മലപ്പുറം: താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടികൊണ്ടു പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള സൈബർ സ്റ്റോക്കിംഗ് വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്. പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത റഹീം പിന്നീട് തിരികെ പോരുകയായിരുന്നു.
Read MoreDay: March 9, 2025
രതീഷിന്റെ കുടുംബത്തിന് ബസ് ജീവനക്കാരുടെ കൈത്താങ്ങ്: സ്നേഹയാത്രയില്‍ സമാഹരിച്ച ഏഴരലക്ഷം രൂപ കുടുംബത്തിന് കൈമാറി
കാഞ്ഞിരപ്പള്ളി: അന്തരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി ബസ് ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്നേഹയാത്രയില്‍ സമാഹരിച്ച ഏഴര ലക്ഷം രൂപ കുടുംബത്തിന് കൈമാറി. പൊന്‍കുന്നം-മണ്ണടിശാല റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസില്‍ ഡ്രൈവറായിരുന്ന പാറത്തോട് ഇടക്കുന്നം കൊടിച്ചിറയില്‍ രതീഷ് (42) കാന്‍സര്‍ ബാധിതനായിരിക്കേ എലിപ്പനികൂടി ബാധിച്ച് ജനുവരി 18നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ചതാണ്. സഹോദരനും കാന്‍സര്‍ മൂലം മരിച്ചു. രതീഷിന്റെ മൂന്നുമക്കളില്‍ മൂത്തയാളും ഇതേ രോഗത്താല്‍ മരിച്ചു. രണ്ടാമത്തെ മകന് അപ്പന്‍ഡിസൈറ്റിസിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഇളയ മകള്‍ക്ക് കരളില്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് അമ്മയുടെ കരള്‍ നല്കി ചികിത്സയിൽ തുടരുകയാണ്. രതീഷിന്റെ മരണത്തോടെ മക്കളുടെ ചികിത്സയ്ക്ക് അടക്കം പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കുന്നതിനാണ് ബസ് ഉടമകളും ജീവനക്കാരും ചേര്‍ന്ന് ഒരു ദിവസം മാറ്റിവച്ചത്. കോട്ടയം ആര്‍ടിഒ അജിത് കുമാര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സി. ശ്യം…
Read Moreപള്ളിയിൽ പോകാൻ ബസ് ഇറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു
കോട്ടയം: പള്ളിയിൽ പോകാൻ ബസ് ഇറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു. ചിങ്ങവനം നെല്ലിക്കൽ പൊയ്കയിൽ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. ഇവരുടെ തലയിലൂടെ കോട്ടയം ചങ്ങനാശേരി റൂട്ടിലോടുന്ന റ്റിസിഎം ബസിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച്തന്നെ മരണം സംഭവിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഞായർ രാവിലെ എട്ടോടെയാണ് സംഭവം. ചിങ്ങവനം ദയറാ പള്ളിയിലെ പ്രഭാത കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ദാരുണാന്ത്യം. റെയിൽവേ പാലത്തിന് സമീപത്ത് ബസ് ഇറങ്ങിയ ശേഷം നടന്നു പോയ ഇവരെ പിന്നിൽ നിന്നും ഇതേ ബസ് തന്നെ ഇടിച്ചിടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബസ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു. പരേതനായ സാജനാണ് അന്നമ്മയുടെ മകൻ.
Read Moreകാസർഗോട്ട് കാണാതായ പെൺകുട്ടിയും അയൽവാസിയായ യുവാവും ജീവനൊടുക്കിയ നിലയിൽ
കാസർഗോട്: പൈവളിഗയിൽ കാണാതായ പെൺകുട്ടിയും യുവാവും മരിച്ചനിലയിൽ. 15കാരി ശ്രേയയും അയൽവാസിയായ പ്രദീപുമാണ് തൂങ്ങിമരിച്ചത്. പെൺകുട്ടിയെയും 42കാരനായ യുവാവിനെയും 26 ദിവസങ്ങൾക്ക് മുൻപ് കാണാതായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേ സ്ഥലത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് രണ്ട്പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയ എന്ന 15 വയസുകാരിയെ വീട്ടിൽ നിന്ന് കാണാതായത്. പൈവളിഗയിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകളാണ് ശ്രേയ. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. അന്നേദിവസം തന്നെ പ്രദേശവാസിയായ പ്രദീപ് എന്നയാളെയും കാണാതായി. ഇയാളെയും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയിരുന്നു. ദിവസങ്ങളോളം തെരച്ചിൽ നടത്തിയിട്ടും നൂറിലേറെപ്പേരെ ചോദ്യം ചെയ്തിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
Read Moreചക്രകസേരയിലെ അഞ്ജലിയുടെ വർണ ലോകം
കാടിന്റെ പച്ചപ്പും മലയിടുക്കും… ആകാശത്തെ കവരാനൊരുങ്ങുന്ന തിരമാലകൾ… ഇങ്ങനെ താൻ കാണാത്ത ലോകത്തെ ചക്ര കസേരയിരുന്ന് സ്വന്തം വിരൽ തുന്പിൽ വർണങ്ങളാൽ വിരിയിക്കുന്പോൾ ശ്രീകണ്ഠപുരം കൊട്ടൂർവയലിലെ അഞ്ജലി സണ്ണി ഏറെ സന്തോഷവതിയാണ്. തന്നെപ്പോലെ വീൽചെയറിൽ കഴിയുന്നവർക്ക് തന്റെ ജീവിതത്തിലൂടെ പ്രതീക്ഷയുടെ ലോകം തുറന്ന് നൽകാൻ കഴിഞ്ഞല്ലോയെന്ന സന്തോഷം. നിറയെ കളികളും കുസൃതികളുമായി പറന്ന് നടക്കേണ്ട ഒന്‍പതാം വയസിലാണ് അഞ്ജലിയുടെ ജീവിതം ട്രാക്ക് മാറി ഓടാന്‍ തുടങ്ങുന്നത്. നടക്കുന്നന്പോഴും ഓടുന്പോഴും കാലിന് വേദനയായിരുന്നു തുടക്കം. അഞ്ചാം ക്ലാസ് എത്തിയതോടെ നടക്കാനും പടികള്‍ കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ബുദ്ധിമുട്ട് കൂടിവന്നതോടെ ചികിത്സകളുടെയും പരിശോധനകളുടെയും കാലം തുടങ്ങി. ഒടുവില്‍ അഞ്ജലിക്ക് മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞു. ഒപ്പം രോഗം മാറാന്‍ സാധ്യത വിരളമാണെന്നും. അവിടെ നിന്നാണ് ഓടി നടന്നുള്ള കളിചിരികളില്ലാതെ വീല്‍ചെയറിലേക്ക് അഞ്ജലിയുടെ ജീവിതം മാറുന്നത്. സംഗീതത്തിൽ…
Read Moreവ്രതപുണ്യത്തിന്റെ നാളുകള്‍ ഇവ ശ്രദ്ധിക്കുക: ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമങ്ങളിലും കരുതൽ വേണം
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപുണ്യത്തിന്റെ നാളുകള്‍ സമാഗതമായി. മലബാറില്‍ നോമ്പുകാലം ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്. കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാത്രി കാല ഭക്ഷണങ്ങളും മറ്റും ഏറെ വൈവിധ്യം നിറഞ്ഞതാണ്. നോമ്പുകാലത്ത് ശരിക്കും ഒരു ഫുഡ് സ്ട്രീറ്റാണ് ഇവിടം. പല ഭാഗങ്ങളിലും ഇതു തന്നെയാണ് രീതി.പതിവുപോലെ ചൂടുകാലമാണ്. ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമങ്ങളിലും നല്ല ശ്രദ്ധ വേണം. വേനല്‍ കടുക്കുന്നതും വേനല്‍മഴയുടെ കുറവും ചൂട് വര്‍ധിപ്പിക്കുകയാണ്. ചൂട് കൂടുന്ന കാലാവസ്ഥയായതിനാല്‍ ശരീരത്തിലെ ജലാംശം കുറയുന്നതിനും സാധ്യതയുണ്ട്.ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട കാലമാണ് നോമ്പുകാലം. അതുകൊണ്ടുതന്നെ ഭക്ഷണ ക്രമീകരണങ്ങളിലടക്കം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.കടുത്ത ചൂടുള്ള സമയമായതിനാല്‍ പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി നോമ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണസാധനങ്ങളുണ്ട്. നോമ്പ് എടുക്കുമ്പോള്‍ ശരീരത്തിനു ക്ഷീണം ഉണ്ടാകാതിരിക്കാനും ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താനും ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണ…
Read Moreസ്ട്രോവച്ച് എത്ര വലിച്ചിട്ടും വരുന്നില്ല; ജ്യൂസ് പായ്ക്കറ്റിനുള്ളിൽ നോക്കിയപ്പോൾ ദാ ഇരിക്കുന്നൊരു കുഞ്ഞൻ ഒച്ച്
സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ‘മാസ’ ജ്യൂസ് പേപ്പർ പായ്ക്കിനുള്ളിൽ നിന്ന് ഒച്ചിനെ കിട്ടിയതായി പരാതി. വനിതാ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ സ്വകാര്യ ബാങ്ക് വാങ്ങിയ പായ്ക്കറ്റിലാണ് ഒച്ചിനെ ലഭിച്ചത്. ബാങ്ക് ജീവനക്കാരൻ കെ.ജെ. ലിജോ പോലീസിലും നഗരസഭാ ആരോഗ്യ വിഭാഗത്തിലും പരാതി നൽകി. ജ്യൂസ് കുടിച്ച് കൊണ്ടിരിക്കെ, വരാതായപ്പോൾ സ്ട്രോ പുറത്തേക്ക് എടുത്തപ്പോഴാണ് ഒച്ച് പുറത്തു ചാടിയതെന്ന് പരാതിയിൽ പറയുന്നു.
Read More