ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തിയറ്ററിലെത്തുന്നു. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തിയറ്ററുകളിലെത്തിക്കുന്നത്. മദോന്മത്തനായി കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തിൽ കുതിരക്ക് എണ്ണയിടുന്നതും, ഈ രംഗങ്ങൾ സുന്ദരിയായ നായികയെ ആകർഷിക്കുന്നതുമായ രംഗങ്ങൾ, പ്രേക്ഷകരെ ആകർഷിക്കുകയും,സിനിമയുടെ വിജയത്തിൽ ഏറെ നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു. നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കുന്ന ഷീലയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലേത്.നെല്ലിക്കോട് ഭാസ്കരന് ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ശരപഞ്ജരം. ചുരുക്കം ചില ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെ…
Read MoreDay: March 7, 2025
സ്വത്തിന്റെ കാര്യമോർത്തപ്പോൾ കൂടെപ്പിറപ്പെന്ന കാര്യം പോലും മറന്നു; അമ്മയെ വിഷം കൊടുത്ത് കൊന്ന പരാതിയുമായി മകൻ; അമ്മാവൻമാരുൾപ്പെടെ 9 പേർക്കെതിരെ കേസ്
ലക്നോ: സ്വത്ത് കൈക്കലാക്കുന്നതിനു വേണ്ടി മൂന്ന് സഹോദരങ്ങളും അവരുടെ ഭാര്യമാരും അനന്തരവൻമാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി മകൻ.നടക്കുന്ന സംഭവം ഉത്തർപ്രദേശിൽ. രണ്ട് വർഷങ്ങൾക്ക് മുൻപ് മരിച്ച പവിത്രദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ യോഗേന്ദ്ര സിംഗ് യാദവ് എന്നയാളാണ് പോലീസിനെ സമീപിച്ചത്. വിഷം ശരീരത്തിൽ ചെന്നാണ് പവിത്ര ദേവി മരിച്ചതെന്ന് അടുത്തിടെ വന്ന ഒരു മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതേതുടർന്നാണ് ആരോപണവുമായി യോഗേന്ദ്ര രംഗത്തെത്തിയത്. തന്റെ ജീവന് ഭീഷണിയുള്ളതായി പവിത്ര ദേവി പറഞ്ഞതായും യോഗേന്ദ്ര വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും വിസെറ റിപ്പോർട്ടിൽ പവിത്രദേവിക്ക് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നുവെന്ന് യോഗേന്ദ്ര അറിയിച്ചതായി അലേസർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് (എസ്എച്ച്ഒ) സുധീർ രാഘവ് പറഞ്ഞു. സംഭവത്തിൽ യോഗിയുടെ സഹോദരന്മാർ, അവരുടെ ഭാര്യമാർ, അനന്തരവൻമാർ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ കോട്വാലി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreവ്യക്തിപരമായി ഇരട്ടപേരുകൾ വിളിച്ച് പരിഹസിക്കുന്നതിനോടു യോജിപ്പില്ല: ജഗദീഷ്
വ്യക്തിപരമായി ബോംബ് സ്റ്റാർ പോലുള്ള പേരുകൾ വിളിച്ച് പരിഹസിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഏത് നായകൻ ആണെങ്കിലും ഈ രീതി ശരിയല്ല. വലിയ പ്രതീക്ഷകളോടെ ആയിരിക്കും ഈ സിനിമകൾ എല്ലാം നിർമിച്ചിരിക്കുക. എന്നാൽ പ്രേക്ഷകർ നിരാശരായാൽ സിനിമകൾ പരാജയപ്പെടും. വ്യക്തിപരമായി ഇത്തരം പേരുകൾ വിളിക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. ഏത് നായകൻ ആണെങ്കിലും അതിപ്പോൾ സൂപ്പർഹിറ്റ് സിനിമകൾ ചെയ്യുന്ന ആളെ ആ രീതിയിലും മോശം സിനിമകൾ ചെയ്യുന്നയാളെ ആ രീതിയിലും വിളിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. ജയിക്കുമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കും ഈ സിനിമകൾ വന്നിട്ടുണ്ടാവുക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ വരുമ്പോൾ അവരെ നിരാശപ്പെടുത്തിയാൽ അവർ പ്രതികരിക്കും. അവ ഒരിക്കലും നായകനോടുള്ള ദേഷ്യമല്ല പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്, നായകനിൽ അർപ്പിച്ച പ്രതീക്ഷ ഇല്ലാതായതിലുള്ള ദേഷ്യമാണ്. ഇന്നൊരാൾ ആയിരിക്കും നാളെ വേറെ ഒരാൾ ആയിരിക്കും. എന്നോട് അവർ പ്രകടിപ്പിക്കുന്നത് ആ പ്രതീക്ഷ…
Read Moreരശ്മിക ഇനി ബോക്സോഫീസ് റാണി: ദീപിക പദുകോൺ പിന്നിലേക്ക്…
ഏറെ നാളായി ബോളിവുഡിലെ ഒന്നാം നമ്പര്‍ നായികാ പദവി അലങ്കരിക്കുന്ന നടിയാണ് ദീപിക പദുകോണ്‍. പതിറ്റാണ്ടുകളായിതന്നെ ദീപിക ഈ സ്ഥാനത്ത് വെല്ലുവിളികളില്ലാതെ തുടരുകയാണ്. കൊവിഡിന് ശേഷം അഞ്ച് 100 കോടി ചിത്രങ്ങള്‍ ഉള്ള താരമാണ് ദീപിക. മാത്രമല്ലെ കരിയറിലുടനീളം ഏകദേശം 10,000 കോടി ബോക്സ് ഓഫീസ് കളക്ഷനും വിവിധ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തമാക്കിയ താരം കൂടിയാണ് ദീപിക. അതിനാല്‍ തന്നെ ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് റാണിയാണ് എന്നാണ് ദീപിക അറിയപ്പെടുന്നത്. 83 (102 കോടി), പത്താന് (543.22 കോടി), ജവാന് (640.42 കോടി), ഫൈറ്റര്‍ (215 കോടി), കല്‍ക്കി 2898 എഡി (292.96 കോടി) എന്നിവയാണ് കൊവിഡിന് ശേഷമുള്ള ദീപിക പദുക്കോണിന്റെ 100 കോടി ക്ലബ്ബ് ചിത്രങ്ങള്‍. മാത്രമല്ല രണ്ട് 500 കോടി ചിത്രങ്ങള്‍ ഉള്ള നടി എന്ന റെക്കോഡും ദീപികയ്ക്കായിരുന്നു. എന്നാല്‍ ബോക്സോഫീസ്…
Read More