കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ജാതി അധിക്ഷേപത്തിന് കേസ്. ഫാർമസിസ്റ്റ് വി.സി. ദീപയുടെ പരാതിയിൽ ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ് കേസെടുത്തത്. പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചുവെന്നാണ് ദീപ പരാതിയിൽ ആരോപിക്കുന്നത്. വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി ഉപയോഗിച്ച ശുചിമുറി സ്ഥിരമായി കഴുകിച്ചു എന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത കൊച്ചി സിറ്റി പോലീസ്, ഡോക്ടർക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കും ദീപ പരാതി നല്‍കിയിട്ടുണ്ട്.
Read MoreDay: March 21, 2025
അതൊരിക്കലും എന്റെ നല്ല ഓര്‍മയല്ല
എന്നെ സംബന്ധിച്ചിടത്തോളം, സെലിബ്രിറ്റികളുടെ മരണവീട്ടിലേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം എനിക്കുണ്ടായത് വളരെ മോശമായ അനുഭവമാണ്. എന്റെ അച്ഛന് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. അദ്ദേഹത്ത അവസാനമായി കാണാന്‍ മലയാള സിനിമയിലെ നിരവധി താരങ്ങളും പ്രമുഖരുമൊക്കെ എത്തിയിരുന്നു. ഞങ്ങളുടെ കുടുംബം ആകെ തകര്‍ന്നിരിക്കുകയാണ്. പുറത്ത് നില്ക്കുന്ന ആളുകള്‍ നോക്കുമ്പോള്‍ വലിയ താരങ്ങളൊക്കെ കാറില്‍ വന്നിറങ്ങുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ കണ്ടപ്പോള്‍ വീടിന് പുറത്ത് നിന്ന ആരാധകര്‍ ആര്‍പ്പുവിളിക്കുകയും കൈയടിക്കുകയും വിസില്‍ മുഴക്കുകയും ചെയ്തു.ഞാനടക്കമുള്ളവരെല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. എന്റെ അച്ഛനിവിടെ മരിച്ച് കിടക്കുകയാണ്. അപ്പോഴാണ് ആളുകള്‍ അങ്ങനൊരു പ്രവൃത്തി ചെയ്യുന്നത്. അതിപ്പോഴും എനിക്ക് നല്ലതുപോലെ ഓര്‍മയുണ്ട്. അതൊരിക്കലും എന്റെ നല്ല ഓര്‍മയല്ല. അന്ന് കൈയടിക്കുകയും ചിരിക്കുകയും ചെയ്ത ആരാധകര്‍ക്ക് ഞങ്ങളുടെ വലിയ വേദനയെക്കുറിച്ച് അറിയില്ല. ആ ആരാധകരൊന്നും എന്റെ മാനസികാവസ്ഥയെകുറിച്ചും കുടുംബത്തിന്റെ…
Read Moreഎനിക്ക് വെറുതെയിരിക്കാൻ പറ്റില്ല
വിവാഹം കഴിഞ്ഞ് 15 വർഷമായി. എനിക്ക് വെറുതെയിരിക്കാൻ പറ്റില്ല. മെന്റലി ഞാൻ വളരെ ഫാസ്റ്റ് ആണ്. എന്തെങ്കിലുമൊക്കെ ചെയ്യണം. ഇടവേളയെടുത്ത് വിദേശത്തേക്ക് പോയ സമയത്തും ഇടയ്ക്ക് വന്ന് ഷോകളും മറ്റും ചെയ്തിട്ടുണ്ട്. വഴക്കുകളുമുണ്ടാക്കും. ഇടയ്ക്ക് ഞാൻ ദേഷ്യപ്പെട്ട് നാട്ടിലേക്കു വരും. എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് പറയും. പക്ഷെ ഞാനും ഭർത്താവും യാത്ര ചെയ്ത് കൊണ്ടിരുന്നാൽ കുട്ടികളുടെ കാര്യം കഷ്ടമാകും. എന്തുകൊണ്ട് നീ ആക്ടിംഗിൽ വീണ്ടും ശ്രമിക്കുന്നില്ലെന്ന് ഭർത്താവ് ചോദിച്ചു. താനു സാറിന് (നിർമാതാവ് കലൈപുലി എസ് താനു) എന്റ ഭർത്താവ് ഒരു മകനെ പോലെയാണ്. അദ്ദേഹമാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. എന്ത് പ്രശ്നമുണ്ടായാലും അദ്ദേഹത്തിന് ഫോൺ വരും. അവൾക്ക് സന്തോഷ ജീവിതമാണ്, പക്ഷെ അവൾ കുറച്ച് നിരാശയിലാണ്, അഭിനയിക്കുന്നതാണ് അവളുടെ സന്തോഷമെന്ന് കരുതുന്നെന്ന് ഭർത്താവ് താനു സാറിനോട് പറഞ്ഞു. നീ ഇപ്പോൾ സിനിമയൊന്നും ചെയ്യേണ്ട, അവൾക്ക്…
Read Moreയുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നയുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി.ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോ. റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയവർക്കൊപ്പംഅൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമഎഴുതിയ വരികൾക്ക് രാജേഷ്…
Read Moreജനപ്രീതിയിൽ സാമന്ത ഒന്നാമത്
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികമാരുടെ പട്ടികയില്‍ സര്‍പ്രൈസായി തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി മറികടന്നെന്നതാണ് അമ്പരപ്പിക്കുന്നത്. ഓര്‍മാക്സ് മീഡിയയാണ് പുതിയ പട്ടിക പുറത്തുവിട്ടത്.ഒരിടവേളയ്ക്കുശേഷമാണ് ഓര്‍മാക്സ് പട്ടിക പുറത്തുവിടുന്നത്. ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതാണ് ദീപികയെ മുന്നിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്ക്കാൻ ഈ ബോളിവുഡ് താരത്തിന് സാധിക്കുന്നുണ്ട്. ജനപ്രിയ നായികമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തു മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സായ്…
Read Moreതാക്കോല്‍ സ്ഥാനങ്ങളില്‍ പ്രാതിനിധ്യമില്ല; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ദളിത് നേതാക്കള്‍
കൊച്ചി: താക്കോല്‍ സ്ഥാനങ്ങളില്‍ പ്രാതിനിധ്യം അനുവദിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ദളിത് നേതാക്കള്‍. മാര്‍ച്ച് 23ന് തിരുവനന്തപുരത്ത് ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് നടക്കാനിരിക്കെയാണ് ദളിത് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ പ്രധാന താക്കോല്‍ സ്ഥാനങ്ങളില്‍ എസ്സി/എസ്ടി സമൂഹത്തിന്റെ പ്രാതിനിധ്യം ഇല്ലാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. 14 ഡിസിസി പ്രസിഡന്റുമാരിലും 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ദളിത് സമുദായത്തില്‍പ്പെട്ട ആരുമില്ല. ജില്ലാതല യുഡിഎഫ് കമ്മിറ്റിയുടെ ചെയര്മാന്/കണ്‍വീനര്‍ സ്ഥാനത്ത് ഈ സമുദായത്തില്‍ നിന്ന് ആരും ഇല്ലെന്ന് എസ്സി/എസ്ടി സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു. കേരള സംസ്ഥാനത്തുടനീളമുള്ള 72ലധികം എസ്സി/എസ്ടി സമുദായ സംഘടനകളുടെ പൊതു വേദിയാണ് എസ്സി/എസ്ടി സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി. 60 ലക്ഷത്തിലധികം ജനസംഖ്യയുള്ള എസ്സി/എസ്ടി സമൂഹത്തിന് കേരള സംസ്ഥാനം രൂപീകരിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും കെപിസിസിയില്‍…
Read Moreകേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല ഇനി സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ട്രംപ് നിർദേശിച്ചു. നിലവിൽ അമേരിക്കയിലെ പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ 13 ശതമാനം ഫണ്ടിംഗ് നൽകുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. ഉത്തരവ് നിലവിൽ വന്നാൽ ഈ സാമ്പത്തിക സഹായം അവസാനിക്കും. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വരാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണം. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏഴ് അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാലേ ഭൂരിപക്ഷമാകൂ.
Read Moreപി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന: നിലപാടിലുറച്ച് കെ.ഇ. ഇസ്മയിൽ
പാലക്കാട്: എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ നേതാവ് കെ.ഇ.ഇസ്മയിൽ. അവസരവാദിയല്ല താനെന്നും തന്റെ നിലപാട് അഴിമതിക്ക് എതിരാണെന്നും പാർട്ടി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ചില നേതൃത്വങ്ങൾ വരുന്പോൾ ഇങ്ങനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതാവസാനം വരെ താൻ കമ്യൂണിസ്റ്റുകാരനായിരിക്കുമെന്നും ഇസ്മയിൽ മാധ്യമങ്ങളോടു പറഞ്ഞു. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കും. പാർട്ടി നടപടിയിൽ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പി. രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരേ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്.…
Read Moreമട്ടന്നൂരിൽ ലഹരിവേട്ട; 195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
മട്ടന്നൂർ: മട്ടന്നൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ 195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. മരുതായി പയ്യപ്പറമ്പ് സ്വദേശി കെ. നിഷാദിനെ (23) യാണ് പോലീസ് പിടികൂടിയത്.രഹസ്യവിവരത്തത്തുടർന്ന് നടത്തിയ പരിശോ ധനയിലാണ് യുവാവ് പിടിയിലായത്. രാവിലെ ബംഗളൂരുവിൽനിന്ന് ബസിലെത്തിയ യുവാവ് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഇരിട്ടി റോഡ് വഴി പോകുന്നതിനിടെ പിടിയിലാകുകയായിരുന്നു. നിഷാദിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ചെറിയ 55 ബോട്ടിലുകളിൽ നിറച്ചാണ് കൊണ്ടുവന്നത്. ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതിനാണ് ബോട്ടിലിൽ നിറച്ചുകൊണ്ടുവന്നത്. ബോട്ടലിൽനിന്ന് മാറ്റിയ ഹാഷിഷ് ഓയിൽ 195 ഗ്രാമാണ് ലഭിച്ചത്. നിഷാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്നു മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.
Read Moreഅടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്നുകടത്ത് വ്യാപകം; സ്തീകളുടെ ദേഹപരിശോധനയ്ക്ക് വനിതാ ഓഫീസര്‍മാരില്ല
കോഴിക്കോട്: രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്നു കടത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ഫലപ്രദമായി നടപടി സ്വീകരിക്കാന്‍ കഴിയാതെ എക്സൈസ്. എക്സൈസ് സേനയിലെ വനിതാ ഓഫീസര്‍മാരുടെ കുറവു മുതലെടുത്ത് രംഗത്തിറങ്ങുന്ന സ്ത്രീകള്‍ മയക്കുമരുന്നു കടത്തുന്നത് അടിവസ്ത്രത്തിനുള്ളില്വരെ ഒളിപ്പിച്ചാണ്. രാത്രി സമയങ്ങളില്‍ വനിതാ എക്സൈസ് ഓഫീസര്‍മാര്‍ ഡ്യൂട്ടിയിലുണ്ടാകാത്തതിനാല് ഇത്തരം സമയങ്ങളിലാണ് സ്ത്രീകളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ഏറെയും നടക്കുന്നത്. സംശയം തോന്നുന്ന സ്ത്രീകളുടെ ദേഹപരിശോധന നടത്തണമെങ്കില്‍ വനിതാ ഓഫീസര്‍മാര്‍ വേണം. രാത്രികാല പരിശോധനയ്ക്ക് വനിതാ ജീവനക്കാരില്ലാത്തതിനാല്‍ സ്ത്രീ കള്ളക്കടത്തുകാര്‍ക്ക് പൂട്ടിടാന്‍ കഴിയാതെ വിയര്‍ക്കുകയാണ് എക്സൈസ് സേന. കേരളത്തിലേക്ക് എംഡിഎംഎ എത്തുന്നതിന്റെ പ്രധാന ഉറവിടങ്ങളിലൊന്ന് ബംഗളൂരു ആണ്. ഇവിടെനിന്ന് അസംഖ്യം സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളാണ് കേരളത്തിലേക്ക് രാത്രികാല സര്‍വീസ് നടത്തുന്നത്. കേരളാതിര്‍ത്തിയിലെ എക്സൈസ് ചെക്ക്പോസ്റ്റുകളിലൊന്നും രാത്രികാലങ്ങളില്‍ വനിതാ എക്സൈസ് ജീവനക്കാര്‍ ഉണ്ടാകാറില്ല. തന്മൂലം പുരുഷ യാത്രക്കാരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുന്നത്. പോലീസ്…
Read More