ജോലി സംബന്ധമായ ധാരാളം പ്രശ്നങ്ങളാണ് യുവാക്കൾ നേരിടുന്നത്. ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടും തുശ്ചമായ രൂപ ശന്പളത്തിൽ ജോലി ചെയ്യുന്ന ധാരാളം ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. പലരും കോൺട്രാക്ട് അടിസ്ഥാനത്തിലാകും കന്പനികളിൽ നിയോഗിക്കുന്നത് പോലും. റെഡ്ഡിറ്റിൽ ജോലി സംബനഅധമായ ധാരാളം പോസ്റ്റുകൾ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഒന്നു മാറണമെന്ന് കരുതിയ ഒരു യുവതി പുതിയ കന്പനിയിൽ ജോലിക്കായി അപേക്ഷിച്ചു. പരീക്ഷയും ഇന്റർവ്യൂവും എല്ലാം പാസായി ജോയിനിംഗ് ഡേറ്റും കിട്ടിക്കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിക സംഭവം യുവതിയെ തേടിയെത്തിയത്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ രാജിക്കത്ത് കൊടുത്തപ്പോഴാണ് അവിടെ നോട്ടീസ് പിരീഡ് തികയ്ക്കണമെന്ന് പറഞ്ഞത്. എന്നാൽ ഇവിടുത്തെ നോട്ടീസ് പിരീഡ് തികയ്ക്കുന്പോഴേക്കും പുതിയ കന്പനിയിൽ ജോയിൻ ചെയ്യാനുള്ള സമയവും വൈകും. ഉള്ള ജോലിയും പോയി പുതിയതൊട്ട് കിട്ടുകയും ഇല്ല…
Read MoreDay: March 20, 2025
മോളേ ഹാപ്പി അല്ലേ…യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി
കായംകുളം: യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി നൽകി. ഇന്നലെ വൈകുന്നേരമാണ് കായംകുളം പെരിങ്ങാല സ്വദേശിനിയായ ശിവഗംഗയുടെ ഇരുപതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോൺ കായംകുളം മാർക്കറ്റിൽ നഷ്ടപ്പെട്ടത്. ഉടൻതന്നെ ശിവഗംഗ കായംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ എരുവ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി. അന്വേഷണത്തിൽ റോഡിൽനിന്നും മൊബൈൽ ഫോൺ കിട്ടിയ എരുവ സ്വദേശിയിൽനിന്നു മൊബൈൽ ഫോൺ കണ്ടെടുത്ത് ശിവഗംഗയ്ക്ക് നൽകുകയായിരുന്നു. കായംകുളം സിഐ അരുൺ ഷായോടൊപ്പം പോലീസ് ഉദ്യോഗസ്ഥരായ ജയകുമാർ, റെജിൻ എന്നിവരാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടു കൂടി മൊബൈൽ ഫോൺ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.
Read Moreഡെങ്കികൊതുകിനു കുളമൊരുക്കരുതേ.!
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് , ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം…
Read Moreസുനിതാ വില്യംസിന്റെ കുടുംബവേരുകൾ ചെന്നെത്തുന്നത് ജുലാസനിൽ
മാർച്ച് 18ന് അർധരാത്രിയായിട്ടും ഗുജറാത്തിലെ ജുലാസൻ എന്ന ഗ്രാമത്തിലുള്ളവരാരും ഉറങ്ങിയില്ല. അവരുടെ പ്രിയമകൾ ഭൂമിയിൽ സുരക്ഷിതയായി തിരിച്ചെത്തുന്നതുവരെ എങ്ങിനെ ഉറങ്ങും എന്നാണവരുടെ ചോദ്യം. ബഹിരാകാശ നിലയത്തിൽ നിന്നു തങ്ങളുടെ പ്രിയപുത്രി സുനിത വില്യംസിനെയും കൂട്ടരേയും വഹിച്ചുകൊണ്ട് മാർച്ച് 18ന് ഭൂമിയിലേക്ക് തിരിച്ചുള്ള യാത്ര ആരംഭിച്ച പേടകത്തിന്റെ യാത്ര വിജയപ്രദമാകും വരെ പ്രാർഥനകളോടെ കഴിയാനായിരുന്നു ജുലാസൻ എന്ന ഗ്രാമത്തിലുള്ള എല്ലാവരുടേയും തീരുമാനം. ടിവിയിലെ ചാനലുകൾ മാറ്റിമാറ്റി അവർ നാസയുടെ അപ്ഡേറ്റുകൾ കണ്ടുകൊണ്ടേയിരുന്നു. സമയം അർധരാത്രി പിന്നിട്ട് മാർച്ച് 19 ആയപ്പോഴേക്കും ജുലാസനിലുള്ളവരുടേയും നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. പ്രാർഥനകൾ പലതായി ഈശ്വര സന്നിധികളിൽ അർപിക്കപ്പെട്ടു. അങ്ങിനെ മാർച്ച് 19ന് സുനിത വില്യംസ് ഒന്‍പതു മാസത്തിനു ശേഷം ഭൂമിയെ വീണ്ടും തൊട്ടപ്പോൾ, സുനിതയുടെ ചിരി ടിവി ചാനലുകളിൽ കണ്ടപ്പോൾ ജുലാസൻ അക്ഷരാർഥത്തിൽ കോരിത്തരിച്ചു, ആഹ്ലാദാരവങ്ങൾ പുലർകാലത്ത് ആഘോഷങ്ങളുടെ പൂത്തിരി കത്തിച്ചു. ലോകം മുഴുവൻ…
Read Moreഗുഡ്സ് ഓട്ടോ ഇടിപ്പിച്ച് ആസാം സ്വദേശിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കീഴ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന്പോലീസ്. പ്രതി അസം സ്വദേഷി ഗുൽസാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമീപത്തെ സിസിടിവിദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് ദൃക്സാക്ഷികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയായ അഹദുൽ ഇസ്ലാമാണ് മരിച്ചത്. റോഡരികിലുടെ നടന്നുപോകുകയായിരുന്ന അഹദുൽ ഇസ്ലാമിനെ ഗുഡ്സ് ഓട്ടോ ഓടിച്ചെത്തിയ ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇടിച്ചിട്ട ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ യുവാവിനെ മഞ്ചേരി മെഡിക്കൽ കൊളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീഴ്ശ്ശേരി മഞ്ചേരി റൂട്ടിൽ…
Read Moreആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു ബാറ്റർ മാത്രം;രാജസ്ഥാനെ നയിക്കാൻ റിയാൻ പരാഗ്
ജയ്പുർ: ഐപിഎൽ സീസൺ ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസ് ആരാധകർക്ക് ഒരേസമയം നിരാശയും ആശ്വാസവും സമ്മാനിച്ച് ടീമിൽ നിന്നുള്ള പുതിയ വാർത്ത. സീസണിലെ ആദ്യ മൂന്ന് കളികളിൽ ടീമിനെ നയിക്കാൻ താനുണ്ടാകില്ലെന്ന് സഞ്ജു സാംസൺ രാജസ്ഥാന് ടീം മീറ്റിംഗില്‍ വ്യക്തമാക്കി. പരിക്കിന് ശേഷം പൂർണ ഫിറ്റ്നസിലേക്ക് മടങ്ങിയെത്താത്തതാണ് സഞ്ജുവിന് തിരിച്ചടിയായിരിക്കുന്നത്. എന്നാൽ മൂന്നു മത്സരങ്ങളിലും സഞ്ജു ഒരു സ്പെഷലിസ്റ്റ് ബാറ്ററായി കളിക്കും. സഞ്ജുവിനു പകരം റിയാൻ പരാഗാണ് ഈ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക. ടീമില്‍ നായകന്മാരാവാന് യോഗ്യരായ ഒട്ടേറെ താരങ്ങളുണ്ടെന്നും പരാഗിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സഞ്ജു ടീം മീറ്റിംഗില്‍ വ്യക്തമാക്കി. 2019 മുതൽ രാജസ്ഥാൻ റോയൽസിന് ഒപ്പമുള്ള പരാഗിനെ ഇക്കുറി മെഗാ ലേലത്തിന് മുൻപ് അവർ ടീമിൽ നിലനിർത്തുകയായിരുന്നു. സഞ്ജുവിന് പകരം ധ്രുവ് ജുറെലാകും ടീമിന്റെ വിക്കറ്റ് കാക്കുക.…
Read Moreഏഴിമലയുടെ ദൃശ്യഭംഗിയും കവ്വായിയിലെ കണ്ടല്‍ സമൃദ്ധിയുടെ പച്ചപ്പും: പയ്യന്നൂരുകാരെ വെള്ളിത്തിരയിലെത്തിച്ച സിനിമ
നാട്ടുകാരെ വെള്ളിത്തിരയിലെത്തിക്കാൻ നവാഗത സംവിധായകനായ ഷിജു പീറ്ററിന്റെ സിനിമ റോമ. 6 ശ്രദ്ധേയമാകുന്നു. സിനിമയില്‍ മുഖം കാണിക്കാനായി വര്‍ഷങ്ങളോളം കാത്തിരുന്ന പയ്യന്നൂരും പരിസരങ്ങളിലുമുള്ള നാല്പതോളം കലാകാരൻമാരെ അണിനിരത്തിയാണ് സിനിമ പ്രദർശനത്തിനെത്തിയത്. സിനിമയുടെ രചനയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചതും സംവിധായകനാണ്. രണ്ടു വർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ സിനിമ. 12 ദിവസങ്ങൾ കൊണ്ട് ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഏഴിമലയുടെ ദൃശ്യഭംഗിയും കവ്വായിയിലെ കണ്ടല്‍ സമൃദ്ധിയുടെ പച്ചപ്പും ആകര്‍ഷണീയതയും ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് സിനിമയിലുള്ളത്. എരഞ്ഞോളിക്കാരന്റെ രചനയില്‍ വിദ്യാധരന് മാസ്റ്റര്‍ സംഗീതം നല്കി ഭാവഗായകന് പി.ജയചന്ദ്രന് പാടിയ അവസാന സിനിമാഗാനമുള്പ്പെടെയുള്ള ശ്രദ്ധേയമായ ഗാനങ്ങള്‍ ചിത്രത്തിന്റെ ആത്മാവായും മാറി. ആദ്യം പയ്യന്നൂരിൽ മാത്രമായി റിലീസ് ചെയ്ത ചിത്രം കേരളമൊട്ടാകെ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ചിത്രം റിലീസ് ചെയ്തത് ഒരു പരീക്ഷണമെന്ന രീതിയിലായിരുന്നു. കലാകാരന്മാരെ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന പയ്യന്നൂരിൽ സിനിമ വൻ വിജയമായിരിക്കുകയാണ്. ക്രിസ്തീയ…
Read Moreഐപിഎൽ 2025; സീസണിലെ തലതിരിഞ്ഞ 10 നിയമങ്ങൾ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം എഡിഷനിലേക്ക് ഇനിയുള്ളതു വെറും രണ്ടുദിനങ്ങളുടെ അകലം മാത്രം. മുൻ സീസണുകളെ അപേക്ഷിച്ച് തലതിരിവുള്ളതെന്നു തോന്നിപ്പിക്കുന്ന ചില നിയമങ്ങൾ 2025 സീസണിൽ ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കളിക്കാർ ടീം ബസിൽ യാത്ര ചെയ്യണമെന്നും കുടുംബാംഗങ്ങളെ പ്ലെയേഴ്സ്, മാച്ച് ഓഫീഷൽ ഏരിയയിൽ പ്രവേശിപ്പിക്കരുതെന്നതുമാണ്. കുടുംബങ്ങളുമായി മത്സരദിനം കൃത്യമായ അകലം പാലിക്കണമെന്ന നിയമത്തിനൊപ്പം മറ്റുചില നിയമങ്ങളും ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. 2025 ഐപിഎല്ലിലെ തലതിരിഞ്ഞ നിയമങ്ങൾ ഇവയാണ്. ടീം ബസിൽ യാത്ര മസ്റ്റ് പരിശീലന, മത്സര ദിനങ്ങളിൽ ടീം ബസിൽ ആയിരിക്കണം എല്ലാ കളിക്കാരും യാത്ര ചെയ്യേണ്ടത്. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും കളിക്കാർക്കൊപ്പം യാത്ര ചെയ്യാൻ അനുവാദമില്ല.കുടുംബാംഗങ്ങൾക്കു പ്രവേശനമില്ല മുൻസീസണിലേതുപോലെ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മത്സരത്തിനു മുന്‍പും ശേഷവും പ്ലെയേഴ്സ്, മാച്ച് ഒഫീഷൽസ് ഏരിയയിൽ പ്രവേശനമില്ല. പരിശീലനത്തിനും നിബന്ധന പരിശീലനത്തിനായി ഒരു ടീമിനു രണ്ട് നെറ്റ്സ്…
Read Moreഇന്ത്യൻ പ്രീമിയർ ലീഗ് ; മുംബൈയെ സൂര്യകുമാർ നയിക്കും
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് നായകൻ. 2024 ഐപിഎൽ സീസണിലെ അവസാന മത്സരത്തിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഒരു മത്സര വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ 2025 സീസണിൽ മുംബൈയുടെ ആദ്യ മത്സരത്തിൽ സ്ഥിരം ക്യാപ്റ്റനായ ഹാർദിക്കിന് ഇറങ്ങാൻ സാധിക്കില്ല. 2024 സീസണിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ മൂന്നു മത്സരങ്ങളിൽ ഹാർദിക്കിനു നടപടി നേരിടേണ്ടിവന്നിരുന്നു. ഒരു മത്സര വിലക്കിനൊപ്പം 30 ലക്ഷം രൂപ പിഴയും ഹാർദിക്കിനു ലഭിച്ചു. ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനായ സൂര്യകുമാർ, 2023 ഐപിഎൽ സീസണിൽ ഒരു മത്സരത്തിൽ മുംബൈയെ നയിച്ചിട്ടുണ്ട്. 23ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.
Read Moreക്ലാസിക് ലുക്കിൽ സംയുക്ത: സാമന്തയെപ്പോലുണ്ടെന്ന് ആരാധകർ
തീവണ്ടി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായ സംയുക്ത സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സേജ് ഗ്രീന്‍ ഔട്ട്ഫിറ്റില്‍ ക്ലാസിക് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സേജ് ഗ്രീൻ അസിമെട്രിക് ടോപ്പും സ്കർട്ട് കോ- ഓര്‍ഡ് സെറ്റും ധരിച്ചാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. നിരവധി പേരാണ് താരത്തിന്റെ ലുക്കിന് കമന്റുകള്‍ കുറിക്കുന്നത്. ചിത്രങ്ങളില്‍ തെന്നിന്ത്യന്‍ താരം സാമന്തയുമായി സാമ്യം തോന്നുന്നു എന്നും കമന്റുകളുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More