ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് ലീച്ച് എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന നിർമിക്കുന്ന ചിത്രം 14 ന് തിയറ്ററുകളിലെത്തുന്നു. രചന സംവിധാനം എസ്എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിപിൻ പി വി, സുനീത് പാറയിൽ, സുജോയ് പാറയിൽ, സോഫി കൊടിയത്തൂർ. പുതുമുഖം അനൂപ് രത്ന നായകനാകുന്ന ചിത്രത്തിൽ മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈൽ, ബക്കർ, സന്ധ്യ നായർ, അഭിനവ്, ഗായത്രി എന്നിവർ അഭിനയിക്കുന്നു. ഡിഒപി അരുൺ ടി ശശി, മ്യൂസിക്ക് ആൻഡ് ബിജിഎം കിരൺ ജോസ്, എഡിറ്റർ ആൽവിൻ ടോമി, സൗണ്ട് ഡിസൈൻ ഷെഫിൻ മയൻ, ആർട്ട് രാജീവ് കോവിലകം, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്ന, ഗായകർ ഹരിചരൻ, കീർത്തന സ്മിത, കൊറിയോഗ്രാഫി ഷെരീഫ് മാസ്റ്റർ, ഷിബു,…
Read MoreDay: March 11, 2025
മോൾക്കൊപ്പം വേദന ഷെയർ ചെയ്യാൻ ഐക്യ ദാർഢ്യത്തിന് ഞാനും കാത് കുത്തി: നീരജ് മാധവ്
ഇരുപത്തിയെട്ടിന്റെ അന്നൊക്കെയാണ് കുട്ടികൾക്ക് കാത്കുത്ത് നടത്താറ്. ആ സമയത്ത് കുഞ്ഞുങ്ങൾ വളരെ ചെറുതാണല്ലോ. കാത് കുത്താൻ മോൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് പോലും നമുക്ക് ആ സമയത്ത് അറിയില്ല. അതുകൊണ്ട് തന്നെ ഞാൻ വിചാരിച്ചു ആ സമയത്ത് അവളുടെ കാത് കുത്തേണ്ടെന്ന്. മോള് വലുതായശേഷം അവളുടെ ഇഷ്ടത്തോടെ ചെയ്യാമെന്ന് കരുതിയെന്ന് നീരജ്. ഇതേക്കുറിച്ച് ഭാര്യ ദീപ്തിയോട് ഞാൻ സംസാരിച്ചിരുന്നു. വേണമെന്ന് തോന്നുമ്പോൾ അവൾ തന്നെ ചോദിക്കട്ടെയെന്ന്. ഭാര്യയ്ക്കും അത് സമ്മതമായിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ ഷൂട്ടിലായിരിക്കുമ്പോൾ എനിക്ക് മകളുടെ ഒരു വീഡിയോ കോൾ വന്നു. ക്ലാസിൽ എല്ലാവർക്കും കമ്മലുണ്ട്. എനിക്ക് മാത്രം കമ്മലില്ലെന്ന് മകൾ അതിൽ പരാതി പറയുന്നുണ്ടായിരുന്നു. അവൾ ചോദിച്ചതുകൊണ്ട് കാത് കുത്ത് നടത്താമെന്ന് തീരുമാനിച്ചു. അവൾക്കും നേടിയെടുത്ത ഒരു ഫീലുണ്ടാകുമല്ലോ. മോൾക്ക് ഒരു നല്ല ഓർമയുമായിരിക്കും. കാത് കുത്തുമ്പോൾ മോൾക്ക് മൂന്ന് വയസായിരുന്നു. അതുകൊണ്ട് തന്നെ…
Read Moreഇടുക്കിയുടെ പശ്ചാത്തലത്തിൽ ‘ഔസേപ്പിന്റെ ഒസ്യത്ത്’
മലയോര ക്രൈസ്തവ കുടുംബങ്ങളുടെ ആത്മാവറിഞ്ഞൊരു സിനിമ. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ “ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തെ ചുരുക്കത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. ഇടുക്കി പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയായ ഔസേപ്പിന്റേയും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളുടേയും ഒരു ഒസ്യത്തിന്റെയും സംഭവബഹുലമായ കഥയാണു സിനിമയ്ക്ക് ആധാരം. ഒരേസമയം ഫാമിലി ഡ്രാമയായും ആകാംക്ഷ ജനിപ്പിക്കുന്ന ത്രില്ലറായുമാണു ചിത്രത്തിന്റെ സഞ്ചാരം. കുടുംബകഥകൾ സ്ക്രീനിലെത്തുമ്പോഴുള്ള ക്ലീഷേകൾ ഒഴിവാക്കിയാണു നവാഗത സംവിധായകനായ ശരത്ചന്ദ്രൻ ആർ.ജെ ചിത്രം ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്നു നോക്കുന്നവർക്ക് ശാന്തമായി ഒഴുകുന്നൊരു പുഴപോലെ തോന്നുമെങ്കിലും ഓരോ കുടുംബങ്ങളിലും എരിയുന്ന അഗ്നിപർവതം ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും വൻ പ്രഹരശേഷിയോടെ അത് എല്ലാം ചാമ്പലാക്കാമെന്നും ചിത്രം പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു. ചിത്രത്തിൽ ഔസേപ്പായി എത്തിയിരിക്കുന്നത് പ്രിയ നടൻ വിജയരാഘവനാണ്. മൂത്തമകൻ മൈക്കിളായി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജായി കലാഭവൻ…
Read Moreഎന്റെ ശരികൾ നിങ്ങൾക്ക് ശരിയാകണമെന്നില്ല: ഹണി റോസ്
ശരീരത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ വളരെയധികം സൈബർ അധിക്ഷേപങ്ങൾ നേരിടുന്ന താരമാണ് നടി ഹണി റോസ്. അടുത്തിടെ ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ വലിയൊരു നിയമപോരാട്ടം തന്നെ ഹണി നടത്തിയിരുന്നു. വ്യവസായിയായ ബോബി വച്ചുകെട്ടിയല്ലേ നടക്കുന്നത് പിന്നെന്തിനാണ് നടി ഇത്രയും ബഹളം വെയ്ക്കുന്നതെന്നായിരുന്നു നടിക്കെതിരേ ഉയർന്ന പ്രധാന ആക്ഷേപം. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് ഹണി റോസ്. ഒരഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകൾ ഇങ്ങനെ… ഞാൻ വച്ചുകെട്ടിയാൽ എന്താണ് പ്രശ്നം, ഇനി ഞാൻ വച്ച് കെട്ടിയാണ് പോകുന്നതെങ്കിൽ അത് ആരെയാണ് ബാധിക്കുന്നത്? ഇത് എന്നെ ബാധിക്കുന്ന കാര്യമല്ലേ, ഇതൊക്കെ നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നത് എനിക്ക് മനസിലാകുന്നില്ല. എന്റെ ശരീരത്തിൽ നൂറ് ശതമാനം അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. വച്ച് കെട്ടാണെങ്കിൽ തന്നെ എന്റെ ശരീരത്തിലല്ലേ, മറ്റാരുടേയും ശരീരത്തിൽ അല്ലല്ലോ. ഇതൊന്നും നമ്മൾ ആരേയും ബോധിപ്പിക്കേണ്ട വിഷയങ്ങൾ അല്ല, എത്രത്തോളം വൃത്തികേടുകളാണ് വരുന്നത്.…
Read Moreകൂൾ ഡ്രിംഗ്സ് കുപ്പിയുടെ മൂടി വിഴുങ്ങി: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഹൈദരാബാദ്: കൂൾ ഡ്രിംഗ്സ് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെത്തുടർന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുടുംബം പങ്കെടുത്ത ആഘോഷ ചടങ്ങിനിടെയാണ് കുഞ്ഞ് കുപ്പിയുടെ മൂടി അബദ്ധത്തിൽ വിഴുങ്ങിയത്. തെലങ്കാനയിൽ ആദിലാബാദിലെ ഉത്കൂർ വില്ലേജ് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. സുരേന്ദറും ഭാര്യയും മകൻ രുദ്ര അയാനൊപ്പമാണ് കൊമ്മഗുഡ ഗ്രാമത്തിൽ നടന്ന ആഘോഷ ചടങ്ങിനെത്തിയത്. മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ വേളയിലാണ് കുഞ്ഞ് കുപ്പിയുടെ മൂടി വിഴുങ്ങിയത്. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Moreപൂസാകാനുള്ള രമേശിന്റെ പണിപാളി..! ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ ബിൽ തിരുത്തി മദ്യം വാങ്ങാൻ ശ്രമം; പുത്തൻ തട്ടിപ്പ് രീതി കണ്ട് ഞെട്ടി ജീവനക്കാർ
കണ്ണൂർ: സർക്കാർ മദ്യവിൽപ്പന കേന്ദ്രത്തിൽനിന്ന് പഴയ ബിൽ തിരുത്തി മദ്യം വാങ്ങി തട്ടിപ്പു നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. പാറക്കണ്ടിയിലെ ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി രമേശ് ബാബുവാണ് (54) പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇന്നലെ രാവിലെ ഇവിടെനിന്ന് 430 രൂപയുടെ മദ്യം ഇയാൾ വാങ്ങിയിരുന്നു. തുടർന്ന് വൈകുന്നേരം ഇതേ ഔട്ട്ലെറ്റിൽ എത്തി 120 രൂപയുടെ ബിയർ വാങ്ങാൻ ബില്ലടിച്ചു. മദ്യം വാങ്ങാൻ ഡെലിവറി കൗണ്ടറിലെത്തിയപ്പോൾ രാവിലെ വാങ്ങിയ മദ്യത്തിന്റെ ബില്ലിലെ ഡെലിവറി സീൽ മായച്ചുനൽകി മദ്യം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
Read Moreആകാശമാര്‍ഗം ‘പറന്നെത്തി’ ന്യൂജന്‍ മയക്കുമരുന്നുകള്‍: നിസഹായരായി ഉദ്യോഗസ്ഥര്‍
കോഴിക്കോട്: സ്വര്‍ണക്കടത്തിനെ ‘രണ്ടാമതാക്കി’ വിമാനത്താവളങ്ങള്‍ വഴി ലഹരി ഒഴുകുന്നു. രാസലഹരിമരുന്നുകൾ വിമാനത്താവളങ്ങൾവഴി അങ്ങോട്ടുമിങ്ങോട്ടും കടത്തുമ്പോഴും കണ്ടുപിടിക്കാൻ മാർഗങ്ങളില്ലാത്തത് ഉദ്യോഗസ്ഥരെ നിസഹായരാക്കുന്നു. വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ചുമതല പ്രധാനമായും കസ്റ്റംസിനാണ്. നിലവില്‍ റോഡ് മാര്‍ഗവും ട്രെയിന്‍വഴിയും പാഴ്സല്‍ സംവിധാനം വഴിയുമുള്ള ലഹരിക്കടത്ത് നിർബാധം നടക്കുന്നുണ്ട്. ഇതിനിടയിലാണ് ആകാശമാര്‍ഗമുള്ള ലഹരിക്കടത്തും ഉദ്യോഗസ്ഥരെ ചുറ്റിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, ലഗേജുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസിന് നിര്‍വാഹമില്ല. ഇറക്കുമതിത്തീരുവ കുറച്ചതോടെ സ്വര്‍ണക്കടത്തില്‍നിന്നുള്ള ലാഭം കുറഞ്ഞതും ലഹരിക്കടത്തിലേക്ക് കൂടുതല്‍ സംഘങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്ത് കുറഞ്ഞചെലവില്‍ എംഡിഎംഎ ലഭിക്കും. കടത്തിക്കൊണ്ടുവരാനും എളുപ്പമാണ്. നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തുന്നുണ്ട്. തായ്ലന്‍ഡില്‍നിന്ന് വലിയതോതില്‍ എംഡിഎംഎ എത്തുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വലിയ ലഗേജുകള്‍ക്കുള്ളില്‍ ചെറിയ അളവില്‍ കടത്തുന്ന, ഗന്ധമില്ലാത്ത പുതുതലമുറ മയക്കുമരുന്നുകള്‍ കണ്ടെത്തുക എളുപ്പമല്ല. സ്വര്‍ണക്കടത്ത്…
Read Moreജനവാസ മേഖലയിൽ മുള്ളന്പന്നിയാക്രമണം: വളര്‍ത്തുനായ ചത്തു; മുള്ളുകള്‍ ഏഴിഞ്ചോളം ആഴത്തില്‍ തറച്ചനിലയിൽ
പയ്യന്നൂര്‍: ജനവാസ മേഖലയിലുണ്ടായ മുള്ളന്‍ പന്നിയാക്രമണത്തില് വളര്‍ത്തുനായ ചത്തു. തായിനേരി എന്‍സിസി റോഡിലെ വിജയകുമാര്‍ ഷേണായിയുടെ വീട്ടിലെ ആറുവയസുള്ള വളര്‍ത്തുനായയാണ് ചത്തത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് വളര്‍ത്തുനായയുടെ നേരേ മുള്ളന്‍പന്നിയുടെ ആക്രമണമുണ്ടായത്. ശബ്ദം കേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. കുറച്ചു കഴിഞ്ഞ് നായയെ വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് വീണ്ടും നോക്കിയപ്പോഴാണ് നായയുടെ ജഡം കണ്ടെത്തിയത്. നായയുടെ കഴുത്തിലും ഹൃദയ ഭാഗത്തും മറ്റുമായി മൂന്ന് മുള്ളുകള്‍ ഏഴിഞ്ചോളം ആഴത്തില്‍ തറച്ച് കയറിയ നിലയിലായി ഉണ്ടായിരുന്നു. പയ്യന്നൂര്‍ നഗരത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലുണ്ടായ മുള്ളന്‍ പന്നിയുടെ ആക്രമണം പരിസരവാസികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
Read Moreവിദ്യാര്‍ഥിനികളെ കാണാതായ സംഭവം: വിശദമായ അന്വേഷണത്തിന് പോലീസ് വീണ്ടും മുംബൈയിലേക്ക്
കോഴിക്കോട്: മലപ്പുറം താനൂരില്‍നിന്നു വിദ്യാര്‍ഥികള്‍ നാടുവിട്ട് മുംബൈയില്‍ എത്തിയ സംഭവത്തില്‍ തുടരന്വേഷണത്തിന് പോലീസ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുബൈയില്‍ എത്തി സമഗ്രമായ അന്വേഷണത്തിന് തയാറെടുക്കുകയാണ് അന്വേഷണസംഘം. തുടരന്വേഷണങ്ങള്‍ക്കായാണ് പോലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം. കുട്ടികളുടെ കൈവശം പതിനായിരത്തോളം രൂപയുണ്ടായിരുന്നു. ഇത് എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് വിദ്യാര്‍ഥികള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിലേക്ക് പോലീസ് കടന്നിട്ടുമില്ല. ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍കുട്ടികളെ തിരൂര്‍ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തിരുന്നു. കുട്ടികളെ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കുന്നതിന് മുമ്പായി അവര്‍ക്ക് കൂടി കൗണ്‍സിലിംഗ് നല്‍കും. ഇതിനിടെ കുട്ടികളെ കൊണ്ടുപോയ…
Read More” 100 രൂപയ്ക്ക് 10 സെന്റ് , 10 രൂപയ്ക്ക് നാലുസെന്റ് ഭൂമി ‘; ചീമേനി സ്വദേശിയുടെ അനധികൃത വാട്സാപ് ലോട്ടറി
ചീമേനി: 100 രൂപയ്ക്ക് 10 സെന്റ് ഭൂമി, 10 രൂപയ്ക്ക് നാലുസെന്റ് ഭൂമി… നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം…ചീമേനി സ്വദേശിയുടെ അനധികൃത ലോട്ടറിയിലെ സമ്മാനവിവരങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. പണം നൽകേണ്ടത് ഗൂഗിൾ പേയിലൂടെ. പ്രചാരണം വാട്സാപിൽ. കൊടക്കാട് വില്ലേജിൽ നിടുംമ്പയ്ക്കടുത്താണ് ഭാഗ്യക്കുറിയിൽ നറുക്ക് വീണവർക്ക് കൊടുക്കാനുള്ള ഭൂമി എന്നാണ് വാട്സാപ് പരസ്യം.2025 ഏപ്രിൽ 30ന് ചീമേനിക്കടുത്ത് ചെമ്പ്രക്കാനത്ത് വച്ച് ആദ്യ നറുക്കെടുപ്പെന്നും ബാക്കിയുള്ള അഞ്ചുമാസവും 30 ന് ഇതേ സ്ഥലത്തുവച്ച് നറുക്കെടുപ്പ് നടത്തുമെന്നും പറയുന്നു. നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഇതിൽ ചേരാൻ ആരാണോ ഈ ഭാഗ്യക്കുറി മെസേജ് ഫോർവേഡ് ചെയ്തത് അവർക്ക് യഥാക്രമം 5,000, 1,000 രൂപയും സമ്മാനം കൊടുക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു.ഏറ്റവും കുടുതൽ സ്റ്റാറ്റസ് വയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ മാസവും 14 സെന്റ് വച്ചാണ് നറുക്കെടുപ്പ് എന്നും നറുക്കെടുപ്പിൽ വിജയിക്കുന്നവർ ആറ്…
Read More