ഒഹായോ(യുഎസ്): ശരീരസൗന്ദര്യം നിലനിർത്താൻ അതികഠിനമായ പരിശീലനരീതികൾ അവലംബിച്ച അമേരിക്കക്കാരിയായ യുവ ബോഡിബിൽഡിംഗ് താരത്തിനു ദാരുണാന്ത്യം. രൂക്ഷമായ നിർജ്ജലീകരണത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണു ജോഡി വാൻസ് എന്ന 20കാരിയുടെ ജീവനെടുത്തത്. ഒഹായോയിൽ നടക്കുന്ന അർണോൾഡ് സ്പോർട്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെ അവശനിലയിലായ ജോഡി വാൻസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോച്ചിനെപോലും അറിയിക്കാതെ അതികഠിനവും അപകടകരവുമായ പരിശീലനരീതികളാണ് തന്റെ ശരീരസൗന്ദര്യം മെച്ചപ്പെടുത്താനായി ഇവർ പിന്തുടർന്നിരുന്നതെന്നു പറയുന്നു. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ചില മരുന്നുകളും ഇവർ നിയന്ത്രണമില്ലാതെ കഴിച്ചിരുന്നുവത്രെ. ശരീരത്തിൽനിന്ന് അമിതയളവിൽ ലവണാംശവും ജലവും പുറംതള്ളാനായി ഉപയോഗിച്ചിരുന്ന ചില രീതികളും മരുന്നുകളുമാണു ജോഡിയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചതെന്നാണു ഡോക്ടർമാർ വിശദീകരിക്കുന്നത്. തന്നെ അറിയിക്കാതെയാണു ജോഡി ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നതെന്നും മരുന്നുകൾ കൂടാതെതന്നെ ബോഡി ബിൽഡിംഗിൽ തിളങ്ങാമായിരുന്നെന്നും അവളുടെ പരിശീലകൻ പറഞ്ഞു.
Read MoreDay: March 7, 2025
വലിയ മനസാണ് നിങ്ങൾക്ക്… പഞ്ചായത്ത് മെമ്പറുടെ ഇടപെടലിൽ അനാഥന് ആധാർ കാർഡ് ; വാർധക്യ പെൻഷൻ അനുവധിച്ച് പാണാവള്ളി പഞ്ചായത്ത്; സന്തോഷത്തിൽ ബാലാജിയും
പൂച്ചാക്കൽ: പഞ്ചായത്തംഗത്തിന്റെ ഇടപെടലിൽ അനാഥന് ആധാറും പെൻഷനും ലഭിച്ചു. സംരക്ഷണത്തിന് ആരുമില്ലാതെ പൂച്ചാക്കൽ ടൗണിൽ അലഞ്ഞുതിരിയുന്ന ആളാണ് 75 വയസ് കഴിഞ്ഞ ബാലാജി. പകൽസമയങ്ങളിൽ പൂച്ചാക്കൽ യംഗ് മെൻസ് ലൈബ്രറിയിൽ കഴിഞ്ഞുകൂടുന്ന ബാലാജി രാത്രികാലങ്ങളിൽ അടഞ്ഞുകിടക്കുന്ന കടത്തിണ്ണകളിലാണ് അന്തിയുറങ്ങുന്നത്. ജീവിച്ചിരിക്കുന്നതിന് ആധികാരികരേഖകളില്ല, റേഷൻ കാർഡ്, ആധാർ, സ്കൂൾ രേഖകളോ വോട്ടേഴ്സ് ലിസ്റ്റിൽ പേരും ഇല്ല. കുടുംബവീട് വിറ്റ് ബന്ധുക്കൾ മറ്റ് സ്ഥലങ്ങളിലേക്ക് പോയതോടുകൂടി ബാലാജി തനിച്ചായി. ഉറ്റവരും ഉടയവരുമില്ലാതെ തെരുവിൽ അലഞ്ഞിരുന്ന ബാലാജിക്ക് പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായ കെ.ഇ. കുഞ്ഞുമോന്റെ ശ്രമഫലമായാണ് എഎവൈ റേഷൻ കാർഡും ആധാർകാർഡും ലഭ്യമായത്. കേരള സർക്കാർ ആവിഷ്കരിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി അനുസരിച്ച് പാണാവള്ളി പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിൽ 12-ാം വാർഡിൽ നിന്നും ഉൾപ്പെട്ട ബാലാജിക്ക് രേഖകൾ ലഭിച്ചത്. തുടർന്ന് 2024 നവംമ്പർ മാസം മുതൽ പഞ്ചായത്തിൽനിന്നു വാർധക്യകാല പെൻഷനും…
Read Moreഛേത്രി റിട്ടേണ്‍സ്…
കോൽക്കത്ത: രാജ്യാന്തര ഫുട്ബോളിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രി ദേശീയ ടീമിലേക്ക് തിരിച്ചു വരുന്നു. ഈ മാസം നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ സുനിൽ ഛേത്രി കളിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഛേത്രിയെ 26 അംഗ ടീമിൽ ഉൾപ്പെടുത്തി ഇന്ത്യൻ ടീമിനെ ഇന്നലെ കോച്ച് മനോലോ മാർക്വെസ് പ്രഖ്യാപിച്ചു.
Read Moreസൂപ്പർ സേവ്… ആലിസണിന്റെ മാന്ത്രിക സേവിംഗിലൂടെ ലിവർപൂളിനു ജയം
പാരീസ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ വമ്പന്മാരായ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍, ഇന്റര്‍ മിലാന് ടീമുകള്‍ക്കു ജയം. സൂപ്പര്‍ ക്ലാഷ് എന്നു വിശേഷിപ്പിച്ച പിഎസ്ജി x ലിവര്‍പൂള്‍ പോരാട്ടത്തില്‍ 1-0നായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 87-ാം മിനിറ്റില്‍ ഹാര്‍വി എലിയട്ട് നേടിയ ഗോളിലായിരുന്നു ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഷോട്ടുകളുടെ എണ്ണത്തില്‍ പിഎസ്ജിയേക്കാള്‍ വളരെ പിന്നിലായിരുന്നു ലിവര്‍പൂള്‍. 27 ഷോട്ടാണ് പിഎസ്ജി തൊടുത്തത്, ലിവര്‍പൂള്‍ വെറും രണ്ടും. ഈ സീസണില്‍ ലിവര്‍പൂള്‍ ഗോള്‍ വഴങ്ങാതിരിക്കുന്ന ആറാം മത്സരമാണ്. സൂപ്പർമാൻ ആലിസൺ പിഎസ്ജിയുടെ ഗോളെന്നുറച്ച ഒന്‍പത് ഷോട്ടുകളാണ് ആലിസൺ ബെക്കർ എന്ന ഗോൾ കീപ്പർ തട്ടിത്തെറിപ്പിച്ചത്. ആലിസണിന്റെ ഉജ്വല സേവുകൾ ലിവർപൂളിന്റെ വലയിൽ പന്ത് എത്താൻ അനുവദിച്ചില്ല. ഒടുവിൽ എലിയട്ടിന്റെ ഗോളിൽ ലിവർപൂൾ…
Read Moreഎക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് വർഷത്തിന് ശേഷം പ്രതികൾക്ക് പതിനേഴര വർഷം തടവും പിഴയും
കോട്ടയം: ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും കുരുമുളക് സ്പ്രേ അടിച്ച് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്കു പതിനേഴര വർഷം തടവ്. നിരവധി കേസുകളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശികളായ കൊപ്രായിൽ അലോട്ടി എന്ന ജെയ്സ്മോൻ (31), ചക്കിട്ടപറമ്പിൽ അഖിൽരാജ് (28), വില്ലൂന്നി സ്വദേശികളായ പൊരുന്നകോട്ടിൽ ലിറ്റോ മാത്യു (26), പാലത്തിൽ ടോമി ജോസഫ് (28), തോപ്പിൽ ഹരിക്കുട്ടൻ സത്യൻ (25) എന്നിവരെയാണ് കോട്ടയം അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ഡി.എ. മനീഷ് 17 വർഷവും ആറ് മാസവും തടവും 25,000 രൂപ പിഴയും ശിക്ഷിച്ചത്. കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയായ അലോട്ടിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് റെയ്ഡ് നടത്താൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മൂന്നാം പ്രതി ജിബിൻ ബിനോയി വിചാരണവേളയിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്നു. 2018 മേയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്തുള്ള…
Read Moreസ്വീറ്റ് ഹോം… സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം ഇന്ന്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് 2024-25 സീസണിലെ അവസാന ഹോം മത്സരം. ഇന്നു രാത്രി 7.30നു മുംബൈ സിറ്റി എഫ്സിയാണ് സീസണിലെ അവസാന ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ഇതിനോടകം പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ കേരള ബ്ലാസ്റ്റേഴ്സ്, സ്വന്തം തട്ടകത്തില്‍ ജയത്തോടെ സീസണ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മോശം സീസണ് ഇവാന് വുകോമനോവിച്ചിന്റെ ശിക്ഷണത്തിനു കീഴില്‍ തുടര്‍ച്ചയായി മൂന്നു സീസണില്‍ പ്ലേ ഓഫ് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ, ഏറ്റവും മോശം സീസണുകളില്‍ ഒന്നാണ് 2024-25. മുംബൈ സിറ്റിക്ക് എതിരായത് ഉള്‍പ്പെടെ രണ്ടു മത്സരങ്ങളാണ് കൊച്ചി ക്ലബ്ബിന് ഈ സീസണില്‍ ശേഷിക്കുന്നത്. 22 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു ജയവും നാലു സമനിലയും നല്കിയ 25 പോയിന്റാണ് സമ്പാദ്യം. ലീഗ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്.…
Read Moreവിവാഹമോചനക്കേസിൽ സഹകരിക്കില്ല, ചെലവിന് തരില്ല; തലേന്ന് രാത്രിയും ഫോണിൽ വളിച്ച് ഭീഷണി; ഷൈനിയേയും മക്കളെയും ആത്മഹത്യയിലേക്ക് നയിച്ചത് നോബിയുടെ പ്രകോപനം
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയേയും മക്കളേയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പോലീസ് നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്ന് പോലീസ് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മക്കളെയും കൂട്ടി ഷൈനി വീട്ടിൽ നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫെബ്രുവരി 28 ന് പുലർച്ചെ 4.44 നാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. മരിക്കുന്നതിന്റെ…
Read Moreബ്ലാക് സ്റ്റോറി: ഐസിസി നോക്കൗട്ട് പോരാട്ട ചരിത്രത്തിൽ ഇന്ത്യക്കുമേൽ ന്യൂസിലൻഡിന് ആധിപത്യം
ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തില്‍ ന്യൂസിലന്‍ഡ് എന്നും ഇന്ത്യക്കു വേദന സമ്മാനിച്ച ടീമുകളില്‍ ഒന്നാണ്. ബ്ലാക് ക്യാപ്സ് എന്നറിയപ്പെടുന്ന ന്യൂസിലന്‍ഡാണ് 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഞായറാഴ്ച ദുബായിലാണ് ഫൈനല്‍. ഗ്രൂപ്പ് എയില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ 44 റണ്‍സ് ജയം നേടിയിരുന്നു. എന്നാല്‍, ഐസിസി ടൂര്‍ണമെന്റില്‍ കിവീസ് ഇന്ത്യക്കുമേല്‍ ആധിപത്യമുള്ള ടീമാണെന്നതാണ് ഫൈനലില്‍ ആരാധകരുടെ ചങ്കിടിപ്പു വര്‍ധിപ്പിക്കുന്നത്. 25 വര്‍ഷം മുമ്പ് കണ്ണീര് ന്യൂസിലന്‍ഡിനെ ഫൈനലില്‍ നേരിടുമ്പോള്‍ 25 വര്‍ഷം പഴക്കമുള്ള ഒരു കടംവീട്ടാന്‍ ഇന്ത്യക്കുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയുടെ 2000 എഡിഷനില്‍ ഇന്ത്യയെ ഫൈനലില്‍ കീഴടക്കിയായിരുന്നു ന്യൂസിലന്‍ഡ് ട്രോഫിയില്‍ ചുംബിച്ചത്. നാലു വിക്കറ്റിനായിരുന്നു ബ്ലാക് ക്യാപ്സിന്റെ ജയം. അതിനുശേഷം ഇന്ത്യ രണ്ടു തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തംവച്ചു, 2002ലും 2013ലും. മൂന്നാം ചാമ്പ്യന്‍സ് ട്രോഫിയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള…
Read Moreഒരു കിലോയ്ക്ക് ഒരു ലക്ഷം കമ്മീഷൻ; ഒരു വർഷത്തിനിടെ നടി രന്യ നടത്തിയത് 27 ദുബായ് യാത്രകൾ; നടിയെ ചതിച്ചത് ഒരേപോലത്തെ ഡ്രസ് ധരിച്ചത്…
ബംഗളൂരു: സ്വർണം കടത്തിയ കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവു ഒരു വർഷത്തിനിടെ ദുബായിലേക്കു പോയത് 27 തവണ. കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതമാണു രന്യയ്ക്കു കമ്മിഷൻ ലഭിച്ചിരുന്നതെന്നും ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തി. 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായാണു നടിയും ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളുമായ രന്യ റാവു (33) വിമാനത്താവളത്തിൽ പിടിയിലായത്. പോലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിടിവീഴുകയായിരുന്നു. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. കേസിൽ മൊത്തം 17.29 കോടിയുടെ വസ്തുക്കൾ കണ്ടെടുത്തതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതം ഓരോ ദുബായ് യാത്രയിലും 12–13 ലക്ഷം രൂപയാണു രന്യ കമ്മിഷനായി നേടിയത്. ജാക്കറ്റുകൾ, ബെൽറ്റ് എന്നിവയിൽ ഒളിപ്പിച്ചാണു സ്വർണം…
Read Moreഅതിരാവിലെയുളള വിമാനയാത്രകള്‍ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാണ്: അഹാനാ കൃഷ്ണ
വിമാനയാത്രയ്ക്കിടെ നടന് പൃഥ്വിരാജ് സുകുമാരനെ കണ്ട സന്തോഷത്തില്‍ നടി അഹാന കൃഷ്ണ. പൃഥ്വിരാജിനൊപ്പമുളള ചിത്രത്തോടൊപ്പമാണ് അതിരാവിലെയുളള വിമാനയാത്രകള്‍ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാണ് എന്ന് അഹാന കുറിച്ചത്. ‘ആഖോം മേ തേരി ’എന്ന ഗാനമാണ് അഹാന ചിത്രത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്. സാധാരണ അതിരാവിലെയുളള വിമാനയാത്രകള്‍ എനിക്ക് ഇഷ്ടമല്ല. പക്ഷേ ഇന്നത്തെ വിമാനയാത്രയെപ്പറ്റി ഞാന്‍ അങ്ങനെ പറയില്ല, കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരനെ കാണാന്‍ കഴിഞ്ഞു എന്നുളളതാണ്. മറ്റൊന്ന് മേഘങ്ങള്‍ക്ക് മുകളില്‍ നിന്നുളള മനോഹരമായ സൂര്യോദയം കാണാന്‍ കഴിഞ്ഞു എന്നുളളതുമാണ്. ഇത് രണ്ടും സംഭവിക്കുമമ്പാള് എന്റെ മനസില്‍ ഓടിക്കൊണ്ടിരുന്ന പാട്ടാണിത്. അഹാന കൃഷ്ണ കുറിച്ചു.
Read More