപ്പിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക-ആയുധ സഹായം നൽകില്ല. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയാറായാൽ സഹായം തുടരും. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽനിന്നു പരസ്യ ക്ഷമാപണവും വൈറ്റ്ഹൗസ് പ്രതീക്ഷിക്കുന്നു. സമാധാനത്തിനു വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നു ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. സെലൻസ്കിയെ സമ്മർദത്തിലാക്കി യുദ്ധം അവസാനിപ്പിക്കാനാണ് യുഎസിന്റെ നീക്കം. യുക്രൈനിലെ ധാതുവിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയാറാണെന്നു സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിനു തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് ചുമത്തുമെന്നു ട്രംപ് വ്യക്തമാക്കി.
Read Moreബ്ലൂടൂത്ത് ഉപയോഗിച്ചും പണം കൈമാറാം; ഓഫ് ലൈൻ പേയ്മെന്റുകൾ അവതരിപ്പിക്കാൻ യുപിഐ
കൊല്ലം: പണരഹിത സാമ്പത്തിക ഇടപാടുകളിൽ പുതിയ പരിഷ്കാരത്തിന് യുപിഐ തയാറെടുപ്പുകൾ തുടങ്ങി. ഇതിൽ വിപുലമായ സവിശേഷതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ഡിജിറ്റൽ പേയ്മെൻ്റുകളുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കണക്ടടിവിറ്റി. ഇൻ്റർനെറ്റ് കണക്ടിവിറ്റിയിൽ തടസങ്ങൾ നേരിടുമ്പോൾ ഞൊടിയിടയിലുള്ള ഡിജിറ്റൽ സാമ്പത്തിക കൈമാറ്റം അസാധ്യമാകുന്നു. ഇതിന് പരിഹാരം കാണാൻ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ ( എൻഎഫ്സി) അല്ലെങ്കിൽ ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓഫ് ലൈൻ പേയ്മെൻ്റുകൾ അവതരിപ്പിക്കാനാണ് യുപിഐ ഒരുക്കങ്ങൾ തുടങ്ങിയിട്ടുള്ളത്.ഇൻ്റർനെറ്റ് കണക്ഷനുകൾ ഇല്ലാതെ ഇടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇത് ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അടക്കമുള്ളവർക്ക് ഡിജിറ്റൽ പേയ്മെൻ്റുകൾ അതിവേഗം ആക്സസ് ചെയ്യാൻ സഹായിക്കും എന്നാണ് യുപിഐയുടെ വിലയിരുത്തൽ.ഇതുകൂടാതെ ഡിജിറ്റൽ ഇടപാടുകൾ ആഗോള തലത്തിൽ വ്യാപിപ്പിക്കാനും യുപിഐ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇപ്പോൾ യുഎഇ, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ യുപിഐ…
Read Moreതിരുവനന്തപുരത്ത് തീരമേഖലയിൽ വ്യാപക റെയ്ഡ്; ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം: തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിമരുന്ന് വിൽപ്പനയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പോലീസ് വ്യാപക റെയ്ഡ് നടത്തി. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി കെ.എസ്. സുദർശനന്റെ നിർദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. കഠിനംകുളം, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ എന്നീ തീരപ്രദേശങ്ങളിലും റോഡുകളിലുമായാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി പത്തിന് ആരംഭിച്ച പരിശോധന ഇന്ന് വെളുപ്പിന് ആറുവരെ നീണ്ടു. പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീൻ (26) എന്നയാളിൽ നിന്നു ലഹരി മരുന്ന് പിടികൂടി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. പ്രദേശത്തു ലഹരി വിൽക്കുന്നവരിൽ പ്രധാനകണ്ണികളിൽ ഒരാൾ ആണ് പിടിയിലായ അസറുദ്ധീൻ എന്ന് പോലീസ് പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുന്നതാണ്. സെന്റ് ആൻഡ്രൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ…
Read Moreകലിപ്പനും കാന്താരിയുമൊക്കെ ഇനി അങ്ങോട്ട് മാറി നിൽക്ക്… കുരങ്ങൻമാരെപ്പോലെ രസികർ ആകണം ആണുങ്ങൾ: യുവതികൾക്കിഷ്ടം ‘മങ്കി ടൈപ്പ്’ പുരുഷന്മാരെ
ഡേറ്റിംഗ് ഇന്നൊരു ട്രെന്റായി മാറിയിരിക്കുകയാണ്. ധാരാളം ഡേറ്റിംഗ് ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. ചൈനയിലെ ഡേറ്റിംഗ് രീതി ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ സ്ത്രീകൾ ‘മങ്കി ടൈപ്പ്’ പുരുഷൻമാരിലാണ് ഏറ്റവും കൂടുതൽ ആകൃഷ്ടരാകുന്നത്. ഫിറ്റായ ബോഡിയും കുരങ്ങുകളെപ്പോലെയുള്ള വലിയ കണ്ണുകളുമുള്ള പുരുഷന്മാരെയാണ്’മങ്കി ടൈപ്പ് മെൻ’ എന്ന് വിളിക്കുന്നത്. ഇത്തരം ആണുങ്ങൾ അത്ര വലിയ സീരിയസ് പുരുഷൻമാർ ഒന്നുമല്ല. നർമം കലർന്ന അവരുടെ സംസാര രീതിയാണ് സ്ത്രീകളെ അവരിലേക്ക് അടുപ്പിക്കുന്നത്. മങ്കി ടൈപ്പ് പുരുഷൻമാർ ഊർജസ്വലർ ആയിരിക്കും. എന്ത് പ്രശ്നം വന്നാലും തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുമെന്നാണ് ചൈനയിലെ സ്ത്രീകൾ പറയുന്നത്. എന്തായാലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മസിൽ പിടുത്തക്കാരായ ആണുങ്ങളേക്കാൾ മങ്കി ടൈപ്പ് പുരുഷൻമാർക്കാണ് ഫാൻസ് കൂടുതൽ ഉള്ളത്.
Read Moreയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകം: മൃതദേഹമടങ്ങിയ പെട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ചണ്ഡീഗഢ്: ഹരിയാനയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിന് കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കിയാണു പ്രതി ഹിമാനിയെ കൊന്നതെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് രോഹ്തക്കിലെ ഒരു ബസ് സ്റ്റേഷനു സമീപത്തുനിന്നു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. ഹിമാനിയും സച്ചിനും സുഹൃത്തുക്കളാണെന്നും പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പാണ് സമൂഹമാധ്യമത്തിലൂടെ ഇരുവരും തമ്മിൽ പരിചയപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
Read Moreഅന്ത ഭയം ഇരിക്കട്ടും… മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസറെ വനിതാ ജീവനക്കാർ പഞ്ഞിക്കിട്ടു
രാജസ്ഥാനിൽ ആശുപത്രിയിലെ വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസർക്കു ക്രൂരമർദനം. സംസ്ഥാനത്തെ ഒരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന നഴ്സിംഗ് ഓഫീസർക്കാണ് മർദനമേറ്റത്. സ്ഥാപനത്തിലെ വനിതാ സുരക്ഷാ ജീവനക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തുടർന്നു വിഷയത്തിൽ മറ്റു വനിതാ ജീവനക്കാരും ഇടപെടുകയായിരുന്നു. ചില വനിതാ ജീവനക്കാർ അയാളെ പുറത്തേക്കു കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രി മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreയുകെയില്‍ ജോലി വാഗ്ദാനം ചെയ്തു 3.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കോട്ടയം സ്വദേശി പിടിയില്‍
പത്തനംതിട്ട: നഴ്സിംഗ് കഴിഞ്ഞ യുവതിയെ യുകെയില്‍ ഫൈന്‍ ദിനിഗിംഗ് എന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയ കേസില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളില്‍ വീട്ടില്‍ തോമസ് ജോണാണ് (52) അറസ്റ്റിലായത്. ഓഫര്‍ ലെറ്റര്‍ കാണിച്ചു 2022 സെപ്റ്റംബര്‍ 28ന് തോമസ് ജോണ്‍ പരാതിക്കാരിയുടെ കൈയില്‍ നിന്നും 3,50,000 കൈപ്പറ്റിയശേഷം വീസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ അഞ്ചല്‍ പോലീസ് സമാന കേസില്‍ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സ്പെഷല്‍ ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചുവരികയായിരുന്നു. ഇയാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കെതിരേ തിരുവല്ല, പോത്താനിക്കാട്, അഞ്ചല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ടെന്ന്…
Read Moreചാമ്പ്യന്‍സ് ട്രോഫി സെമി ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം ഉച്ചകഴിഞ്ഞ് 2.30 മുതൽ
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മത്സരം തുടങ്ങും. വേദി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍ സ്പോര്‍ട്സിലും കളി കാണാം. 2023ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് കണക്കു തീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസ് ക്യാപ്റ്റന്‍. ലോകകപ്പ് ഫൈനലിനുശേഷം ഏകദിനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. രണ്ടാം സെമിയിൽ നാളെ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.
Read More