ന്യൂഡൽഹി: ഈമാസം 24, 25 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി. സെൻട്രൽ ലേബർ കമ്മീഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചയിലാണു തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റിയത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം ഒന്‍പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.
Read MoreDay: March 22, 2025
ലഹരി വിൽപനയിലൂടെ സമ്പാദിച്ചത് ലക്ഷങ്ങൾ; ഏഴ് കഞ്ചാവുകേസിലെ പ്രതി; 17 ലക്ഷത്തിന്റെ വീടും സ്ഥലവും വാങ്ങിയ പണത്തിന് ഉറവിടമില്ല; ലഹരിക്കടത്തുകാരൻ ഖാന്റെ വീടും വസ്തുവും കണ്ടുകെട്ടി
ചാരുംമൂട്: ലഹരിമാഫിയയ്ക്കെതിരേയുള്ള പോലീസ് നടപടികളുടെ ഭാഗമായി ചാരുംമൂട്ടിൽ ലഹരിക്കടത്തുകാരന്റെ വീടും 17.5 സെന്റ് വസ്തുവും കണ്ടുകെട്ടി. ചാരുംമൂട് പാലമൂട് പുതുപ്പള്ളികുന്നം തെക്ക് ഖാൻമൻസിൽ വീട്ടിൽ പി.കെ. ഖാന്റെ (ഷൈജു ഖാൻ-41) വസ്തുവും വീടുമാണ് കണ്ടുകെട്ടിയത്.കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള ചെന്നൈ ആസ്ഥാനമായ ട്രിബ്യൂണലിന്റെ കമ്മീഷണർ ബി. യമുനാദേവിയാണ് ഉത്തരവിട്ടത്. ലഹരിക്കെതിരേ ജംഗമവസ്തു കണ്ടുകെട്ടുന്ന ജില്ലയിലെ ആദ്യ നടപടിയാണിത്. ഇയാളും കൂട്ടാളികളും ലഹരിക്കടത്തും വിൽപ്പനയുംവഴി ആർജിച്ച, ബിനാമി പേരിലും മറ്റും സ്വരുക്കൂട്ടിയിട്ടുള്ള കൂടുതൽ സ്ഥാവരജംഗമ സ്വത്തുക്കൾ കണ്ടെത്താൻ പോലീസ് പരിശോധന ശക്തമാക്കി. 2020 മുതൽ നൂറനാട് പോലീസ്, എക്സൈസ്, ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്ത ഏഴു കഞ്ചാവുകേസുകളിൽ പ്രതിയാണ് ഷൈജുഖാൻ. ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് കടത്തിക്കൊ ണ്ടുവന്ന് ചാരുംമൂട് കേന്ദ്രീകരിച്ചും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചും വിൽപ്പന നടത്തിയിരുന്നു. 2023 മാർച്ചിൽ രണ്ടുകിലോ…
Read More‘നമ്മൾ ഒടുവിൽ ഒരേ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്നു പറഞ്ഞപ്പോൾ എന്റെ സുഹൃത്തും സഹയാത്രികനും എന്നെ വികൃതിയെന്നു വിളിച്ചു’ … തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബിജെപി നേതാവ്
ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ട എംപി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ‘നമ്മൾ ഒടുവിൽ ഒരേ ദിശയിലേക്കാണു സഞ്ചരിക്കുന്നതെന്നു ഞാൻ പറഞ്ഞതിനാൽ എന്റെ സുഹൃത്തും സഹയാത്രികനും എന്നെ വികൃതിയെന്നു വിളിച്ചു’ എന്ന അടിക്കുറിപ്പോടെയാണു ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ തരൂരിന്റെ പ്രതികരണവും എത്തി. “ഭുവനേശ്വറിൽനിന്നുള്ള ഒരു സഹയാത്രികൻ! നാളെ രാവിലെ ഞാൻ കലിംഗ ലിറ്റ്ഫെസ്റ്റിനെ അഭിസംബോധന ചെയ്യുന്നു, ഉടനെ തിരിച്ചെത്തും!!. ചിത്രം വൈറലായതോടെ പലരും കമന്റുകളുമായി രംഗത്തെത്തി. രാഷ്ട്രീയഎതിരാളിയായ ബിജെപിയോടുള്ള നിഷ്പക്ഷ നിലപാടുകളുടെ പേരിൽ തരൂർ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
Read Moreവരുന്നൂ, പമ്പയാറിനെ ഹാരമണിയിച്ച് പടഹാരം പാലം; പൂര്‍ത്തിയാകുന്നത് കേരളത്തിലെ ആദ്യ പാത്ത് വേ പാലം
കുട്ടനാട്: കുട്ടനാടിന്റെ വികസന സ്വപ്നത്തിന് ചിറകുവിടര്‍ത്താന്‍ വരുന്നു പടഹാരം പാലം. വിനോദസഞ്ചാര മേഖലയ്ക്കു പ്രാധാന്യം നല്കി തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്കു കുറുകെ നിര്‍മിച്ച പടഹാരം പാലം ഉദ്ഘാടനത്തിനൊരുങ്ങിയതോടെ ആലപ്പുഴയുടെ പാലപ്പെരുമയ്ക്ക് വീണ്ടും പകിട്ടേറി. മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഏപ്രിലോടെ പാലം നാടിനു സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ് കരുവാറ്റ-കുപ്പപ്പുറം റോഡിലെ പടഹാരം പാലം. ദൈര്‍ഘ്യം 453 മീറ്റർ 2016-17ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. 63.35 കോടി രൂപയാണ് നിര്‍മാണച്ചെലവ്. സമീപനപാതയുടെ വശങ്ങളിലെ അവസാനഘട്ട പണികളും പെയിന്റിംഗ് ഉള്‍പ്പെടെയുള്ള ജോലികളും മാത്രമാണ് ബാക്കിയുള്ളത്. 453 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 45 മീറ്റര്‍ നീളമുള്ള മൂന്ന് സെന്റര്‍…
Read Moreവരൻ വധുവിനെ എടുത്തുയർത്തി പോസ് ചെയ്തു: ഫോട്ടോഷൂട്ടിനിടെ കളർ ബോംബ്’ പൊട്ടിത്തെറിച്ചു; നവവധുവിന്റെ പിന്‍ഭാഗത്ത് ഗുരുതര പരിക്ക്
വിവാഹാഘോഷത്തിനിടെ “കളർ ബോബ്’ പൊട്ടിത്തെറിച്ച് നവവധുവിനു പരിക്കേറ്റ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. കാനഡയിൽ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയുടെയും പിയയുടെയും ഫോട്ടോഷൂട്ടിനിടെ ബംഗളൂരുവിലായിരുന്നു അപകടം. വരന് വധുവിനെ എടുത്തുയര്‍ത്തിയ സമയത്താണു കളര്‍ ബോംബ് പൊട്ടിച്ചത്. അന്തരീക്ഷത്തിലേക്ക് ഉയർന്നു നിറങ്ങൾ വിതറണ്ടേ കളര്‍ ബോംബ് നവദമ്പതികളുടെ നേരെ പാഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. സുഹൃത്തുക്കൾ ബോംബ് തട്ടിത്തെറിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തെറ്റായ രീതിയിൽ ബോംബ് സ്ഥാപിച്ചതാണ് അപകടത്തിനിടയാക്കിയത്. വധുവിന്റെ പിന്‍ഭാഗത്തു സാരമായ പരിക്കേറ്റു. ആഘോഷത്തിൽ പങ്കെടുത്ത മറ്റു ചിലർക്കും പരിക്കുണ്ട്.
Read Moreഎന്താ സാർ ഭാവങ്ങൾ ഒന്നും ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ… റീൽസിനായി ‘കൊലപാതകം’: രണ്ടു പേരെ പോലീസ് പൊക്കി
സോഷ്യൽ മീഡിയയിൽ താരമാകാനും വരുമാനമുണ്ടാക്കാനും ആളുകൾ നിരവധി വേഷങ്ങൾ കെട്ടിയാടാറുണ്ട്. കഴിഞ്ഞദിവസം, ഇൻസ്റ്റഗ്രാം റീൽസിൽ പുതുമ പരീക്ഷിച്ച രണ്ടുപേരെ ഒടുവിൽ പോലീസ് പൊക്കി. കർണാടകയിലെ കലബുറഗി ഹംനാബാദ് റിംഗ് റോഡിൽ കൊലപാതകം നടത്തുന്നതായി അഭിനയിച്ച് അത് ചിത്രീകരിക്കുകയാണ് ഇവർ ചെയ്തത്. സായ്ബന്ന, സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകരംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള ആയുധവും ചുവന്ന ദ്രാവകവും ഇവർ ഉപയോഗിച്ചു. സച്ചിൻ രക്തത്തില്‍ കുളിച്ച നിലത്തുകിടക്കുമ്പോള്, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതായി നടിച്ച് സായ്ബന്ന സച്ചിന്റെ ദേഹത്തുകയറി ഇരുന്നു. ഇതു കണ്ട നാട്ടുകാർ സംഭവം അഭിനയമാണെന്നറിയാതെ പോലീസിനെ അറിയിക്കുകയായിരുന്നു. പാഞ്ഞെത്തിയ പോലീസ് ഇരുവരെയും കൈയോടെ പൊക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
Read Moreമോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വീട്ടുമുറ്റത്ത് കാറിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ്
ഏറ്റുമാനൂർ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടുമുറ്റത്ത് കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഏറ്റുമാനൂർ പട്ടിത്താനം കാട്ടാത്തി അനിഴം വീട്ടിൽ എസ്. ഗണേഷ്കുമാർ (46) ആണ് മരിച്ചത്. അടൂർ സ്വദേശിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് ഗണേഷ്കുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുരുവായൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഇദ്ദേഹത്തിന് ഇന്നലെ ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു. സമയമായിട്ടും ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഗണേഷ്കുമാറിന് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. ഭാര്യ ജൂണ ഗണേഷ് കോട്ടയം ജനറൽ ആശുപത്രി നഴ്സാണ്. മകൻ: അഷോ ഗണേഷ് (കോട്ടയം വടവാതൂർ കേന്ദ്രീയ വിദ്യാലയ…
Read Moreനടുറോഡിൽ കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്; പ്രതിരോധ ശ്രമത്തിനിടെ അടിയേറ്റ് കുറുക്കൻ ചത്തു
പാലാ: കുടക്കച്ചിറ ഹൈസ്കൂള്‍ ജംഗ്ഷനില്‍ പട്ടാപ്പകല്‍ പാഞ്ഞെത്തിയ കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ജംഗ്ഷനിലെ വ്യാപാരികൂടിയായ മുല്ലമംഗലത്ത് അരുണിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചസമയത്ത് പാഞ്ഞെടുത്ത കുറുക്കന് ജംഗ്ഷനിലൂടെ നടന്നു പോവുകയായിരുന്ന അരുണിനെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആദ്യം കൈയ്ക്ക് കടിയേറ്റു. തുടർന്ന് ഓടിയ അരുണിനു പിന്നാലെ കുറുക്കൻ വീണ്ടും പാഞ്ഞടുത്തു. കടിയേല്‍ക്കാതിരിക്കാൻ കൈയില്‍ കിട്ടിയ വടി ഉപയോഗിച്ച് അരുൺ പ്രതിരോധിക്കുകയായിരുന്നു. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലും ജംഗ്ഷനിലുമുള്ളവര് ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.അടിയേറ്റു വീണ കുറുക്കന് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ചാവുകയും ചെയ്തു. പരിക്കേറ്റ അരുണിനെ ആദ്യം ഉഴവൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെനാള്‍ മുമ്പ് അടുത്ത പ്രദേശമായ ചക്കാമ്പുഴയിലും കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുള്ളന്‍പന്നി ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികളും ഈ മേഖലയില്‍ പെരുകിയിട്ടുണ്ട്.
Read Moreചൂടത്തൊരാശ്വാസം… ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ ലോക്കോ പൈലറ്റുമാര്‍ക്ക് കഴിക്കാം
ന്യൂഡല്‍ഹി: ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ട്രെയിൻ ഓടിക്കുന്നവര്‍ ജോലിക്കെത്തുംമുന്‍പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകള്‍, പഴങ്ങള്‍, കഫ് സിറപ്പ്, കരിക്കിന്‍വെള്ളം എന്നിവ കഴിക്കരുതെന്ന് ദക്ഷിണ റെയില്‍വേ ഏതെങ്കിലും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. അങ്ങനെയുണ്ടെങ്കില്‍ ഈ ചൂടുകാലത്ത് അവരോട് കാണിക്കുന്ന അധാര്‍മികവും മനുഷ്യത്വരഹിതവുമായ പ്രവർത്തിയാണിതെന്നും ചോദ്യമുന്നയിച്ചവർ പറഞ്ഞു. കരിക്കിന്‍വെള്ളം, ഹോമിയോ മരുന്നുകള്‍, ചിലതരം വാഴപ്പഴങ്ങള്‍, ചുമ മരുന്നുകളില്‍പ്പെട്ട സിറപ്പുകള്‍, ലഘുപാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്ന് നേരത്തെ ദക്ഷിണ റെയില്‍വേ ഉത്തരവിറക്കിയതായി ആരോപണമുയര്‍ന്നിരുന്നു.
Read More‘കുളപ്പുള്ളി സഖാക്കളുടെ ലീലകൾ’..! യന്ത്രംമൂലം തൊഴിൽ നഷ്ടമാകുന്നു; വ്യാപാര സ്ഥാപനത്തിനു മുന്നിൽ കുടിൽ കെട്ടി സിഐടിയു യൂണിയൻ; കടകളടച്ചിട്ട് പ്രതിഷേധിച്ച് വ്യാപാരികൾ
ഷൊർണൂർ: വ്യാപാര സ്ഥാപനത്തിനുമുന്നിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരം. കടകളടച്ച് പ്രതിഷേധവുമായി വ്യാപാരികൾ. ലോറിയിൽനിന്നു ചാക്കുകൾ ഇറക്കാനുള്ള യന്ത്രവും ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമുണ്ടായിട്ടും കുളപ്പുള്ളിയിലെ സിമന്റ് വ്യാപാരിയായ ജയപ്രകാശിനെതിരേ സിഐടിയു സമരം നടത്തുന്നതില്‍ പ്രതിഷേധിച്ചാണു കടകളടച്ചും ധർണ നടത്തിയും വ്യാപാരികൾ രംഗത്തിറങ്ങിയത്. പോലീസിന്റെ സഹായത്തോടെയാണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിക്കുന്നത്. യന്ത്രംമൂലം തൊഴിൽ നഷ്ടമാകുന്നുവെന്ന കാരണം പറഞ്ഞ് സ്ഥാപനത്തിനു മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാലസമരത്തിലാണു സിഐടിയു.സിമന്റ് ചാക്കുകളുടെ കയറ്റിറക്ക് എളുപ്പമാക്കാൻ ആറുലക്ഷത്തോളം രൂപ മുടക്കി ജയപ്രകാശ് നാലുമാസം മുൻപാണു യന്ത്രം സ്ഥാപിച്ചത്. യന്ത്രംകൊണ്ട് സിമന്റ് ചാക്കുകൾ കയറ്റുന്ന സ്ഥലത്തും ഇറക്കുന്ന സ്ഥലത്തും ഒരു തൊഴിലാളിവീതം മതി. ഇതോടെ സിഐടിയു നേതാക്കൾ പ്രതിഷേധവുമായെത്തി. രണ്ടു സിഐടിയു തൊഴിലാളികളെ ഉൾപ്പെടുത്താമെന്നും ചാക്കിന് 7.90 രൂപ നൽകാമെന്നും ജയപ്രകാശ് സമ്മതിച്ചു. എന്നാൽ, ആറു ലോഡിംഗ് തൊഴിലാളികൾ ജോലിക്ക് എത്തിയതോടെ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. യന്ത്രം…
Read More