കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽനിന്നു കാണാതായ പതിമൂന്നുകാരിയെയും ബന്ധുവായ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി. താമരശേരി പോലീസ് നല്കിയ ഫോട്ടോയില്‍നിന്നാണ് കര്‍ണാടക പോലീസ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. ഒപ്പം യുവാവുമുണ്ടായിരുന്നു. താമരശേരി പോലീസ് പെൺകുട്ടിയെയും യുവാവിനെയും ഇന്ന് ഉച്ചയോടെ താമരശേരിയില്‍ എത്തിക്കും. മാര്‍ച്ച് 11 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തിരോധാനത്തിന് പിന്നില്‍ ബന്ധുവായ യുവാവാണെന്ന് കുട്ടിയുടെ അമ്മ ആദ്യംതന്നെ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെതിരേ മുന്‍പ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. പരാതി പിൻവലിച്ചില്ലെങ്കിൽ പെണ്‍കുട്ടിയെ ലക്ഷ്യം വയ്ക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നും ഭീഷണിമുഴക്കിയതായും ഇവര്‍ പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയാണു പെൺകുട്ടി. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പതിന് സ്കൂളിലേക്ക് പുറപ്പെട്ട മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് അച്ഛൻ താമരശേരി…
Read MoreDay: March 18, 2025
സൺസ്ക്രീൻ ലോഷൻ ചർമത്തിനു കാവൽ
വേനൽ കടുത്തിരിക്കുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് ആ പട്ടിക നീളുന്നു. ചൊറിച്ചിൽ, ചർമത്തിൽ വരൾച്ച വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്. വെള്ളം കുടിക്കാം കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. സൂര്യാഘാതം കൂടുതൽ…
Read Moreവെടിനിർത്തൽ കരാർ കാറ്റിൽ പറന്നു; ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ജനുവരി 19ന് നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേർ മരിച്ചതായാണു റിപ്പോർട്ട്. മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നത്. വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ജനുവരിയിൽ യുഎസിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ആറാഴ്ച നീണ്ടുനിന്ന ആദ്യ ഘട്ട വെടിനിർത്തലിനു ശേഷം ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട വെടിനിർത്തൽ കരാറിനായി ഇസ്രയേലും ഹമാസും മധ്യസ്ഥ…
Read Moreട്രംപിന്റെ ട്രൂത്ത് സോഷ്യലില്‍ അക്കൗണ്ട് എടുത്ത് മോദി
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കൗണ്ട് എടുത്തു. ട്രംപിന്റെ കൂടെയുള്ള ഒരു പഴയഫോട്ടോ ആണ് മോദിയുടെ ആദ്യ പോസ്റ്റ്. 2019 ലെ ഹൗഡി മോദി പരിപാടിയില്‍ ട്രംപിനൊപ്പം അദ്ദേഹത്തിന്റെ കൈ ഉയര്‍ത്തി പിടിച്ച് എടുത്ത ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. “ട്രൂത്ത് സോഷ്യലില്‍ വന്നതില്‍ സന്തോഷമുണ്ട്. വരും ദിവസങ്ങളില്‍ ഇവിടെ അര്‍ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു’ -ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ മോദി കുറിച്ചു. ലെസ്ക് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്റെ ലിങ്കാണ് മോദിയുടെ രണ്ടാമത്തെ പോസ്റ്റ്. മൂന്ന് മണിക്കൂറുള്ള ഈ പോഡ്കാസ്റ്റിന്റെ ലിങ്ക് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. “എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി’ എന്ന കുറിപ്പോടെയാണ് മോദി അതിനോട് പ്രതികരിച്ചത്.
Read Moreഅമേരിക്കയിൽ ചുഴലിക്കാറ്റ്; മരണം 42 ആയി,ഇനിയും വീശുമെന്നു മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റുകളിൽ മരിച്ചവരുടെ എണ്ണം 42 ആയി. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനു വീടുകളും വാഹനങ്ങളും നശിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, ചുഴലിക്കാറ്റുകൾ ഇനിയും ഉണ്ടാകാമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. മിസിസിപ്പി, ലൂയിസിയാന, ടെന്നസീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മിസൗറി, മിഷിഗൺ, ഇല്ലിനോയ്, ലൂയിസിയാന, ടെന്നസി മുതലായ സംസ്ഥാനങ്ങളിലാണു ചുഴലിക്കാറ്റ് വൻ നാശംവിതച്ചത്. മിസൗറിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും നാശനഷ്ടമുണ്ടായതും. 13 പേരാണ് ഇവിടെ മരിച്ചത്. ഏഴു സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
Read Moreസ്നേഹം പങ്കിട്ടുപോകുമോയെന്ന ഭയം; കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരിയായ പെൺകുട്ടി; കൊല്ലപ്പെട്ട കുഞ്ഞിന്റെ സഹോദരന്റെ മകളാണ് പെൺകുട്ടി
കണ്ണൂര്‍: പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരി. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസിക ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിലേക്ക് പോകാനെന്ന വ്യാജേന എണ്ണീറ്റ ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലേക്ക് ഇടുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിന്നീട് ദമ്പതികളെ വിളിച്ച് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി മുത്തുവിന്റെയും അക്കമ്മലിന്റെയും സംരക്ഷണയിലാണ്. ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചപ്പോള്‍ തന്നോടുള്ള സ്നേഹം കുറയുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാടക ക്വാട്ടേഴ്സിന് സമീപത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് രാത്രി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
Read Moreഎമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോ ? അതേക്കുറിച്ച് ചോദിക്കാനൊന്നും ഞാന്‍ നിന്നിട്ടില്ല
എമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോ എന്നുളള കാര്യം സത്യത്തില്‍ എനിക്കും അറിയില്ല. മമ്മൂട്ടിയുടേതായി പുറത്ത് വന്നത് ഒരു എഐ ജനറേറ്റഡ് ചിത്രം ആയിട്ടാണ് തോന്നിയിട്ടുളളത്. അതേതോ വിരുതന് കാണിച്ച വേലയാണ്. അതേക്കുറിച്ച് ചോദിക്കാനൊന്നും ഞാന്‍ നിന്നിട്ടില്ല. ഇനി തിയറ്ററില്‍ സിനിമ വരുമ്പോള്‍ മാത്രമേ അറിയാനൊക്കൂ. കാരണം പുറത്ത് വിടാതെ വച്ചിരിക്കുന്നതാണെങ്കിലോ. തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടുമാണ് എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഈ സിനിമ എവിടെയൊക്കെ ഷൂട്ട് ചെയ്തു എന്ന് അവര്‍ക്ക് പോലും അറിയില്ല. കാരണം അത്രയൊക്കെ സ്ഥലങ്ങളില്‍ ഷൂട്ട് നടന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും ഗുജറാത്തിലും ദുബായിലും മുംബൈയിലും ഹൈദരാബാദിലും അടക്കം നിരവധി ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.. ഇതില്‍ ഏതെങ്കിലും ലൊക്കേഷനില്‍ മമ്മൂട്ടി പോയി അഭിനയിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. ഞാന്‍ ചോദിക്കാനും പോയിട്ടില്ല. ഇനി അതേക്കുറിച്ച് ചോദിച്ചാലും അവര്‍ ഇല്ലെന്നേ പറയുകയുളളൂ. കാരണം സസ്പെന്‍സ് ഒരു കാരണവശാലും വെളിയില്‍ പോകാന്‍…
Read Moreഎന്റെ പേരിന്റെ കൂടെ തിലകൻ എന്നുണ്ട്… എനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ഷോബി തിലകൻ
അച്ഛൻ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത് കാരണം മകനായ എനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ ഞാനതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. കിട്ടാതെ പോയ അവസരങ്ങൾ എനിക്കുള്ളതല്ല. ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്റ പേരെഴുതി വച്ചിട്ടുണ്ടെന്ന് പറയും. എനിക്ക് വന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യേണ്ടതാണ്. എന്നിലേക്ക് വന്നില്ലെങ്കിൽ അത് ഞാൻ ചെയ്യേണ്ടതല്ല. അങ്ങനെ ചിന്തിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് അച്ഛന്റെ തുറന്ന് പറച്ചിലുകളിലൂടെ അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കാറില്ല. ആരെയും കുറ്റം പറയുന്നില്ല. അച്ഛൻ അച്ഛന്റെ രീതിയിലാണ് ജീവിച്ചത്. അതിൽ ഞാനൊരിക്കലും അച്ഛനോട് വിയോജിച്ചിട്ടില്ല. ഡബ്ബിംഗിലാണ് എനിക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയത്. അച്ഛനും ചേട്ടനും സിനിമാ നടന്മാരായതിനാൽ എനിക്ക് പെട്ടെന്ന് അവസരം കിട്ടുമെന്ന് ആളുകൾ വിചാരിക്കുന്നുണ്ട്. അത് അവരുടെ കുറ്റം കൊണ്ടല്ല. സ്വാഭാവികമായും അങ്ങനെ തോന്നും. എന്നാൽ അതൊരു ബാധ്യതയാണ്. സാധാരണ ഒരാളാണെങ്കിൽ ആരുടെയടുത്തെങ്കിലും പോയി…
Read Moreഅനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവ് വൈകും
അനുഷ്ക ഷെട്ടിയുടെ പുതിയ സിനിമ ഘാട്ടിയുടെ റിലീസ് നീളുന്നു. ഇതുവരെ സിനിമയുടെ പ്രൊമോഷനുകൾ ആരംഭിച്ചിട്ടില്ല. ഏപ്രിൽ 18നു റിലീസ് ചെയ്യാനിരുന്ന ചിത്രം അനിശ്ചിതത്വത്തിലായി എന്ന് റിപ്പോർട്ടുകൾ.ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ ഏഴിനാണ് പുറത്തിറങ്ങിയത് പിന്നാലെ പ്രേക്ഷകർ വന്‍ പ്രതീക്ഷയിരുന്നു. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്കയും ഒന്നിക്കുന്ന ചിത്രമാണിത്. തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇര, ക്രിമിനല്‍, ഇതിഹാസം ഘാട്ടി ഇനി രാജ്ഞി ഭരിക്കും എന്ന ക്യാപ്ഷനോടെയാണ് നേരത്തെ ഫസ്റ്റ്ലുക്ക് ഇറക്കിയത്. നേരത്തെ വന്ന അപ്ഡേറ്റ് പ്രകാരം ചിത്രം ഏപ്രില്‍ 18, 2025നാണ് റിലീസാകും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കഷ്ടിച്ച് ഒരു മാസം ബാക്കിയുള്ളപ്പോള്‍ ചിത്രം അനിശ്ചിത്വത്തിലാണ് എന്നാണ് വിവരം. ചിത്രത്തിന്റെ ഒരു പ്രമോഷനും ഇതുവരെ ആരംഭിച്ചിട്ടില്ല. ചിത്രത്തിന്റെ…
Read Moreവേനല്‍ച്ചൂട് കനക്കുന്ന സാഹചര്യം ; കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ അഭിഭാഷകര്‍ക്ക് ഇളവ്
കൊച്ചി: വേനല്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്ബന്ധിക്കില്ല. ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഇവര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഹൈക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്. മേയ് 31 വരെയാണ് ഇളവ് ബാധകം. നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.
Read More