തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിൽ ഉദിച്ചതാണ് ആശപ്രവർത്തകരുടെ സമരമെന്നും അദ്ദേഹം പറഞ്ഞു. ആശാപ്രവർത്തകരെ ആരൊക്കെയൊ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കിയിരിക്കുന്നത്. അവർ സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ കയറണം. തികച്ചും രാഷ്ട്രീയപ്രേരിതമാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. ആശപ്രവർത്തകർക്ക് ഓണറേറിയം 7000 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read MoreDay: March 15, 2025
പാക്കിസ്ഥാൻ വിമാനം ഒരു ചക്രം ഇല്ലാതെ ലാൻഡ് ചെയ്തതിൽ അന്വേഷണം
ലാഹോർ: പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) വിമാനം ഒരു ചക്രമില്ലാതെ ലാൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. കറാച്ചിയിൽനിന്ന് പറന്ന് ലാഹോറിൽ ലാൻഡ് ചെയ്ത പികെ 306 എന്ന വിമാനത്തിന്റെ പിൻ ചക്രങ്ങളിലൊന്നാണു കാണാതായത്. വിമാനം സുരക്ഷിതമായി അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തെന്നു പിഐഎ വക്താവ് അറിയിച്ചു. വിമാനം ഇറങ്ങിയശേഷം പരിശോധന നടത്തിയപ്പോഴാണ് ഒരു പിൻചക്രം ഇല്ലെന്ന് കണ്ടെത്തിയത്. വിമാനം കറാച്ചിയിൽനിന്നു പുറപ്പെട്ടപ്പോൾ ഈ ചക്രം ഉണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിൽനിന്നു പറന്നുയരവേ റൺവേയിൽ വച്ച് എന്തോ ഇടിച്ചാവാം പിൻചക്രം അപ്രത്യക്ഷമായതെന്നാണു സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
Read Moreയുഡിഎഫ് വന്നാൽ നവീൻ ബാബുവിന്റെ ഘാതകർ അഴിക്കുള്ളിലാകുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ
പത്തനംതിട്ട: കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് കെപിസിസി മുൻ പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ. മുരളീധരൻ. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിലും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും പത്തനംതിട്ടയിൽ നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ നവീൻ ബാബുവിന്റെ ഘാതകരെ അറസ്റ്റു ചെയ്ത് അഴിക്കുള്ളിലാക്കുമെന്ന് മുരളീധരൻ പറഞ്ഞു.നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പിണറായി സർക്കാരും സിപിഎമ്മും എന്തിനാണ് എതിർക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു. നവീൻ ബാബു സത്യസന്ധനാണെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടും ഇതുസംബന്ധിച്ച് ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരാത്തതിനു പിന്നിൽ എന്തോ മറയ്ക്കുവാനോ, ആരെയെക്കെയോ സംരക്ഷിക്കുന്നതിനോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപവാസ സത്യാഗ്രഹ സമര…
Read Moreചൂടൊക്കെയല്ലേ ചേട്ടാ, ഒന്നു ചിൽ ആകാൻ വന്നതാ… വീട്ടിലെ എസിക്കുള്ളിൽ പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി; വീഡിയോ വൈറൽ
കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലങ്കിൽ അപകടം ക്ഷണിച്ചു വരുത്തുന്ന ഉപകരണമാണ് എസി. മിക്ക വീടുകളിലും ഇപ്പോൾ എസി ഉണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആണിപ്പോൾ ഏറെ ചർച്ച ആകുന്നത്. വിശാഖപട്ടണത്തെ പെൻഡുർത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടിലെ എസിയിൽ നിന്ന് പാന്പിനെയും പാന്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയ വാർത്തയാണ് വൈറലാകുന്നത്. കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന എസിയിൽ നിന്നാണ് പാന്പ് സംഘത്തെ കണ്ടെത്തിയത്. ആദ്യം ഒരു പാന്പ് മാത്രമാണെന്നാണ് വിചാരിച്ചത്. എന്നാൽ അൽപ സമയത്തിനു ശേഷം എസിയിൽ നിന്ന് വരി വരിയായി പാന്പ് പുറത്തേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. അത്യധികം അപകടമുണ്ടെന്ന് കണ്ടതോടെ സത്യനാരായണ ഉടൻതന്നെ ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരന്റെ സഹായം തേടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരൻ പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ…
Read Moreഊണിലും ഉറക്കത്തിലും 25 വർഷമായി കൂടെയുണ്ടായിരുന്ന ആന മരിച്ചപ്പോൾ കണ്ണീർ അടക്കാനാകാതെ കൂട്ടുകാരി; വീഡിയോ വൈറൽ
മനുഷ്യനു മാത്രമല്ല, ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും വികാരവും വിചാരങ്ങളുമുണ്ട്. 25 വർഷമായി കൂടെ നടന്ന കൂട്ടുകാരിയുടെ വിയോഗത്തിൽ കരയുന്ന ആനയുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ഒരേ സർക്കസ് കൂടാരത്തിൽ പ്രകടനം നടത്തുന്ന രണ്ട് പിടിയാനകളാണ് ജെന്നിയും മഗ്ദയും. റഷ്യന്‍ സര്‍ക്കസില്‍ നിന്നും വിരമിച്ച തന്റെ പങ്കാളിയായിരുന്ന ജെന്നി കുഴഞ്ഞു വീണു മരിച്ചതിനെ തുടർന്ന് ദുഃഖം സഹിക്കാനാകാതെ കണ്ണീർ വാർക്കുന്ന മഗ്ദയുടെ വീഡിയോയാണ് കാഴ്ചക്കാരന്റെ ഉള്ളുലച്ചത്. രണ്ട് മൃഗങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആഴം ഈ വീഡിയോയിൽ കാണാൻ സാധിക്കും. ജെന്നി മരിച്ചപ്പോൾ, മണിക്കൂറുകളോളം മൃഗഡോക്ടർമാരെ അവളുടെ അടുത്തേക്ക് വിടാൻ മഗ്ദ വിസമ്മതിച്ചു, പകരം അവളെ കെട്ടിപ്പിടിച്ച് അടുത്ത് നിന്ന് കരഞ്ഞു. തന്റെ തുമ്പിക്കൈ കൊണ്ട് അവളെ തലോടിയും തട്ടി വിളിക്കാൻ ശ്രമിച്ചുമൊക്കെ മഗ്ദ അവളുടെ അരികിൽ നിന്നും മാറാതെ നിന്നു.
Read Moreസംരക്ഷിത ഉരകം; ഇരുതലമൂരി വിഭാഗത്തിൽപ്പെട്ട പാമ്പിനെ വിൽക്കാൻ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ
റാന്നി: ഇരുതലമൂരി ഇനത്തിൽ പെട്ട പാന്പിനെ വിൽക്കാൻ ശ്രമിച്ചതിന് രണ്ടു പേർ പിടിയിൽ. ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡന്റ് തിരുവനന്തപുരം ഓഫീസ് ജീവനക്കാരൻ ആലപ്പുഴ നീർക്കുന്നം വണ്ടാനം പൊക്കത്തിൽ അഭിലാഷ് കുഷൻ (34), ആറാട്ടുപുഴ വലിയഴിക്കൽ കുരിപ്പശേരി വമ്പിശേരിൽ ഹരികൃഷ്ണൻ (32) എന്നിവരെയാണ് വനപാലകർ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മുല്ലക്കലിലെ ഹോട്ടലിൽ വന്യജീവി കള്ളക്കടത്ത് നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റാന്നി റേഞ്ച് ഓഫീസർ ബി. ആർ. ജയന്റെ നിർദ്ദേശപ്രകാരം കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ളയിംഗ് സ്ക്വാഡുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയെ ഇവരിൽ നിന്നും കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്ന് പാർട്ട് സി ക്രമനമ്പർ 1 ൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന ഉരഗവർഗത്തിൽ പെടുന്ന പാമ്പിനെ…
Read Moreവീടിനുള്ളിൽ നായകൾ ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം: കണ്ടെത്തിയത് ഒരു മാസത്തിനു ശേഷം
മനുഷ്യനുമായി വേഗത്തിൽ ഇടപെഴകുന്ന മൃഗങ്ങളാണ് നായകൾ. അതുകൊണ്ട്തന്നെ മിക്കവരും വീടുകളിൽ നായകളെ വളർത്താറുണ്ട്. നായകളെ ഏറ്റവും കൂടുതൽ സ്നേഹിച്ച യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇംഗ്ലണ്ടിലെ സ്വീഡൻ സ്വദേശിയായ ജെമ്മ ഹാർട്ട് എന്ന 45കാരി തന്റെ മക്കളെപ്പോലെ സ്നേഹിച്ച് രണ്ട് നായകളെ വളർത്തി. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ജെമ്മയ്ക്ക് നായകൾ ആയിരുന്നു മറ്റൊരു ആശ്വാസം. ഭർത്താവ് ഉപേക്ഷിച്ചതോടെ കടുത്ത വിഷാദത്തിലായിരുന്ന ഇവർക്ക് കൂട്ടായി ആ വീട്ടിൽ രണ്ട് നായകളും ഉണ്ടായിരുന്നു. എന്നാൽ വിഷാദം കടുത്തതോടെ ജെമ്മ ആത്മഹത്യ ചെയ്തു. ഒരുമാസം ആയിട്ടും ജെമ്മയെ വീടിനു പുറത്തേക്ക് കണ്ടിരുന്നില്ല. മാത്രമല്ല വീട്ടിൽ നായകൾ നിർത്താതെ കുരച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇവരുടെ അസഹനീയമായ കുരകേട്ട് അയൽവാസികൾ വീട് പരിശോധിക്കാൻ തുടങ്ങി. വീട് തുറന്നു നോക്കിയ അയൽക്കാർ ഞെട്ടിപ്പോയി. തറയിൽ നായകൾ പാതി ഭക്ഷിച്ച നിലയിൽ ജെമ്മയുടെ മൃതശരീരം കിടക്കുന്നു. അതിനു…
Read Moreസ്ഥിരമായി ശല്യം ചെയ്യുന്ന യുവാവിനെതിരെ പരാതി നൽകി; യുവതിയെ തട്ടിക്കൊണ്ടുപോയി പിതാവിനെ കൊല്ലുമെന്ന് ഭീഷണി; 21കാരനെ വലയിലാക്കി കായംകുളം പോലീസ്
കായംകുളം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിലെപ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ ആല കോടുകുളഞ്ഞി തെങ്ങുംപള്ളിൽ വീട്ടിൽ നിന്നു പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൈലാസ് നാഥിനെ (21) യാണ് കായംകുളം പോലീസ് പിടികൂടിയത്. വള്ളികുന്നം സ്വദേശിനിയായ ഇരുപതുകാരിയെ സ്ഥിരമായി ശല്യം ചെയ്തതിന് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധത്തിലാണ് യുവതിയെ തട്ടിക്കൊണ്ടു പോവുകയും യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Read Moreപേടകം പുറപ്പെട്ടു, സുനിതയുടെ തിരിച്ചുവരവ് 19ന്
ഒമ്പതു മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിജയകരമായി വിക്ഷേപിച്ചു. ഫാൽക്കണ്‍ 9 റോക്കറ്റിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 4.33ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരുണ്ട്. കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് ഭൂമിയില്‍നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന ക്രൂ 9 സംഘത്തിലെ അംഗങ്ങളായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്റെ പ്രധാന ലക്ഷ്യം. തടസങ്ങൾ ഉണ്ടായില്ലെങ്കിൽ മാര്‍ച്ച് 19ന് ഇവർ തിരിച്ചെത്തിയേക്കും. എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു.…
Read Moreരണ്ടാമത് ജനിച്ചതും പെൺകുഞ്ഞ്: വളർത്താൻ നിവർത്തിയില്ല; അമ്മ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു
കർണാടകയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാതശിശുവിനെ ഇടയന്മാർ രക്ഷപ്പെടുത്തി. സിറ താലൂക്കിലെ കല്ലമ്പെല്ലയ്ക്കടുത്തുള്ള മതനഹള്ളി ഗ്രാമത്തിലാണു സംഭവം. തനിക്കു രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിനെത്തുടർന്ന് മാതനഹള്ളി സ്വദേശിയായ കമലമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഇടയന്മാരാണു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഗ്രാമത്തിലെ സ്ത്രീകൾ കുഞ്ഞിനെ വൃത്തിയാക്കുകയും മുലയൂട്ടുകയും ചെയ്തു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. കുഞ്ഞിനെ പിന്നീട് വനിതാ ശിശുവികസന വകുപ്പിനു കൈമാറി. വീട്ടിൽവച്ചാണ് കമലമ്മ കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാമതും പെൺകുഞ്ഞു പിറന്നതോടെ പുതപ്പിൽ പൊതിഞ്ഞശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുടുംബം ദരിദ്രമായതിനാലും കലഹം ഒഴിവാക്കാനുമാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കമലമ്മ പോലീസിനോടു പറഞ്ഞു. അമ്മയും കുഞ്ഞും സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More