സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇപ്പോൾ ആരാധകർ കൂടുതലാണ്. അവരുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ധാരാളം ആളുകളുമുണ്ട്. അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കെൽസി കോറ്റ്സൂർ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാൾമാർട്ട്, എറ്റ്സി, ഈബേ, ആമസോൺ എന്നിവയിലൂടെ അനുവാദമില്ലാതെ തന്റെ കട്ടൗട്ടുകൾ നിർമ്മിച്ച് വിൽക്കുന്ന ഒരു വെബ്സൈറ്റിന്റെ കാര്യമാണ് കെൽസി വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പൂർണകായ കട്ടൗട്ടുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. തന്റെ അങ്കിളും ആന്റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ടെന്നും കെൽസി പറഞ്ഞു. വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചു. അതിൽ അവളുടെ വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെയുള്ള കട്ടൗട്ടുകൾ കാണാവുന്നതാണ്. ‘ഹോട്ട് പ്രൊഡക്ട്’ എന്ന് പറഞ്ഞാണ് അവരുടെ കട്ടൗട്ടുകളിൽ ഒരെണ്ണം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ‘കെൽസി കോറ്റ്സൂർ (ജീൻസ്) കാർഡ്ബോർഡ് കട്ടൗട്ട്’…
Read MoreDay: March 16, 2025
‘ഹോട്ട് പ്രൊഡക്ട്’ എന്ന പേരിൽ സ്വന്തം കട്ടൗട്ടുകൾ വില്പനയ്ക്ക്: ഫോട്ടോ കണ്ട് ഞെട്ടലോടെ യുവതി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇപ്പോൾ ആരാധകർ കൂടുതലാണ്. അവരുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ധാരാളം ആളുകളുമുണ്ട്. അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കെൽസി കോറ്റ്സൂർ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാൾമാർട്ട്, എറ്റ്സി, ഈബേ, ആമസോൺ എന്നിവയിലൂടെ അനുവാദമില്ലാതെ തന്റെ കട്ടൗട്ടുകൾ നിർമ്മിച്ച് വിൽക്കുന്ന ഒരു വെബ്സൈറ്റിന്റെ കാര്യമാണ് കെൽസി വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പൂർണകായ കട്ടൗട്ടുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. തന്റെ അങ്കിളും ആന്റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ടെന്നും കെൽസി പറഞ്ഞു. വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചു. അതിൽ അവളുടെ വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെയുള്ള കട്ടൗട്ടുകൾ കാണാവുന്നതാണ്. ‘ഹോട്ട് പ്രൊഡക്ട്’ എന്ന് പറഞ്ഞാണ് അവരുടെ കട്ടൗട്ടുകളിൽ ഒരെണ്ണം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ‘കെൽസി കോറ്റ്സൂർ (ജീൻസ്) കാർഡ്ബോർഡ് കട്ടൗട്ട്’…
Read Moreപാറക്കെട്ടിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ നോക്കി ഭർത്താവ്: വീഴ്ചയിൽ കുഞ്ഞും പോയി; അതിജീവനകഥയുമായി യുവതി
കുടുംബ ബന്ധങ്ങൾ നിലനിൽക്കണമെങ്കിൽ പരസ്പരം വിട്ടു വീഴകൾ ചെയ്യണമെന്നാണ് പൊതുവെ പറയുന്നത്. എത്രയൊക്കെ അഡ്ജസ്റ്റ് ചെയ്തിട്ടും ഒന്നിച്ചു പോകാൻ പറ്റാത്ത ബന്ധങ്ങൾ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പോംവഴി. ഭർത്താവ് കൊല്ലാൻ ശ്രമിച്ചിട്ടും ജീവിതത്തിലേക്ക് തിരികെ എത്തിയ അത്ഭുതകരമായ അനുഭവം പങ്കുവയ്ക്കുകയാണ് തായ്ലാൻഡിൽ നിന്നുള്ള ഒരു സ്ത്രീ. ഭർത്താവ് പാറക്കെട്ടിൽ നിന്ന് കൊല്ലാൻ വേണ്ടി തന്നെ താഴേക്ക് തള്ളിയിട്ടു. അവിടെനിന്ന് പുതിയ ജീവിതത്തിൽ തിരിച്ചെത്തിയ കഥ കേട്ടാൽ കണ്ണു നിറഞ്ഞുപോകും. വാങ് നാൻ എന്ന 38 -കാരിയാണ് അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അത് 2019 -ലെ ഒരു ഹോളിഡേ ആയിരുന്നു. വാങ് നാനിനെ സംബന്ധിച്ചിടത്തോളം ഒരു ദുഃസ്വപ്നം പോലെ കടന്നുപോയ ദിവസം. ഭർത്താവ് യുസിയാവോ ഡോംഗാനുമായി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ നല്ല രീതിയിൽ അവരുടെ ബന്ധം മുന്നോട്ട് പോയിരുന്നു. എന്നാൽ ചൂതാട്ടത്തിലൂടെ അയാൾക്ക്…
Read Moreപബ്ജി കളിച്ച് കാറോടിച്ച് ഡ്രൈവർ: വിമർശനവുമായി സൈബറിടം
റോഡിലൂടെ സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് പറയുന്പോഴും യാതൊരു ശ്രദ്ധയുമില്ലാതെ വാഹനം ഓടിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദ്രാബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഡ്രൈവർ കാറോടിക്കുന്നതിനിടയിൽ പബ്ജി കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത് അതും അയാൾ ഗെയിമിൽ തന്നെ മുഴുകിക്കൊണ്ടാണ് കാർ ഓടിക്കുന്നത്. കാറിനു പിൻസീറ്റിലിരുന്ന യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. പൂർണമായും ഡ്രൈവറുടെ ശ്രദ്ധ ഗെയിം കളിക്കുന്നതിൽ തന്നെയാണ്. അയാൾക്ക് റോഡിൽ തീരേയും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്. ചില സമയങ്ങളിൽ അയാൾ രണ്ട് കൈയും ഉപയോഗിച്ച് ഗെയിം കളിക്കുന്നതും കാണാം. വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകൾ വിമർശനവുമായി എത്തി. തീർച്ചയായും ഡ്രൈവർക്കെതിരേ നടപടി എടുക്കണമെന്നാണ് പലരും കമന്റ് ചെയ്തത്. ബന്ധപ്പെട്ട അധികാരികളുടെ പക്കൽ എത്തുന്നതുവരെ ഈ വീഡിയോ മാക്സിമം…
Read Moreക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത്: ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക; പോലീസിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പോലീസിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം. അത്യപൂർവം സേനാംഗങ്ങൾ തെറ്റായ രീതിയിൽ പെരുമാറുന്ന സ്ഥിതിയുണ്ട്. ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക. ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുതെന്നും അദ്ദേഹം നിർദേശിച്ചു. അടുത്തിടെ വലിയതോതിൽ ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു. ഇതിൽ ഫലപ്രദമായ ഇടപെടലാണ് പോലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്തവരിലേക്ക് പല വഴികളിലൂടെ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നു. ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമ. സിന്തറ്റിക് ലഹരികൾ വലിയതോതിൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreസ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു
ഹൂസ്റ്റൺ: ബഹിരാകാശ നിലയത്തിൽനിന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി കടന്നു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നിവരാണ് പുതിയ ദൗത്യസംഘത്തിലുള്ളത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. ബുധനാഴ്ച സുനിതയ്ക്കും വിൽമറിനും ഒപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നിവരും ഭൂമിയിലേക്കു മടങ്ങും. സുനിതയും വിൽമറും കഴിഞ്ഞവർഷം ജൂൺ ആദ്യമാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെത്തിയത്. ബോയിംഗ് കന്പനിയുടെ പരീക്ഷണത്തിലിരിക്കുന്ന സ്റ്റാർലൈനർ പേടകത്തിലായിരുന്നു ഇവരുടെ…
Read Moreപ്രായം പറഞ്ഞപ്പോൾ എല്ലാം മാറി, ജോലിക്കുള്ള ഇന്റർവ്യൂവിനിടയിൽ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവാവ്; വൈറലായി പോസ്റ്റ്
എല്ലാ കന്പനികൾക്കും അവരുടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിന് ധാരാളം മാനദണ്ഡങ്ങൾ ഉണ്ട്. അവ അവരുടെ കന്പനി പോളിസികൾക്ക് അനുസൃതമായിട്ടാവും. ഇപ്പോഴിതാ റെഡ്ഡിറ്റിൽ ഒരു യുവാവ് പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. @Affectionate_Law5796 എന്ന യൂസറാണ് പോസ്റ്റ് പങ്ക്വച്ചിരിക്കുന്നത്. തന്റെ പ്രായം മൂലം ഒരു ജപ്പാൻ കന്പനി ജോലിക്ക് എടുക്കാത്തതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. 21 വയസാണ് യുവാവിന്റെ പ്രായം. ചെറിയ പ്രായത്തിൽ ജോലി തേടിയതിന്റെ പരിഭവം എല്ലാം തന്റെ വയസ് അറിഞ്ഞപ്പോൾ ഇന്റർവ്യൂ ബോർഡിൽ ഉള്ളവരുടെ മുഖത്ത് പ്രകടമായിരുന്നു എന്ന് യുവാവ് പറഞ്ഞു. എച്ച് ആർ പോസ്റ്റിലേക്കുള്ളതായിരുന്നു ഇന്റർവ്യൂ. വയസ് ശന്പളം എന്നീ കാര്യങ്ങളായിരുന്നു പ്രധാനമായും ഇന്റർവ്യൂവിന് തന്നോട് ചോദിച്ചതെന്നാണ് യുവാവ് പറഞ്ഞത്. പ്രായം പറഞ്ഞതോടെ തന്റെ പ്രായം അനുസരിച്ച് ആ കന്പനിയിൽ ശമ്പളം വളരെ കൂടുതലാണ് എന്നാണ് ഇന്റർവ്യൂ ബോർഡിൽ ഉള്ളവർ പറഞ്ഞത്. ഇതു അവർ പറഞ്ഞതോടെ…
Read Moreചൊവ്വാ ദൗത്യം അടുത്ത വർഷം അവസാനം: 2029ന്റെ തുടക്കത്തിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും; മസ്ക്
സ്പേസ് എക്സ് കന്പനി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റ് അടുത്തവർഷം അവസാനം ചൊവ്വാ ഗ്രഹത്തിലേക്കു വിക്ഷേപിക്കുമെന്ന് കന്പനി മുതലാളി ഇലോൺ മസ്ക്. 2029ന്റെ തുടക്കത്തിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും. 2031ൽ മനുഷ്യൻ ചൊവ്വയിൽ കാലുത്താൻ സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു. 123 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ റോക്കറ്റാണ്. അടുത്തിടെ നടന്ന റോക്കറ്റിന്റെ വിക്ഷേപണ പരീക്ഷണങ്ങൾ വൻ പരാജയമായിരുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ പദ്ധതിക്കും ഈ റോക്കറ്റാണ് പരിഗണനയിലുള്ളത്.
Read Moreനിതീഷ് കുമാർ റെഡ്ഢി തയാർ: ടീമിനൊപ്പം ഇന്നു ചേരും
ഐപിഎൽ 2025 സീസണു തയാറെടുക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആശ്വാസ വാർത്ത. പരിക്ക് പൂർണമായി ഭേദമായി ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ ടീമിനൊപ്പം ഇന്നു ചേരും. നിതീഷ് കുമാർ റെഡ്ഢി ആരോഗ്യം വീണ്ടെടുത്തു. പരിക്ക് പൂർണമായി ഭേദമായി. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ യോ-യോ ടെസ്റ്റ് 18.1 സ്കോറുമായി വിജയകരമായി പൂർത്തിയാക്കിയെന്നും ടീമുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. 23ന് രാജസ്ഥാൻ റോയൽസിനെതിരേയുള്ള മത്സരത്തോടെയാണ് സണ്‍റൈസേഴ്സ് സീസണ് ആരംഭിക്കുന്നത്. 2024 ഐപിഎല്ലിൽ പുറത്തെടുത്ത മികവാണ് യുവതാരത്തെ ദേശീയ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ 13 മത്സരങ്ങളിൽ 33.66 ശരാശരിയിൽ 303 റണ്‍സാണ് താരം നേടിയത്.
Read Moreസബലങ്ക ഫൈനലിൽ
ഇന്ത്യൻ വെൽസ്: വനിതാ ടെന്നീസിലെ ലോക ഒന്നാം റാങ്ക് അരിന സബലങ്ക ഇന്ത്യൻ വെൽസ് ഫൈനലിൽ. സെമിയിൽ ഒന്നാം നന്പർ താരം ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവ് മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തി. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിലെ തോൽവിക്കുള്ള പകരം വീട്ടൽ കൂടിയായി ബലാറൂസിയൻ താരത്തിന്റെ ജയം. 51 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 6-0, 6-1നാണ് ലോക ഒന്നാം നന്പർതാരത്തിന്റെ ജയം. ഇന്നു നടക്കുന്ന ഫൈനലിൽ സബലങ്ക റഷ്യയുടെ കൗമാര താരം മിര ആൻഡ്രീവയെ നേരിടും. ലോക രണ്ടാം റാങ്കും മുൻ വർഷത്തെ ചാന്പ്യനുമായ ഇഗ ഷ്യാങ്ടെക്കിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ (7-6(7-1), 1-6, 6-3) തോൽപ്പിച്ചാണ് ആൻഡ്രീവ ഫൈനലിലെത്തിയത്.
Read More