തിരുവല്ല: പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ ഉൾപ്പടെ രാസലഹരി എത്തിച്ചു നല്‍കിയിരുന്ന മയക്കുമരുന്ന് മാഫിയ തലവനാണ് ഇന്നലെ തിരുവല്ലയില്‍ പോലീസിന്റെ പിടിയിലായ മുഹമ്മദ് ഷെമീര്‍. ആറു മാസമായി ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ശനിയാഴ്ച രാത്രി പത്തോടെ ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയില്‍ വീട്ടില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂള്‍, കോളജ്, പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം രാസലഹരി എത്തിച്ചു നല്‍കിയിരുന്നുവെന്ന് മുഹമ്മദ് ഷമീര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളടക്കം ഉള്ളവരെ ഏജന്റുമാരാക്കി ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ എംഡിഎംഎ ഇയാളുടെ കൈവശമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി…
Read MoreDay: March 9, 2025
തോട്ടങ്ങളില്‍ ജിയോ മാപ്പിംഗുമായി റബര്‍ ബോര്‍ഡ്: നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും
കോട്ടയം: റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തോട്ടങ്ങളില്‍ ജിയോ മാപ്പിംഗ് നടത്താനുള്ള നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബര്‍ തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വിശദമായിട്ടാണ് മാപ്പിംഗ് നടത്തുന്നത്. പ്രാരംഭമായി 10 ജില്ലകളിലാണ് മാപ്പിംഗ് നടത്തുന്നത്. തുടര്‍ന്നു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബോര്‍ഡ് നീക്കം. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബര്‍ യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ ചട്ടങ്ങള്‍ (ഇയുഡിആര്‍) അനുസരിച്ചുള്ള ഇന്ത്യന്‍ സുസ്ഥിര പ്രകൃതിദത്ത റബര്‍ ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ജിയോ മാപ്പിംഗ് ചെയ്യുന്നത്. പ്രകൃതിദത്ത റബറിന്റെ വ്യവസായത്തില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരം ഉയര്‍ത്തുക എന്നതാണ് മാപ്പിംഗിലൂടെ ബോര്‍ഡ് ലക്ഷ്യംവയ്ക്കുന്നത്. സുതാര്യത, ഉറവിടം കണ്ടെത്താനുള്ള സൗകര്യം, സുസ്ഥിരത എന്നിവ വര്‍ധിപ്പിക്കുവാനും റബര്വ്യവസായത്തില് ഇന്ത്യയുടെ ആഗോളശേഷി വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സപ്ലൈ ചെയിന്‍ മാപ്പിംഗ്, ട്രേസബിലിറ്റി സിസ്റ്റങ്ങളുടെ വികസനം, തോട്ടങ്ങളുടെ ജിയോ മാപ്പിംഗ്…
Read Moreഗാന്ധിജിയുടെ വൈക്കം സന്ദർശനത്തിന്റെ നൂറാം വാർഷികം ഇന്ന്
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന് ഊർജം പകരാൻ മഹാത്മാ ഗാന്ധി വൈക്കത്തെത്തിയതിന്റെ നൂറാം വാർഷികദിനം ഇന്ന് ആഘോഷിക്കുമ്പോൾ വൈക്കം സത്യഗ്രഹസമര ചരിത്രത്തിന്റെ ഭാഗമായ ഇണ്ടംതുരുത്തി മനയിലും വൈക്കം ബോട്ടുജെട്ടിയിലും സ്മരണകൾ ഇരമ്പുന്നു. മഹാത്മാ ഗാന്ധി, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടംതുരുത്തിമനയിലെത്തി കാരണവരായിരുന്ന നീലകണ്ഠൻ നമ്പൂതിരിയുമായി ചർച്ച നടത്തിയതോടെയാണ് ഇണ്ടംതുരുത്തി മന സത്യഗ്രഹ സമരചരിത്രത്തിൽ പ്രോജ്വലിക്കുന്ന ഏടായി മാറിയത്. അധഃസ്ഥിതർക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലു നടകളിലെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു സത്യഗ്രഹസമരം. 1925 മാര്‍ച്ച് ഒന്‍പതിനാണ് വൈക്കം ജെട്ടിയില്‍ മഹാത്മാഗാന്ധി ബോട്ട് ഇറങ്ങുന്നത്. ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹത്തെ എതിര്‍ത്തിരുന്നത്. അക്കാലത്ത് വൈക്കം ക്ഷേത്രത്തിന്റെ ഊരാഴ്മ ഈ മനയ്ക്കായിരുന്നതിനാല് നമ്പൂതിരി കൽപ്പിക്കുന്നതെന്തും വേദവാക്യമായിരുന്നു. സവർണരുടെ നെടുനായകത്വം നീലകണ്ഠന് നമ്പൂതിരിക്കാണെന്ന് മനസിലാക്കിയ ഗാന്ധിജി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കാണണമെന്നു തീരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച്…
Read Moreആവേശം കുറച്ച് കൂടിപ്പോയി… 45 ഗ്രാം കഞ്ചാവുമായി ആവേശം സിനിമാ മേക്കപ്പ്മാൻ പിടിയിൽ
ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് മാൻ പിടിയിൽ. ആർജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലർച്ചെ എക്സൈസിന്റെ പിടിയിലായത്. 45 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന് തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു. ‘അട്ടഹാസം’ എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി നടന്ന ഓപറേഷനിലാണ് കഞ്ചാവ് പിടികൂടിയത്. മൂലമറ്റം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അഭിലാഷും സംഘവുമാണ് പ്രതിയെ കുടുക്കിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന് എന്നിവരും നടപടിയില്‍ പങ്കെടുത്തു.
Read Moreയൂട്യൂബ് നോക്കി വണ്ണം കുറച്ചു, ആമാശയവും അന്നനാളവും ചുരുങ്ങിപ്പോയി; 18കാരിയ്ക്ക് സംഭവിച്ചത് കേട്ടാൽ ഞെട്ടും
വണ്ണം കുറയ്ക്കുന്നതിനായി പല തരത്തിലുള്ള വിദ്യകൾ പരീക്ഷിച്ച് നോക്കാറുണ്ട്. പലതരം ഡയറ്റുകൾ എടുക്കാറുണ്ട്. ചിലരാകട്ടെ ജിമ്മിൽ പോയി കട്ടവർക്കൗട്ട് ചെയ്ത് തടി കുറയ്ക്കാൻ നോക്കും. മറ്റു ചിലരാകട്ടെ വണ്ണം കുറയ്ക്കാനുള്ള മരുന്ന് എടുക്കാറുണ്ട്. വ്യക്തവും കൃത്യവുമായി ഡയറ്റ് എടുക്കാതെ പലരും ഇന്ന് വണ്ണം കുറയ്ക്കാൻ നോക്കാറുണ്ട്. യൂട്യൂബിൽ നോക്കി ശാസ്ത്രീയമല്ലാത്ത രീതിയിൽ തടി കുറയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ പലരിലും ഇത് ദോഷകരമായി ആണ് ബാധിക്കുന്നത്. പലപ്പോഴും ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണ്ണൂരിൽ വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ(18)യാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ…
Read Moreഷഹബാസ് കൊലപാതകം: കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഊമക്കത്ത്; അയച്ച ആളിനെ കണ്ടുപിടിക്കാൻ അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത് വന്നതിൽ അന്വേഷണം ആരംഭിച്ച് പോലീസ്. എസ്എസ്എൽസി പരീക്ഷ കഴിയും മുമ്പ് കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തും എന്നായിരുന്നു ഊമക്കത്ത്. താമരശേരി കോരങ്ങാട് ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കഴിഞ്ഞ ദിവസം ഊമക്കത്ത് ലഭിച്ചത്. ഇനിയുള്ള കുറച്ച് പരീക്ഷകൾ മാത്രമേ വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കൂ എന്നും പരീക്ഷകൾ തീരുന്നതിനു മുൻപ് അവരെ കൊലപ്പെടുത്തുമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്. സാധാരണ തപാലിലാണ് സ്കൂള്‍ അധികൃതര്‍ക്ക് കത്ത് ലഭിച്ചത്. എന്നാൽ കത്തിൽ അയച്ച ആളിന്റെ വിലാസം രേഖപ്പെടുത്തിയിരുന്നില്ല. കേസിൽ പിടിയിലായ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപാണ് കത്ത് അയച്ചത് എന്ന് നിഗമനത്തിലാണ് പോലീസ്. സ്കൂൾ അധികൃതർ കത്ത് കൈമാറിയതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
Read Moreവികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തും: വെല്ലുവിളികളെ തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകും; എം.വി. ഗോവിന്ദൻ
കൊല്ലം: വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നു. എല്ലാവരുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ച് മുൻവിധി ഇല്ലാതെ പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ നിർദേശങ്ങൾ നടപ്പാക്കും. ക്ഷേമ മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും പരമാവധി സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും. വെല്ലുവിളികളെ തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകും. 17 പുതുമുഖങ്ങളെ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെടുത്തു. സമ്മേളനത്തിൽ ആരോഗ്യകരമായ ചർച്ചകൾ നടന്നു. വിമർശനവും സ്വയം വിമർശവും ഇല്ലെങ്കിൽ പാർടിയില്ല. കേന്ദ്ര അവഗണയ്ക്കിടയിലും കേരളം സ്വന്തം കാലിൽ നിൽക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നു. പാർട്ടിയെ കൂട്ടായി നയിക്കും. സമ്മേളന പ്രതിനിധികളായി വന്ന മുഴുവൻ ആളുകളെയും സെക്രട്ടറിയേറ്റ് ഉൾപെടുത്താൻ…
Read Moreഒരു അബദ്ധം പറ്റി, എല്ലാവരും എന്നോട് ക്ഷമിക്കണം: ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ച യുവാവിന്റെ മാപ്പ് എത്തി
റോഡ് നിയമങ്ങൾ അനുസരിക്കുന്നതിനൊപ്പം ചില മര്യാദകൾ കൂടി നമ്മൾ പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പൂനെയിലെ ഒരു ട്രാഫിക് സിഗ്നലിൽ ബിഎംഡബ്ല്യു കാറിൽ വന്ന് ഇറങ്ങിയ ഒരു യുവാവ് മൂത്രമൊഴിച്ച വാർത്ത വൈറലായിരുന്നു. ഗൗരവ് അഹുജ എന്ന യുവാവ് ആണ് സിഗ്നലിൽ മൂ്തരമൊഴിച്ചത്. ഇയാളുടെ വീഡിയോ വഴിയാത്രക്കാരനായ ഒരു യുവാവ് ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ അത് വൈറലാക്കുകയും ചെയ്തു. അതോടെ താൻ ചെയ്ത പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് യുവാവ് ക്ഷമാപണം നടത്തുകയും വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. “ഇന്നലത്തെ പ്രവർത്തിയിൽ ഞാൻ വളരെ ലജ്ജിക്കുന്നു. പൂനെയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങളോട് ഞാൻ ശരിക്കും ക്ഷമ ചോദിക്കുന്നു. പൊലീസ് വകുപ്പിനോടും (ഏക്നാഥ്) ഷിൻഡെ സാഹിബിനോടും ഞാൻ ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കുകയും എനിക്ക് ഒരു അവസരം നൽകുകയും ചെയ്യുക, ഇത് ഒരിക്കലും ആവർത്തിക്കില്ല.” –…
Read Moreഎം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, ഷൈലജ സെക്രട്ടറിയറ്റിൽ, വീണാ ജോർജ് ക്ഷണിതാവ്
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തു. 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ഗോവിന്ദനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. ഇതിൽ 17 പേർ പുതുമുഖങ്ങളാണ്. കെ.കെ. ഷൈലജയെ സംസ്ഥാന സെക്രട്ടറേറിയറ്റിലേക്ക് തെരഞ്ഞെടുത്തു. എം.വി. ജയരാജനും സംസ്ഥാന സെക്രട്ടറിയറ്റിലുണ്ട്. സംസ്ഥാന സമിതിയിലേക്ക് മന്ത്രി ആർ. ബിന്ദുവിനെയും തെരഞ്ഞെടുത്തു. മന്ത്രി വീണാ ജോർജിനെ സംസ്ഥാന സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, കെ.കെ. ഷൈലജ, എളമരം കരീം, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, പി. സതീദേവി, പി.കെ. ബിജു, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്,…
Read More‘ഇത്തവണയും ഓസ്കർ വേദിയിൽ മലയാള സാന്നിധ്യം’; പൂർണിമ ഇന്ദ്രജിത്തിന് അഭിനന്ദന പ്രവാഹവുമായി മുഖ്യമന്ത്രി
ഓസ്കർ റെഡ് കാർപ്പെറ്റിൽ ചുവടുവെച്ച ഇന്ത്യയിൽ നിന്നുള്ള താരം അനന്യ ശാൻഭാഗിന് ധരിക്കാനുള്ള വസ്ത്രം തയാറാക്കിയ പൂർണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഒരു മലയാള സാന്നിധ്യമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. മലയാളത്തനിമയുടെയും പാരമ്പര്യത്തിന്റേയും അവിഭാജ്യ ഘടകമായ കൈത്തറിയിൽ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള അനന്യ ശാൻഭാഗ് ഓസ്കാർ വേദിയിലെത്തിയതെന്ന് പിണറായി പറഞ്ഞു. അഭിനേത്രിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സംരംഭമാണ് ഈ വസ്ത്രങ്ങൾ തയാറാക്കിയത്. നമ്മുടെ കൈത്തറി ഉല്പന്നങ്ങൾ ലോകവേദികളിൽ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ളാദകരമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് പൂർണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പോസ്റ്റ് ഇട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഒരു മലയാള…
Read More