തിരുവനന്തപുരം: മന്ത്രി വീണാ ജോർജുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കടുപ്പിക്കാൻ തീരുമാനം. വ്യാഴാഴ്ച രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. നേരത്തെ എന്‍എച്ച്എം ഡയറക്ടര്‍ ഡോ.വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചത്. നിയമസഭയിൽ മന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച. ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചർച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച മുതൽ എം.എം.ബിന്ദു, തങ്കമണി എന്നിവര്‍ നിരാഹാരം ആരംഭിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. നിരാഹാര സമരം ആരംഭിക്കും മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചു എന്ന് വരുത്തി തീര്‍ക്കുക മാത്രമായിരുന്നു മന്ത്രി തല ചര്‍ച്ചയുടെ ലക്ഷ്യമെന്നും സമരക്കാര്‍ ആരോപിച്ചു.…
Read MoreDay: March 19, 2025
ഐപിഎൽ; ആദ്യമത്സരത്തിൽ മുംബൈയെ സൂര്യകുമാർ നയിക്കും
മുംബൈ: ചെന്നൈയ്ക്കെതിരായ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർനിരക്കിനെ തുടർന്ന് നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് വിലക്ക് വന്നതോടെയാണ് സൂര്യകുമാറിന് നറുക്കുവീണത്. പാണ്ഡ്യയുടെ അഭാവത്തിൽ രോഹിത് ശർമ വീണ്ടും മുംബൈയുടെ ക്യാപ്റ്റനാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ രോഹിത് നായക സ്ഥാനത്തേക്കു വരില്ലെന്ന് പാണ്ഡ്യ തന്നെ വ്യക്തമാക്കി. 23ന് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് മുംബൈയുടെ ക്യാപ്റ്റനായുള്ള സൂര്യയുടെ അരങ്ങേറ്റം. സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന് മുംബൈ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സിഎസ്കെയ്ക്കെതിരായ മത്സരത്തിന് ശേഷം ഹാർദിക് പാണ്ഡ്യ ടീമിന്റെ നായക സ്ഥനം ഏറ്റെടുക്കും.
Read Moreകവര്‍ പൂക്കുന്ന കുന്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണിക്ക്’ എന്ന് സഹോദരൻ ബോണി(ശ്രീനാാഥ് ഭാസി)യോട് ബോബി (ഷെയ്ൻ നിഗം) പറയുന്ന ഒരു രംഗമുണ്ട്. നിലാവു പൂത്ത രാത്രിയില്‍ ബോണി പെണ്‍സുഹൃത്തിനൊപ്പം കവര്‍ കാണാന്‍ പോകുന്നതും ആ നീലവെള്ളം അവള് ഉള്ളംകൈയില്‍ കോരിയെടുക്കുന്നതും ചിത്രത്തിലെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. കുമ്പളങ്ങി നൈറ്റ്സ് പുറത്തിറങ്ങിയിട്ട് വര്‍ഷം ആറ് ആകുമ്പോഴും ഇന്ത്യയിലെ ആദ്യത്തെ മോഡല്‍ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലെ കവര്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്. കവര്‍ പൂത്തത്തോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ആ നയന മനോഹര രാത്രിക്കാഴ്ച നേരില്‍ കാണാന്‍ വൈകുന്നേരം മുതല്‍ മറ്റു ജില്ലകളില്‍ നിന്നുപോലും നൂറു കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കുമ്പളങ്ങിയിലെ പാടശേഖരങ്ങളിലാണ് നീല വെളിച്ചം വിതറി കവര്‍ നിറഞ്ഞു നില്‍ക്കുന്നത്. വെള്ളത്തിന് ഇളക്കം തട്ടിയാല്‍ നീലപ്രകാശം വെട്ടിത്തിളങ്ങും. വെള്ളത്തില്‍ ഉപ്പിന്റെ അളവ് കൂടുന്തോറും ഇതിന്റെ…
Read Moreവേനൽക്കാല രോഗങ്ങൾ… തിളപ്പിച്ച് ആറിയ വെള്ളം കുടിക്കാം
വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തംകേരളത്തിലെ പല ജില്ലകളിലും മഞ്ഞപ്പിത്ത രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജല ലഭ്യതയില്ലായ്മ, വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷ താപവ്യതിയാനം കൊണ്ട് പെട്ടെന്നുതന്നെ ചീത്തയാകാനും സാധ്യതയുണ്ട്.പ്രതിരോധ മാർഗം* ശുദ്ധജലലഭ്യത ഉറപ്പാക്കുക* ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുക* വീടുകളിൽ തന്നെ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക ചിക്കൻ പോക്സ്, മീസിൽസ്, മുണ്ടിനീര്പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. * രോഗമുള്ള ആളുടെ അടുത്ത് പോകുമ്പോൾ അയാളുടെ സ്രവങ്ങളുമായി സമ്പർക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കൾ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു.പ്രതിരോധംഎംഎംആർ വാക്സിൻ, ചിക്കൻ പോക്സ് വാക്സിൻ എന്നിവ…
Read Moreസാമ്പത്തിക ബാധ്യതയും കാൻസറും; രണ്ടര വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിന്നാലെ മാതാപിതാക്കൾ തൂങ്ങിമരിച്ചു; നടക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. താന്നിയിൽ വാടയ്ക്ക് താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. വീട്ടിനുള്ളിലാണ് മൂവരുടെയും മൃതദേഹം ആദ്യം കണ്ടത് അജീഷിന്റെ മാതാപിതാക്കൾ. കട്ടിലിന് മുകളിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് അറിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം ഇവർക്ക് കടുത്ത സാന്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായാണ് വിവരം.
Read Moreകമ്പനിയുടെ ബോർഡും ഫ്രൂട്സ് കച്ചവടവും മറയാക്കി ഹാൻസ് വിൽപന: കൊറിയർ സർവീസ് നടത്തിപ്പുകാരൻ പിടിയിൽ
ഞാലിയാകുഴി: കൊറിയർ കമ്പനിയുടെ ബോർഡും ഫ്രൂട്സ് കച്ചവടവും മറയാക്കി ഹാൻസ് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് മണലേച്ചിറയിൽ അനൂപ് (37) ആണ് പിടിയിലായത്. ഞാലിയാകുഴിയിലുള്ള ട്രാക്കോൺ കൊറിയർ സർവീസ് എന്ന സ്ഥാപനത്തിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്.
Read Moreചാൾസ് രാജാവ് വത്തിക്കാനിലേക്ക്
വത്തിക്കാൻ സിറ്റി: ബ്രിട്ടനിലെ ചാൾസ് രാജാവും ഭാര്യ കാമില രാജ്ഞിയും ഏപ്രിൽ എട്ടിന് വത്തിക്കാനിലെത്തും. വത്തിക്കാനിലെ ബ്രിട്ടീഷ് എംബസി ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫ്രാൻസിസ് മാർപാപ്പ നിലവിൽ ആശുപത്രിയിലാണെങ്കിലും ഏപ്രിൽ എട്ടിന് അദ്ദേഹവുമായി നേരിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് രാജദന്പതികളുടെ സന്ദർശനം തീരുമാനിച്ചിട്ടുള്ളത്. ചാൾസിനും കാമിലയ്ക്കും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണു പ്രതീക്ഷയെന്നും ഇതിനായി പ്രാർഥിക്കുന്നുവെന്നും ബക്കിംഗ്ഹാം കൊട്ടാരവൃത്തങ്ങൾ ലണ്ടനിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് റോമിലെത്തുന്ന ചാൾസ് രാജാവും ഭാര്യയും പത്തിനായിരിക്കും മടങ്ങുക. ഏപ്രിൽ എട്ടിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ‘സൃഷ്ടിയെ പരിപാലിക്കുക’ എന്ന വിഷയത്തിൽ നടക്കുന്ന ചടങ്ങിൽ ചാൾസ് രാജാവ് പങ്കെടുക്കും. 2017ലും 2019ലും വെയിൽസ് രാജകുമാരനെന്ന നിലയിൽ ചാൾസ് ഇറ്റലിയിലും വത്തിക്കാനിലും സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും രണ്ടര വർഷം മുന്‍പ് രാജാവായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദർശനമാണിത്.
Read Moreവാഗമണില്‍ അന്തര്‍ദേശീയ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ക്കു തുടക്കം
കോട്ടയം: ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് വാഗമണ്‍ കോലാഹലമേട്ടില്‍ തുടക്കമായി. ആറു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 11 രാജ്യങ്ങളില്‍ നിന്നായി 86ലധികം മത്സരാര്‍ഥികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വര്‍ഷം തോറും നടക്കുന്ന പാരാഗ്ലൈഡിംഗ് മത്സരം അന്താരാഷ്ട്ര പ്രസിദ്ധമാണ്. 22ന് ഉച്ചയ്ക്ക് 12ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മത്സരം കാണുന്നതിനും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനുമായി എത്തിച്ചേരും. ലോകത്തിലെ മികച്ച പാരാഗ്ലൈഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. ഫെഡറേഷന് ഓഫ് എയ്റോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്റോ ക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണു മത്സരം. ഫ്ളൈ വാഗമൺ ആണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍. പാരാഗ്ലൈഡിംഗ് അക്യുറസി ഓവറോള്‍, വിമന്‍, ടീം, ഇന്ത്യന്‍ വിമന്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. എല്ലാ വിഭാഗത്തിലും ഒന്നും…
Read Moreഗാസ മരണക്കളം; ഇസ്രേലി ആക്രമണത്തിൽ 413 പേർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ തകർത്ത് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 413 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ജനുവരി മുതൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ബോംബാക്രമണം. വെടിനിർത്തൽ കരാറിൽ മാറ്റം വേണമെന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് നിരസിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു.ഹമാസിനെതിരേ കൂടുതൽ ശക്തമായി ആക്രമണം നടത്തുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. തെക്കൻ നഗരമായ റാഫയിലെ വീടിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടു. അതിൽ 12 പേർ സ്ത്രീകളും കുട്ടികളുമാണ്.
Read Moreതാത്കാലിക വെടിനിർത്തലിനു റഷ്യ വഴങ്ങി
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധത്തിൽ താത്കാലിക വെടിനിർത്തലിനു വഴങ്ങി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെന്റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതു താത്കാലികമായി നിർത്തിവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. രണ്ടു മണിക്കൂർ നീണ്ടുനിന്നു ഇരുവരുടെയും ഫോൺ സംഭാഷണം. മുപ്പതു ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യരാജ്യങ്ങൾ പൂർണമായി നിർത്തിയശേഷം മാത്രം ട്രംപിന്റെ പദ്ധതി അംഗീകരിക്കാമെന്നാണ് പുടിന്റെ നിലപാട്. ട്രംപിന്റെ പദ്ധതി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അംഗീകരിച്ചിരുന്നു. അതേസമയം, സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. മൂന്നു വർഷമായി നീളുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം പൂർണ വെടിനിർത്തലിലേക്കും സമാധാനകരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Read More