ഗർഭിണികളുടെ പല്ലുകൾക്കും മോണകൾക്കും ആരോഗ്യമില്ലെങ്കിൽ അത് മാസം തികയാതെയുള്ള പ്രസവത്തിനു സാധ്യത കൂട്ടും. കുഞ്ഞുങ്ങൾക്കു ഭാരക്കുറവും ഉണ്ടാവാം. മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന് ഭ്രൂണാവസ്ഥയിൽ കുഞ്ഞുങ്ങളുടെ മുഖാസ്ഥികളുടെയും പല്ലുകളുടെയും ശരിയായ രൂപീകരണത്തിന് ഗർഭിണികൾ പോഷകാഹാരവും വിറ്റാമിനുകളും ലവണങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും കൃത്യമായ ആന്റി നേറ്റൽ പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്. ആദ്യ പല്ല് മുളയ്ക്കുന്പോൾ…കുഞ്ഞുങ്ങളിൽ ആദ്യപല്ല് മുളയ്ക്കുന്പോൾ മുതൽ തന്നെ ദന്തപരിചരണം ആവശ്യമാണ്. പ്രാരംഭ ശൈശവകാല ദന്തക്ഷയം ഫലപ്രദമായി തടയേണ്ടതും ചികിത്സിക്കേണ്ടതുമാണ്. പോടുകൾ അടയ്ക്കാംകുഞ്ഞുങ്ങൾക്ക് ദന്തക്ഷയപ്രതിരോധത്തിന്റെ ഭാഗമായി ഉപരിതല ഫ്ളൂറൈഡ് ലേപനങ്ങൾ നല്‍കുകയും പിറ്റ് ആൻഡ് ഫിഷർ പോടുകൾ നീക്കി അടച്ചു സംരക്ഷിക്കേണ്ടതുമാണ്. പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കൂ. ജീവിതത്തിൽ പുഞ്ചിരി നിറയ്ക്കൂ. ************* ********************** ദന്തരോഗികളിൽ മറ്റു രോഗങ്ങൾക്കു സാധ്യതദന്തരോഗങ്ങൾ ചിലപ്പോൾ പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, കരൾ, വൃക്കരോഗങ്ങൾ, ചർമരോഗങ്ങൾ, രക്തക്കുഴലുകളുടെ ചുരുങ്ങൾ തുടങ്ങിയ ഗുരുതര ശാരീരിക പ്രശ്നങ്ങൾക്കു…
Read MoreDay: March 7, 2025
സിവില്‍ സര്‍വീസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകള്‍ തൊട്ടടുത്ത ദിവസങ്ങളില്‍: ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയില്‍
കൊച്ചി: സിവില്‍ സര്‍വീസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകള്‍ തൊട്ടടുത്ത ദിവസങ്ങളിലായതിനാല്‍ സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയില്‍. ഇക്കൊല്ലത്തെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 25 നാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയുടെ തീയതി മേയ് 24 നാണു നിശ്ചയിച്ചിരിക്കുന്നത്. രണ്ടു പരീക്ഷയും എഴുതാന്‍ ആഗ്രഹിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തൊട്ടടുത്ത ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ എങ്ങനെ എഴുതും എന്നറിയാതെ വിഷമിക്കുകയാണ്. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ തീയതി ആറു മാസം മുമ്പേ നിശ്ചയിച്ചതാണ്. കേരളത്തിന് പുറത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ പരീക്ഷ എഴുതുന്നവരില്‍ ഭൂരിഭാഗവും കേരള പിഎസ്സിയുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കും അപേക്ഷിച്ചവരാണ്. ഈ പരീക്ഷ എഴുതുമെന്ന് പ്രൊഫൈലില്‍ കണ്‍ഫേം ചെയ്ത ഉദ്യോഗാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയാല്‍ അയോഗ്യത വരുമെന്ന പിഎസ്സിയുടെ വ്യവസ്ഥ നിലവിലുണ്ട്. ഇതും ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുകയാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ കേന്ദ്രങ്ങള്‍ മിക്കവാറും…
Read Moreപറക്കാനുള്ള അവരുടെ മോഹം… നാട് വിട്ടപ്പോൾ ആദ്യം ചെയ്തത് മുടിവെട്ടി മോഡേൺ ആകണമെന്ന ആഗ്രഹം സാധിച്ചു; യാത്രയോടുള്ള പ്രണയം കൊതിതീരുംമുമ്പ് കേരള പോലീസിന്റെ വലയിൽ…
കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികളെ ശനിയാഴ്ച തിരൂരിൽ എത്തിക്കുമെന്ന് മലപ്പുറം എസ്പി ആർ. വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതാണെന്നാണ് നിലവിൽ കുട്ടികൾ പറയുന്നത്. എന്തിനാണ് പെൺകുട്ടികൾ പോയതെന്ന കാര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോൾ തന്നെ പോലീസ് സജീവമായിരുന്നു. കുട്ടികൾ ഫോണും സിം കാർഡും വാങ്ങിയിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കുട്ടികളുമായി പോലീസ് സംഘം ഇന്നു വൈകുന്നേരം അഞ്ചരയോടെ പുനെയിൽ നിന്ന് മടങ്ങും. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും. മലയാളി സമാജവും മാധ്യമങ്ങളും വളരെയേറെ സഹായിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതെന്നും എസ്പി കൂട്ടിച്ചേർത്തു. സ്വമേധയാ പോയതാണെന്നാണ് രക്ഷിതാക്കളും പറയുന്നത്. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കും. കുട്ടികളുടെ…
Read Moreമെക്സിക്കോക്കും കാനഡക്കും ഏർപ്പെടുത്തിയ അധികനികുതി അമേരിക്ക മരവിപ്പിച്ചു
വാഷിംഗ്ടൺ: കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ അമേരിക്ക താൽകാലികമായി നിർത്തിവച്ചു. ഏപ്രിൽ രണ്ടു വരെയാണ് വിലക്ക്. വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനും നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ വിപണി മാന്ദ്യവും പരിഗണിച്ചാണ് തീരുമാനം. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നൽകിയിരുന്നു. യുഎസ് ഓട്ടോ ഭീമന്മാരായ സ്റ്റെല്ലാന്റിസ്, ഫോർഡ്, ജനറൽ മോട്ടോഴ്സ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ-കാനഡ കരാർ (യുഎസ്എംസിഎ) പ്രകാരം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഒരു മാസത്തെ ഇളവ് ട്രംപ് അംഗീകരിച്ചു.
Read Moreദക്ഷിണ കൊറിയയിൽ അബദ്ധത്തിൽ ബോംബു വർഷം: നിരവധി വീടുകൾ തകർന്നു;15 പേർക്ക് പരിക്ക്
പോച്ചിയോ(ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയിലെ പോച്ചിയോണിൽ സൈനികാഭ്യാസത്തിനിടെ ആളുകൾ താമസിക്കുന്ന പ്രദേശത്തേക്ക് യുദ്ധവിമാനങ്ങൾ അബദ്ധത്തിൽ ബോംബുകൾ വർഷിച്ചു. നിരവധി വീടുകൾക്കും ഒരു പള്ളിക്കും കേടുപാടുകൾ പറ്റി. 15 പേർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. സിയോളിൽനിന്നു 40 കിലോമീറ്റർ വടക്കുകിഴക്കായി ഉത്തരകൊറിയയുമായുള്ള അതിർത്തിക്കടുത്താണ് പോച്ചിയോൺ. സംയുക്ത ലൈവ്-ഫയർ അഭ്യാസത്തിനിടെ കെഎഫ്-16 ജെറ്റുകളിൽനിന്നുള്ള എട്ട് 500 പൗണ്ട് (225 കിലോഗ്രാം) എംകെ 82 ബോംബുകൾ ലക്ഷ്യംതെറ്റി ഷൂട്ടിംഗ് റേഞ്ചിന് പുറത്ത് വീഴുകയായിരുന്നുവെന്നു ദക്ഷിണ കൊറിയൻ വ്യോമസേന അറിയിച്ചു.
Read Moreഇഡി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഗൗരവതരം; എസ്ഡിപിഐയെ നിരോധിച്ചേക്കുമെന്നുസൂചന; പ്രതിരോധിക്കാൻ നേതൃത്വം
കോഴിക്കോട്: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയെ (എസ്ഡിപിഐ) കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമോ? സംഘടനയുടെ ദേശീയ പ്രസിഡന്റിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ രാജ്യമൊട്ടാകെയുയരുന്ന സജീവ ചര്‍ച്ചയാണിത്. ദേശീയ അധ്യക്ഷന്‍ കെ. മൊയ്തീന്‍കുട്ടി എന്ന എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു പിന്നാലെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനം വിരൽചൂണ്ടുന്നത് എസ്ഡിപിഐയെ നിരോധിച്ചേക്കും എന്നതിലേക്കാണെന്നു വില യിരുത്ത പ്പെടുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റനാഷണല്‍ വിമാനത്താവളത്തില്‍ വച്ചാണ് ഫൈസി അറസ്റ്റിലായത്. 2018 മുതല്‍ എസ്ഡിപിഐ അധ്യക്ഷനാണ് അദ്ദേഹം. ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎഫ്ഐയും എസ്ഡിപിഐയും ഒന്നാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന്‍ പിഎഫ്ഐ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നുണ്ട്. എസ്ഡിപിഐയെ അടിമുടി വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇഡി കോടതിയില്‍ എത്തിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ…
Read Moreസ്പേസ്ക്രാഫ്റ്റ് പൊട്ടിത്തെറിച്ചു: സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം പരാജയം
ടെക്സസ്: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ പറക്കൽ പരാജയം. വിക്ഷേപിച്ചു മിനിറ്റുകൾക്കകംതന്നെ ബന്ധം നഷ്ടപ്പെടുകയും പേടകത്തിന്റെ മുകള്‍ ഭാഗമായ സ്റ്റാര്‍ഷിപ്പ് സ്പേസ്ക്രാഫ്റ്റ് (ഷിപ്പ്) പൊട്ടിത്തെറിക്കുകയും ചെയ്തു. അതേസമയം, റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പരാജയത്തിന്റെ കാരണം മനസിലാക്കാൻ പരീക്ഷണ പറക്കലിൽനിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്പേസ് എക്സ് വ്യക്തമാക്കി. രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം ഇന്നലെ നടത്തിയത്. പൊട്ടിത്തെറിയെതുടർന്നു മയാമി, ഫോർട്ട് ലോഡർഡെയ്ൽ, പാം ബീച്ച്, ഒർലാൻഡോ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. മനുഷ്യന് ഇതുവരെ നിര്‍മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സ്പേസ് എക്സ് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള…
Read Moreകർണാടക ട്രാൻസ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ കേരളസംഘം
ചാത്തന്നൂർ: കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സംഘം. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറും ഉയർന്ന ഉദ്യോഗസ്ഥരുമാണ് ബംഗളുരുവിൽ എത്തിയത്. ബംഗളൂരുവിലെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സെൻട്രൽ ഓഫീസും ഡിപ്പോയും വർക്ക്ഷോപ്പും സന്ദർശിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി. അൻബുകുമാർഐഎഎസുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അവർ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. പ്രീമിയർ വാഹനങ്ങളുടെ വിന്യാസം, തൊഴിലാളി ക്ഷേമ നടപടികൾ, വാണിജ്യ വരുമാനം, ബസുകളുടെ നവീകരണം, ഇ-ടിക്കറ്റിംഗ്, പൊതുജനങ്ങൾക്ക് നൽകുന്ന മറ്റ് സേവനങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ചർച്ച. പ്രതിനിധി സംഘം ഡിപ്പോ- രണ്ട്, ബംഗളൂരു സെൻട്രൽ ഡിവിഷനിലെ വർക്ക് ഷോപ്പ് എന്നിവ സന്ദർശിച്ചു. ഐരാവത് ക്ലബ് ക്ലാസ് 2.0, അംബാരി ഡ്രീം ക്ലാസ്, ഫ്ലൈ ബസ്, രാജഹംസ, നഗര…
Read Moreകോളജ് വിദ്യാര്‍ഥികൾക്കിടയിൽ ആത്മഹത്യാപ്രവണത കൂടി: പഠന റിപ്പോർട്ട് പുറത്ത്
ബംഗളൂരു: കോളജ് വിദ്യാര്‍ഥികളില്‍ ആത്മഹത്യാ പ്രവണത ആശങ്കാജനകമാം വിധം ഉയര്‍ന്നതായി പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാചിന്തയുടെയും ശ്രമങ്ങളുടെയും പരസ്പരബന്ധം എന്ന വിഷയത്തിലുള്ള പഠനം ഫെബ്രുവരി 25ന് ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്സ് റിപ്പോര്ട്ട്സിൽ പ്രസിദ്ധീകരിച്ചു. ഓസ്ട്രേലിയ, യുകെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുമായി സഹകരിച്ചാണു നിംഹാന്‍സ് ഗവേഷകര്‍ പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 12.3 ശതമാനം പേര് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും 5.2 ശതമാനം പേര് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. പഠനഫലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യാ പ്രതിരോധ പരിപാടികളുടെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Read Moreവിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ സസ്പെൻഷനിലായ എസ്പി സുജിത്ത് ദാസിനെ തിരിച്ചെടുത്തു
തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറുമായി നടത്തിയ വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ സസ്പെൻഷനിൽ ആയിരുന്ന മലപ്പുറം മുൻ എസ്പി. എസ്.സുജിത്ത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു സർവീസിലേക്ക് തിരിച്ചെടുത്തു. പുതിയ നിയമനം ആയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത്.അതേ സമയം സുജിത്ത് ദാസിനെതിരെയുള്ള അന്വേഷണം പൂർത്തിയാകും മുൻപാണ് തിരികെ എടുത്തത്. പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത്ത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വിവാദ ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രി യുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി. എം. ആർ. അജിത് കുമാർ എന്നിവർക്കെതിരെ സുജിത്ത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്. ഇതേ തുടർന്നാണ് സുജിത്ത് ദാസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.ഫോൺ സംഭാഷണം പി.വി.അൻവർ പുറത്തുവിട്ടിരുന്നു.
Read More