എല്ലാ കന്പനികൾക്കും അവരുടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിന് ധാരാളം മാനദണ്ഡങ്ങൾ ഉണ്ട്. അവ അവരുടെ കന്പനി പോളിസികൾക്ക് അനുസൃതമായിട്ടാവും. ഇപ്പോഴിതാ റെഡ്ഡിറ്റിൽ ഒരു യുവാവ് പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. @Affectionate_Law5796 എന്ന യൂസറാണ് പോസ്റ്റ് പങ്ക്വച്ചിരിക്കുന്നത്. തന്റെ പ്രായം മൂലം ഒരു ജപ്പാൻ കന്പനി ജോലിക്ക് എടുക്കാത്തതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. 21 വയസാണ് യുവാവിന്റെ പ്രായം. ചെറിയ പ്രായത്തിൽ ജോലി തേടിയതിന്റെ പരിഭവം എല്ലാം തന്റെ വയസ് അറിഞ്ഞപ്പോൾ ഇന്റർവ്യൂ ബോർഡിൽ ഉള്ളവരുടെ മുഖത്ത് പ്രകടമായിരുന്നു എന്ന് യുവാവ് പറഞ്ഞു. എച്ച് ആർ പോസ്റ്റിലേക്കുള്ളതായിരുന്നു ഇന്റർവ്യൂ. വയസ് ശന്പളം എന്നീ കാര്യങ്ങളായിരുന്നു പ്രധാനമായും ഇന്റർവ്യൂവിന് തന്നോട് ചോദിച്ചതെന്നാണ് യുവാവ് പറഞ്ഞത്. പ്രായം പറഞ്ഞതോടെ തന്റെ പ്രായം അനുസരിച്ച് ആ കന്പനിയിൽ ശമ്പളം വളരെ കൂടുതലാണ് എന്നാണ് ഇന്റർവ്യൂ ബോർഡിൽ ഉള്ളവർ പറഞ്ഞത്. ഇതു അവർ പറഞ്ഞതോടെ…
Read MoreDay: March 16, 2025
ചൊവ്വാ ദൗത്യം അടുത്ത വർഷം അവസാനം: 2029ന്റെ തുടക്കത്തിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും; മസ്ക്
സ്പേസ് എക്സ് കന്പനി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റ് അടുത്തവർഷം അവസാനം ചൊവ്വാ ഗ്രഹത്തിലേക്കു വിക്ഷേപിക്കുമെന്ന് കന്പനി മുതലാളി ഇലോൺ മസ്ക്. 2029ന്റെ തുടക്കത്തിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും. 2031ൽ മനുഷ്യൻ ചൊവ്വയിൽ കാലുത്താൻ സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു. 123 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ റോക്കറ്റാണ്. അടുത്തിടെ നടന്ന റോക്കറ്റിന്റെ വിക്ഷേപണ പരീക്ഷണങ്ങൾ വൻ പരാജയമായിരുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ പദ്ധതിക്കും ഈ റോക്കറ്റാണ് പരിഗണനയിലുള്ളത്.
Read Moreനിതീഷ് കുമാർ റെഡ്ഢി തയാർ: ടീമിനൊപ്പം ഇന്നു ചേരും
ഐപിഎൽ 2025 സീസണു തയാറെടുക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആശ്വാസ വാർത്ത. പരിക്ക് പൂർണമായി ഭേദമായി ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ ടീമിനൊപ്പം ഇന്നു ചേരും. നിതീഷ് കുമാർ റെഡ്ഢി ആരോഗ്യം വീണ്ടെടുത്തു. പരിക്ക് പൂർണമായി ഭേദമായി. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ യോ-യോ ടെസ്റ്റ് 18.1 സ്കോറുമായി വിജയകരമായി പൂർത്തിയാക്കിയെന്നും ടീമുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. 23ന് രാജസ്ഥാൻ റോയൽസിനെതിരേയുള്ള മത്സരത്തോടെയാണ് സണ്‍റൈസേഴ്സ് സീസണ് ആരംഭിക്കുന്നത്. 2024 ഐപിഎല്ലിൽ പുറത്തെടുത്ത മികവാണ് യുവതാരത്തെ ദേശീയ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ 13 മത്സരങ്ങളിൽ 33.66 ശരാശരിയിൽ 303 റണ്‍സാണ് താരം നേടിയത്.
Read Moreസബലങ്ക ഫൈനലിൽ
ഇന്ത്യൻ വെൽസ്: വനിതാ ടെന്നീസിലെ ലോക ഒന്നാം റാങ്ക് അരിന സബലങ്ക ഇന്ത്യൻ വെൽസ് ഫൈനലിൽ. സെമിയിൽ ഒന്നാം നന്പർ താരം ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവ് മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തി. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിലെ തോൽവിക്കുള്ള പകരം വീട്ടൽ കൂടിയായി ബലാറൂസിയൻ താരത്തിന്റെ ജയം. 51 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 6-0, 6-1നാണ് ലോക ഒന്നാം നന്പർതാരത്തിന്റെ ജയം. ഇന്നു നടക്കുന്ന ഫൈനലിൽ സബലങ്ക റഷ്യയുടെ കൗമാര താരം മിര ആൻഡ്രീവയെ നേരിടും. ലോക രണ്ടാം റാങ്കും മുൻ വർഷത്തെ ചാന്പ്യനുമായ ഇഗ ഷ്യാങ്ടെക്കിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ (7-6(7-1), 1-6, 6-3) തോൽപ്പിച്ചാണ് ആൻഡ്രീവ ഫൈനലിലെത്തിയത്.
Read Moreഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണു മുന്നോടിയായി കോഹ്ലി ബംഗളൂരുവിലെത്തി
ഇന്ത്യയുടെ സൂപ്പർ ബാറ്ററും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുൻ നായകനുമായ വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണു മുന്നോടിയായി ഇന്നലെ ബംഗളൂരുവിലെത്തി. 2024ലെ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ അന്താരാഷ്ട്ര ട്വന്റി20യിൽനിന്നു വിരമിക്കലിനുശേഷമുള്ള കോഹ്ലിയുടെ ആദ്യ ട്വന്റി 20 ടൂർണമെന്റാണ്. ഇന്ത്യൻ സൂപ്പർ താരത്തിന്റെ 18-ാം ഐപിഎൽ സീസണാണിത്. മുപ്പത്തിയാറുകാരനായ ഇന്ത്യൻ സൂപ്പർ താരം കനത്ത സുരക്ഷയ്ക്കു നടുവിലാണ് ബംഗളൂരു വിമാനത്താവളത്തിലെത്തിയത്. ബംഗളൂരുവിലെത്തിയ കോഹ്ലിയുടെ വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. കോഹ് ലി ടീമിനൊപ്പം ചേരാനാണ് ബംഗളൂരുവിലെത്തിയത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ 252 മത്സരങ്ങളിൽ 8004 റണ്‍സുമായി കോഹ്ലിയാണ് ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ശിഖർ ധവാനും (6769), രോഹിത് ശർമയും (6628) ഏറെ ദൂരം പിന്നാലാണ്. 2008ൽ ഡൽഹി ഫ്രാഞ്ചൈസിയുടെ ഒരു മണ്ടൻ തീരമാനത്തെതുടർന്നാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു…
Read Moreകഞ്ചാവ് കേസിൽ റിമാന്‍ഡില്‍ കഴിയുന്നവര്‍ കെഎസ്യു പ്രവര്‍ത്തകർ: ചിത്രങ്ങൾ പുറത്തുവിട്ട് എസ്എഫ്ഐ
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നു കഞ്ചാവ് പിടികൂടിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പ്രതികളും കെഎസ്യുവിന്റെ നേതാക്കളും സജീവ പ്രവര്‍ത്തകരുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ഇന്നലെ അറസ്റ്റിലായ ഷാലിക് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കെഎസ്യുവുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട സഞ്ജീവ് പ്രതികളുടെ കെഎസ്യു ബന്ധം മാധ്യമങ്ങള്‍ മറച്ചുവച്ചെന്നും ആരോപിച്ചു. ഇന്നലെ അറസ്റ്റിലായവരെ പൂര്‍വവിദ്യാര്‍ഥികള്‍ എന്നപേരില്‍ മാത്രമാണ് അവതരിപ്പിച്ചത്. കേസ് എസ്എഫ്ഐയെ ആക്രമിക്കാനുള്ള ആയുധമാക്കുകയാണ് മാധ്യമങ്ങളും കോണ്‍ഗ്രസും. പ്രതികള്‍ കെഎസ്യുക്കാരാണെന്നു മാധ്യമങ്ങള്‍ പറയുന്നില്ല. കാമ്പസുകളില്‍ ലഹരിമാഫിയാ സംഘത്തിനു സ്ഥാനമില്ല. അവര്‍ക്കെതിരേയുള്ള ശക്തമായ പോരാട്ടം എസ്എഫ്ഐ തുടരും. ലഹരിമാഫിയയ്ക്കു രാഷ്ട്രീയ കര്‍തൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എസ്എഫ്ഐക്കതിരേ പ്രതിപക്ഷനേതാവ് നടത്തിയ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നു. സതീശന് നിലവാരമില്ലെന്നതിനു തെളിവാണ് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍- പി.എസ്. സഞ്ജീവ് പറഞ്ഞു.
Read Moreകോളജിലെ ഹോളി ആഘോഷത്തിൽ വിദ്യാര്‍ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് സന്ദേശം: ലഹരിവേട്ടയ്ക്കു പിന്നില്‍ ‘വി ക്യാന്റെ’ ഭാഗമായ പ്രിന്‍സിപ്പലിന്റെ കത്ത്
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നടന്ന ലഹരിവേട്ടയിലേക്ക് പോലീസിനെ എത്തിച്ചത് കോളജിന്റെ ‘വി ക്യാന്‍’ കാമ്പയിന്റെ ഭാഗമായ പ്രിന്‍സിപ്പലിന്റെ കത്ത്. ലഹരിയെ ചെറുക്കുന്നതിനായി കോളജ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വി ക്യാന്‍. ഇതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ കോളജില്‍ പുരോഗമിക്കുന്നതിനിടെ ഹോളി ആഘോഷങ്ങള്‍ക്കു മുന്നോടിയായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍നിന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസിന് ഒരു സന്ദേശം എത്തുന്നു. ഹോളി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ആ സന്ദേശം. ഇതില്‍ വിശദമായ അന്വേഷണം നടത്തിയതോടെ അറിയിപ്പില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തി പ്രിന്‍സിപ്പല്‍ കൊച്ചി ഡിസിപിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. 14ന് പരിപാടി നടക്കാനിരിക്കെ 12നാണു കത്ത് നല്‍കിയത്. ലഹരി ഇടപാടിനായി വിദ്യാര്‍ഥികള്‍ പണപ്പിരിവ് നടത്തുന്നതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. അതിനാല്‍ കാമ്പസിനുള്ളില്‍ പോലീസിന്റെ സാന്നിധ്യമുണ്ടാകണം. നിരീക്ഷണം കൂടുതല്‍…
Read Moreഉത്സവം കൂടാനെത്തിയ വയോധികയുമായി ചങ്ങാത്തം സ്ഥാപിച്ചു: കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാല സൂത്രത്തിൽ യുവാവ് തട്ടിയെടുത്തു
തലയോലപ്പറമ്പ്: ഉത്സവത്തിനെത്തിയ വയോധികയുടെ സ്വർണാഭരണങ്ങൾ സൗഹൃദം സ്ഥാപിച്ച് യുവാവ് തട്ടിയെടുത്തു. വടയാർ ഇളങ്കാവ് ദേവീക്ഷേത്ര വളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. മുളക്കുളം കീഴൂരിലുള്ള 63 കാരിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലെ അരപ്പവന്റെ സ്വർണ മോതിരവുമാണ് യുവാവ് തട്ടിയെടുത്തത്. 19,000 രൂപ ആലുവയിലുള്ള കമ്പനിയിൽ കൊടുത്താൽ ഒൻപത് ലക്ഷം രൂപ സർക്കാരിൽനിന്നു കിട്ടുമെന്ന് പറഞ്ഞാണ് യുവാവ് വയോധികയെ കബളിപ്പിച്ചത്. പണമില്ലെന്ന് ആദ്യം പറഞ്ഞ ഇവരുടെ ഫോൺ വാങ്ങി മക്കളെ വിളിക്കുന്നതായി ഭാവിക്കുകയും തുടർന്ന് കഴുത്തിൽ കിടക്കുന്ന സ്വർണമാല വാങ്ങിക്കാൻ മക്കൾ പറഞ്ഞതായി വയോധികയെ വിശ്വസിപ്പിച്ച ശേഷം ആഭരണങ്ങൾ കൈക്കലാക്കുകയുമായിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ മക്കളോട് വീട്ടമ്മ വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ…
Read More