മുംബൈ: മഹാരാഷ്ട്രയിൽ പീഡനശ്രമം തടഞ്ഞ യുവതിയെ 19കാരൻ കുത്തിക്കൊന്നു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഘാർഡൻ മേഖലയിലാണു സംഭവം. കേസിൽ പ്രതിയായ അഭിഷേക് നവ്പുതെയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കേറ്റ 36കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. കഴിഞ്ഞ കുറേക്കാലമായി നവ്പുതെ യുവതിയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഞായറാഴ്ച വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി പ്രതിരോധിച്ചപ്പോൾ ഇയാൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു. യുവതി മരിച്ചെന്നു കരുതി പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. അബോധാവസ്ഥയിൽ കിടന്ന യുവതിയെ ഭർതൃമാതാവാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ശരീരത്ത് വെട്ടേറ്റ15 ഓളം പാടുകളുണ്ട്.
Read MoreDay: March 6, 2025
കാമുകനെ പ്രസവവേദന അനുഭവിപ്പിച്ച് യുവതി..! യുവാവ് ഗുരുതരാവസ്ഥയിൽ
വിവാഹത്തിനു മുന്‍പു പ്രസവവേദന അറിയണമെന്ന യുവതിയുടെ നിർബന്ധത്തെത്തുടർന്ന് തുടർച്ചയായി മൂന്നു മണിക്കൂർ നേരം വേദനയനുഭവിച്ച യുവാവിനെ ഒടുവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിലാണു വിചിത്രമായസംഭവം അരങ്ങേറിയത്. പ്രാദേശികമാധ്യമാണു വാർത്ത റിപ്പോർട്ട് ചെയ്തത്. വിവാഹശേഷം സ്ത്രീകള്‍ കടന്നുപോകുന്ന അവസ്ഥകളെക്കുറിച്ച് നവവരനു ധാരണയുണ്ടാകണമെന്നു യുവതിയുടെ അമ്മയും സഹോദരിയും നിർബന്ധം പിടിച്ചത്രെ! അങ്ങനെയാണ് യുവാവിനെ പ്രസവവേദന അനുഭവിപ്പിക്കാൻ സിമുലേഷൻ സെന്ററില്‍ എത്തിച്ചത്. മൂന്നു മണിക്കൂർ വൈദ്യുതി പ്രവാഹം കടത്തിവിട്ടായിരുന്നു യുവാവിനെ വേദനയനുഭവിപ്പിച്ചത്. സംഭവം കഴിഞ്ഞ് ഒരാഴ്ചയോളം കടുത്തവേദന അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവില്‍ യുവാവിന്റെ ചെറുകുടലിന്റെ ഒരുഭാഗം നീക്കം ചെയ്യേണ്ടിയും വന്നു. വേദന സഹിക്കാനാവാതെ തന്റെ കാമുകൻ നിലവിളിച്ചതിനെക്കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ യുവതി പങ്കുവച്ചിട്ടുണ്ട്. യുവതിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളുടെ മകന്റെ ജീവൻ അപകടത്തിലാക്കിയ യുവതിക്കെതിരേ യുവാവിന്റെ മാതാപിതാക്കൾ രംഗത്തെത്തുകയുംചെയ്തു.
Read Moreടാ ചാടല്ലെടാ പ്ലീസ്.. ചാടല്ലേടാ… ആ വിളി അവന്റെ മനസ് മാറ്റി; ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസുകാരന്
അതിവേഗതയില്‍ പാഞ്ഞടുത്തുകൊണ്ടിരുന്ന ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ യുവ പോലീസുകാരൻ സാഹസികമായി രക്ഷപ്പെടുത്തി. റെയിൽവേ പാളയത്തിൽനിന്ന യുവാവിനെ ഹരിപ്പാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഷാദിന്റെ അലറിവിളിയാണ് രക്ഷപ്പെടുത്തിയത്. ഒരു യുവാവിനെ കാണാനില്ലെന്നു രാവിലെ സ്റ്റേഷനില്‍നിന്നു നിഷാദിനെ അറിയിച്ചു. യുവാവിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയപ്പോള്‍ റെയില്‍വേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടന്‍ തന്നെ അങ്ങോട്ടേക്കു പോയി. ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോള്‍ ഒരു ട്രെയിന്‍ വരുന്നുണ്ടെന്നും എന്നാല്‍, ഹരിപ്പാട് സ്റ്റേഷന് കഴിഞ്ഞിട്ടില്ലെന്നും ഗേറ്റ് കീപ്പര്‍ പറഞ്ഞു. 200 മീറ്റര്‍ അകലെ ഒരാള്‍ റെയില്‍വേ ട്രാക്കില്‍ നില്ക്കുന്നതുപോലെ തോന്നുന്നതായി അദ്ദേഹം സൂചിപ്പിച്ചു. പെട്ടെന്ന് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച് സംഭവം അറിയിക്കുകയും ഏതാനും മിനിറ്റുകള്‍ ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിടാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ട്രെയിന്‍ അടുത്ത് എത്താറായെന്നും ഇനി പിടിച്ചിടുക സാധ്യമല്ലെന്നും സ്റ്റേഷന്…
Read Moreജര്‍മന്‍ ആരോഗ്യമേഖലയില്‍ നിരവധി ഒഴിവുകള്‍
തിരുവനന്തപുരം: ജര്‍മനിയില്‍ ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ നിരവധി ഒഴിവുകളാണുള്ളതെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി പറഞ്ഞു. പ്ലസ് ടുവിനുശേഷം ജര്‍മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിംഗ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ സംഘടിപ്പിച്ച ഇന്‍ഫോ സെഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമില്‍ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമൊപ്പം പ്രഫഷനില്‍ കൂടുതല്‍ മികവും നേട്ടങ്ങളും കൈവരിക്കുന്നതിനും അവസരമുണ്ട്. ആശുപത്രിയിലും കെയര്‍ഹോമിലും പരിശീലനം ലഭിക്കുമെന്നത് നഴ്സിംഗ് പ്രഫഷനില്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഇന്റര്‍നാഷണല്‍ പ്ലേസ്മെന്റ് സര്‍വീസസ് (ഇസഡ് എ വി) പ്രതിനിധികളായ ലോറ, ഖാലിദ് എന്നിവര്‍ ക്ലാസ് നയിച്ചു. മാതാപിതാക്കളുടെയും ഉദ്യോര്‍ഥികളുടെയും സംശയങ്ങള്‍ക്ക്…
Read Moreനോട്ടറി പദവിയിലെത്തുന്ന രാജ്യത്തെ ആദ്യ സന്യാസിനിയായി സിസ്റ്റർ അഡ്വ. ഷീബ പോൾ
കൊച്ചി: രാജ്യത്ത് ആദ്യമായി നോട്ടറി പദവിയിലെത്തി ഒരു സന്യാസിനി. സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനിസഭാംഗം സിസ്റ്റർ അഡ്വ. ഷീബ പോൾ പാലാട്ടിയെയാണു കേന്ദ്രസർക്കാർ നോട്ടറിയായി നിയമിച്ചത്. നോട്ടറി തസ്തികയിലേക്കുള്ള പരീക്ഷയും ഇന്റർവ്യൂവും പൂർത്തിയാക്കിയ സിസ്റ്റർ ഷീബയ്ക്ക് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ലഭിച്ചു. മഹാരാഷ്ട്രയിൽനിന്നുള്ള പുതിയ നോട്ടറിമാരുടെ പേരുകളുമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പട്ടികയിലാണ് സിസ്റ്റർ ഷീബയും ഉൾപ്പെട്ടിട്ടുള്ളത്. 2013 മുതൽ മുംബൈയിൽ നിയമരംഗത്തുള്ള സിസ്റ്റർ ഷീബ പോൾ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കും നീതിക്കുമായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മുംബൈയിലെ കുടുംബക്കോടതിയിലെത്തുന്ന നിസഹായരായ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിലും സിസ്റ്റർ സജീവമായിരുന്നു. മലയാറ്റൂർ നീലീശ്വരം പാലാട്ടി പോൾ- ആനീസ് ദന്പതികളുടെ മകളായ സിസ്റ്റർ ഷീബ, ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹത്തിന്റെ പൂനെ പ്രോവിൻസ് അംഗമാണ്. സിജോ പൈനാടത്ത്
Read Moreചെങ്കൊടിയുടെ നിറം ചുവപ്പായത് ചൂഷിതരുടെ ചോരയിൽ കുതിർന്ന്; ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്താകുമായിരുന്നെന്ന് എ.കെ. ബാലൻ
കൊല്ലം: ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തിയെന്നും ബാലൻ പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിസമ്മേളന പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു ബാലൻ. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാവുന്നത്. അതുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി നമ്മുടെ പ്രത്യയ ശാസ്ത്രത്തെ, രാഷ്ട്രീയത്തെ, സംഘടനാ തത്വങ്ങളെ മുറുകെ പിടിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായതെന്നും ബാലൻ കൂട്ടിച്ചേർത്തു.
Read Moreലണ്ടനിൽ ഇന്ത്യൻ പതാക വലിച്ചു കീറി ഖലിസ്ഥാൻ വാദികൾ
ലണ്ടൺ: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു നേരെ ആക്രമണ ശ്രമം. ലണ്ടനിൽവച്ചാണ് ആക്രമണശ്രമമുണ്ടായത്. ഖലിസ്ഥാൻ വാദികൾ ആണ് ജയശങ്കറിനു നേരേ ആക്രമണ ശ്രമം നടത്തിയതെന്നാണ് വിവരം. ജയശങ്കറിന്റെ വാഹനത്തിനു നേരെ അക്രമികൾ പാഞ്ഞടുത്തതായും ഇന്ത്യൻ പതാക കീറിയെറിഞ്ഞതായുമാണ് വിവരം. സംഭവത്തിൽ ഇന്ത്യ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.
Read Moreമനുഷ്യന്റെ ക്രൂരതയുടെ ഇര… കരിക്കോട്ടക്കരിയിൽ നിന്ന് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; കീഴ്താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയെന്ന് വനം വകുപ്പ്
കണ്ണൂർ: കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ആറളം വളയഞ്ചാലിലെ ആർആർടി ചികിത്സാ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ബുധനാഴ്ച രാത്രി ഒമ്പതിന് ആന ചരിയുകയായിരുന്നു. പന്നിപ്പടക്കം പൊട്ടിയാണ് ആനയുടെ കീഴ്താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. താടിയെല്ലിന് പരിക്കേറ്റതിനാൽ ആനയ്ക്ക് ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത സ്ഥിതിയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി വനയനാട്ടിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് കുട്ടിയാന ചരിഞ്ഞത്. ഇന്ന് പുലർച്ചയോടെയാണ് കരിക്കോട്ടക്കരിയിൽ കുട്ടിയാനയെ കണ്ടെത്തിയത്.
Read Moreവല്ലാത്തൊരു കഥ..! പ്രണയബന്ധത്തിൽ നിന്നും പിൻമാറാത്ത മകളെ കെട്ടിത്തൂക്കി; പകതീരാതെ മകളുടെ ശരീരം പെട്രോളൊഴിച്ച് കത്തിച്ചു; ഞെട്ടിത്തരിച്ച് ഒരു ഗ്രാമം
അമരാവതി: പ്രണയബന്ധത്തിൽ നിന്നും മകൾ പിൻമാറിയില്ല. നാണക്കേട് ഭയന്ന് മകളെ കൊന്ന് മൃതദേഹം കത്തിച്ച് പിതാവ്. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലാണ് സംഭവം. ഗുണ്ടക്കൽ ടൗണിൽ നിന്നുള്ള ടി. രാമാഞ്ജനേയുലു(55)ആണ് മകൾ ടി. ഭാരതി (20)യെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. മാർച്ച് ഒന്നിന് ഉച്ചയ്ക്ക് ഒന്നോടെ കസപുരം ഗ്രാമത്തിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വച്ചാണ് ഇയാൾ കൃത്യംചെയ്തത്. കൊലപാതകം ചെയ്തിന് ശേഷം ഇയാൾ പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു. ഭാരതി അഞ്ച് വർഷമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ മാതാപിതാക്കൾ ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ഭാരതിയോട് നിർദേശിച്ചു. എന്നാൽ ഭാരതി ആത്മഹത്യാഭീഷണി മുഴക്കി. മകളുടെ സ്വഭാവത്തിൽ അസ്വസ്ഥനായ പിതാവ് ഭാരതിയെ കസപുരം ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് മകളെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു. രാമാഞ്ജനേയുലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതി കർണൂലിൽ രണ്ടാം വർഷ…
Read Moreഇപ്പോൾ നിങ്ങളുടെ ഹീറോ എന്തുചെയ്യുന്നു..! കരുവാരക്കുണ്ടിലെ കടുവ ഒന്നാന്തരം എഡിറ്റിംഗ്; വൈറലാവാൻ നോക്കിയ ജെറിനെ കൂട്ടിലാക്കി പോലീസ്
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വീഡിയോ വ്യാജം. തെറ്റായ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു. കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് അറസ്റ്റിലായത്. കടുവയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് വനംവകുപ്പ് അധികൃതരോടു പറഞ്ഞു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച രാത്രി 11 ന് ആർത്തല ചായത്തോട്ടത്തിനു സമീപത്തെ റബർത്തോട്ടത്തിൽ കടുവയെ കണ്ടെന്ന് യുവാവ് പറഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. തുടർന്ന് യുവാവ് പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് അധികൃതർ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാട് ഉൾപ്പടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് യുവാവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് കള്ളത്തരം പുറത്തായത്.
Read More