തിരുവനന്തപുരം: ഔട്ട്സ്റ്റാന്‍ഡിംഗ് നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് വേണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്. 75 വയസ് പ്രായപരിധിയെന്ന പാര്‍ട്ടി തീരുമാനത്തോട് നൂറ് ശതമാനം യോജിക്കുന്നുവെങ്കിലും രാഷ്ട്രീയ, പ്രത്യയ ശാസ്ത്ര രംഗത്ത് പ്രാവീണ്യമുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കണമെന്നാണ് എ.കെ.ബാലന്റെ അഭിപ്രായം. പുതിയ ജനറേഷന് എന്ന് പറയുന്നത് വലിയ കഴിവുള്ളവരാണ്. ആ കഴിവിനെ ആ ഒരു സമയത്ത് ഉപയോഗപ്പെടുത്തണം. കിട്ടേണ്ട സമയത്ത് തന്നെ അത് കൊടുക്കണം. അല്ലാതെ എല്ലാ അസുഖങ്ങളും വന്ന് നേരെ ചൊവ്വേ വര്‍ത്തമാനം പറയാന്‍ സാധിക്കാത്ത സമയത്ത് പ്രമോഷന് കിട്ടിയിട്ട് എന്താണ് കാര്യം. ഏറ്റവും ഉചിതമായ തീരുമാനമാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വയസിന്റെ നിയന്ത്രണം. അതേസമയം കഴിഞ്ഞ പ്രാവശ്യം പിണറായി വിജയന് കൊടുത്തത് പോലെ പ്രത്യയശാസ്ത്രപരമായി, സംഘടനാപരമായി, രാഷ്ട്രീയപരമായി ഔട്ട്സ്റ്റാന്‍ഡിംഗ് ആയ ആളുകള്‍ക്ക് ഇളവു നൽകണം- എ.കെ.ബാലൻ പറഞ്ഞു.
Read MoreDay: March 5, 2025
കോൺഗ്രസ് ബിജെപിക്ക് മണ്ണൊരുക്കുന്നുവെന്ന് പിണറായി വിജയൻ; ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ബിജെപിക്ക് മണ്ണൊരുക്കുന്നത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി മുഖപത്രത്തിൽ നൽകിയ ലേഖനത്തിലാണു യഥാർഥ മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും മുസ്ലിം ലീഗിനെ പോലുള്ള പാർട്ടികൾ അത് ആലോചിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചത്. കോൺഗ്രസിന്റെ വാക്ക് ഒരുവഴിക്കും പ്രവർത്തി മറ്റൊരു വഴിക്കുമാണ്. പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസ് ആണ്. ഡൽഹിയിലെ ബിജെപി വിജയത്തിന് കാരണവും കോൺഗ്രസാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി കോൺഗ്രസ് മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന് ലേഖനത്തിൽ കുറിച്ചു. ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപിക്കെതിരേ നിൽക്കുന്ന മുഖ്യശക്തിയായ ആംആദ്മി പാർട്ടിയെ തോൽപ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോൺഗ്രസ് കണ്ടു. മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ആലോചിക്കട്ടെ. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ അവര്‍ക്കു…
Read Moreസിപിഎം സംസ്ഥാന സമ്മേളനം: ചുവപ്പിൽ മുങ്ങി കൊല്ലം; വിവിധ ജാഥകൾ ഇന്നു സംഗമിക്കും, മുഖ്യ ചർച്ച “നവകേരളത്തിന്റെ പുതുവഴികൾ’
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടി ഉയരും. സമ്മേളനം വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. സമ്മേളനം നടക്കുന്ന കൊല്ലം നഗരത്തില്‍ മാത്രമല്ല, ജില്ലയിലൊട്ടാകെ സമ്മേളനത്തിന്റെ അലയൊലികളാണ്. കൊല്ലത്തെ പ്രധാന വീഥികൾ എല്ലാം ചുവപ്പ് തോരണങ്ങളാലും പതാകകളാലും അലംകൃതമായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും സജീവമാണ്. സമ്മേളന സന്ദേശമേകി 166 ലോക്കല്‍ കേന്ദ്രങ്ങളില്‍ വിളംബര ജാഥകളും ജില്ലയില്‍ സംഘടിപ്പിച്ചിരുന്നു.കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന പതാകജാഥയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ അതിർത്തിയായ ഏനാത്തു സ്വീകരണം നല്‍കും. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ. ബിജു നയിക്കുന്ന ദീപശിഖ ജാഥയ്ക്ക് ഇന്നലെ ഓച്ചിറയില്‍ സ്വീകരണം നല്കി. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത നയിക്കുന്ന ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്നുള്ള കൊടിമര ജാഥ ഇന്നു രാവിലെ 9.30ന്…
Read Moreഷഹബാസ് വധം: ഡിജിറ്റൽ തെളിവ് ശേഖരിക്കാൻ പോലീസ്; അന്വേഷണം ഗൂഢാലോചന നടത്തിയവരിലേക്ക്
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകക്കേസില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി പോലീസ്. കുറ്റമറ്റരീതിയില്‍ അന്വേഷണം നടത്തി പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം.പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതുമൂലം വലിയ രീതിയിലുള്ള പ്രതിഷേധം സമൂഹത്തിലുയര്ന്നുവന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ച് കുടുംബത്തിന്റെ ഉള്‍പ്പെടെയുള്ള പരാതി പരിഹരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്.സംശയമുള്ളവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് മെയിൽ അയച്ചു. ഇൻസ്റ്റഗ്രാം, അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ഗൂഢാലോചനയില്‍ പങ്കാളികളായവരെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കാനാണ് നീക്കം. ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചതിനുശേഷം ഒരു സംഘം വിദ്യാര്‍ഥികള്‍ താമരേശരിയിലെ മാളിനു സമീപം സംഘടിച്ചുനില്ക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ പ്രതിചേര്ക്കപ്പെട്ടവരല്ല ഇവര്‍. ഇതിനെകുറിച്ചും അന്വേഷിച്ചുവരികയാണ്.…
Read Moreപാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിനു നേരേ ഭീകരാക്രമണം: 15 മരണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന ജെയ്ഷ് ഉൽ ഫുർസാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ 15പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. ഖൈബർ പഖ്തുൻഖ്വയിലെ സൈനികത്താവളത്തിൽ രണ്ട് ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് മറ്റ് ആക്രമണകാരികൾക്കു കോമ്പൗണ്ടിലേക്ക് കടക്കാനുള്ള വഴിയൊരുക്കി. തുടർന്ന് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. റമദാൻ നോന്പുതുറയ്ക്കു തൊട്ടുപിന്നാലെയാണ് റെസ്റ്റീവ് പ്രവിശ്യയിലെ ബന്നു കന്റോൺമെന്റിലെ സുരക്ഷാകേന്ദ്രം ലക്ഷ്യമിട്ടു ഭീകരർ ആക്രമണം നടത്തിയത്. തെഹ്രിക്-ഇ-താലിബാൻ പാക്കിസ്ഥാനുമായി (ടിടിപി) അടുത്തിടെ കൈകോർത്ത ഭീകര സംഘടനയായ ജെയ്ഷ് ഉൽ ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Read Moreചാന്പ്യൻസ് ട്രോഫി; ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം; ഫൈനൽ ഞായറാഴ്ച
ലാഹോർ: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഉച്ചകഴിഞ്ഞ് 2.30ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ് രണ്ടാം സ്ഥാനക്കാരായും ഗ്രൂപ്പ് ബിയിൽ പ്രോട്ടീസ് ഒന്നാം സ്ഥാനക്കാരുമായാണു സെമിയിലെത്തിയത്. ഇന്നലെ നടന്ന ആദ്യസെമിയിൽ ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയയെ നാലു വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ കിരീടപോരാട്ടത്തിനു ടിക്കറ്റെടുത്തത്. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 264. ഇന്ത്യ 48.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 267. സൂപ്പർ താരം വിരാട് കോഹ്ലി 98 പന്തിൽ 84 റൺസ് നേടി ഇന്ത്യയുടെ വിജയശിൽപ്പിയായി. ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത്. മാർച്ച് ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30 മുൽ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണു ഫൈനൽ.
Read Moreയുഎസിൽ ഗൃഹപ്രവേശന ചടങ്ങിൽ പശുവിനൊപ്പം ഫോട്ടോയെടുത്ത് ഇന്ത്യൻ കുടുംബം; നാണക്കേടെന്നു വിമർശനം
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ കുടുംബം തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു പശുവിനെ എഴുന്നള്ളിക്കുകയും വീട്ടുകാരെല്ലാവരുമൊന്നിച്ച് പശുവിനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തത് സമൂഹമാധ്യമത്തിൽ വൈറലായി. യുഎസിൽ ഗോസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാലിഫോർണിയ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോ ക്ഷേത്രയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പങ്കുവയ്ക്കപ്പെട്ടു. വീഡിയോയില്‍ പൂക്കൾകൊണ്ട് അലങ്കരിച്ച ഒരു വീട്ടിലേക്ക് പശുവുമായി ഒരാൾ കടന്നുവരുന്നു. പശുവിനെ വീടിനുള്ളിലേക്കു കയറ്റിയശേഷം കഴിക്കാനായി ഭക്ഷണം നല്‍കുകയും ചെയ്യുന്നു. അതിനിടെ ചില സ്ത്രീകൾ പശുവിന് ആരതിയും ഉഴിഞ്ഞു. ഏറ്റവും ഒടുവിൽ വീട്ടുകാരെല്ലാവരുമൊന്നിച്ച് പശുവിനൊപ്പം ഫോട്ടോയുമെടുത്തു. അമേരിക്കയിലെ ഇന്ത്യക്കാർക്ക് ലജ്ജയും നാണക്കേടും ഇതുണ്ടാക്കുമെന്ന് ഒരു കാഴ്ചക്കാരന് എഴുതിയപ്പോൾ പശുക്കളുടെ സാന്നിധ്യം പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Read Moreഷിനോജിന്റെ മനസ് തനിതങ്കം…!സ്വർണവില റെക്കോഡിൽ തുടരുമ്പോൾ കളഞ്ഞുകിട്ടി മാല ഉടമയ്ക്ക് നൽകി മാതൃകയായി യുവാവ്
വഴിയിൽനിന്നു കളഞ്ഞു കിട്ടിയ ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമാല ഉടമയ്ക്കു കൈമാറി. കുമളി ഒന്നാം മൈൽ ഉള്ളാട്ടിൽ ബാങ്കിനു സമീപത്തുനിന്നും കുമളി ഒന്നാംമൈൽ സ്വദേശി തെങ്ങേലിമണ്ണിൽ ഷിനോജിനാണ് മാല കളഞ്ഞുകിട്ടിയത്. മാല കിട്ടിയവിവരം ഷിനോജ് ഉള്ളാട്ടിൽ ബാങ്കിലെ മാനേജർ ബൈജു സണ്ണിയെ അറിയിക്കുകയായിരുന്നു. ബൈജു സണ്ണി ഓണ്‍ ലൈൻ മാധ്യമങ്ങളിലൂടെ വിവരം പുറത്തറിയിച്ചതിനെത്തുടർന്ന് മാല നഷ്ടപ്പെട്ട കുട്ടിയുടെ പിതാവ് ജോബ് ഗോപുരത്തിങ്കൽ അടയാള സഹിതം ബന്ധപ്പെട്ട് കുമളി പോലീസ് സ്റ്റേഷനിൽ എത്തി സ്വർണമാല കൈപ്പറ്റി.
Read Moreഇരട്ട സഹോദരൻ ജോണ്സന് ഇരട്ടി ദുഃഖം നൽകി സൈമണ്‍ വിടപറഞ്ഞു
ജന്മംകൊണ്ടും കർമംകൊണ്ടും രൂപ-സ്വഭാവ സാദൃശ്യംകൊണ്ടും അഭേദ്യമായ ഹൃദയബന്ധത്തിൽ ജീവിച്ച കലയന്താനി പുളിക്കൽ വാഴക്കുന്നത്ത് വീട്ടിലെ ഇരട്ടസഹോദരൻമാരിൽ ഒരാളായ പി.ടി. സൈമൺ (85) ഇന്നലെ നിത്യതയിലേക്കു യാത്രയായപ്പോൾ ജോണ്സണ് അനുഭവിച്ചത് ഇരട്ടി ദുഃഖം. ഇരുവർക്കും ഒരേ മുഖഛായയായിരുന്നു. ഒരേനിറവും ഒരേ പൊക്കവും ഒരേ വണ്ണവും ഒരേ ശബ്ദവും. ഇരുവരും ധരിച്ചിരുന്ന വേഷവും സമാനം. സ്വഭാവത്തിന്റെയും ഇഷ്ടത്തിന്റെയും കാര്യം എടുത്താലും ഇരുവർക്കും സമാനഭാവം. ഒരേ വീട്ടിൽ ഇത്രനാളും ഒരുമിച്ചു താമസിച്ച ഇവർ യാത്ര ചെയ്തിരുന്നതുപോലും ഒന്നിച്ചായിരുന്നു. സ്നേഹവും കരുതലുമായിരുന്നു ഇവരുടെ കൈമുതൽ. ജോണ്‍സനോടു ചോദ്യം ചോദിച്ചാൽ സൈമണായിരിക്കും മറുപടി നൽകുക. ആരെങ്കിലും സംസാരിച്ചാൽ ചിരിച്ചുകൊണ്ടാകും മറുപടി. ഇരുവരും വിവാഹം കഴിച്ചതും ഒരേ മുഖഛായയുള്ള ഇരട്ടകളെയായിരുന്നു. ത്രേസ്യാമ്മയും റോസമ്മയും എന്ന പേരിലേ ഇവർക്ക് വ്യത്യാസമുണ്ടായിരുന്നുള്ളൂ. ചെറുപ്പം മുതലേ ഇരട്ടകളെ വിവാഹം ചെയ്യണമെന്നും ഒന്നിച്ചു താമസിക്കണമെന്നുമായിരുന്നു ഇവരുടെയും ആഗ്രഹം. ആ മോഹവും സഫലമായി.18…
Read Moreപാതിവില തട്ടിപ്പുകേസ്; പൂച്ചാക്കലിൽ 750 കേസുകൾ; മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു
ചേര്‍ത്തല: പാതിവില തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന മുഖ്യപ്രതി അനന്തുകൃഷ്ണനെ രണ്ടുദിവസത്തേക്ക് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍വിട്ടു. പൂച്ചാക്കല്‍ സ്റ്റേഷനില്‍ പാണാവള്ളി സ്വദേശിയായ അഡ്വ. പി.എം. റാഹില നല്കിയ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസിന്റെ നടപടിയുടെ ഭാഗമായാണ് ഇയാളെ ചേര്‍ത്തല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -രണ്ട് ജഡ്ജ് എ.ആമിനക്കുട്ടി മുമ്പാകെ ഹാജരാക്കിയത്. പാതിവിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന പേരില്‍ സ്ത്രീകളില്‍ നിന്നും 54,000 മുതല്‍ 60,000 വരെ വാങ്ങിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മേയ്മാസത്തിലാണ് ചേര്‍ത്തല താലൂക്കില്‍ ഗുണഭോക്താക്കള്‍ സ്കൂട്ടറിനായി പണം നല്‍കിയത്. എട്ടുമാസം പിന്നിട്ടിട്ടും സ്കൂട്ടര്‍ ലഭിക്കാതെ വന്നതോടെയാണ് പരാതികളുയര്‍ന്നത്. പൂച്ചാക്കലില്‍ ഇയാള്‍ക്കെതിരെ 750 ഓളം പരാതികളാണ് നിലവിലുളളത്. ഇതിന്റെയെല്ലാം തെളിവെടുപ്പിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയത്. പൂച്ചാക്കല്‍ സ്റ്റേഷനിലെ കേസ് പ്രധാനമാക്കി ഫണ്ട് എങ്ങോട്ടാണു പോയതെന്നും എന്‍ജിഒ സംഘടനയുടെ പങ്കുമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് സംസ്ഥാന ക്രൈബ്രാഞ്ച് ഡിവൈഎസ്പി…
Read More