കരിമണ്ണൂർ: വയാഗ്രചേർത്ത് സുഗന്ധമുറുക്കാൻ വിൽപ്പന നടത്തിവന്ന ബീഹാർ സ്വദേശി പിടിയിൽ. പാലാ കരൂർ പുരയിടത്തിൽ മുഹമ്മദ് താഹിർ (60)ആണ് പിടിയിലായത്. ഇയാൾ കഴിഞ്ഞ 40 വർഷമായി കേരളത്തിലാണ് താമസം. കരിമണ്ണൂർ ബിവറേജസ് മദ്യവിൽപ്പന ശാലയ്ക്കു സമീപം മുറുക്കാൻകട നടത്തിവരികയായിരുന്നു. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഹാൻസ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളും വയാഗ്രഗുളികകളുടെ നിരവധി സ്ട്രിപ്പുകളും കണ്ടെടുത്തത്. കരിമണ്ണൂർ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ, എസ്ഐ ബിജു ജേക്കബ്, എസ്സിപിഒമാരായ അനോഷ്, നജീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read MoreDay: March 21, 2025
റബര്‍ത്തോട്ടങ്ങള്‍ പച്ചപ്പന്തലിട്ട കോട്ടയം; വനവിസ്തൃതി കുറവെങ്കിലും ജില്ലയില്‍ കാട്ടാനയും പുലിയും കടുവയുമുണ്ട്
കോട്ടയം: റബര്‍ത്തോട്ടങ്ങള്‍ പച്ചപ്പന്തലിട്ട കോട്ടയത്ത് സ്വാഭാവിക വനം അത്ര കൂടുതലില്ല. ആലപ്പുഴ കഴിഞ്ഞാല്‍ വനം ഏറ്റവും കുറവുള്ള ജില്ല കോട്ടയമാണ്. പൊന്തന്‍പുഴ, അഴുത, പമ്പാവാലി, മതമ്പ, വാഗമണ്‍ വനപ്രദേശങ്ങള്‍ കോട്ടയം ജില്ലയിലാണ്. വനവിസ്തൃതി 80 ചതുരശ്ര കിലോമീറ്റര്‍. ആനയും പുലിയും കടുവയും കാട്ടുപോത്തും പമ്പ, പീരുമേട് വനത്തിലുണ്ട്. ഹരിതസമൃദ്ധമെങ്കിലും പൊന്തന്‍പുഴ വനത്തില്‍ ആനയും കടുവയും പുലിയുമില്ല. എന്നാല്‍ കാട്ടുപന്നിയും കുറുക്കനും നരിയും ഏറെ പെരുകിയിട്ടുണ്ടുതാനും. നാട്ടില്‍നിന്നും പിടികൂടുന്ന രാജവെമ്പാല, പെരുമ്പാമ്പ്, മൂര്‍ഖന്‍ പാമ്പുകളെ മുന്‍പ് തുറന്നുവിട്ടിരുന്നത് പൊന്തന്‍പുഴ വനത്തിലാണ്. ഇപ്പോള്‍ പെരിയാര്‍ വനത്തിലും പാമ്പുകളെ തുറന്നുവിടുന്നുണ്ട്. ഇടുക്കി ഹൈറേഞ്ച് സര്‍ക്കിളിനു കീഴിലുള്ള എരുമേലി ടൗണിലുള്ള എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസാണ് ഏക വനം റേഞ്ച് ഓഫീസ്. വണ്ടന്‍പതാലിലും പ്ലാച്ചേരിയിലും ഫോറസ്റ്റ് സ്റ്റേഷനുകളുമുണ്ട്. വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലാണ് വന്യജീവി -മനുഷ്യ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ഒന്‍പതംഗ റാപ്പിഡ് റെസ്പോണ്‍സ്…
Read Moreകുട്ടികളെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നു; മറ്റ് കുട്ടികളെക്കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അവശ്യപ്പെട്ടു; കുറുപ്പംപടിയിലെ പീഡനക്കേസിലെ പ്രതി അറസ്റ്റിൽ
കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും കേസിൽ പ്രതി ചേർക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ധനേഷ് പോലീസിൽ മൊഴി നൽകി. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് ധനേഷ്. 10,12,വയസുള്ള പെൺകുട്ടികളെയണ് ഇയാൾ രണ്ട് വർഷത്തോളം പീഡനത്തിനിരയായത്. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടികളിൽ ഒരാൾ പീഡനവിവരം ഒരു പേപ്പറിൽ എഴുതി സ്കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് പ്രതി ആവശ്യപ്പെട്ടെന്ന് പെരുമ്പാവൂർ എഎസ് പി.ശക്തി സിംഗ് ആര്യ പറഞ്ഞു.
Read Moreഎന്തിനാടാ നീ അവളോട് സംസാരിച്ചത്; ഇഷ്ടപ്പെട്ട പെൺകുട്ടിയോട് സംസാരിച്ച യുവാവിന്റെ കാൽ തല്ലിയൊടിച്ചു; പണി സിനിമയിലെ ദൃശ്യം അനുകരിച്ചതെന്ന് പ്രതി
കൊച്ചി: താൻ ഇഷ്ടപ്പെട്ട പെൺകുട്ടിയോട് സംസാരിച്ച യുവാവിനെ ക്രൂരമായി അക്രമിച്ച് കാപ്പാ കേസ് പ്രതിയുടെ അതിക്രമം. മറ്റൊരു കേസിൽ അറസ്റ്റിലായ ശ്രീരാജാണ് തൃക്കാക്കര സ്വദേശിയായ യുവാവിനെ മർദിച്ചത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കത്തിയുമായെത്തിയാണ് അതിക്രമിച്ചത്. പണി സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ശ്രീരാജ് പ്രദേശത്തെ കുപ്രസിദ്ധനായ ഗുണ്ടയും കാപ്പാ കേസ് പ്രതിയുമാണ്. ഉറങ്ങിക്കിടന്ന യുവാവിനെ ഇയാൾ കത്തികാട്ടി ഭീഷണിപെടുത്തുകയും വീടിന് പുറത്തെത്തിച്ച് മർദ്ദിക്കുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് കാലുതല്ലിയൊടിക്കുകയും ചെയ്തു. അക്രമശേഷം ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ആക്രമിക്കപ്പെട്ടയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു.തനിക്ക് അടുപ്പം തോന്നിയ പെൺകുട്ടിയുമായി യുവാവ് സംസാരിക്കുന്നത് കണ്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണെന്ന് പോലീസിന് മൊഴി നൽകിയത്. അടുത്തിടെ പുറത്തിറങ്ങിയ ‘പണി’ എന്ന സിനിമയിലെ ഡേവി എന്ന…
Read Moreസുഹൃത്തിന്റെ ഭാര്യയുമായുള്ള സൗഹൃദം മുറിഞ്ഞു; കൂട്ടുകാരനെ നിർദാക്ഷിണ്യം വെടിവെച്ചു കൊന്നു; കൈതപ്രം വെടിവയ്പിൽ പുറത്ത് വരുന്ന കഥകൾ ഞെട്ടിക്കുന്നത്
കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം തകർന്നതാണ് കൊലപാതക കാരണമെന്നാണ് അറിയുന്നത്. കേസിലെ പ്രതിയായ സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരിച്ച രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ ഇന്ന് തിരച്ചിൽ നടത്തും. രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. സന്തോഷിനെ…
Read More