കോഴിക്കോട്: സംസ്ഥാനത്തേക്കു മയക്കുമരുന്ന് എത്തിക്കാന്‍ വിദേശവിദ്യാർഥികളും സജീവം. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് ടാന്‍സാനിയയില്‍നിന്നുള്ള രണ്ടു വിദ്യാർഥികളെ ഇന്നലെ കോഴിക്കോട് കുന്നമംഗലം പോലീസ് പിടികൂടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മൊത്തമായി മയക്കുമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണ് ഇവര്‍. കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം നടത്തുന്പോഴാണ് ടാന്‍സാനിയക്കാരുടെ പങ്ക് വെളിപ്പെട്ടത്. പഞ്ചാബില്‍നിന്നാണ് ഇവര്‍ അറസ്റ്റിലായത്. കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് കേരളത്തില്‍ ഇവര്‍ നടത്തിയിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. ടാന്‍സാനിയന്‍ സ്വദേശികളായ കിലേകാമജംഗ ഡേവിഡ് എന്റമി (25), മ്യോങ്ങ അത്ക ഹറുണ (21) എന്നിവരാണ് അറസ്റ്റിലായത്. ടാന്‍സാനിയയില്‍ സാമ്പത്തികമായി ഇയര്‍ന്ന കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍. അത്കയുടെ പിതാവ് ന്യായാധിപനാണ്. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ്, ബിബിഎ വിദ്യാര്‍ഥികളാണ് ഇവര്‍. രണ്ടുവര്‍ഷം മുമ്പാണ് പ്രഫഷണല്‍ വിദ്യാഭ്യാസത്തിനായി രാജ്യത്തെത്തിയത്. കേരളമാണ് ഇവരുടെ പ്രധാന വില്‍പ്പനകേന്ദ്രം. ഇവിടെനിന്നു…
Read MoreDay: March 15, 2025
ഇതൊക്കെയെന്ത്? പാന്പിനെ തോളത്ത് കിടത്തി കളിക്കുന്ന കുട്ടി; വിമർശനവുമായി സൈബറിടം
കുഞ്ഞുങ്ങളുടെ പല തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മിക്കവർക്കും കുഞ്ഞുങ്ങളുടെ വീഡിയോ കാണുന്നത് താൽപര്യവുമാണ്. കളിപ്പാട്ടങ്ങളായി വീട്ടിലെ ചട്ടിയും കലവും വരെ കുഞ്ഞുങ്ങൾ എടുത്ത് കളിക്കാറുണ്ട്. എന്നാൽ ജീവനുള്ള പാന്പുമൊത്ത് കളിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിൽ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കസേരയിൽ ഇരിക്കുന്ന ഒരു കുഞ്ഞിൽ നിന്നാണ് വീഡിയോയുടെ തുടക്കം. പെട്ടെന്നൊരു പാന്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞു വരുന്നു. അത് കണ്ടയുടനെ അവൻ ആ പാന്പിനെ എടുക്കാൻ ചെല്ലുന്നത് കാണാം. പിന്നീട് പാന്പിന്റെ വാലിൽ പിടിച്ച് വലിച്ചു അവന്റെ അടുത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. കുഞ്ഞ് പാന്പിനെ പിടിക്കുന്പോഴെല്ലാം അത് പല സ്ഥലത്തേക്ക് നീങ്ങിപ്പോകുന്നു. അപ്പോൾ അവൻ കരുതുന്നത് പാന്പും അവനോടൊപ്പം കളിക്കുകയാണെന്നാണ്. എന്നാൽ അൽപം സമയം കഴിഞ്ഞപ്പോൾ പാന്പ് നാക്ക് നീട്ടിയപ്പോഴാണ് ആശാന് കാര്യത്തിന്റെ ഗൗരവം മനസിലായത്.…
Read Moreഎസ്എഫ്ഐ കേരള സമൂഹത്തിൽ പടർന്ന് പിടിച്ച മാരക വൈറസ്; എവിടെ മാരക ലഹരി പിടികൂടിയാലും അതിലെല്ലാം എസ്എഫ് ഐക്കാർ ഉണ്ടെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐയാണ്. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ്എഫ്ഐക്കാരും എസ്ഡിപിഐക്കാരും ഉണ്ട്. ഇവർ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം എസ്എഫ്ഐയെ പിരിച്ചു വിടണം. കാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. സർക്കാർ പിന്തുണയോടെ യാണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
Read Moreഅച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം: അച്ഛൻ കൊല്ലപ്പെടുമ്പോൾ മകൻ അമ്മയുടെ ഗർഭപാത്രത്തിൽ
അച്ഛനെ കൊന്ന കേസിലെ പ്രതിയെ 32 വർഷം കാത്തിരുന്ന് മകൻ നൽകിയ ക്വട്ടേഷനിലൂടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 27ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. മാലൂർ തൃക്കടാരിപ്പൊയിലിൽ കട്ടൻ രാജു കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് 27ന് തുടങ്ങുന്നത്. 2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന കട്ടൻ രാജുവിനെ തൃക്കാരിപ്പൊയിൽ മുണ്ടയോട് റോഡ് ജംഗ്ഷനിൽ കാറിൽ തട്ടിക്കൊണ്ടുപോയി ഒന്നു മുതൽ മൂന്നു വരെ പ്രതികൾ രാജുവിനെ അവരുടെ മടിയിൽ ബലമായി കിടത്തി പാന്റ് കൊണ്ട് കഴുത്തു മുറുക്കിയും കത്തി കൊണ്ട് ഒന്നാം പ്രതി കഴുത്തറുത്തും കൊലപ്പെടുത്തി. ശേഷം വെക്കളം പോത്തുകുഴി തോട്ടംപൊയിൽ എന്ന സ്ഥലത്ത് ശാസ്ത്രി നഗറിൽ നിന്ന് കോളയാടിന് പോകുന്ന റോഡിൽ മൃതദേഹം ഉപേക്ഷിച്ച് നിടുംപൊയിൽ വഴി പ്രതികൾ മാനന്തവാടി ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു. ഇസ്മയിൽ ഒമ്പതാം പ്രതി…
Read Moreതാപശരീരശോഷണം അവഗണിക്കരുത്
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke) ലക്ഷണങ്ങള്‍ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. സൂര്യാതപമേറ്റുള്ളതാപ ശരീരശോഷണം (Heat Exhaustion) സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ലക്ഷണങ്ങള്‍ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ…
Read Moreഎന്താ മച്ചാനേ, ഇപ്പോ കുറുന്പ് കുറച്ച് കൂടുന്നുണ്ടല്ലോ: 121 .91 ഗ്രാം എംഡിഎംഎയും 1.016 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കെത്തിച്ച 121.91 ഗ്രാം എംഡിഎംഎയും 1.016 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊല്ലം പ്ലാച്ചേരി സജിന മന്‍സിലില്‍ കൃഷ്ണ കുമാറി (29) നെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഇയാള്‍. ചേരാനല്ലൂര്‍ ഇടപ്പള്ളി നോര്‍ത്ത് ഭാഗത്ത് നിന്നാണ് പ്രതി പിടിയിലായത്.
Read Moreപൂത്ത് നിൽക്കുന്ന മാങ്ങാ കണ്ടപ്പോൾ ഒരെണ്ണം തിന്നാൻ തോന്നി, പിന്നൊന്നും നോക്കിയില്ല വടിയെടുത്ത് രണ്ടെണ്ണം പറിച്ചു: മാങ്ങ പറിച്ച യുവാവിന്റെ കാല് തല്ലിയൊടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ
ചെറായി: മാങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കാൽ തല്ലിയൊടിച്ച സഹോദരങ്ങൾ അറസ്റ്റിൽ. അയ്യമ്പിള്ളി കെ-സിനിമാസ് തിയേറ്ററിന് സമീപം റോഡരികിൽ നിൽക്കുന്ന മാവിൽനിന്നും പരിസരവാസിയായ മെൽജുവാണ് മാങ്ങ പറിച്ചത്. യുവാവിന്റെ അയൽവാസികളായ അയ്യമ്പിള്ളി മാടവന വീട്ടിൽ വിജു -57, സഹോദരൻ രാമു – 55, എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് നടത്തുന്ന തടി വർക്ക്ഷോപ്പിനോട് ചേർന്ന് റോഡരികിൽനിൽക്കുന്നതാണ് മാവ്. തർക്കത്തിനിടെ വടി കൊണ്ടാണ് മെൽജുവിന് അടിയേറ്റത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് മുനമ്പം പോലീസ് കേസെടുത്ത് സബ് ഇൻസ്പെക്ടർ ടി. ബിബിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreപണ്ടൊക്കെ ഷൂട്ട് നടക്കുമ്പോൾ എല്ലാവരും ഒരു മുറിയിലാണ് കിടന്നത്, അങ്ങനെയൊരു കൂട്ടായ്മ അന്ന് ഉണ്ടായിരുന്നു, ഇന്നതില്ല: സീമ
ആൾക്കൂട്ടത്തിൽ തനിയെ ഷൂട്ട് നടക്കുമ്പോൾ എല്ലാവരും ഒരു മുറിയിലൊക്കെയാണ് കിടന്നിരുന്നത്. അന്നൊന്നും കാരവൻ ഒന്നും ഉണ്ടായിരുന്നില്ല. അതിരാത്രം എന്ന് പറയുന്ന പടത്തിൽ 9 ആർട്ടിസ്റ്റുകളാണ് ഒരു റൂമിൽ ഉണ്ടായിരുന്നത് എന്ന് സീമ. മമ്മൂക്ക, മോഹൻലാൽ, ലാലു അലക്സ്, ക്യാപ്റ്റൻ രാജു, മണിയൻപിള്ള രാജു, രവീന്ദ്രൻ, കുഞ്ചേട്ടൻ, ശങ്കർ അങ്ങനെ എല്ലാ താരങ്ങളും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. അവർക്കൊക്കെ റൂമുണ്ട് താനും, എന്നാലും ഒരുമിച്ചാണ് കിടക്കുക.അങ്ങനെയൊരു കൂട്ടായ്മ ഉണ്ടായിരുന്നു അന്നൊക്കെ. ഇപ്പോൾ അതില്ല. ശശിയേട്ടൻ എന്റെ കൂടെ എപ്പോഴുമുണ്ട്. ഇപ്പോൾ പടങ്ങൾ ചൂസ് ചെയ്യുന്നത് കുറഞ്ഞതല്ല. എന്നെയാരും വിളിക്കാറില്ല. വിളിച്ചാൽ പോവും. പണി എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ആദ്യം ബിഗ് ബോസിലെ കുട്ടികൾക്കും മറ്റ് പിള്ളേർക്കും ഒരു അകൽച്ച ആയിരുന്നു. പിന്നെ അടുത്തപ്പോൾ ഇത്രയേ ഉള്ളോ സീമേച്ചി എന്നാണ് ചോദിച്ചതെന്ന് സീമ പറഞ്ഞു.
Read Moreട്രോളുകൾ തടയാൻ പോയില്ല, ഞാൻ എന്റേതായ ലോകത്തായിരുന്നു: അതൊന്നും മനസിലാക്കാനുള്ള വിവേകം അന്ന് ഉണ്ടായിരുന്നില്ല; ഗായത്രി സുരേഷ്
വീട്ടില്‍ എപ്പോഴും എന്നോട് ഓരോന്ന് പറയും. ഗായത്രി അങ്ങനെ പറയരുത്, ഇങ്ങനെ പറയരുത്. നീ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്. ആള്ക്കാര് നിന്നെ കളിയാക്കുകയാണ്, നിനക്കത് മനസിലാകുന്നില്ലേ. എങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കും. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എല്ലാവരും വീട്ടുകാരോടാണ് ചോദിച്ചുകൊണ്ടിരുന്നത്. വലിയ പ്രശ്നം തന്നെയായിരുന്നു. എനിക്ക് അറിയായിരുന്നു ഞാന്‍ ആ ട്രോളുകള്‍ അര്‍ഹിച്ചിരുന്നുവെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ ഓക്കെ ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചുകൊണ്ട് നിന്നത്. എന്തുകൊണ്ട് ആളുകള്‍ എന്നെ ട്രോളുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. മറിച്ച് എന്തോ ഒരു കാരണമുള്ളത് കൊണ്ടാണ് ഇങ്ങനെ ട്രോളുന്നത് എന്നാണ് ചിന്തിച്ചത്. ട്രോളുകളൊന്നും ഞാന്‍ തടയാനൊന്നും പോയില്ല. ഞാന്‍ എന്റേതായ ലോകത്തായിരുന്നു. ഞാന്‍ നന്നാകും എന്ന് എനിക്ക് അറിയായിരുന്നു. ആ സമയത്ത് ഞാന്‍ എന്റെ പൊട്ട അവസ്ഥയിലൂടെയാണ് കടന്നുപോയത്. അതൊന്നും മനസിലാക്കാനുള്ള വിവേകം അന്ന് ഉണ്ടായിരുന്നില്ല. പക്ഷേ എനിക്കറിയാമായിരുന്നു ആ സമയം…
Read Moreസുവര്‍ണക്ഷേത്രത്തിലെ സമൂഹ അടുക്കളയിൽ അക്രമം, 5 പേർക്കു പരിക്ക്; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം, അക്രമി അറസ്റ്റിൽ
അമൃതസര്‍: പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ അഞ്ചുപേരെ ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചുപരിക്കേല്പിച്ച അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ സുൾഫാൻ ആണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം. ഭക്തരുടെയും പ്രദേശവാസികളുടെയും കണ്മുന്നില് വച്ചായിരുന്നു ഇയാള്‍ ഭീതി സൃഷ്ടിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിട്ടത്. പരിക്കറ്റവരില്‍ മൂന്നു പേർ ദർശനത്തിനെത്തിയവരും രണ്ടുപേര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ വോളണ്ടിയര്‍മാരുമാണ്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ അമൃതസറിലെ ശ്രീ ഗുരു റാം ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.അക്രമിയെയും കൂട്ടാളികളെയും ക്ഷേത്രസമുച്ചയത്തിൽ ഉണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഭക്തരെ ആക്രമിക്കുന്നതിനു മുമ്പ് പ്രതിയും കൂട്ടാളികളും ക്ഷേത്രപരിസരം മുഴുവന്‍ നിരീക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Read More