തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനുമായി അനേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെ പ്രതി പോലീസ് സ്റ്റേഷനിലെ ശുചി മുറിയിൽ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം സ്റ്റേഷനിൽ തിരികെ എത്തിച്ചു. ഇന്നു രാവിലെ ആറരയോടെയാണ് പ്രതി ശുചി മുറിയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ പോലീസ് സംഘം ഇയാളെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി. രക്ത സമർദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാൻ കാരണമെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് തിരികെ പാങ്ങോട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നുച്ചയ്ക്ക് ആരംഭിക്കും.ഇയാളുടെ മുത്തശി സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസാണ് നെടുമങ്ങാട് ജൂഡിഷൽ മജിസ്ട്രെറ്റ് കോടതിയിൽ അപേക്ഷ നൽകി പ്രതിയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. ഇന്നലെയാണ്…
Read MoreDay: March 7, 2025
മുഖ്യമന്ത്രിക്ക് റിപ്പോർട്ടിൽ പ്രശംസ, ചർച്ചയിൽ വിമർശനം; ആഭ്യന്തരവകുപ്പ് അത്ര പോരാ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിന് വിമർശനം. ഇന്ന് രാവിലെ ആരംഭിച്ച പ്രവർത്തന റിപ്പോർട്ടിലെ ചർച്ചകളിലാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരേ വ്യാപക വിമർശനം പ്രതിനിധികൾ ഉന്നയിച്ചത്. പോലീസിനെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്നും പാർട്ടി സഖാക്കൾ പോലും പോലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയാകുന്നുവെന്നും ചർച്ചയിൽ ഉയർന്നുവന്നു. പോലീസിനുമേൽ സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന് ഉടൻ പരിഹാരം കാണണം. പോലീസിന്റെ അഴിഞ്ഞാട്ടം പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള സാധാരണകാർക്കിടയിൽ സർക്കാരിന് മോശം പ്രതിച്ഛായ സൃഷ്ടിച്ചെന്നും പ്രതിനിധികൾ പറഞ്ഞു. സിപിഎമ്മിന്റെ മധ്യകേരളത്തിൽനിന്നും തെക്കൻ കേരളത്തിൽനിന്നുമുള്ള പ്രതിനിധികളാണ് ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്.കുറ്റകൃത്യങ്ങളും ലഹരി വ്യാപനവും തടയുന്നതിൽ പോലീസ് പരാജയമാണ്. കേരളത്തിൽ അനുദിനം കുറ്റകൃത്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കുന്നത് പോലീസിന്റെ ഈ വീഴ്ചകളാണ്.…
Read Moreസിപിഎം സംസ്ഥാന സമ്മേളനം; ശ്രദ്ധ മുഴുവൻ പിണറായിയുടെ മൂന്നാമൂഴത്തിൽ?
കൊല്ലം: വിപ്ലവ രാഷ്ട്രീയത്തിൽനിന്നു മാറി അധികാരരാഷ്ട്രീയം അജണ്ടയാക്കുന്ന സിപിഎമ്മിന്റെ അടിമുടിയുള്ള നയവ്യതിയാനമാണു കൊല്ലം സംസ്ഥാന സമ്മേളനത്തിൽ കാണുന്നത്. മൂന്നാമതും പിണറായി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിലേക്കു ശ്രദ്ധയൂന്നുകയാണു സമ്മേളനം. പാർട്ടിയുടെയും സമ്മേളനത്തിന്റെയും കടിഞ്ഞാൺ പിണറായിക്കുതന്നെ. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റിന്റെ പരമ്പരാഗത രീതികളിൽനിന്ന് വ്യതിചലിച്ചാണ് കൊല്ലം സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നത്. സാധാരണരീതിയിൽ പ്രതിനിധി സമ്മേളനത്തിന്റെ തുടക്ക ദിവസം ദേശീയ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണവും കരട് രാഷ്ട്രീയ പ്രമേയ അവതരണവുമാണ് നടക്കുക. ഇതിന് ശേഷമാണ് മറ്റ് അജണ്ടകൾ അവതരിപ്പിക്കുക. എന്നാൽ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള വികസനവുമായി ബന്ധപ്പെട്ട നയരേഖ അവതരിപ്പിക്കുന്നു.മാത്രമല്ല അതിൽ കേന്ദ്രീകരിച്ചാണ് പിന്നീട് കൂടുതൽ സമയവും ചർച്ചകൾ നടക്കുന്നത്. ഇത് പ്രതിനിധികൾക്ക് ഇടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം…
Read Moreമലയാളി ലോക്കോ പൈലറ്റ് ട്രെയിനിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു
നാഗർകോവിൽ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ കുഴഞ്ഞുവീണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് മരിച്ചു. കൊല്ലം കുണ്ടറ മാമൂട് മുണ്ടൻചിറ മാടൻകാവ് ക്ഷേത്രത്തിനു സമീപം സുകൃതം വീട്ടിൽ പ്രദീപാണ്(45) മരിച്ചത്. സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായിരുന്നു. ഇന്നലെ രാത്രി 12.15ഓടെ കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ എത്തിയ വിവേക് എക്സ്പ്രസ് ശുചീകരണത്തിനായി നാഗർകോവിൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രദീപ് പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശവും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവും ദിവസങ്ങൾക്കു മുമ്പായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛൻ: മാധവൻ. അമ്മ: തങ്കമ്മ. ഭാര്യ: പ്രിയങ്ക. മക്കൾ: ആര്യ, അനയ.
Read Moreഗൾഫിൽ പോയ മകനെക്കുറിച്ച് ഒന്നര വർഷമായി വിവരങ്ങളൊന്നുമില്ലെന്ന് വയോധിക
പത്തനംതിട്ട: ജോലി തേടി വിദേശത്തു പോയ ഏക മകനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാതെ വന്നതോടെ സങ്കടക്കടലിലാണ് വയോധികയായ മാതാവും സഹോദരിയും. തിരുവല്ല മഞ്ഞാടി ചുടുകാട്ടിൽ മണ്ണിൽ മണ്ണിൽ പരേതനായ സി. വി. വർക്കിയുടെയും സാറാമ്മയുടെയും ഏകമകനായ സാം വർക്കി (48) യെയാണ് 2023 ജൂൺ മുതൽ ഷാർജയിലെ നിന്നും കാണാതായത്. മകൾ സനുവിന്റെ സഹായത്തോടെ അന്നു മുതൽ സാറാമ്മ മുട്ടാത്ത വാതിലുകളില്ല. എന്നാൽ കാര്യക്ഷമമായ ഒരു ഇടപെടലോ അന്വേഷണമോ ഇതേവരെ ഉണ്ടായിട്ടില്ലെന്ന് എഴുപത്തിനാലുകാരിയായ സാറാമ്മ പറഞ്ഞു.ആലപ്പുഴ തലവെട്ടി സ്വദേശിയായ കബീർ എന്ന ഏജന്റ് മുഖാന്തിരം വിസിറ്റിംഗ് വീസയിലാണ് 2023 മേയ് അഞ്ചിന് സാം ജോലിക്കായി ഷാർജയിലെ അജ്മാനിലേക്ക് പോയത്. എംബിഎ ബിരുദധാരിയായ സാം നേരത്തെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുത്തിട്ടുള്ളയാളാണ്. ഷാർജയിലെത്തി, ആദ്യത്തെ ഒരു മാസം വീടുമായി സംമ്പർക്കം പുലർത്തിയിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ല.…
Read Moreഅവസാന നിമിഷംവരെ സന്പാദിച്ചതെല്ലാം മക്കൾക്ക് വേണ്ടി; സ്വത്തിനുവേണ്ടി മക്കളും മരുമക്കളും അമ്മയെ വിഷംകൊടുത്തു കൊന്നു
ലക്നൗ: ഉത്തർപ്രദേശിൽ സ്വത്ത് കൈക്കലാക്കുന്നതിനു മൂന്നു സഹോദരങ്ങളും അവരുടെ ഭാര്യമാരും അനന്തരവന്മാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി മകൻ. രണ്ടു വർഷംമുന്പ് മരിച്ച പവിത്രാദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ യോഗേന്ദ്ര സിംഗ് യാദവ് ആണു പോലീസിനെ സമീപിച്ചത്. വിഷം ശരീരത്തിൽ ചെന്നാണ് പവിത്രാദേവി മരിച്ചതെന്ന് അടുത്തിടെ വന്ന ഒരു മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. തന്റെ ജീവനു ഭീഷണിയുള്ളതായി പവിത്രാദേവി പറഞ്ഞതായും യോഗേന്ദ്ര വ്യക്തമാക്കുന്നു. സംഭവത്തിൽ യോഗിയുടെ സഹോദരന്മാർ, അവരുടെ ഭാര്യമാർ, അനന്തരവൻമാർ എന്നിവരുൾപ്പെടെ ഒമ്പതുപേർക്കെതിരേ കോട്വാലി പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreമലപ്പുറത്തുനിന്നു കാണാതായ വിദ്യാര്‍ഥിനികൾ മുംബൈയില്‍ സുരക്ഷിതർ; കുട്ടികളെ ഇന്നു കേരള പോലീസിനു കൈമാറും; വീട്ടിൽ പ്രശ്നങ്ങൾ, നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ
കോഴിക്കോട്: മലപ്പുറം താനൂരില്‍നിന്നു കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ മുംബൈയില്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാടും. കുട്ടികള്‍ മുംബൈ പോലീസിന്റെ പക്കല്‍ സുരക്ഷിതരാണ്. ഇവരെ മലപ്പുറത്ത് എത്തിച്ചശേഷം കൗണ്‍സലിംഗ് നല്കി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് വീട്ടുകാര്‍ക്കു കൈമാറും. മുംബൈ-ചെന്നൈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലിന് ലോനാവാലയില്‍ വച്ചാണ് റെയില്‍വേ പോലീസ് കണ്ടെത്തിയത്. കുട്ടികളെ കാണാതായെന്നു പരാതി ലഭിച്ച ഉടന്‍ കേരള പോലീസ് നടത്തിയ ചടുലമായ നീക്കങ്ങളാണ് വിജയത്തിലെത്തിയത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന്റെ പ്രേരണയിലാണ് കുട്ടികള്‍ മുംബൈയിലേക്കു പോയതെന്നാണ് സൂചന. റെയില്‍വേ പോലീസ് പിടികൂടിയ കുട്ടികളെ ഏറ്റെടുക്കാന്‍ മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കു പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ദേവദാര്‍ ഹയര്‍…
Read Moreമാതാപിതാക്കളില്ലാത്ത 14കാരിയുടെ വിവാഹം നടത്തി: പുലിവാല് പിടിച്ച് ബന്ധുക്കൾ
മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിനു ബന്ധുക്കൾക്കെതിരേ കേസ്. അഹല്യനഗർ ജില്ലയിലാണ് സംഭവം. 14കാരിയായ കുട്ടിയും 25കാരനും തമ്മിലുള്ള വിവാഹമാണു നടത്തിയത്. ജനുവരി ഒന്നിന് ഷെവ്ഗാവിലാണു വിവാഹം നടന്നതെന്ന് ചിക്കൽതാന പോലീസ് പറഞ്ഞു. പെൺകുട്ടി ദേവ്ലായ് പ്രദേശത്തുള്ള ഭർതൃവീട്ടിൽ താമസിക്കാൻ വിസമ്മതിക്കുകയും മാർച്ച് നാലിന് പോലീസിനെ സമീപിക്കുകയും ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹായത്തോടെയാണു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തനിക്ക് മാതാപിതാക്കളില്ലെന്നും ബന്ധുക്കളാണ് 25 വയസുകാരനുമായി തന്റെ വിവാഹം നടത്തിയതെന്നും കുട്ടി മൊഴി നൽകി. ബന്ധുക്കൾക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും ഭർത്താവിനെതിരേ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreനടപ്പാലം ഫിനിഷിംഗിലേക്ക്… നെഹ്റുട്രോഫി വാര്‍ഡുകാര്‍ക്ക് ഇനി നഗരത്തിലേക്കു നടന്നുവരാം
ആലപ്പുഴ: നെഹ്റുട്രോഫി സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ നടപ്പാലം പൂര്‍ത്തീകരണത്തിലേക്ക്. ആലപ്പുഴ നഗരസഭ കരളകം-നെഹ്റു ട്രോഫി വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതിന് അമൃത് വണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന്റെ നിര്‍മാണം. പുന്നമട കായലിലൂടെയുള്ള പുരവഞ്ചി യാത്രയെ ബാധിക്കാത്ത തരത്തില്‍ സ്റ്റീല്‍ ഫാബ്രിക്കേഷനിലാണ് നടപ്പാലം രൂപകല്പന ചെയ്തിട്ടുള്ളത്. 61 മീറ്ററാണ് പാലത്തിന്റെ നീളം. 3,50,95,781 രൂപയാണ് ചെലവ്. നിലവില്‍ 80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. പൈലിംഗ്, പൈല് ക്യാപ്, കോളം, ബീം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ പ്രവൃ ത്തികള് നടത്തി സ്റ്റീല്‍ സ്ട്രക്ചര്‍ ഇരുകരകളെയും ബന്ധിപ്പിച്ച് സ്ഥാപിച്ചു കഴിഞ്ഞു. പാലത്തിലേക്ക് കയറുന്നതിനുള്ള പടികള്‍, പ്ലാറ്റ്ഫോം, വൈദ്യുതിവിളക്ക് സ്ഥാപിക്കല്‍ എന്നീ പ്രവൃ ത്തികളാണ് നടത്താനുള്ളത്. ഈ മാസം അവസാനത്തോടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നഗരത്തില്‍നിന്നും ഒറ്റപ്പെട്ട് നില്ക്കുന്ന പതിനായിരത്തോളം വരുന്ന നെഹ്റു ട്രോഫി വാര്‍ഡ് നിവാസികളുടെ യാത്ര ദുരിതത്തിന് പുതിയ നടപ്പാലം പരിഹാരമാകും.
Read Moreഎന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നത്… യൂട്യൂബ് കണ്ട് വീട്ടിൽ ഭാര്യയുടെ കന്നിപ്രസവമെടുത്ത് യുവാവ്
കോഴിക്കോട്: മെഡിക്കല്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത യുവാവ് യൂട്യൂബ് കണ്ടുപഠിച്ച് മറ്റാരുടെയും സഹായമില്ലാതെ വീട്ടില്‍വച്ച് ഭാര്യയുടെ കന്നിപ്രസവമെടുത്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പക്ഷേ, പിന്നീട് ജനന സര്‍ട്ടിഫിക്കറ്റിനായി അധികൃതരെ സമീപിച്ചപ്പോൾ യുവാവ് വെട്ടിലായി. എവിടെ വച്ച്, എന്ന് പ്രസവം നടന്നുവെന്നു തെളിയിക്കാനുള്ള ആധികാരിക രേഖകള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യ വകുപ്പ് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. വീട്ടില്‍ വച്ചുള്ള പ്രസവം അപകടകരവും അതിസങ്കീര്ണവുമാകാന് സാധ്യതയുള്ളതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തെറ്റായ പ്രവണതകള്‍ക്കു പ്രോത്സാഹനമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഒടുവില്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരിക്കുകയാണ് യുവാവ്. വിഷയം സംബന്ധിച്ചു മെഡിക്കല്‍ ഓഫീസര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് പറയഞ്ചേരി സ്വദേശിയായ യുവാവാണ് 20 വയസുള്ള ഭാര്യയുടെ ആദ്യപ്രസവമെടുത്തത്. 2024 നവംബര്‍ രണ്ടിന് രാവിലെ 11ന് വീട്ടില്‍ വച്ചായിരുന്നു പ്രസവമെന്നു യുവാവ് പറയുന്നു. പെണ്‍കുഞ്ഞിനാണു യുവതി ജന്മം നല്‍കിയത്. പ്രസവശേഷമാണ്…
Read More