കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ ബാനറില്‍ അതൃപ്തി വ്യക്തമാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സര്‍വകലാശാലയിലേക്ക് കയറിയപ്പോള്‍ പോസ്റ്റര്‍ കണ്ടു. എന്ത് ചിന്തയാണിത്?. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതെന്നും ഗവർണർ ചോദിച്ചു. സവര്‍ക്കര്‍ എന്താണ് ചെയ്തതെന്നു ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ആളാണ് സവര്‍ക്കര്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. വീടിനെയോ വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവര്‍ക്കര്‍ എല്ലാ കാലത്തും ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ കാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി.
Read MoreDay: March 22, 2025
കുറുപ്പംപടിയില്‍ ബാലികമാരായ സഹോദരിമാര്‍ക്കു പീഡനം: അമ്മയ്ക്കെതിരേ രണ്ടു കേസുകള്‍
കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ ബാലികമാരായ സഹോദരിമാര്‍ക്കു പീഡനമേറ്റ സംഭവത്തില്‍ കുട്ടികളുടെ അമ്മയ്ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് രണ്ടു കേസുകള്‍. പീഡനവിവരം മറച്ചുവച്ചതിന് പോക്സോ കേസും മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യം നല്‍കിയെന്ന് സ്കൂളിലെ ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പീഡന വിവരം മറച്ചുവച്ചതിന് അമ്മക്ക് എതിരേ ചുമത്തിയ പോക്സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കുട്ടികളുടെയും സ്കൂള്‍ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റില്‍ നിര്‍ണായമായി. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി മഠത്തിപ്പറമ്പില്‍ വീട്ടില്‍ ധനേഷ് കുമാര്‍ (38)നെ കഴിഞ്ഞ ദിവസമാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ്…
Read Moreഒടിയപുരാണം ഷോര്‍ട്ട് ഫിലിം ഒടിയങ്കമെന്ന സിനിമയായി എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്മണ്യന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. യൂട്യൂബില്‍ ഏറെ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമാണ് ഒടിയങ്കം എന്ന സിനിമയായി എത്തുന്നത്. ഒടിയപുരാണത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത് ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വഹിക്കുന്നു. സംഗീതം-റിജോഷ്, എഡിറ്റർ-ജിതിന് ഡി.കെ, ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ഒടിയങ്കത്തിന്റെ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും കൂട്ടി കലര്‍ത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നല്‍കിയാണ് ഒടിയങ്കം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. പിആര്‍ഒ- എ.എസ്. ദിനേശ്.
Read Moreയുഎസ് ഇതുവരെ നാടുകടത്തിയത് 388 ഇന്ത്യക്കാരെ
ന്യൂഡൽഹി: ഈവർഷം ജനുവരി മുതൽ 388 ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തിയതായി വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ്. ഇവരിൽ 333 പേരെ കഴിഞ്ഞമാസം മൂന്നു വ്യത്യസ്ത സൈനിക വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചു. കൂടാതെ, വാണിജ്യ വിമാനങ്ങളിൽ പനാമ വഴി 55 ഇന്ത്യൻ പൗരന്മാരെയും നാടുകടത്തി. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്. നാടുകടത്തൽ നടപടി നേരിട്ട് കസ്റ്റഡിയിലുള്ള 295 പേരുടെ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികാരികൾ നൽകിയതായും വിദേശകാര്യ മന്ത്രാലയം, മറ്റു ബന്ധപ്പെട്ട ഏജൻസികളുമായി ഇവരുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും കീർത്തി വർധൻ സിംഗ് പറഞ്ഞു. അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക 2009 മുതൽ 2024 വരെ 15,564 ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്.
Read Moreഒരേ സമയം മരചില്ലയിൽ നിന്ന് ഡസൻ കണക്കിന് പക്ഷികൾ ചത്ത് വീഴുന്നു: ഓസ്ട്രേലിയയില്‍ പക്ഷികളുടെ കൂട്ടമരണം; പക്ഷാഘാതമെന്ന് സംശയം പ്രകടിപ്പിച്ച് വിദഗ്ദര്‍
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ കൊറല്ല ഇനത്തിൽപ്പെട്ട നൂറുകണക്കിന് പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. ന്യൂകാസിൽ, കാരിംഗ്ടൺ, ഹാമിൽട്ടൺ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയിൽ ആയിരിക്കുന്നത്. പക്ഷി വിഷബാധയേറ്റതാകാം മരണ കാരണമെന്ന് സംശയം. ഒരേ സമയം മരചില്ലയിൽ നിന്ന് ഡസൻ കണക്കിന് പക്ഷികളാണ് ചത്ത് താഴേക്ക് പതിച്ചത്. സംഭവത്തില്‍ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അഥോറിറ്റി അന്വേഷണം ആരംഭിച്ചു. താഴെ വീണ പക്ഷികളിൽ ഭൂരിഭാഗവും പക്ഷാഘാതം സംഭവിച്ച അവസ്ഥയിലും പറക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. അതീവ ദുഃഖകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലന്നാണ് പരിസ്ഥിതി സംരക്ഷണ അഥോറിറ്റിയുടെ റെഗുലേറ്ററി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേസൺ പറഞ്ഞു.
Read Moreആശമാരുടെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് ; 24 മുതൽ കൂട്ട ഉപവാസം; രാപ്പകൽ സമരം 41-ാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 24മുതൽ കൂട്ട ഉപവാസം നടത്തുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, മറ്റ് ഭാരവാഹികളായ തങ്കമണി, ശോഭ എന്നിവരാണ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ നിരാഹാരം അനുഷ്ഠിച്ചിരുന്ന ഷീജയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അവരെ ആശുപത്രിയിലെക്ക് മാറ്റിയിരുന്നു. പകരമാണ് ശോഭ നിരാഹാരത്തിനെത്തിയത്. അതേസമയം ഓണറേറിയം വർധിപ്പിക്കണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 41-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാപ്രവർത്തകരുടെ സമരത്തിനെതിരെ സർക്കാരും സിപിഎമ്മും കടുത്ത വിമർശനങ്ങളാണ് ഓരോ ദിവസവും ഉന്നയിക്കുന്നത്. സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്നാണ് സിപിഎം പാർട്ടി സെക്രട്ടറി എം. വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. ആശാപ്രവർത്തകരിലെ 90 ശതമാനം പേരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്യു…
Read Moreസിനിമയില്‍ അഭിനയിക്കുന്നതും ഒരു തൊഴിലാണ്: അതിന് വലിയൊരു ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല; മഞ്ജു പത്രോസ്
സിനിമയില്‍ അഭിനയിക്കുന്നതും ഒരു തൊഴില്‍ തന്നെയാണ്. ഒരു വ്യക്തി സാധാരണ മറ്റേതൊരു തൊഴിലും ചെയ്യുന്നതു പോലെയാണ് സിനിമയില്‍ അഭിനയിക്കുന്നതും എന്ന് മഞ്ജു പത്രോസ്. അല്ലാതെ അതിന് വലിയൊരു ഹൈപ്പ് കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ഞാന്‍ എനിക്കറിയാവുന്ന ഒരു തൊഴില്‍ ചെയ്യുന്നു. സിനിമയില്‍ അഭിനയിക്കുന്നവരോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. വലിയ എന്തോ ഒരു സംഭവം ചെയ്തുവെന്ന് തോന്നേണ്ട ആവശ്യവും ഇല്ല. ഞാന്‍ ഒരു കൂലിപ്പണിക്കാരിയാണ് എന്നു തന്നെയാണ് ശക്തമായി വിശ്വസിക്കുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍. അഭിനയിക്കാന്‍ അറിയാവുന്ന ഒരുപാട് ആളുകള്‍ സിനിമയ്ക്ക് പുറത്ത് നില്‍ക്കുകയാണ്. അതിനിടയില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം തന്നതില്‍ ദൈവത്തിനോട് നന്ദി പറയുന്നു. അതില്‍ കൂടുതലൊന്നും മഹത്വവത്കരിക്കേണ്ട ആവശ്യമില്ല. ഏത് തൊഴില്‍ ചെയ്യാനും കഴിവ് വേണം. അല്ലാതെ വലിയ ഒരു സംഭവത്തില്‍ വന്നു നില്‍ക്കുന്നുവെന്ന തോന്നലില്ല. എനിക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍…
Read More‘ഇത് 2k യുടെ കാലമല്ലേ’! അന്തിക്ക് രണ്ടെണ്ണം അടിക്കാൻ ആളില്ല… കള്ളിനു പ്രിയം കുറഞ്ഞു, കേരളത്തില്‍ “ബിയര്‍ അടി’ക്കാർ കൂടി; ബിയറിന് ഏറെ ഡിമാന്റുള്ളത് നഗരങ്ങളിൽ
കൊച്ചി: കാലം മാറിയതോടെ കേരളത്തിന്റെ പരമ്പരാഗത പാനീയമായ “കള്ള്’വിട്ട് ബിയര്‍ കുടിയിലേക്ക് മലയാളികള്‍ ചേക്കേറിയതായി കണക്കുകൾ. കേരളത്തില്‍ ബിയര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരങ്ങളിലാണ് ബിയറിന് ഏറെ ഡിമാന്‍ഡുള്ളത്. ഹൗസ്ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്സ്പന്‍ഡീച്ചര്‍ സര്‍വേ 2024 കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നഗരങ്ങളില്‍ ആളോഹരി പ്രതിമാസ ബിയര്‍ ഉപഭോഗം 0.032 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2023-24 വര്‍ഷത്തില്‍ ഇത് 0.066 ലിറ്ററായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഇത് 0.029 ലിറ്ററില്‍ നിന്നും 0.059 ആയി. 2022-23 കാലത്ത് ഗ്രാമപ്രദേശങ്ങളിലെ 92,800 വീടുകളിലാണ് ബിയര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2023-24 ആയപ്പോള്‍ നേരെ ഇരട്ടിയായി. ഇക്കാലയളവില്‍ 1,73,000 ആയി ഉയര്‍ന്നിട്ടുണ്ട്. നഗരപ്രദേശങ്ങളിലും ഈ വര്‍ധന പ്രകടമാണ്. 2022-23 കാലത്ത് 1,11,900 വീടുകളുടെ സ്ഥാനത്ത് 2023-24 കാലത്ത് ബിയര്‍ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം 2,16,100 ആയി ഉയര്‍ന്നു. മറ്റ് ജില്ലകളെ…
Read Moreഅജയ് ദേവ്ഗണുമായി ഡേറ്റിംഗ്: പ്രതികരിച്ച് ഇഷാ ഡിയോൾ
ബോളിവുഡ് നടന് അജയ് ദേവ്ഗണുമായി ഡേറ്റിംഗിലായിരുന്നെന്ന ഗോസിപ്പിനേക്കുറിച്ച് പ്രതികരിച്ച് നടി ഇഷാ ഡിയോൾ. അജയ് അവിവാഹിതനായിരുന്ന കാലത്താണ് അജയും ഇഷയും ഡേറ്റിംഗിലാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. ഇതേപ്പറ്റി ഒരു അഭിമുഖത്തിലായിരുന്നു ഇഷയുടെ പ്രതികരണം. സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ കാലത്ത് എന്റെ പേര് പല സഹതാരങ്ങളുടെ പേരുമായി ചേര്‍ത്ത് കേള്‍ക്കാറുണ്ടായിരുന്നു. കുറച്ചൊക്കെ ശരിയായിരുന്നിരിക്കാം. പക്ഷേ, പലതും തെറ്റായിരുന്നു. എന്നെയും അജയ് ദേവ്ഗണിനെയും ചേര്‍ത്തുപറയാന്‍ പോലുമുള്ള ശ്രമങ്ങളുമുണ്ടായി. ഏറെ മനോഹരവും വ്യത്യസ്തവുമായുള്ള ബന്ധമാണ് അജയ് ദേവ്ഗണുമായി എനിക്കുള്ളത്. ബഹുമാനം,സ്നേഹം, പരസ്പരമുള്ള ആരാധനയുമൊക്കെ നിറഞ്ഞതാണ് ആ ബന്ധം. അത് അദ്ഭുതകരമാണ്- ഇഷ പറഞ്ഞു. യുവ, മേം ഐസാ ഹി ഹൂം, കാൽ, ഇന്സാൻ, കാഷ് തുടങ്ങിയ ചിത്രങ്ങളില്‍ ഇഷയും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തുംകോ മേരി കസം എന്ന ചിത്രമാണ് ഇഷയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇടയ്ക്കു ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും വര്‍ഷങ്ങളുടെ ഇടവേളയ്ക്കു…
Read Moreതിരക്കഥാകൃത്തും നാടകരചയിതാവുമായ പി.എസ്. കുമാർ അന്തരിച്ചു
ചേർത്തല: തിരക്കഥാകൃത്തും നാടകരചയിതാവുമായ കിഴക്കേമാരേഴത്ത് വാടയിൽ ഇല്ലത്ത് വെളി പി.എസ്. കുമാർ (67) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മരട് ശാന്തികവാടത്തിൽ. ഭാര്യ: ജയ. മക്കൾ: ആർഷ പ്രിയ, പരേതനായ സിബി രാജ്. മരുമകൻ: അജി. സഹോദരി: പി.എസ്. ഷീലാകുമാരി. 25ഓളം നാടകങ്ങളിലും 15ഓളം സിനിമകളിലും കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ സിനിമയായ ‘ശാന്ത’ത്തിന്റെ കഥ പി.എസ്. കുമാറിന്റേതായിരുന്നു. കുമാർ തിരക്കഥയെഴുതിയ സിനിമകളിൽ മോഹൻലാൽ നായകനായി അഭിനയിച്ച ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഭർത്താവ് ഉദ്യോഗം, വിനയപൂർവം വിദ്യാധരൻ, ഹർത്താൽ, ദീപങ്ങൾ സാക്ഷി തുടങ്ങിയവ വൻവിജയം കൈവരിച്ചിരുന്നു. രാജൻ പി. ദേവിന്റെ ജൂബിലി തിയറ്റേഴ്സിനുവേണ്ടിയും അനവധി നാടകങ്ങൾ എഴുതിട്ടുണ്ട്.
Read More