കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി ശ്രദ്ധേയമായ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. 10 ൽ ഏറെ ചലചിത്രങ്ങൾക്ക് തിരക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. 200 സിനിമകളിലായി 700 ഗാനങ്ങളോളം അദ്ദേഹത്തിന്റേതായിട്ടുണ്ട്. ബാഹുബലി അടക്കം മൊഴിമാറ്റചിത്രങ്ങളിലെ സംഭാഷണവു തിരക്കഥയും എഴുതി. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. വിമോചനസമരമാണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമ ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹരിഹരന് എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന് എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. ശ്രീകോവില്‍ ചുമരുകള്‍ ഇടിഞ്ഞുവീണു (കേണലും കളക്ടറും), രാജസൂയം…
Read MoreDay: March 17, 2025
മിന്നും ലിജോ… പൊന്മാന് ദാവീദ് കാതല്‍ എന്പതു പൊതുഉടമൈ ജെന്റില്‍ വുമണ്‍… ലിജോമോള്‍ക്കു കൈനിറയെ റിലീസുകള്‍
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് ഈവര്‍ഷം. തുടക്കം, ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്മാനില്; സജിന്‍ ഗോപുവിന്റെ പെയര്‍. സ്റ്റെഫിയെന്ന നായികാവേഷം. തമിഴില്‍, വിനീതിനും രോഹിണിക്കുമൊപ്പം ഫെബ്രുവരി റിലീസ്, ‘കാതല്‍ എന്പതു പൊതുഉടമൈ’. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ബോക്സിംഗ് സിനിമ ദാവീദില്‍ ആന്റണി വര്‍ഗീസിന്റെ പെയര്‍. ഷെറിന് എന്ന കരുത്തുറ്റ നായിക. മാര്‍ച്ച് ഏഴിനു റിലീസായ തമിഴ് ചിത്രം ജെന്റില്‍ വുമണില്‍ ലീഡ് കഥാപാത്രം. ലിജോമോള്‍ രാഷ്ട്രദീപികയോടു സംസാരിക്കുന്നു. തുടരെ റിലീസുകള്‍. എല്ലാത്തരം റോളുകള്‍ക്കും പാകപ്പെട്ടുവെന്ന ആത്മവിശ്വാസത്തിലെത്തിയോ..? ഇതൊന്നും ഒന്നിനുപിറകെ ഒന്നായി ഷൂട്ട് തീര്‍ത്തു റിലീസായതല്ല. പൊന്മാന് ഒരു വര്‍ഷം മുമ്പും കാതല്‍ എന്പതു പൊതുഉടമൈ രണ്ടു വര്‍ഷം മുമ്പും ഷൂട്ട് ചെയ്തതാണ്. ജെന്റില്‍ വുമണും ഏകദേശം രണ്ടു വര്‍ഷമായി. ദാവീദ് മാത്രമേയുള്ളൂ അടുത്തിടെ ഷൂട്ട് കഴിഞ്ഞ് പെട്ടെന്നു റിലീസായത്. ഇതെല്ലാം വലിയ…
Read Moreഒളിന്പ്യാഡ് മത്സരങ്ങളിൽ മെഡൽ വാരിക്കൂട്ടി ആബേൽ
തൊടുപുഴ: ഒളിന്പ്യാഡ്, സ്കോളർഷിപ്പ് മത്സരങ്ങളിൽനിന്നു മെഡലുകൾ വാരിക്കൂട്ടി ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആബേൽ റാഫേൽ ജസ്റ്റിൻ. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പഠനകാലയളവിനുള്ള നൂറ്റൻപതോളം മെഡലുകളും ചെറുതും വലുതുമായി ഒന്നര ലക്ഷത്തോളം രൂപയുടെ കാഷ് അവാർഡുകളുമാണ് ഈ മിടുക്കൻ നേടിയെടുത്തത്. കൊടുവേലി സാൻജോ പബ്ലിക് സ്കൂൾ വിദ്യാർഥിയായ ആബേൽ ഓരോ അധ്യയന വർഷവും റഗുലർ ക്ലാസിനു പുറമെ വിവിധ ഒളിന്പ്യാഡ് മൽസരങ്ങളായ എസ്ഒഎഫ്, യുണിഫൈഡ് കൗണ്‍സിൽ, സിൽവർ സോണ്‍ ഒളിന്പ്യാഡ് എന്നിവയുടെ 20 ലേറെ വ്യത്യസ്ത സബ്ജക്ടുകളിൽ പങ്കെടുത്തു വരുന്നുണ്ട്. കേന്ദ്രസർക്കാർ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന ഗണിത ശാസ്ത്ര ഒളിന്പ്യാഡിലെ ഏറെ ക്ലേശകരമായ ഘട്ടങ്ങളായ ഐഒക്യുഎം, ആർഎംഒ എന്നി ഘട്ടങ്ങൾ തരണം ചെയ്ത് ഇന്ത്യൻ നാഷണൽ മാത്തമറ്റിക്കൽ ഒളിന്പ്യാഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. യൂണിഫൈഡ് കൗണ്‍സിൽ നടത്തിയ നാഷണൽ സയൻസ് ടാലന്റ് സെർച്ച്…
Read Moreമൂലമറ്റത്ത് പ്രകൃതി തീർത്ത ഉറവച്ചാലിൽ മത്സ്യക്കുളവുമായി ജോസ് കള്ളികാട്ട്
മൂലമറ്റം: ഫാം ടൂറിസത്തിന്റെ അനന്തസാധ്യതയുമായി അറക്കുളത്ത് ഒരേക്കർ വിസ്തൃതിയിലുള്ള വിവിധ മത്സ്യക്കുളങ്ങൾ നിർമിച്ച് ജോസ് കള്ളികാട്ട്. മൂലമറ്റം സെന്റ് ജോസഫ് കോളജിന് സമീപം ആലാനിക്കൽ എസ്റ്റേറ്റിലൂടെ അൽപദൂരം സഞ്ചരിച്ചാൽ ജോസിന്റെ മത്സ്യക്കുളത്തിലെത്താം. ഈ കുളങ്ങളിൽ നീന്തിത്തുടിക്കുന്നത് 35000-ത്തിൽപ്പരം മത്സ്യങ്ങളാണ്. 5000ത്തോളം മത്സ്യകുഞ്ഞുങ്ങളുമുണ്ട്. വിവിധയിനം മത്സ്യങ്ങൾ നൈൽ തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ, കട്ല, രോഹു, മൃണാൾഡ്, ഗൗര, റെഡ് ബെല്ലി, കരിമീൻ എന്നീ ഈങ്ങളിൽപ്പെട്ട മത്സ്യങ്ങളെയാണ് വളർത്തുന്നത്. 30 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള അഞ്ച് കുളങ്ങളാണ് മത്സ്യകൃഷിക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കുളത്തിന്റെയും മുകളിൽ നെറ്റ് വിരിച്ചിട്ടുണ്ട്. ഗൗര , തിലാപ്പിയ എന്നിവയെ ഒന്നിച്ചും കട്ല, രോഹു, മൃണാൾഡ്, തിലാപ്പിയ എന്നിവയെ മറ്റൊരു കുളത്തിലും കരിമീൻ, റെഡ് ബെല്ലി ഇനങ്ങളെ വെവ്വേറെ കുളങ്ങളിലുമാണ് വളർത്തുന്നത്. 2019 ലാണ് മത്സ്യകൃഷി ആരംഭിച്ചത്. കുഞ്ഞുങ്ങളെ വാങ്ങൽ മത്സ്യക്കുഞ്ഞുങ്ങളെ എറണാകുളം…
Read Moreകൗമാരക്കാരിലെ ലഹരി ഉപയോഗം: പൊതുപരീക്ഷയ്ക്ക് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് അധ്യാപകര്‍
കൊച്ചി: സംസ്ഥാനത്ത് കൗമാരക്കാര്‍ ഉള്‍പ്പെട്ട ലഹരിക്കേസുകള്‍ വര്‍ധിച്ചതോടെ വിദ്യാര്‍ഥികള്‍ പൊതുപരീക്ഷ എഴുതണമെങ്കില്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് അധ്യാപകര്‍. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതണമെങ്കില്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന രക്തപരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് അധ്യാപകര്‍ പറയുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാ സ്കൂളുകളിലും ദന്തപരിശോധനയും നടത്തണം. പരിശോധനയിലൂടെ ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ നേരത്തെ തിരിച്ചറിയാനും വിദഗ്ധ ചികിത്സ നല്‍കാനും കഴിയുമെന്നാണ് അധ്യാപകരുടെ പക്ഷം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം അധ്യാപകര്‍. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ അറിയാമെങ്കിലും ഇത് തെളിയിക്കാന്‍ പലപ്പോഴും അധ്യാപകര്‍ക്ക് കഴിയാറില്ല. രക്ഷിതാക്കളെ വിവരം അറിയിച്ചാല്‍ പലരും തങ്ങളുടെ മക്കള്‍ അത്തരത്തില്‍ ചെയ്യില്ലെന്ന് ന്യായീകരിക്കും. അടുത്തിടെ തിരുവനന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ദന്ത പരിശോധനയില്‍ 16 ഓളം പേര് ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. മക്കള്‍ ദിവസങ്ങളോളം സ്കൂളില്‍ എത്താതിരുന്നാല്‍ വീട്ടുകാരെ…
Read More‘വരാനിരിക്കുന്നത് ഹൂതികളുടെ സർവനാശം’: യെമനിൽ നടത്തിയ ആക്രമണങ്ങളിൽ 31ലേറെ മരണം; ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: അമേരിക്ക യെമനിൽ നടത്തിയ കനത്ത ആക്രമണങ്ങളിൽ കുറഞ്ഞത് 31 ലേറെ പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു. ഹൂതികൾക്ക് പിന്തുണ നൽകുന്ന ഇറാന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. ഹൂതികളുടെ സർവനാശമാണു സംഭവിക്കാൻപോകുന്നതെന്നും ട്രംപ്. ട്രംപ് അധികാരമേറ്റതിനുശേഷം നടന്ന ആദ്യത്തെ ആക്രമണമാണിത്. യെമന്റെ തലസ്ഥാനമായ സന , സാദ, ഹൂതി ശക്തികേന്ദ്രമായ അൽ ബെയ്ദ, റാഡ എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. ചെങ്കടലിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ശക്തമായ ആക്രമണം തുടരുമെന്ന് ട്രംപ്. ഹൂതികൾ ആക്രമണങ്ങൾ അവസാനിപ്പിക്കണം. അല്ലെങ്കിൽ കനത്തനാശം അനുഭവിക്കേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് പറഞ്ഞു. യെമനിലെ ഹൂതികൾ കപ്പലുകൾക്കുനേരേയുള്ള ആക്രമണം അവസാനിപ്പിക്കുന്നതുവരെ അമേരിക്ക ആക്രമണം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് പറഞ്ഞു. അതേസമയം, യെമനിൽ ആക്രമണം തുടരുന്നിടത്തോളം കാലം, ചെങ്കടലിൽ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതി…
Read Moreസൂര്യാതപം ചർമത്തെ ബാധിക്കുന്നത്…
പൊള്ളിയ കുമിളകൾ കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. പേശിവലിവ് അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ശരീരം ചൊറിഞ്ഞ് തിണര്‍ക്കൽ ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്നവിയര്പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ് റാഷ് എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില് ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം. കരുതൽ എങ്ങനെ? *…
Read Moreഎല്ലാത്തിനും ഉപരി സ്വന്തം കാര്യം കൂടി പരിഗണിക്കണം, അമ്മയ്ക്ക് ഉപദേശവുമായി മകൻ
മിക്ക അമ്മമാരും സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്നവരാണ്. ഭർത്താവിനേയും മക്കളേയുമൊക്കെ നോക്കി കഴിയുന്പോഴേക്കും സ്വന്തം കാര്യം ശ്രദ്ധിക്കാൻ സമയം കാണാറില്ല. സമയം ഉണ്ടെങ്കിൽത്തന്നെയും ആവൾ അതിനത്ര പ്രാധാന്യവും കൽപ്പിക്കാറില്ല. ഇപ്പോഴിതാ ഒരു അമ്മയെ മകൻ ഉപദേശിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. വാങ് നൻഹാവോ എന്ന 16 -കാരനാണ് തന്റെ അമ്മയ്ക്ക് ഉപദേശം കൊടുക്കുന്നത്. മകൻ തന്നെയാണ് അമ്മയുമൊത്തുള്ള സംഭാഷണത്തിന്റെ വീഡിയോയും പങ്കുവച്ചത്. ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലുള്ള ഇവരുടെ വീട്ടിൽ വച്ചാണ് മകന്റെ ഉപദേശം. ഒരു നല്ല കോട്ടും വിലയേറിയ ഫേസ് ക്രീമും വാങ്ങണം എന്നാണ് അവന്റെ ആദ്യത്തെ ഉപദേശം. അങ്ങനെ ഒന്നും വാങ്ങുന്നില്ലെങ്കിൽ അത് അച്ഛന്റേയോ തന്റേയോ കുഴപ്പമാണ്. സ്വന്തം കാര്യത്തിനു വേണ്ടി പണം ചെലവഴിക്കണം. മകനായ തനിക്ക് വേണ്ടിയാണ് അമ്മ എല്ലാം ചെയ്യുന്നത്. അങ്ങനെയല്ല സ്വന്തം കാര്യത്തിൽ കൂടി അൽപം ശ്രദ്ധ…
Read Moreബസ് യാത്രികന്റെ ബാഗിൽനിന്ന് പണംകവർന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പ്രതിയെ അറസ്റ്റ് ചെയ്തത് എസിപിയുടെ പ്രത്യേക അന്വേഷണ സംഘം
കണ്ണൂർ: ബസ് യാത്രക്കാരന്റെ ബാഗ് കീറി പണം കവർന്ന കുപ്രസിദ്ധ പോക്കറ്റിക്കാരൻ അറസ്റ്റിൽ. പെരുന്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് എന്ന നിസാറിനെയാണ് എസിപി ടികെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചക്കരക്കൽ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളുരുത്തിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ് ജനുവരി 24ന് കണ്ണൂരിൽ സ്വകാര്യ ബസിൽ വച്ച് പി.പി. പ്രദീപൻ എന്നയാളുടെ ബാഗ് കീറി 61,290 രൂപ കവർന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കണ്ണൂർ ജില്ലാ പ്രൈവറ്റ് ബസ് കോ-ഓപറേറ്റീവ് സൊസൈറ്റി കളക്ഷൻ ഏജന്റായ പ്രദീപൻ ബാങ്കിലടയ്ക്കാൻ കൊണ്ടു പോകുകയായിരുന്നു പണമായിരുന്നു കവർന്നത്. കവർച്ചയുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കായി അന്വേഷണം നടത്തി വരുന്നതിനിടെ പള്ളുരുത്തിയിലെ ഒരു കേന്ദ്രത്തിലുണ്ടെന്ന വിവരം…
Read Moreമുഴപ്പിലങ്ങാട് സൂരജ് വധം: വിധി 21 ന്; ആസൂത്രിത കൊലപാതകമെന്ന് പ്രോസിക്യൂഷൻ, രാഷ്ട്രീയപ്രേരിത കേസെന്ന് പ്രതിഭാഗം
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി 21ന് വിധി പറയും. കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. വിചാരണയുടെ അടിസ്ഥാനത്തിലുള്ള വാദവും പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയും സൂരജിനു നേരെ വധശ്രമം നടന്നിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ കേസ് തീർത്തും രാഷ്ട്രീയ പേരിതമാണെന്ന് പ്രതിഭാഗം വാദത്തിൽ പറഞ്ഞു. വിചാരണയുടെ അടിസ്ഥാനത്തി പ്രതികളെ കോടതി ചോദ്യം ചെയ്യൽ നേരത്തെപൂർത്തിയായിരുന്നുവെങ്കിലും പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു. 28 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു. ഒൻപത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കേസിൽ രണ്ട് സാക്ഷികൾ കൂറുമാറി. 44 സാക്ഷികളാണ് ഉണ്ടായിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്ന് പേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ രണ്ടു…
Read More