ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പൊണ്ണത്തടി. തെറ്റായ ഭക്ഷണശീലങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയുമാണ് ഇതിനു കാരണമായി എടുത്തുപറയേണ്ടത്. വ്യായാമം, ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, മറ്റു ജനിതക ഘടകങ്ങൾ എന്നിവ അമിതവണ്ണത്തിനു കാരണമാകാം. ജീവിതശൈലി ക്രമീകരിക്കുക എന്നതാണ് ഇതിന്റെ പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആദ്യം വൈദ്യപരിശോധനശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ഒരു വൈദ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അതിനുശേഷമേഡയറ്റും വ്യായാമവും തുടങ്ങാവൂ. ഡയറ്റിംഗ് എന്നാൽ ആഹാരം കഴിക്കാതിരിക്കലല്ല. ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ കഴിക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് കിലോക്കണക്കിന് ഭാരം കുറയ്ക്കാമെന്ന മോഹന വാഗ്ദാനങ്ങളിൽ വീണുപോകരുത്. ഒരു വ്യക്തിയുടെ പ്രായം, ശാരീരികാവസ്ഥ, ജോലി, ജീവിത സാഹചര്യങ്ങൾ, മറ്റ് രോഗങ്ങൾ എന്നിവ കണക്കിലെടുത്തുവേണം ഭക്ഷണ നിയന്ത്രണം. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കേണ്ടത് പരമപ്രധാനം. ആഹാര ക്രമീകരണം എങ്ങനെ?ഒരു ദിവസം വേണ്ട ഊർജത്തിന്റെ 45-60% വരെ…
Read MoreDay: March 5, 2025
ഇനിയൊരു പ്രണയബന്ധത്തിനു താത്പര്യമില്ല
ജീവിതത്തിലേക്കു തിരിഞ്ഞ് നോക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയ പരിപാടി ബിഗ് ബോസ് ആണ്. അറിയില്ലായിരുന്നു അതിനെക്കുറിച്ച്. അറിയാതെ കൊണ്ട് തലവച്ചതാണ്. സൗഹൃദവലയങ്ങളിലൂടെ സിനിമകൾ ഉണ്ടായി വരുന്ന ട്രെൻഡ് ഇന്ന് മലയാള സിനിമയിലുണ്ട്. എനിക്ക് സിനിമാ മേഖലയിൽ വളരെ അടുത്ത സൗഹൃദങ്ങളില്ല. അമ്മയിലെ അംഗവുമല്ല. ഒരു സിനിമയിൽ എത്താനോ നല്ല കഥാപാത്രങ്ങൾ ചെയ്യാനോ ടാലന്റ് വേണമെന്നില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതിന് ഭാഗ്യമുണ്ടാവണം. നല്ല ബന്ധങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ പിടിച്ചുനിൽക്കാനാവും. മീഡിയ ഇൻഡസ്ട്രി എന്ന് പറയുന്നത് കയ്യാല പുറത്തെ തേങ്ങ പോലെയാണ്. ഒന്നുങ്കിൽ ഇങ്ങോട്ട് അല്ലെങ്കിൽ അങ്ങോട്ട് ആവും. സിനിമയിൽ അല്ലാത്ത സൗഹൃദങ്ങൾ നോക്കിയാൽ 15 വർഷത്തിലധികമായി ഉള്ള സൗഹൃദങ്ങളുണ്ട്. എന്റെ ജീവിതത്തിലേക്കു വരാൻ എളുപ്പമാണ്. വിട്ടുപോകാനാണ് ബുദ്ധിമുട്ട്. എന്നാൽ വിട്ടുപോകുന്നവരുമുണ്ട്. ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മണ്ടിയാണ്. എത്ര കിട്ടിയാലും പഠിക്കില്ല എന്ന കൂട്ടത്തിൽപ്പെടുന്നയാളാണ് ഞാൻ. എന്നാൽ പ്രായമാകുന്തോറും കാര്യങ്ങൾ…
Read Moreമൂവരും എവിടെ പോകുന്നു? ചോദ്യങ്ങളുമായി ആരാധകർ
താരങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രി കാണുന്നതു പോലെ തന്നെ ഓഫ് സ്ക്രീനിലെ അടുപ്പവും തമ്മിലുള്ള സൗഹൃദവുമൊക്കെ കാണാൻ ആരാധകർക്ക് ഏറെയിഷ്ടമാണ്. താരങ്ങളുടെ ഗെറ്റ് റ്റുഗദർ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെയുള്ള കമ്യൂണിക്കേഷനുമൊക്കെ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. നടൻ സുരാജ് വെഞ്ഞാറമൂട് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുരാജിനൊപ്പം ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരെയും ചിത്രത്തിൽ കാണാം . ചെന്നൈയിൽ നിന്നു പകർത്തിയ ചിത്രമാണിത്. എയർപോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. മൂവരും ഒരുമിച്ച് എവിടെ പോവുകയാണെന്നാണ് ആരാധകർ തിരക്കുന്നത്.
Read Moreമാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്
കൊച്ചി: മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കോ സിനിമക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്കോ വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും ഷെരീഫ് മുഹമ്മദ് പറഞ്ഞു. വരാന്‍ ഇരിക്കുന്ന കാട്ടാളന് എന്ന സിനിമയിലും കുറച്ചു വയലന്‍സ് സീനുകളുണ്ട്. മാര്‍ക്കോയിലെ അതിക്രൂര വയലന്‍സ് ദൃശ്യങ്ങള്‍ കഥയുടെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാന്‍ ശ്രമിക്കണം. മാര്‍ക്കോയിലെ ഗര്‍ഭിണിയുടെ സീന്‍ സിനിമയ്ക്ക് ആവശ്യമുള്ളതായിരുന്നു. ‘ഏറ്റവും വയലന്‍സ് ഉള്ള സിനിമ’ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാര്‍ക്കോ 18+ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാന്‍ കുട്ടികള്‍ ഒരിക്കലും തിയേറ്ററില്‍ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More“സലൈവ ടെസ്റ്റിംഗ് കിറ്റ് ‘ ഇല്ല; കഞ്ചാവ് വലിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ മണത്തു നോക്കി പോലീസ്
കൊച്ചി: കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള “സലൈവ ടെസ്റ്റിംഗ് കിറ്റ്’ ഇല്ലാത്തതിനാല്‍ പിടിച്ചെടുത്ത കഞ്ചാവ് ഇപ്പോഴും മണത്തു നോക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ പോലീസുകാര്‍. പോലീസിനെ കാണുമ്പോള്‍ കഞ്ചാവ് ബീഡി വലിക്കുന്നവര്‍ അത് എറിഞ്ഞു കളയുന്ന സ്ഥിതിവിശേഷമാണ് പലപ്പോഴും ഉണ്ടാകുന്നത്. കഞ്ചാവാണോ ഉപയോഗിച്ചതെന്ന് പരിശോധിക്കാന്‍ ഉപകരണം ഇല്ലാത്തതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ കൈവശമുള്ള കഞ്ചാവ് മണത്തു നോക്കിയും ചുറ്റുമുള്ള സാഹചര്യത്തെളിവുകള്‍ നോക്കിയുമാണ് പലപ്പോഴും കേസ് എടുക്കുന്നത്. മഹസര്‍ തയാറാക്കുന്നതും ഇത്തരത്തില്‍ തന്നെയാണ്. പിടികൂടുന്ന സമയം കഞ്ചാവ് വലിച്ച് തീര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധനയ്ക്കായി തെളിവ് ശേഖരിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കേസ് കോടതിയിലെത്തുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലീസില്‍ മാത്രമാണ് ലഹരി പരിശോധനയ്ക്കായുള്ള ഡ്രഗ് ഡിറ്റക്ഷന്‍ അനലൈസര്‍ ഉള്ളത്. കൊക്കൈന്‍ ഉള്‍പ്പെടെ ആറിനത്തിലുള്ള നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഈ ഉപകരണത്തിലൂടെ പരിശോധന…
Read Moreനാല് കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി ആറ് പേർ പിടിയിൽ
ആലുവ: നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ ആലുവ പോലീസിന്റെ പിടിയിൽ. ഇന്നലെ രാത്രി എട്ടരയോടെ പമ്പ് ജംഗ്ഷനിലെ ഹോട്ടലിൽ നിന്നും ഒഡീഷ കണ്ട മാൽ സ്വദേശി മമത ദിഗിൽ (28)നെയാണ് നാലു കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്. പുലർച്ചെ നടന്ന പരിശോധനയിൽ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ (29) ,കുൽദർ റാണ (55), ഇയാളുടെ ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാർ, രാംബാബു സൂന എന്നിവർ പിടിയിലായത്.
Read Moreവ്യാജ ബുക്കിംഗിലൂടെ തിയറ്റർ കാലിയാക്കി; സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ കേസ്
കാഞ്ഞങ്ങാട്: പരസ്പരം പാര പണിത് മലയാള സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന കാര്യത്തിൽ തിയറ്റർ ഉടമകളും പിന്നിലല്ലെന്ന് തെളിയിച്ച് വടക്കുനിന്നൊരു സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ തിയറ്ററിൽ ഒരു ഷോയ്ക്കുള്ള മുഴുവൻ ടിക്കറ്റുകളും മുൻകൂട്ടി ഓൺലൈനായി ബുക്കുചെയ്യുകയും അവസാനനിമിഷം എല്ലാം റദ്ദാക്കുകയും ചെയ്ത് തിയറ്റർ കാലിയാക്കി രണ്ടുതവണ സിനിമാ പ്രദർശനം മുടക്കിയതിന് സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ദീപ്തി സിനിമാസ് ഉടമ രാജ്കുമാർ നല്കിയ പരാതിയിൽ കാഞ്ഞങ്ങാട്ടെ തന്നെ വിജിഎം മൾട്ടിപ്ലക്സ് ഉടമ പി.കെ. ഹരീഷിനെതിരെയാണ് കേസെടുത്തത്. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ദീപ്തി സിനിമാസിലെ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തത് ഹരീഷിന്റെ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തിയത്. ആഴ്ചകൾക്കു മുമ്പായിരുന്നു സംഭവം. രേഖാചിത്രം എന്ന സിനിമയാണ് രണ്ട് തിയറ്ററുകളിലും പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ദീപ്തി സിനിമാസിൽ ഷോ തുടങ്ങുന്നതിന് ഏറെനേരം മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും ഓൺലൈനായി…
Read Moreപാക്ക് ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി; ട്വന്റി 20 ടീമിൽനിന്നു ക്യാപ്റ്റനും ബാബർ അസവും പുറത്ത്
ഇസ്ലാമാബാദ്: ഐസിസി ടൂർണമെന്റായ ചാന്പ്യൻസ് ട്രോഫിയിൽനിന്ന് സെമിപോലും കാണാതെ പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻഅഴിച്ചുപണി. ന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ, മുൻ ക്യാപ്റ്റൻ ബാബർ അസം എന്നിവർ ഉൾപ്പെടെ ട്വന്റി 20 ടീമിൽനിന്നു പുറത്തായി. പേസ് ബോളർമാരായ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ബാറ്റർമാരായ സൗദ് ഷക്കീർ, കമ്രാൻ ഗുലം തുടങ്ങിയവർക്ക് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി. റിസ്വാനെ ഏകദിന ടീമിന്റെ നായകനായി നിലനിർത്തിയപ്പോൾ, ബാബറിനും ടീമിൽ ഇടം നൽകി. ചാന്പ്യൻസ് ട്രോഫിയിൽ കളിച്ച ടീമിലെ മിക്ക താരങ്ങളെയും നിലനിർത്തുകയും ചെയ്തു. മാർച്ച് 16ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. യുവതാരം സൽമാൻ അലി ആഗ നയിക്കുന്ന ട്വന്റി 20 ടീമിൽ, ഷദാബ് ഖാനാണ് ഉപനായകൻ.
Read Moreക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സ്കൂളിലെ പ്യൂണ്‍; നിര്‍ണായക കണ്ടെത്തലും അറസ്റ്റുമായി ക്രൈംബ്രാഞ്ച്
മലപ്പുറം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൾ നാസറിനെ അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.അബ്ദുൾ നാസർ ജോലി ചെയ്യുന്ന സ്കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം. എസ്എസ്എല്‍സിയുടെയും പ്ലസ്വണിന്റെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. എം എസ് സൊല്യൂഷന് യൂട്യൂബ് ചാനലില്‍ ക്ലാസുകള്‍ തയാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ. ഫഹദ്, പാവങ്ങാട് സ്വദേശി വി. ജിഷ്ണു എന്നിവരെ ക്രൈംബ്രാഞ്ച് കേസില്‍…
Read Moreകണ്ണൂർ കരിക്കോട്ടക്കരിയിൽ ജനവാസമേഖലയിൽ കാട്ടാന; വനംവകുപ്പിന്റെ വാഹനം ആക്രമിച്ചു; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനംവകുപ്പിന്റെ വാഹനത്തിനുനേരേ കാട്ടാന ആക്രമണം. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ഇന്ന് പുലർച്ചെ 6.30 തോടെയായിരുന്നു ആനയുടെ ആക്രമണം. എടപ്പുഴ റോഡിൽ വെന്തചാപ്പയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനായി എത്തിയപ്പോഴാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ 5.15 ഓടെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനു സമീപം ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ വേർതിരിക്കുന്ന പത്താഴപ്പുര പാലത്തിനു സമീപത്താണ് നാട്ടുകാരനായ പി.എസ്. തങ്കച്ചൻ കാട്ടാനയെ കണ്ടത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പുലർച്ചെ 6.30 തോടെ വെന്തചാപ്പയിൽ എത്തിയ ആന പുഴയിലെ ചപ്പാത്തിൽ ഇറങ്ങി നിലയുറപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കരിക്കോട്ടക്കരി എടപ്പുഴ റോഡിൽ നിർത്തിയിട്ട വനം വകുപ്പ് വാഹനത്തിനുനേരേ തിരിയുകയായിരുന്നു. നാട്ടുകാരും വനം വകുപ്പ്…
Read More