ഹരിപ്പാട്: വേനൽ മഴ പെയ്തിട്ടും ചൂടിന് കുറവൊന്നുമില്ല. ആലപ്പഴ ജില്ലയിൽ വിദ്യാർഥിക്ക് സൂര്യാതപമേറ്റു. രണ്ടാം ക്ലാസ് വിദ്യാർഥി ആറാട്ടുപുഴ കുന്നുംപുറത്ത് ശ്രീവിലാസത്തിൽ സുജിത്ത് സുധാകറിന്റെ മകൻ ശബരീനാഥനാ(7)ണ് സൂര്യാതപമേറ്റത്. കുട്ടി അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നോക്കിയപ്പോഴാണ് നെഞ്ചിന്റെ ഭാഗത്ത് പൊള്ളലേറ്റ നിലയിൽ കാണുന്നത്. ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. മുൻകരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്.
Read MoreDay: March 22, 2025
ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവനെ വധിച്ചെന്ന് ഇസ്രയേൽ
ജറുസലേം: തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്. വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സേന പറയുന്നത്. എന്നാൽ, ഇതിനോടു ഹമാസ് പ്രതികരിച്ചിട്ടില്ല. ബറ്റാലിയൻ കമാൻഡർ ഉൾപ്പെടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന തബാഷ്, തെക്കൻ ഗാസയിൽ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിനു നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും തബാഷ് നിർണായക പങ്ക് വഹിച്ചതായും ഇസ്രയേൽ സേന വക്താവ് പറഞ്ഞു. ഹമാസിന്റെ രഹസ്യാന്വേഷണ ശ്രമങ്ങൾക്കും മേഖലയിലെ ഇസ്രയേൽ സേനയെ ലക്ഷ്യമിടാനുള്ള നീക്കങ്ങള്‍ക്കും തബാഷിന്റെ കൊലപാതകം വലിയ തിരിച്ചടിയാണെന്നും വക്താവ് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണത്തിൽ മൂന്നു ദിവസത്തിനിടെ 592 പേർക്ക് ജീവൻ…
Read Moreഡൗൺ സിൻഡ്രോം; പാരന്പര്യരോഗമല്ല ഡൗൺ സിൻഡ്രോം
മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ലോകവ്യാപകമായി 800ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോം ആയി ജനിക്കുന്നു. 1866ല്‍ രോഗം ആദ്യമായി വിശദീകരിച്ച Dr. John Langton Downന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 21 ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നു. രോഗമല്ല, അവസ്ഥയാണ് ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകളാണുള്ളത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ നമ്പര്‍ 21 ക്രോമസോമിന്, രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു. പ്രത്യേകതകള്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവുമായി ഇവരില്‍ ചില വ്യത്യാസങ്ങളുണ്ട്. കഴുത്തുറയ്ക്കാനും നടക്കാനും സംസാരിക്കാനും ബുദ്ധിവികാസത്തിനും കാലതാമസമുണ്ടാകും. ശാരീരികമായുള്ള ചില പ്രത്യേകതകള്‍ കാരണം ജനിച്ച് അധികം വൈകാതെ തന്നെ ഇവരെ കണ്ടെത്താന്‍ കഴിയും. പരന്ന മുഖം,…
Read Moreഹീത്രുവിൽ വിമാന സർവീസ് പുനരാരംഭിച്ചു
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് അടച്ചിട്ട ലണ്ടനിലെ ഹീത്രു വിമാനത്താവളം തുറന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചശേഷമുള്ള ആദ്യവിമാനം ലാന്‍ഡ് ചെയ്തു. ലണ്ടനില്‍ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടര്ന്നാണു വിമാനത്താവളം അടച്ചിട്ടത്. ഹീത്രുവിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 1351 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഒരു ദിവസം നിലച്ചതു മൂലം 2.91 ലക്ഷം യാത്രക്കാർ വിഷമവൃത്തത്തിലായി. ഹീത്രുവിലേക്കു വൈദ്യുതി എത്തുന്ന സബ്സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിയാണു തീപിടിത്തമുണ്ടായത്. വൈദ്യുതി നിലച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു.
Read Moreമുണ്ടക്കയം നഗരത്തിൽ പുലി ഇറങ്ങി; പോലീസും വനംവകുപ്പും തെരച്ചിൽ തുടരുന്നു; കടുത്ത ആശങ്കയിൽ ജനങ്ങൾ
മുണ്ടക്കയം: മുണ്ടക്കയം നഗരത്തിൽ പുലി ഇറങ്ങി. കടുത്ത ആശങ്കയിൽ ജനങ്ങൾ. ഇന്നു പുലർച്ചെ മുണ്ടക്കയം പൈങ്ങണയിൽ വൈഡബ്ല്യുസിഎ സ്കൂളിനു സമീപമാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്. പുലി ദേശീയപാതമുറിച്ചു കടന്നുപോകുന്നതാണു കണ്ടത്. ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇതിന്റെ ശബ്ദം കേട്ട് ഉണർന്നവരാണ് പുലി സമീപത്തെ വ്യാപാര സ്ഥാപനത്തിനു മുമ്പിലൂടെ കടന്നുപോകുന്നതായി കണ്ടത്. ഇവിടെ പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് പാലൂർക്കാവിനു സമീപം പുലിയുടെ ആക്രമണത്തിൽ നായയ്ക്കു പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം കൊടുകുത്തിക്കു സമീപവും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുണ്ടക്കയം ടൗണിനോട് ചേർന്നു പുലിയെ കണ്ടത്. പുള്ളിപ്പുലിയോ സമാനമായ ജീവികളോ ആകാനാണ് സാധ്യത എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പോലീസും വനംവകുപ്പും നാട്ടുകാരും മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
Read More“സാഹസികായീട്ടാട്ടാ പിടിച്ചത്…’ മൽപ്പിടിത്തത്തിലൂടെ തന്നെ കീഴ്പ്പെടുത്തിയ പോലീസിനെ അഭിനന്ദിച്ച് കൊലക്കേസ് പ്രതി ലിഷോയ്
കുന്നംകുളം: മൽപ്പിടിത്തത്തിലൂടെ തന്നെ കീഴ്പ്പെടുത്തിയ പോലീസിനെ അഭിനന്ദിച്ച് പെരുന്പിലാവിലെ അക്ഷയ് കൊലപാതകക്കേസിലെ മുഖ്യപ്രതി ലിഷോയ്. പ്രതിയെ പിടികൂടിയശേഷം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കുശേഷം ജീപ്പിൽ കയറ്റുന്നതിനിടെയാണ് ലിഷോയ് അഭിനന്ദനം പ്രകടിപ്പിച്ചത്. “പോലീസ് സാഹസികായീട്ടാട്ടാ പിടിച്ചത്… നമ്മള് പഴയ ആളാണ്, അറിയില്ലേ’യെന്നു പ്രതി ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമങ്ങളോടു ചോദിച്ചു. പ്രതിയെ പോലീസ് ആശുപത്രിയിൽനിന്ന് വീൽചെയറിൽ ജീപ്പിൽ കയറ്റാൻ കൊണ്ടുവരികയായിരുന്നു. പരിക്കേറ്റ് ജീപ്പിൽ കയറാൻ ബുദ്ധിമുട്ടുന്നതിനിടെ “തന്നെ കേറ്യേനില്ലേ, നമ്മളെ ഇങ്ങനെയാക്കീട്ടല്ലേ…’യെന്നു പ്രതി പോലീസിനോടു പറയുന്നുണ്ടായിരുന്നു. കൊലപാതകക്കേസിലെ പ്രതിയാണെന്നുള്ള യാതൊരു കൂസലുമില്ലാതെയായിരുന്നു ലിഷോയുടെ പ്രതികരണങ്ങൾ. ഇന്നു രാവിലെയാണു കേസിലെ മുഖ്യപ്രതിയായ ലിഷോയ്യെ പോലീസ് കൊലപാതം നടന്ന വീടിനുസമീപത്തെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെ പിടികൂടിയത്. തെരച്ചിലിനെത്തിയ പോലീസിനെക്കണ്ട് പ്രതി ഒാടുകയായിരുന്നു. പിന്തുടർന്ന പോലീസ് മൽപ്പിടിത്തത്തിലൂടെ സാഹസികമായാണു കീഴ്പ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇന്നലെ കൊല്ലപ്പെട്ട സാമാന്യം കായികശേഷിയുള്ള അക്ഷയ്യുടെ ചെറുത്തുനിൽപ്പിനിടെ…
Read Moreസാംപുര്‍ സോളാര്‍ പവര്‍ സ്റ്റേഷന് ഉദ്ഘാടനം: പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ സാംപുര്‍ സോളാര്‍ പവര്‍ സ്റ്റേഷന് മോദി ഉദ്ഘാടനം ചെയ്യും. സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും ഇന്ത്യയുടെ എന്‍ടിപിസിയും ചേര്‍ന്ന് 2023 ലാണ് 135 മെഗാവാട്ട് സൗരോര്‍ജനിലയം സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് മോദിയുടെ സന്ദര്‍ശന തീയതി വ്യക്തമാക്കിയത്. ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ ഇരു രാഷ്ട്രതലവൻമാരും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.
Read Moreമീററ്റ് കൊലക്കേസ്: കൊലയ്ക്കുശേഷം ഹോളി ആഘോഷം; പ്രതികളായ യുവതിയും കാമുകനും ഹോളി ആഘോഷിക്കുന്ന വീഡിയോ പുറത്ത്
മീററ്റ്: മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സൗരഭ് രജ്പുത്തിനെ മയക്കുമരുന്നു നൽകി വെട്ടിക്കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലടച്ച സംഭവത്തിൽ പിടിയിലായ ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും കൃത്യം നടത്തിയശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചതിന്റെയും ഹോളി ആഘോഷിച്ചതിന്റെയും ദൃശ്യങ്ങൾ പുറത്ത്. കൊലനടത്തി പതിനൊന്നു ദിവസങ്ങൾക്കുശേഷമാണ് ഇരുവരും മണാലിയിലെത്തുന്നത്. അവിടെ ഹോളി ആഘോഷിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മുസ്കാനും സാഹിലും വർണപ്പൊടികൾ വിതറിയ മുഖവുമായി കാമറയിലേക്കു നോക്കി പുഞ്ചിരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. പശ്ചാത്തലത്തിൽ സംഗീതം കേൾക്കാം, മറ്റ് ആളുകളെയും കാണാൻ കഴിയും. കൊലപാതകത്തിനു ശേഷം ഇരുവരും ഷിംലയും മണാലിയും സന്ദർശിച്ചിരുന്നു. ഹിമാചൽ പ്രദേശ് യാത്രയിൽ മുസ്കാൻ സാഹിലിന് കേക്ക് കൊടുക്കുന്നതും “ജന്മദിനാശംസകൾ’ നേരുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. യാത്രയിൽനിന്നുള്ള ചില ഫോട്ടോകളിൽ മുസ്കൻ മഞ്ഞിൽ നടക്കുന്നതും കാണാം. മുസ്കാനും സാഹിലും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലപാതകം പുറത്തുവന്നത്. തുടർന്ന്…
Read Moreനവവധുവിന്റെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു; സംഭവം ഇന്നലെ രാത്രി കുന്നംകുളം പെരുമ്പിലാവിൽ; മുഖ്യപ്രതിയടക്കം നാലുപേർ പിടിയിൽ
കുന്നംകുളം: പെരുമ്പിലാവ് ആൽത്തറയിൽ ഇന്നലെ രാത്രി യുവാവിനെ നവവധുവിന്റെ മുന്നിലിട്ടു വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. മരത്തംകോട് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കടവല്ലൂർ കൊട്ടിലിങ്ങൽ അക്ഷയ് കൂത്തനെ (27) കൊലപ്പെടുത്തിയ പെരുമ്പിലാവ് ആൽത്തറ സ്വദേശി ലിഷോയ് (30) ആണു പിടിയിലായത്. ഒരു മാസം മുൻപാണ് കൊല്ലപ്പെട്ട അക്ഷയ്യുടെ വിവാഹം കഴിഞ്ഞത്. ഇന്നു പുലർച്ചെ പോലീസിന്റെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ നടക്കുന്നതിനിടെ കൊലപാതകം നടന്ന വീടിനു സമീപത്തെ വീട്ടിൽനിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടുകയായിരുന്നു. പിന്തുടർന്ന പോലീസ് ഇയാളെ കീഴ്പ്പെടുത്തി. നിഖിൽ, ആകാശ്, ബാദുഷ എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളത് പിടിയിലായ ലിഷോയ്യുടെ വീട്ടിലേക്കാണ് ഇന്നലെ രാത്രി എട്ടരയോടെ കൊല്ലപ്പെട്ട അക്ഷയ്യും ഭാര്യയും എത്തിയത്. അവിടെവച്ചുണ്ടായ വാക്കുതർക്കം അടിപിടിയിലെത്തുകയും തുടർന്ന് അക്ഷയ്ക്കു വെട്ടേൽക്കുകയുമായിരുന്നു. വെട്ടേറ്റു വീടിനു പുറത്തേക്കോടിയ അക്ഷയ്യെ അവിടെവച്ചും ഭാര്യയുടെ മുന്നിലിട്ടും വെട്ടുകയായിരുന്നു. കൊലപാതകത്തിൽ ലിഷോയ്ക്കൊപ്പം…
Read Moreകാണാതായ കേറ്ററിംഗ് സ്ഥാപന ഉടമ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്നു സംശയം; മൂന്നു പേര് പിടിയില്‍
തൊടുപുഴ: മൂന്നു ദിവസമായി കാണാതായ കേറ്ററിംഗ് സ്ഥാപന നടത്തിപ്പുകാരന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മൂന്നു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ (50) ആണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.തൊടുപുഴയില്‍ കേറ്ററിംഗ്, ആബുലന്‍സ് സര്‍വീസ്, മൊബൈല്‍ മോര്‍ച്ചറി സര്‍വീസ് എന്നിവ പാര്‍ട്ണര്‍ഷിപ്പായി നടത്തി വരികയായിരുന്നു ബിജു. ബിജുവിനെ കാണാതായതുമായി ബന്ധപ്പെട്ട് ഭാര്യ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘം കോലാനി എസ്എന്‍ഡിപി ഓഫീസിനു മുന്നില്‍ നിന്നു ബിജുവിനെ കടത്തിക്കൊണ്ടു പോകുകയായിരുന്നെന്നാണ് വിവരം ലഭിച്ചത്. കൊലപ്പെടുത്തിയെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴ കലയന്താനിയ്ക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഗോഡൗണില്‍ മൃതദേഹം…
Read More