കൊച്ചി: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി അധ്യാപക പോസ്റ്റ് നീക്കി വച്ചാല്‍ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകള്‍ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവ് എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകള്‍ക്ക് മാത്രം ബാധകമാക്കി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തം. സുപ്രീം കോടതി വിധി പറഞ്ഞ കേസ് എന്‍എസ്എസ് മാനേജ്മെന്റ് നല്‍കിയതാണ് എന്നതാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയതിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. ഈ വിധി സമാനപ്രശ്നങ്ങള്‍ നേരിടുന്ന മറ്റു സ്കൂളുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ ആ ഉത്തരവിലുണ്ടായിട്ടും സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് ദുരൂഹമാണെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നു. ഭിന്നശേഷിയുടെ പേര് പറഞ്ഞ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി എയ്ഡഡ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായിരുന്നു. തടസമായി കോടതി വിധി ഉണ്ടെന്ന ന്യായമായിരുന്നു സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഈ അനിശ്ചിതാവസ്ഥ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി…
Read MoreDay: March 18, 2025
ഒരുതരി പൊന്നെന്ന ആഗ്രഹം സ്വപ്നങ്ങളിൽ മാത്രം… പിടിതരാതെ കുതിച്ച് സ്വർണം; ഗ്രാമിന് 8,250 രൂപ; 66000ത്തിലും പിടിച്ചുകെട്ടാനാവില്ലെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,250 രൂപയും പവന് 66,000 രൂപയുമായി. കഴിഞ്ഞ 14 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,230 രൂപ, പവന് 65,680 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3011 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. 18 കാരറ്റ് സ്വര്‍ണവില 6,780 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കടന്നു. വെള്ളി വില ഒരു രൂപ വര്‍ധിച്ച് 111 രൂപയായി. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസ ആക്രമിച്ചതാണ് സ്വര്‍ണവില…
Read Moreകടയ്ക്കല്‍ ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയ സംഭവം; ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: കടയ്ക്കല്‍ ദേവി ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് ഹര്ജിക്കാരന്. ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്നും കടയ്ക്കല്‍ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന് അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയില്‍ രക്തസാക്ഷി പുഷ്പനെ കുറിച്ചുള്ള ഗാനം ആലപിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവും ഉണ്ടായിരുന്നു. അതേസമയം കാണികളുടെ ആവശ്യപ്രകാരമാണ് താന്‍ ഈ ഗാനം ആലപിച്ചതെന്നായിരുന്നു അലോഷിയയുടെ വിശദീകരണം.
Read Moreകുറ്റ്യാടി ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന; കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്
കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാളാട് പുത്തൂർ വള്ളിയിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിനുനേരേ പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്നുതന്നെ തിരികെ പോകുന്നതും വീഡിയോയില്‍ കാണാം. കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്തൃശൂർ: കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മ വീണ് പരിക്കേറ്റു. മുരിക്കങ്ങൽ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്. പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ഇന്നു രാവിലെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ റെജീനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreവീട് കുത്തിത്തുറന്ന് സ്വർണം കവർന്ന പ്രതി പിടിയിൽ; കറുപ്പായി സുധീർ നിരവധി കേസുകളെ പ്രതിയെന്ന് പോലീസ്
തിരുവനന്തപുരം: വീടിന്റെ പിൻവാതിൽ പൊളിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ. കഴിഞ്ഞ 13ന്കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുക്കുറിച്ചിയിലെ സ്നേഹാലയം എന്ന വീടിന്റെ പിൻവാതിൽ പകൽ സമയം പൊളിച്ച് 2 സ്വർണമാലയും 2 സ്വർണ്ണ ലോക്കറ്റും കവർന്ന കേസിൽ നേമം കാരയ്ക്ക മണ്ഡപം കുടത്തറ വിളാകം കനാൽ കര വീട്ടിൽ കറുപ്പായി എന്ന് വിളിക്കുന്ന സുധീറിനെ(47)യാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയശേഷം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ തിരുവനന്തപുരം റൂറിൽ എസ് പി സുദർശനൻ, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ വി. സജു, സബ് ഇൻസ്പെക്ടർ അനൂപ് സിപിഒമാരായ അനീഷ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് വെള്ളയാണിയിൽനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല; അവസാനഘട്ട തെളിവെടുപ്പ് തുടങ്ങി; അഞ്ച് കൊലപാതക കേസുകളിലെയും തെളിവെടുപ്പ് ഇതോടെ പൂർത്തിയാകും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ അഫാനെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് തുടങ്ങിയത്. അഫാന്റെ പെണ്‍സുഹൃത്ത് ഫർസാന, അഫാന്റെ അനുജൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇന്നത്തെ തെളിവെടുപ്പ്. ഇരുവരെയും പ്രതി കൊലപ്പെടുത്തിയത് ഈ വീട്ടിൽ വച്ചായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ രീതി പ്രതി അഫാൻ അന്വേഷണ സംഘത്തോട് വിവരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും സാധനങ്ങൾ വാങ്ങിയ കടകളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. നേരത്തെ ഇയാളുടെ മുത്തശ്ശി സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലും പിതൃസഹോദരൻ അബ്ദുൾ ലത്തീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ സജിതബീവി എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെയും തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. അതേ സമയം അഫാൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മാതാവ് ഷെമി ഇതുവരെയും മകനെതിരെ പോലീസിൽ മൊഴി നൽകിയിട്ടില്ല. കട്ടിലിൽ നിന്നും വീണത് കൊണ്ടാണ് പരിക്ക് പറ്റിയതെന്നാണ്…
Read Moreഭൂമിയെ തൊടാൻ സുനിതയും വിൽമോറും യാത്രതിരിച്ചു; നാളെ പുലർച്ചെ 3.27 ഓടെ ഫ്ലോറിഡ തീരത്തെ കടലിൽ പേടകമിറങ്ങും
ഫ്ളോറിഡ: 287 ദിവസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇവർക്കൊപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബനേവ് എന്നീ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലേക്കു മടങ്ങുന്നുണ്ട്. ഇന്ത്യൻ സമയം രാവിലെ 10.35നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകം ഇവരുമായി ഭൂമിയിലേക്കു തിരിച്ചത്. 17 മണിക്കൂറിനുശേഷം നാളെ പുലർച്ചെ 3.27 ഓടെ (അമേരിക്കൻ സമയം ഇന്നു വൈകുന്നേരം 5.57) ഫ്ലോറിഡയുടെ തീരത്തോട് ചേർന്നു കടലിൽ ഡ്രാഗൺ പേടകം ഇറങ്ങും. ബഹിരാകാശത്ത് ഒന്നിലേറെ റിക്കാർഡുകൾ ഭേദിച്ചാണു സുനിതയുടെ മടക്കം. ഡ്രാഗൺ പേടകം ഞായറാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്. ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയ അമേരിക്കയുടെ ആനി മക് ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ…
Read Moreസമരം 37-ാം ദിവസത്തിലേക്ക് ; നിരാഹാര സമരത്തിനു തയാറായി നിരവധി പേരെന്ന് ആശാപ്രവർത്തകർ
തിരുവനന്തപുരം: ആശ വർക്കേഴ്സ് സമരം 37ാം ദിവസത്തിലേക്ക് കടന്നു. 20 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങും. 20ന് രാവിലെ 11 ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരവുമായി മുന്നോട്ടു പോകുമെന്നും നിരാഹാര സമരത്തിനിരിക്കാൻ താൽപ്പര്യമറിയിച്ച് നിരവധി പ്രവർത്തകരാണ് മുന്നോട്ട് വരുന്നതെന്നും ആശാപ്രവർത്തകർ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്നു പേരായിരിക്കും നിരാഹാരസമരത്തിൽ ഭാഗമാവുക. പിന്നാലെ മറ്റുള്ളവരും പങ്കാളികളാകും. രാപ്പകൽ സമര കേന്ദ്രത്തിൽതന്നെയായിരിക്കം ആശ വർക്കർമാർ നിരാഹാരമിരിക്കുക. ഇന്നലെ ആശാപ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. സമരം നേരിടാൻ സർക്കാർ പരിശീലന ക്ലാസ് നടത്തിയെങ്കിലും ആരോഗ്യവകുപ്പ് നിർദ്ദേശം തള്ളിയാണ് ആശമാർ ഉപരോധ സമരത്തിൽ എത്തിയത്. മുഖ്യമന്ത്രിയോട് നേരിട്ട് വിഷയം പറയുമെന്ന് പ്രതിപക്ഷ നേതാവും സഭയിൽ വീണ്ടുമുയർത്തുമെന്ന് രമേശ് ചെന്നിത്തലയും സമരവേദിയിൽ പറഞ്ഞു. കേന്ദ്രത്തിൽ സമർദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉറപ്പ് നൽകി. എംഎൽഎമാരടക്കം നിരവധി…
Read Moreഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി; നാഗ്പുരിൽ സംഘർഷം; കടകൾക്കും വാഹനങ്ങൾക്കും തീവച്ചു
മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നാഗ്പൂരിൽ പ്രകടനം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷം സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മഹല്‍ എന്ന പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെത്തുടർന്ന് 15 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു, 17 പേരെ കസ്റ്റഡിയിലെടുത്തു. നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയാണ് സംഘർഷം. പോലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം, സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കിയത്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും…
Read Moreപുറത്ത് പറഞ്ഞാൽ പോലീസ് പിടിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് മൂന്നുവർഷം; പോക്സോ കേസില്‍ 62 കാരനു 110 വര്‍ഷം തടവ്
ചേര്‍ത്തല: നാലുവയസുകാരിക്കുനേരേ മൂന്നുവര്‍ഷം ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം രൂപ പിഴയും വിധിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ(62)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവു വിധിച്ചത്. പിഴയടയ്ക്കാത്തപക്ഷം മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. 2019ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞത് 2021ലാണ്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായി. ആരോടെങ്കിലും പറഞ്ഞാല്‍ കുട്ടിയെ പോലീസ് പിടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. മറ്റൊരു ദിവസം വീടിനടുത്തുള്ള പ്രവര്‍ത്തനം ആരംഭിക്കാത്ത പകല്‍വീട്ടില്‍ കുട്ടിക്കുനേരേ നടന്ന ലൈംഗികാതിക്രമത്തില്‍ മുറിവേല്ക്കാനിടയായി. പകല്വീട്ടില്വച്ച് 2021ല്‍ കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ അമ്മയെയും പോലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചത്. കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും…
Read More