കോഴിക്കോട്: വയനാട്ടില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും മദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. വയനാട് കറുവൻതോട് ബ്രാഞ്ച് സെക്രട്ടറി ഷാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് ആരോപണം. കറുവന്തോട് സ്വദേശ് സുരേഷിനും പങ്കാളി അനിതയ്ക്കുമാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ ആയിരുന്ന ഷാബുവും സുഹൃത്തുക്കളും വീട്ടില്‍ കയറി മരക്കഷ്ണം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നു പറയുന്നു. വീടിന്റെ ജനല്‍ അടിച്ചു തകർക്കുകയും വീടിന് നേരേ കല്ലെറിയുകയും ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിരേ കേസെടുത്തു.
Read MoreDay: March 6, 2025
ക്രഷർ മാനേജർക്കുനേരേ തോക്കുചൂണ്ടി 10 ലക്ഷം കവർന്ന സംഭവം; നാലംഗസംഘം പിടിയിൽ
കാഞ്ഞങ്ങാട്: ക്രഷർ മാനേജർക്കു നേരെ തോക്കുചൂണ്ടി 10 ലക്ഷം രൂപ കവർന്ന് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി. ഇന്നലെ വൈകുന്നേരത്തോടെ മാവുങ്കാൽ ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റോക്ക് യാർഡിലായിരുന്നു സംഭവം. മാനേജരായ കോഴിക്കോട് മരുതോങ്കര പൊയിലുപറമ്പത്ത് വീട്ടിൽ രവീന്ദ്രനു (56) നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസ് അടച്ച് പണമടങ്ങിയ ബാഗുമായി കല്യാൺ റോഡിലെ താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കുമ്പോൾ കാറിലെത്തിയ സംഘം തോക്കു ചൂണ്ടി ചവിട്ടി വീഴ്ത്തി ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നിന്ന് പെട്ടെന്നുതന്നെ വിവരം സമീപ സ്റ്റേഷനുകളിലേക്കും കർണാടക പോലീസിനും കൈമാറിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം മംഗളൂരുവിൽനിന്നാണ് പ്രതികളെ കർണാടക പോലീസ് പിടികൂടിയത്. ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ്, അസം സ്വദേശി ധനഞ്ജയ് ബോറ എന്നിവരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച…
Read Moreകൊല്ലത്ത് കോടികളുടെ പാന്‍മസാല വേട്ട; പിന്നില്‍ അന്തര്‍സംസ്ഥാന ലഹരികടത്ത് സംഘമെന്നു സൂചന
അഞ്ചല്‍(കൊല്ലം): കടയ്ക്കലില്‍ ഇന്നലെ രാത്രി റൂറല്‍ ഡാന്‍സഫ് സംഘം നടത്തിയ പരിശോധനയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നുകോടിയിലധികം വിലവരുന്ന നിരോധിത പാന്‍മസാല പിടികൂടി. ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്ക് കടത്തിയ ഇരുന്നൂറുചാക്കോളം പാന്‍മസാലയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് പിടികൂടിയത്. ലോറിയില്‍ പിന്നിലായി ടാറ്റ സ്റ്റീല്‍ വെസല്‍സ് എന്ന പേരില്‍ ഡമ്മി ചക്കുകള്‍ അടുക്കിയ ശേഷം പിന്നിലായി പ്ലാസ്റ്റിക്, ചണ ചാക്കുകളിലായി പാന്‍മസാല ശേഖരം സൂക്ഷിച്ചിരിക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നു ലോറിയെ പിന്തുടര്‍ന്ന ഡാന്‍സഫ് എസ്ഐ ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കലില്‍ വച്ച് ലോറി തടയുകയും കടയ്ക്കല്‍ പോലീസിന്റെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തുകയുമായിരുന്നു. കേസില്‍ ലോറി ഡ്രൈവര്‍ മലപ്പുറം മുല്ലെശേരി വീട്ടില്‍ ബഷീര്‍ (45) നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറിയില്‍ നിന്നും കഞ്ചാവും പോലീസ് കണ്ടെടുത്തു. അതേസമയം പാന്‍മസാല കടത്തലിന് പിന്നില്‍…
Read Moreതൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുന്പുകഷ്ണം; മോഷ്ടിച്ച ഇരുന്പു കഷ്ണം രണ്ടായി മുറിയാൻ ട്രാക്കിലിട്ടെന്നു മൊഴി
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു നൂറുമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ഇരുന്പുകഷ്ണം വച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തിരുവണ്ണാമല സ്വദേശി ഹരി (41) ആണ് പിടിയിലായത്. ട്രാക്കിനു സമീപമുണ്ടായിരുന്ന റെയിൽവേ പാളത്തിന്റെ കഷണം മോഷ്ടിക്കാനുള്ള ശ്രമമാണു നടന്നത്. ട്രെയിൻ കയറി ഇരുന്പു കഷ്ണം രണ്ടായി മുറിയുമെന്ന കണക്കുകൂട്ടലിലാണു ട്രാക്കിലിട്ടതെന്നും ഇയാൾ റെയിൽവേ പോലീസിനോടു പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം തൃശൂർ-എറണാകുളം ഡൗണ്‍ലൈൻ പാതയിലാണ് ഇരുന്പു റാഡ് കയറ്റിവച്ചത്. ട്രാക്ക് നിർമാണത്തിന്റെ ഭാഗമായി ബാക്കി വന്ന കഷ്ണമാണിത്. ഇന്നു പുലർച്ചെ 4.45ന് ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റാണു ഇരുന്പു കഷ്ണം കണ്ടെന്നും ട്രെയിൻ തട്ടി ഇതു തെറിച്ചുപോയെന്നും റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇരുന്പു കഷണം കണ്ടെത്തി.റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നതിനാൽ ഗുഡ്സ് ട്രെയിൻ വേഗമെടുത്തിരുന്നില്ല. ഇരുന്പു കഷ്ണത്തിൽ തട്ടിയയുടൻ ട്രെയിൻ നിർത്തുകയും ചെയ്തു.…
Read Moreലഹരി പാര്‍ട്ടി പരിശോധനയ്ക്ക് എത്തിയ പോലീസിനെ ആക്രമിച്ചു; നാലു പേര് പിടിയില്‍; സംഭവം കട്ടപ്പന കല്യാണത്തണ്ടില്‍
ഇടുക്കി: ലഹരി പാര്‍ട്ടി പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം. നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ രണ്ടു പേര്‍ക്ക് വീണു പരിക്കേറ്റു. ഇന്നലെ രാത്രി കട്ടപ്പന കല്യാണത്തണ്ട് എകെജി പടിയിലായിരുന്നു സംഭവം. വാഴവര പാറയ്ക്കല്‍ നന്ദു സണ്ണി (26), കട്ടപ്പന ഗോഡൗണ്‍ ഭാഗം പൂവത്തുംമൂട്ടില്‍ ശ്രീജിത് ശശി(22), വാഴവര പുതുശേരികുടിയില് അജിത് സുരേന്ദ്രന് (29), വാഴവര നിര്‍മലാ സിറ്റി വിരിപ്പില്‍ വിഷ്ണു സുകു (25), മുളകര മേട് പൂവത്തുംമൂട്ടില്‍ ഷിബിന്‍ ശശി (26), സഹോദരന് ഷിജന്‍ (24), വാഴവര നിര്‍മലാ സിറ്റി വിരിപ്പല് വിനീഷ് (25) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തതായി കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാര്‍ ഓപ്പറേഷന് ഡി ഹണ്ടിന്റെ…
Read Moreഷഹബാസ് കൊലപാതകം: വിദ്യാര്‍ഥികള്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്തെന്ന് പോലീസ്
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ ഫോണിലെ മെസേജുകള്‍ ഡിലേറ്റ് ചെയ്തതായി പോലീസ്. ഇന്നലെ വിദ്യാര്‍ഥികളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഷഹബാസിന്റെ ഫോണിലേക്ക് നിരവധി തവണ മെസേജുകള്‍ അയച്ചതായി കണ്ടെത്തി. ഷഹബാസ് മരിച്ച ശേഷമാണ് മിക്ക മെസേജുകളും പ്രതികള്‍ ഡിലേറ്റ് ചെയ്തിരിക്കുന്നത്. ഇത് വീണ്ടെടുക്കുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികളായ വിദ്യാർഥികൾ ഷഹബാസിനോട് പറഞ്ഞിരുന്നു. ഇത് പോലീസിനോട് ഷഹബാസിന്റെ സുഹൃത്തുക്കളും പറഞ്ഞിരുന്നു.കൊലപാതകത്തിൽ മെറ്റയിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായേക്കും. മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ല എന്ന നിഗമനത്തിലാണ് പോലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തത ഉണ്ടാകും. നിലവിൽ കേസില്‍ പ്രതികളായി ആറ് പേരാണ് ജുവനൈൽ ഹോമിൽ ഉള്ളത്.
Read Moreമൂന്നാം ഇടതു ഭരണം ഉറപ്പ്; പിണറായി വിജയൻ മത്സരിക്കണമോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ഇടതുമുന്നണി ഭരണം ഉറപ്പാണെന്നും എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും ഇടതുമുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയൻ മത്സരിക്കണമോ എന്ന് പോലും ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അക്കാര്യം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞു. താൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തുടരണോയെന്ന കാര്യം സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുക. 75 വയസ് പൂർത്തിയായവരെ മാറ്റും. പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കും. എ.കെ. ബാലനും പി.കെ. ശ്രീമതിക്കും ഇളവുണ്ടാവില്ല. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഇളവ് അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ കാര്യം പിബിയാണ് തീരുമാനിക്കുക- എം.വി. ഗോവിന്ദൻ പറഞ്ഞു. മുസ് ലിം ലീഗിനെ സ്വാഗതം ചെയ്തിട്ടില്ല. അവരെ ഇപ്പോൾ മുന്നണിയിലെടുക്കില്ല. ഇപ്പോഴവർ മറ്റൊരു മുന്നണിയിലാണ്. ആ…
Read Moreസിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി; സിപിഎം വോട്ട് ബിജെപിയിലേക്കെന്നു പ്രവർത്തന റിപ്പോർട്ട്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. രാവിലെ ഒൻപതിന് സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന സിപിഎം നേതാവ് എ. കെ. ബാലൻ പതാക ഉയർത്തി. സിപിഎം ദേശീയ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് എം. വി. ഗോവിന്ദൻ അവതരിപ്പിച്ച സിപിഎം സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ചോർച്ച ഗൗരവപരമായി കാണണം. സിപിഎമ്മിൽനിന്നുള്ള കൊഴിഞ്ഞു പോക്ക് കൂടുതലും ബിജെപിയിലേക്കാണെന്നാണ് സംഘടന റിപ്പോർട്ടിൽ പറയുന്നത്. സംഘാടക സമിതി ചെയർമാൻ കെ.എൻ. ബാലഗോപാൽ സ്വാഗതവും ജനറൽ കൺവീനർ എസ്. സുദേവൻ നന്ദിയും പറഞ്ഞു. ഭരണത്തിൽ നടപ്പാക്കേണ്ട നിലപാടുകൾ അടങ്ങുന്ന നവകേരള നയരേഖ പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ കാലത്തിനനുസരിച്ച്…
Read Moreട്രെയിനിലെ ശുചിമുറിയിൽ ഫോൺനമ്പർ അശ്ലീല ഫോൺകോളുകളിൽ പൊറുതിമുട്ടി യുവതി
കോഴിക്കോട്: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺനമ്പർ എഴുതിയിട്ടതിനെത്തുടർന്ന് അശ്ലീല ഫോൺ കോളുകളുടെ പ്രവാഹമെന്നു പരാതി. വ്യക്തിവിരോധം കാരണം ചെയ്തതെന്ന സംശയത്തിൽ യുവതി പോലീസിനും റെയിൽവേ പോലീസിനും പരാതി നൽകി. വളാഞ്ചേരി സ്വദേശിയുടെ നമ്പറാണ് കണ്ണൂർ–ഷൊർണൂർ മെമുവിലെ ശുചിമുറിയിൽ എഴുതിവച്ചത്. യുവതിയുടെ പേരും അശ്ലീലച്ചുവയുള്ള വാചകങ്ങളും നമ്പറിനൊപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകര സ്വദേശിയായ ഒരാൾക്കെതിരേ കോഴിക്കോട് കസബ സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലായിരിക്കാം നമ്പർ എഴുതിവച്ചത് എന്നാണു പരാതിക്കാരിയുടെ ആരോപണം. ഫോണിലേക്ക് തുടർച്ചയായി മോശം ഭാഷയിലുള്ള വിളികൾ വന്നുതുടങ്ങിയെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്നു തിരിച്ചറിഞ്ഞില്ല. ഇതിനിടെ ട്രെയിൻ യാത്രക്കാരിൽ ഒരാളാണു നമ്പർ ശുചിമുറിയിൽ കണ്ടതായി യുവതിയെ വിളിച്ചറിയിച്ചത്.
Read Moreപീഡനശ്രമം തടഞ്ഞ യുവതിയെ 19കാരൻ കുത്തിക്കൊന്നു; 36കാരിക്കു കുത്തേറ്റത് 15 തവണ
മുംബൈ: മഹാരാഷ്ട്രയിൽ പീഡനശ്രമം തടഞ്ഞ യുവതിയെ 19കാരൻ കുത്തിക്കൊന്നു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഘാർഡൻ മേഖലയിലാണു സംഭവം. കേസിൽ പ്രതിയായ അഭിഷേക് നവ്പുതെയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കേറ്റ 36കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. കഴിഞ്ഞ കുറേക്കാലമായി നവ്പുതെ യുവതിയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഞായറാഴ്ച വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി പ്രതിരോധിച്ചപ്പോൾ ഇയാൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു. യുവതി മരിച്ചെന്നു കരുതി പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. അബോധാവസ്ഥയിൽ കിടന്ന യുവതിയെ ഭർതൃമാതാവാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ശരീരത്ത് വെട്ടേറ്റ15 ഓളം പാടുകളുണ്ട്.
Read More