പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ലെന്ന് ആർജെഡി നേതാവും സംസ്ഥാന പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ്. ജെഡി-യുവുമായി വീണ്ടും സഖ്യത്തിൽ എത്താനായി ആർജെഡി നീക്കങ്ങൾ നടത്തുന്നുവെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങളെല്ലാം തേജസ്വി തള്ളി. നിതീഷുമായി ഇനി സഖ്യത്തിനില്ല. സഖ്യത്തിനായി ശ്രമിക്കുന്നില്ല. അത്തരത്തിലുള്ള വാർത്തകൾ തെറ്റാണ്. അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ട ആവശ്യം തങ്ങൾക്കില്ല. സംസ്ഥാനത്ത് നീതിഷിന്റെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ വൻ പരാജയമാണ്. സമസ്ത മേഖലകളെയും തകർത്തു. ജനങ്ങൾക്ക് അവരുടെ ഭരണം മടുത്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആർജെഡിയും സഖ്യവും വൻ വിജയം നേടുമെന്നും തേജസ്വി പറഞ്ഞു.
Read MoreDay: March 10, 2025
വിരമിക്കൽ ഇപ്പോഴില്ല: രോഹിത്
ദുബായ്: ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ചാന്പ്യൻസ് ട്രോഫി കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് തൽകാലം വിരമിക്കുന്നില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീടെന്നും രോഹിത് പ്രഖ്യാപിച്ചത്. ചാന്പ്യൻസ് ട്രോഫി നേടിയാൽ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്നും തോറ്റാൽ രോഹിത് ടീമിനു പുറത്താകുമെന്നുമുള്ള ചർച്ചകൾ കഴിഞ്ഞദിവസങ്ങളിൽ സജീവമായിരുന്നു. നാല് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിൽ നയിച്ച, രോഹിത് 20ട്വന്റി ലോകകപ്പ് ഉൾപ്പെടെ രണ്ടെണ്ണത്തിൽ കിരീടം നേടി. ന്യൂസിലൻഡിനുമേൽ നാലുവിക്കറ്റ് വിജയമാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. 252 റൺസ് പിന്തുടർന്ന് ഇന്ത്യക്ക് നായകൻ രോഹിത് ശർമ കിടിലൻ തുടക്കം നല്കി. 41 പന്തിൽ മൂന്നു സിക്സറോടെ രോഹിത് അർധസെഞ്ചുറി പിന്നിട്ടു. 83 പന്തിൽ 76 റൺസ് എടുത്താണു പുറത്തായത്. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 251-7. ഇന്ത്യ 49…
Read Moreഓണ്‍ലൈന്‍ തട്ടിപ്പുകളില്‍നിന്ന് രക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ ആപ്പ്; എഐ ഷീല്‍ഡ് വെയറിന്റെ പ്രധാന സവിശേഷതകള്‍
ചെങ്ങന്നൂര്‍: ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഓണ്‍ലൈന്‍ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് പ്രധാന കാര്യങ്ങളിലൊന്നാണ്. വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണികളില്‍നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി കാസര്‍കോട് സ്വദേശികളായ പി.എം. ഫയാസും അഹമ്മദ് ആഷിഫും ചേര്‍ന്ന് -എഐ ഷീല്‍ഡ് വെയര്‍ – എന്ന നൂതന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് ഇരുവരും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍, മറ്റ് ഉയര്‍ന്നുവരുന്ന സൈബര്‍ ഭീഷണികള്‍ എന്നിവയില്‍നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഫയാസും ആഷിഫും പൂര്‍ണമായും രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് എഐ ഷീല്‍ഡ് വെയര്‍. ഡിജിറ്റല്‍ ലോകത്തെ പൊതുസുരക്ഷയെക്കുറിച്ചുള്ള അവരുടെ സാങ്കേതിക വൈദഗ്ദ്ധ്യവും നൂതന ചിന്തയും ആഴമായ ആശങ്കയും ഈ ആപ്പിന് പിന്നിലുണ്ട്. എഐ സാങ്കേതിക വിദ്യയുടെ ശക്തി എഐ ഷീല്‍ഡ് വെയര്‍ ഒരു സാധാരണ…
Read Moreലിവ് ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു: പ്രതികൾ ഒളിവിൽ
രാജസ്ഥാനിൽ ലിവ് ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു. ഉദയ്പുർ ജില്ലയിലെ പനേരിയ കി മദാരി പ്രദേശത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. ദുൻഗർപുർ ജില്ലയിൽ നിന്നുള്ള ജിതേന്ദ്ര മീന (30) തന്റെ ലിവ്-ഇൻ പങ്കാളിയായ ഡിംപിളിനൊപ്പം (25) വാടക മുറിയിൽ താമസിക്കുകയായിരുന്നു. ഇവിടെയെത്തിയാണ് ഡിപിളിന്റെ ഭർത്താവ് നർസി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവശേഷം ഡിംപിളും നർസിയും രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡിംപിൾ നഴ്സായി ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ കമ്പൗണ്ടറായി ജോലി ചെയ്യുകയായിരുന്നു ജിതേന്ദ്ര. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു .
Read Moreഅവർ വിളിച്ചു പറയും സാർ, ഞാൻ അതിനനുസരിച്ച് വാറ്റും… ഓര്‍ഡര്‍ അനുസരിച്ച് ചാരായം വാറ്റുന്ന ഇരുപതിൽചിറ സുധാകരനെ കുപ്പിയിലാക്കി എക്സൈസ്
എടത്വ: ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ചാരായം ഉണ്ടാക്കി വില്പന നടത്തിയിരുന്ന പ്രതി എക്സൈസിന്റെ പിടിയില്‍. എടത്വ വില്ലേജില്‍ പുതുക്കരി ഇരുപതില്‍ചിറ വീട്ടില്‍ സുധാകരന് (62) ആണ് കുട്ടനാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് കുട്ടനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റാന്‍ പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ചാരായം ലിറ്ററിന് ആയിരം രൂപ പ്രകാരമാണ് വില്പന നടത്തിയതെന്നും ഉത്സവകാലമായതിനാല്‍ ആവശ്യക്കാര്‍ പറഞ്ഞതനുസരിച്ച് വാറ്റിയതാണെന്നും സുധാകരന് പറഞ്ഞു. വീട്ടില്‍നിന്ന് ആറ് ലിറ്റര്‍ ചാരായവും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നൂറ്റിപ്പത്ത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വിവാഹപാര്‍ട്ടികള്‍ക്കും വിശേഷ ദിവസങ്ങളിലും ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ഇയാള്‍ ചാരായം വാറ്റി നല്കിവന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ്…
Read Moreആരുടെയും മനംകവരും… സാജൻ കുഴിക്കാട്ടുകുന്നേലിന്റെ രണ്ടേക്കർ തോട്ടം ഹരിതാഭം; പഴവർഗങ്ങളാൽ സമ്പന്നം
തൊടുപുഴ: ഹരിതഭംഗികൊണ്ട് ആരുടെയും മനംകവരുന്ന രണ്ടേക്കർ തോട്ടത്തിൽ സമ്മിശ്രകൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് സാജൻ കുഴിക്കാട്ടുകുന്നേൽ. നെടിയശാല സ്വദേശിയായ ഈ യുവ കർഷകൻ രണ്ടുപതിറ്റാണ്ടിലേറെയായി കൃഷിയിൽസജീവമാണ്. സമീപനാളിലാണ് വിവിധയിനം പഴവർഗങ്ങളുടെ കൃഷിയിലേക്ക് തിരിഞ്ഞത്. നേരത്തെ പരന്പരാഗത കൃഷികളായിരുന്നു അനുവർത്തിച്ചിരുന്നത്. റംബുട്ടാൻ, അബിയു, ഫുലാസാൻ, മങ്കോസ്റ്റിൻ, റെഡ് ലേഡി തുടങ്ങിയ പഴവർഗങ്ങൾക്കൊപ്പം ആയുർജാക്ക് ഇനത്തിൽപ്പെട്ട പ്ലാവ്, വടുകപുളിയൻ നാരകം തുടങ്ങിയവയും തോട്ടത്തിൽ കൃഷി ചെയ്തുവരുന്നു. ചെടികൾ നനയ്ക്കുന്നതിനായി ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അത്യാവശ്യത്തിന് രാസവളവും നൽകും. മണ്ണിന്റെ ഘടന പരിശോധിച്ചറിഞ്ഞ ശേഷമാണ് വളപ്രയോഗം. വേനൽക്കാലത്ത് പുതയിടും.സംസ്ഥാനത്തെ വിവിധ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ച് പ്രായോഗികമായ അറിവുകൾ സ്വന്തമാക്കിയ ശേഷമാണ് കൃഷി ആരംഭിച്ചത്. റെഡ്, യല്ലോ ഇനങ്ങളിൽപ്പെട്ട പപ്പായ നാളുകളായി കൃഷി ചെയ്തുവരുന്നുണ്ട്. സീസണിൽ മികച്ചവില ലഭിക്കുന്നതിനാൽ പപ്പായ കൃഷി ലാഭകരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. തൊടുപുഴ…
Read Moreഭാര്യയെ സംശയിച്ചത് പൊല്ലാപ്പായി ഒടുവിൽ ക്ഷമ പറഞ്ഞ് തടിതപ്പി
സംശയരോഗിയായ ഭർത്താവിനെ ഭാര്യ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും വീട്ടില്‍നിന്നു പുറത്താക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ഭർത്താവ്, തന്റെ സംശയം തെറ്റാണെന്നു ബോധ്യമായതോടെ ക്ഷമ പറഞ്ഞു തടിതപ്പി. ഉത്തർപ്രദേശിലെ കാണ്പുരിലാണു സംഭവം. ബിത്തൂർ ഏരിയയിൽ സ്പൈസി കമ്പനിയിലെ ജോലിക്കാരനാണു ഭാര്യയെ സംശയിച്ച് പൊല്ലാപ്പിലായ ഭർത്താവ്. ഭാര്യയ്ക്ക് മെഡിക്കല്‍ കോളജിലാണു ജോലി. ദീർഘനേരം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നു ഭർത്താവിനു സംശയം തോന്നുകയായിരുന്നു. കള്ളത്തരം കണ്ടുപിടിക്കാൻ ഭാര്യ അറിയാതെ അവരുടെ ഫോണിൽ കോളുകൾ റെക്കോർഡ് ചെയ്യാനുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഭാര്യ ഇതു കണ്ടുപിടിച്ചതോടെ വഴക്കായി. വഴക്കിനിടെ ഭാര്യ തന്റെ കൈയിലിരുന്ന പിന് ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിക്കുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഭർത്താവ് പരാതിയുമായി നേരേ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് ഭാര്യയെയും ഭാര്യ വിളിച്ചിരുന്ന ആളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. തന്റെ മേലുദ്യോഗസ്ഥനുമായിട്ടായിരുന്നു ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്. അയാൾ തന്റെ…
Read Moreതേനീച്ചകൂട്ടിലേക്ക് ആരോ കല്ലെറിഞ്ഞു; ഇല്ലിക്കൽക്കല്ലിൽ വിനോദസഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു
ഈരാറ്റുപേട്ട: ഇല്ലിക്കൽക്കല്ലിലെത്തിയ 15 വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. പെരുന്തേനീച്ചയുടെ കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. ജെറിൻ ഏബ്രഹാം വിഴിക്കത്തോട്, എയ്ഞ്ചൽ കുറുപ്പന്തറ, അഖിലൻ കാക്കനാട്, അമൽ സോണി കുറുപ്പന്തറ, നന്ദു കാഞ്ഞിരപ്പള്ളി, സന്യാ ഏലംകുളം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമൽ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ഷിഹാബ് ചേനപ്പാടി, ജെറിന ജോയൽ കോട്ടയം, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേർത്തല, ഐസക് കോട്ടയം എന്നിവർക്കാണ് കുത്തേറ്റത്. തലനാട് ചോനമല വഴിയിലൂടെയാണ് ഇവർ ഇല്ലിക്കൽക്കല്ലിലേക്ക് എത്തിയത്. മുകളിലേക്കു കയറുന്നതിനിടെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. സഞ്ചാരികളിൽ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ആക്രമിക്കാൻ കാരണമായി കുത്തേറ്റവർ പറയുന്നത്. കുത്തേറ്റവരിൽ ചിലർക്ക് ബോധക്ഷയമുണ്ടാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഉടൻതന്നെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ഈരാറ്റുപേട്ട അഗ്നിരക്ഷാ…
Read Moreവീണ്ടും ഓൾ സ്പിൻ
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സിനിടെ ഇന്ത്യ മധ്യ ഓവറുകൾ പൂർണമായി നടത്തിയത് സ്പിൻ ആക്രമണം. 11 മുതൽ 40വരെയായുള്ള 30 ഓവറും സ്പിന്നർമാരായിരുന്നു എറിഞ്ഞത്. 2002 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു മുന്‍പ് ഇന്ത്യ ഇത്തരത്തിൽ മധ്യ ഓവറുകൾ പൂർണമായി സ്പിൻ എറിഞ്ഞത്. അന്ന് രണ്ടുദിനമായി ഫൈനൽ അരങ്ങേറിയെങ്കിലും മഴയെത്തുടർന്നു മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. അതോടെ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി. ഇന്ത്യയുടെ കന്നി ചാന്പ്യൻസ് ട്രോഫി നേട്ടമായിരുന്നു അത്. 23 വർഷത്തിനുശേഷം ഇന്ത്യ വീണ്ടും മധ്യ ഓവറുകൾ പൂർണമായി സ്പിൻ ആക്രമണം നടത്തി, ചാന്പ്യൻസ് ട്രോഫിയിൽ ചുംബിക്കുകയും ചെയ്തു.
Read Moreഈരാറ്റുപേട്ടയിൽ സ്ഫോടകവസ്തുശേഖരം പിടികൂടി; അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് സൂചന
ഈരാറ്റുപേട്ട: ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്നാണ് ഈരാറ്റുപേട്ട പോലീസ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. 2604 ജലാറ്റിൻ സ്റ്റിക്ക്, 19000 ഡിറ്റനേറ്റർ, 3350 മീറ്റർ ഫ്യൂസ് വയറുകൾ, ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടന്മേടിൽനിന്ന് സ്ഫോടക വസ്തുക്കളുമായി നടയ്ക്കൽ കണ്ടത്തിൽ ഷിബിലിയെയും കൂട്ടാളിയായ തീക്കോയി സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചേർന്ന് മലഞ്ചരക്ക് വ്യാപാരത്തിനായാണ് ഈരാറ്റുപേട്ടയിൽ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഷിബിലിക്ക് സ്ഫോടകവസ്തു നൽകിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാനാണ് സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, ജനവാസകേന്ദ്രത്തിൽനിന്ന് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ്…
Read More