തിരുവനന്തപുരം : ആശാ പ്രവർത്തകരുടെ സമരം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സമരം ഒത്തു തീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആശമാരുടെ സമരവും ആവശ്യവും ന്യായമാണ്. തുടർച്ചയായി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സമരക്കാർക്ക് നിർബന്ധ ബുദ്ധിയാണെന്ന് മന്ത്രി എം. ബി. രാജേഷ് മറുപടി പറഞ്ഞു. സമരക്കാരുമായി നടത്തിയ ചർച്ച പരാജയപെടാൻ കാരണം സമരക്കാരുടെ ശാഠ്യം കാരണമാണെന്നും മന്ത്രി പറഞ്ഞു.ആശമാരോട് സർക്കാരിന് അനുഭാവപൂർണമായ നിലപാടാണ് ഉള്ളത്. പാർലമെന്റിൽ കേന്ദ്രം തെറ്റായ മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: March 21, 2025
പിണറായിക്ക് ഇളവ്, പുതിയ നേതാക്കൾ നേതൃത്വത്തിൽ എത്തണം; താൻ ഒഴിയുമെന്ന് ബൃന്ദ കാരാട്ട്
ചെന്നൈ: സിപിഎം ദേശീയതലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്നും എന്നാൽ, കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുമെന്നും പോളിറ്റി ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബിജെപി ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും. കേരള മുഖ്യമന്ത്രിക്ക് നേരത്തെയും ഇളവ് നൽകിയിട്ടുണ്ട്. കൂടുതൽ പുതിയ നേതാക്കൾ നേതൃത്വത്തിൽ എത്തണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ചെന്നൈയിൽ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസാണു പ്രായം. മധുര പാർട്ടി കോൺഗ്രസോടെ താൻ പോളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിയുമെന്നും അവർ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ഡൽഹിയിൽ ചേർന്ന് പാർട്ടി കോൺഗ്രസിനു മുന്നോടിയായി സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്യും. ഏപ്രിൽ രണ്ടു മുതൽ ആറുവരെയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്.
Read More“നായയെ ഓർത്ത് ഭക്ഷണംപോലും ഇറങ്ങുന്നില്ല’; മുത്തശ്ശിയെ കടിച്ചുകൊന്ന നായയെ തിരികെ വേണമെന്നു കൊച്ചുമകൻ
മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണമെന്നു കൊച്ചുമകൻ. 90 വയസുള്ള മുത്തശ്ശി നായയുടെ കടിയേറ്റു മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായയെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇവരുടെ കൊച്ചുമകൻ മുനിസിപ്പൽ കോർപറേഷനെ സമീപിച്ചത്. നായയെ കൊണ്ടുപോയശേഷം വീട്ടിലാർക്കും ഭക്ഷണംപോലും കഴിക്കാൻ സാധിക്കുന്നില്ലെന്ന് ഇയാൾ പറയുന്നു. ഉത്തർപ്രദേശിലെ കാൺപുരിലാണു സംഭവം.ഹോളി ദിനത്തിൽ കാൺപുരിലെ വികാസ് നഗറിൽ വച്ചാണ് മോഹിനി ത്രിവേദി എന്ന സ്ത്രീ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭക്ഷണം കൊടുക്കുന്നതിനിടെ മോഹിനിയെ നായ ആക്രമിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. റിട്ട. കേണൽ കൂടിയായ മകൻ സഞ്ജീവ് ത്രിവേദി, കൊച്ചുമകൻ ധീരു പ്രശാന്ത് ത്രിവേദി, മരുമകൾ കിരൺ എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കുടുംബത്തിലെ പെറ്റ് ആയിരുന്നു സ്ത്രീയെ കൊന്ന നായ. വയോധികയെ ആക്രമിച്ചു കൊലപ്പെടുത്തിയതിനെത്തുടർന്നു മുനിസിപ്പൽ കോർപറേഷൻ അധികൃതർ നായയെ പിടികൂടി കൊണ്ടുപോയിരുന്നു. നായയെ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടു കൊച്ചുമകൻ ധീരു പ്രശാന്ത്…
Read Moreലഹരി ഉപയോഗിക്കുന്നവര്‍ക്ക് പുതുപ്പാടിയിൽ പെണ്ണില്ല! ബന്ധങ്ങളെല്ലാം ഒഴിവാക്കി ഒറ്റപ്പെടുത്തും; മയക്കുമരുന്നിനെ പൂട്ടാന്‍ മഹല്ല് കമ്മിറ്റികള്‍
ലഹരി ഉപയോഗിക്കുന്നവരാണെങ്കില്‍ വിവാഹം നടക്കാന്‍ കോഴിക്കോട് ജില്ലയിൽ പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ ക്കു കീഴിൽ ഇനി ബുദ്ധിമുട്ടായിരിക്കും. അവരുമായുള്ള ബന്ധങ്ങളെല്ലാം ഒഴിവാക്കി ഒറ്റപ്പെടുത്തും. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കില്ല. താമരശേരി മേഖലയില്‍ മയക്കുമരുന്ന് ഇടപാടും ഉപഭോഗവും അതുമൂലമുള്ള ക്രൂരകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് പുതുപ്പാടിയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ നീങ്ങിയിരിക്കുന്നത്. മുസ്ലിം മതത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട മഹല്ലു കമ്മിറ്റി ഭാരവാഹികള്‍ സംയുക്തമായി ഒടുങ്ങാക്കാട് മസ്ജിദ് ഹാളില്‍ യോഗം ചേര്‍ന്നാണ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ലഹരിവസ്തു ഉപയോഗിക്കുന്നതായി അറിയുന്നവര്‍ക്ക് മഹല്ലുകളില്നിന്നു വിവാഹ ആവശ്യത്തിനായി മറ്റു മഹല്ലുകളിലേക്ക് സ്വഭാവശുദ്ധി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ല. ആൺ-പെണ് സൗഹൃദങ്ങള്‍ അപകടം വിളിച്ചു വരുത്താതിരിക്കാന്‍ ബോധവല്കരണം നടത്തും. രക്ഷിതാക്കള്‍ക്കും ബോധവല്കരണം നല്‍കും. ഫലപ്രദമായ പാരന്റിംഗ് എന്ന വിഷയത്തില്‍ മഹല്ല് തലത്തില്‍ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും. സമൂഹത്തെ വെല്ലു…
Read Moreകണ്ടാൽ ഭീകരൻ, വില 50 കോടി! കാട്ടുചെന്നായയെപോലുള്ള നായയെ സ്വന്തമാക്കി ബംഗളൂരു സ്വദേശി
വിലയുടെ കാര്യത്തിൽ വാർത്താതാരം ആയിരിക്കുകയാണു ബംഗളൂരു സ്വദേശി സ്വന്തമാക്കിയ ഒരു നായ. വില 50 കോടി രൂപ! കാട്ടുചെന്നായയോട് വളരെ സാമ്യമുള്ള ഈ വോൾഫ്ഡോഗിന് കാഴ്ചയിൽ ഭീമാകാര രൂപമാണ്. കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കളുടെയും ചെന്നായ്ക്കളുടെയും സങ്കരയിനമാണ് ഈ നായ. പേര് “കാഡബോംസ് ഒകാമി’. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ എസ്. സതീഷ് ആണ് ലോകത്തിലെ ഏറ്റവും വിലകൂടിയതെന്നു കണക്കാക്കുന്ന നായയുടെ ഉടമ. അമേരിക്കയിലാണ് ഇതിന്റെ ജനനം. എട്ടു മാസം മാത്രം പ്രായമുള്ള നായയെ ഫെബ്രുവരിയിലാണ് വാങ്ങിയത്. 75 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്. ഉയരം 30 ഇഞ്ച്. ദിവസം മൂന്നു കിലോ പച്ചയിറച്ചി കഴിക്കും. അപൂർവങ്ങളിൽ അപൂർവമായ ഈ ഇനം നായ്ക്കൾ ഇതിനുമുൻപ് ലോകത്ത് വിറ്റുപോയിട്ടില്ലെന്നു സതീഷ് അവകാശപ്പെടുന്നു. 150ലേറെ വ്യത്യസ്ത ഇനം നായ്ക്കൾ ഇദ്ദേഹത്തിനുണ്ട്. വളർത്തുമൃഗങ്ങളുടെ ഷോകളിൽ ഇവയെ പ്രദർശിപ്പിക്കലാണു സതീഷിന്റെ ഹോബിയും…
Read Moreഹിമാചൽപ്രദേശിൽ വിദേശവനിതയെ പീഡിപ്പിച്ചു; ടിബറ്റൻ പൗരൻ പിടിയിൽ
ധർമശാല: ഹിമാചൽപ്രദേശിൽ വിദേശവനിതയെ പീഡിപ്പിച്ച സംഭവത്തിൽ ടിബറ്റൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ധർമശാലയിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർചെയ്തത്. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ടിബറ്റൻ പൗരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടുപേരുടെയും രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreനാഗ്പുർ അക്രമം; മുഖ്യപ്രതി ഫാഹിം ഖാൻ ഉൾപ്പെടെ 5 പേർക്കെതിരേ രാജ്യദ്രാഹക്കുറ്റം; ഖുൽതാബാദിയിൽ കനത്ത സുരക്ഷ
മുംബൈ: മുഗൾ സാമ്രാജ്യകാലത്തെ രാജാവ് ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി വിഎച്ച്പി ഉൾപ്പെടെയുള്ള സംഘടനകൾ നാഗ്പുരിൽ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ അക്രമസംഭവത്തിൽ അഞ്ചുപേർക്കെതിരേ രാജ്യദ്രോഹക്കുറ്റം. മുഖ്യപ്രതി ഫാഹിം ഖാനും മറ്റ് അഞ്ച് പേർക്കുമെതിരേയാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലെ ഖുൽതാബാദിലാണ് ഔറംഗസേബിന്റെ ശവകുടീരം നിലനിൽക്കുന്നത്. അനിഷ്ടസംഭവങ്ങളെത്തുടർന്ന് ഇവിടെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreഔദ്യോഗികവസതിയിൽ നോട്ടുകെട്ടുകൾ; ഡൽഹിയിൽ ജഡ്ജിയെ സ്ഥലംമാറ്റി; പണം കണ്ടെത്തിയത് തീപിടിത്തമുണ്ടായശേഷമുള്ള പരിശോധനയിൽ
ന്യൂഡൽഹി: ഒദ്യോഗിക വസതിയില്‍നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ സ്ഥലംമാറ്റി. അലഹബാദ് ഹൈക്കോടതിയിലേക്കാണു സ്ഥലംമാറ്റം. ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഈ മാസം 14നായിരുന്നു സംഭവം. തീപിടിത്തമുണ്ടാകുന്പോൾ ജസ്റ്റീസ് വര്‍മ വസതിയില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്നു വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി. തീയണച്ചതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരുമുറിയിൽനിന്നു നോട്ടുകെട്ടുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജിവ് ഖന്നയെ അറിയിച്ചു. ജസ്റ്റീസ് ഖന്നയുടെ നേതൃത്വത്തില്‍ ഉടന്‍ സുപ്രീംകോടതി കൊളീജിയം വിളിച്ചുചേര്‍ത്തു. യശ്വന്ത് വര്‍മയ്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം എന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍…
Read Moreദേശീയഗാനം ആലപിക്കുന്പോൾ ചിരിച്ചും വർത്തമാനം പറഞ്ഞും ബിഹാർ മുഖ്യമന്ത്രി; വ്യാപക പ്രതിഷേധം
പട്ന: പൊതുവേദയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ. പട്നയിൽ നടന്ന കായിക പരിപാടിക്കിടെയാണു സംഭവം. ദേശീയ ഗാനം ആലപിക്കുന്നതിനിടെ നിതീഷ് കുമാർ, ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ദീപക് കുമാറിനോടു ചിരിച്ചുകൊണ്ട് സംസാരിക്കുന്നതു വീഡിയോയിൽ കാണാം. നിതീഷ് കുമാർ, ഉദ്യോഗസ്ഥന്റെ തോളിൽ തട്ടുന്നതും വേദിയിലുണ്ടായിരുന്ന ഒരാളെ നോക്കി കൈ കൂപ്പുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിതീഷിന്റെ ചെയ്തികളെ ദീപക് കുമാർ നിരുത്സാഹപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ദേശീയഗാനത്തെ അപമാനിച്ചെന്നും എല്ലാ ദിവസവും യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും പ്രായമായവരെയും അപമാനിക്കുകയാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് പറഞ്ഞു. മൊബൈൽ ഫോണുകളുടെ ഉപയോഗം പത്ത് വർഷത്തിനുള്ളിൽ ഭൂമിയുടെ നാശത്തിലേക്ക് നയിക്കുമെന്ന നിതീഷ് കുമാറിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ബിഹാറിന് ഇത്രയും യാഥാസ്ഥിതികനായ മുഖ്യമന്ത്രിയുണ്ടായതു നിർഭാഗ്യകരവും അപലപനീയവുമാണെന്നു പ്രതിപക്ഷം ആക്ഷേപിക്കുന്നു.
Read Moreപലചരക്ക് കടയുടെ മറവിൽ എംഡിഎംഎ കച്ചവടം; യുവാവ് അറസ്റ്റിൽ; പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
പന്തളം: കുരമ്പാലയിൽ യുവാവിനെ എംഡിഎംഎയുമായി ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന നെടുംപറമ്പിൽ അനിയാണ് (35) പിടിയിലായത്. കുരമ്പാലയിൽ പലചരക്ക്, പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാക്കറ്റുകളാക്കി ആവശ്യക്കാരെ വിളച്ചുവരുത്തി വിൽക്കുകയായിരുന്നു രീതിയെന്ന് പോലീസ് പറഞ്ഞു. കടയുടമ പ്രദീപിന്റെ ബന്ധുവാണ്. ഇയാളുടെ പക്കൽ നിന്നും മൂന്ന് ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു. മാസങ്ങളായി ലഹരി മരുന്ന് കച്ചവടം ചെയ്യന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രാവിലെ ബന്ധുവിനൊപ്പം കടയിലിരിക്കുന്ന ഇയാൾ ബന്ധു വീട്ടിൽ പോകുന്ന സമയം നോക്കി സിസിടിവി ഓഫാക്കിയശേഷം ആവശ്യക്കാരെ വിളിച്ചുവരുത്തി ലഹരിമരുന്ന് കൈമാറും. ബന്ധു തിരികെ വരുമ്പോഴേക്കും സിസിടിവി ഓണാക്കുകയും ചെയ്യും. ഇതായിരുന്നു കച്ചവടരീതി. പന്തളം പോലീസ് തുടർ നടപടികൾ കൈകൊണ്ടു. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.…
Read More