ബംഗുളൂരു: വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ നടി രന്യ റാവു അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് കന്നട നടി രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. വിമാനത്താവളത്തിൽ രന്യ റാവു താൻ ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു.
Read MoreDay: March 5, 2025
തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയും; കടംകൂടിയപ്പോൾ തങ്ങൾ മരിക്കാൻ തീരുമാനിച്ചിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയിലിൽ കഴിയുന്ന അഫാൻ
തിരുവനന്തപുരം: താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്. ജയില്‍ ഉദ്യോഗസ്ഥരോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. കടം കയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്. അമ്മ മരിച്ചില്ലെന്നത് താന്‍ അറിഞ്ഞത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമാണെന്നും ഇയാള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രത്യേക നിരീക്ഷണത്തിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
Read Moreബസിന്റെ മുൻഡോറിലൂടെ കയറി സ്ത്രീകളുടെ ഇടയിൽ നിന്ന് ശല്യപ്പെടുത്തൽ; ചോദ്യം ചെയ്ത കണ്ടക്ടർക്ക് ക്രൂരമർദനം; ഓടിരക്ഷപെടാൻ ശ്രമിച്ച രാജുവിനെ പിടികൂടി നാട്ടുകാർ
തിരുവനന്തപുരം: ബസിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്ത് പൂവാലൻ. ചോദ്യം ചെയ്ത കണ്ടക്ടറെ ക്രൂരമായി മർദിച്ചു ഭീകാരന്തരീക്ഷം സൃഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കണ്ടക്ടർ സോമനാണ് മർദനമേറ്റത്.ഇയാൾ പൂവാർ ഗവ. ആശുപത്രിയിൽ ചികിൽസതേടി. സംഭവത്തിൽ കരുംകുളം പുല്ലുവിള പി.പി. വിളാകം ഹൗസിൽ രാജു(28)വാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ കൊച്ചുപള്ളി ജംഗ്ഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നും പൂവാറിലേക്കു വരികയായിരുന്ന ബസിൽ അമ്പലത്തറയിൽ നിന്നാണ് രാജു കയറിയത്. മുൻവാതിലിലൂടെ കയറിയ ഇയാൾ സ്ത്രീകളെ ഉപദ്രവിക്കാൻ തുടങ്ങി. ഇതുകണ്ട ഡ്രൈവർ വിവരം കണ്ടക്ടറോടു പറഞ്ഞു. ഇതു ചോദ്യചെയ്ത കണ്ടക്ടറോട് തട്ടിക്കയറിയ പ്രതി അസഭ്യം വിളിക്കാൻ തുടങ്ങി. കരിച്ചൽ എത്തിയതോടെ കണ്ടക്ടറുടെ അടുത്തെത്തി ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചശേഷം മുഖത്തും നെഞ്ചിലും മർദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിനു നൽകി.
Read Moreഒന്നരവർഷം പുറകെ നടന്നിട്ടും പെൺകുട്ടി വളഞ്ഞില്ല; ഇഷ്ടം പറഞ്ഞ് അമ്മയെ സമീപിച്ചപ്പോഴും അവഗണന; ഇരുപതുകാരിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി
ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് പ്രശാന്ത് കുന്ദേക്കർ(29) ന്റെ കത്തിക്കിരയായത്. ഐശ്വര്യയുടെ സ്വദേശമായ നാഥ് പൈ സർക്കിളിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. വിവാഹാഭ്യർഥനയുമായി കഴിഞ്ഞ ഒരു വർഷമായി പ്രശാന്ത്, ഐശ്വര്യയെ ശല്യം ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെയിന്റിംഗ് ജോലി ചെയ്തിരുന്ന പ്രശാന്ത്, ഐശ്വര്യയുടെ അമ്മയെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരുടെ അമ്മ പ്രശാന്തിനെ ഉപദേശിച്ചു. ചൊവ്വാഴ്ച പ്രശാന്ത്, ഐശ്വര്യയുടെ അമ്മായിയുടെ വീട്ടിൽ ഒരു കുപ്പി വിഷവുമായി എത്തി. തുടർന്ന് ഐശ്വര്യയെ തന്റെ ആഗ്രഹം വീണ്ടും അറിയിച്ചു. എന്നാൽ ഐശ്വര്യ എതിർപ്പ് അറിയിച്ചപ്പോൾ കൈവശമിരുന്ന വിഷം ഐശ്വര്യയുടെ വായിലേക്ക് ഒഴിച്ചു. എന്നാൽ ഐശ്വര്യ എതിർത്തപ്പോൾ കൈവശമിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഐശ്വര്യ…
Read More