വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ(76) അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവച്ചത്. 1968 ലെ മെക്സിക്കോ ഒളിംപിക്സില്‍ അമേരിക്കയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. രണ്ടു വട്ടം ഹെവിവെയ്റ്റ് ലോകചാന്പ്യനുമായിരുന്നു അദ്ദേഹം. ബോക്സിംഗ് റിംഗിൽ “ബിഗ് ജോര്‍ജ്’ എന്നറിയപ്പെട്ട ഫോര്മാന് ഹെവിവെയ്റ്റ് കരിയറിലെ 81 മല്‍സരങ്ങളില്‍ 76 എണ്ണത്തിലും ജയം നേടിയിട്ടുണ്ട്. ജോര്‍ജിന്റെ പ്രഫഷണല്‍ കരിയറിലെ ആദ്യതോല്‍വി 1974ല്‍ മുഹമ്മദ് അലിക്കെതിരെയായിരുന്നു. ബോക്സിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിന് മുമ്പ് ഫോർമാൻ രണ്ടുതവണ കിരീടം വിജയകരമായി നിലനിർത്തിയിരുന്നു. 1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1997-ലായിരുന്നു ഫോർമാന്റെ അവസാന മത്സരം.
Read MoreDay: March 22, 2025
താത്വികമായി പറഞ്ഞാൽ…! ആശാ വർക്കർമാരുടെ സമരം മഴവിൽ സഖ്യത്തിന്റേത്; സമരം ആർക്കും നടത്താം, ഈ സമരം എന്താണെന്നു സിപിഎമ്മിനു ധാരണയുണ്ടെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരം മഴവിൽ സഖ്യത്തിന്റേതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമരം ആർക്കും നടത്താം. ജനാധിപത്യ സമൂഹത്തിൽ സമരവും ജനാധിപത്യമാണ്. എന്നാൽ ഈ സമരം എന്താണെന്നു സിപിഎമ്മിനു ധാരണയുണ്ട്. ഇടതുസർക്കാരിനെയും സിപിഎമ്മിനെയും ഇല്ലാതാക്കാനാണു മാധ്യമങ്ങളും ഒരു വിഭാഗവും ശ്രമം നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആശാ വർക്കർമാരെ ഉപയോഗിച്ചുകൊണ്ട് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, എസ്യുസിഐ, കോണ്‍ഗ്രസ്, ബിജെപി എന്നിവരൊക്കെ ചേരുന്ന ഒരു മഴവിൽ സഖ്യമാണ് ഈ സമരത്തെ മുന്നോട്ടുനയിക്കുന്നത്.ആശാ വർക്കർമാരുടെ സമരത്തെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കാണണം. അവർ ദേശവ്യാപകമായി സമരം നടത്തുന്നുണ്ട്. അത് ഇനിയും നടക്കും. അവരെ തൊഴിലാളികളാക്കണമെന്നും 26,000 രൂപ നൽകണമെന്നുമൊക്കെ സിഐടിയു ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അതൊക്കെ ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. പന്ത് അവരുടെ കോർട്ടിലാണ്. അവർ തീരുമാനം എടുത്തുകഴിഞ്ഞാൽ കേരളത്തിന് എന്തുചെയ്യാൻ കഴിയുമെന്നു നോക്കി…
Read Moreഐപിഎൽ ട്വന്റി-20 ആവേശം കേരളത്തിലേക്കും പകർന്ന് ബിസിസിഐ: കൊച്ചിയിലും പാലക്കാട്ടും ഫാൻ പാർക്ക്
കോട്ടയം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷൻ ആവേശം കേരളത്തിലേക്കും പകർന്ന് ബിസിസിഐ. കേരളത്തിൽ രണ്ടു ഫാൻ പാർക്കുകൾ ബിസിസിഐയുടെ നേതൃത്വത്തിൽ വരും. അതിൽ ആദ്യത്തേത് കൊച്ചിയിൽ നാളെ ആരംഭിക്കും. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങൾ കൊച്ചിയിലെ കൂറ്റൻ സ്ക്രീനിൽ ആരാധകർക്കു കാണാം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സ്ക്രീനിംഗ്. 20, 30 തീയതികളിൽ നടക്കുന്ന മത്സരങ്ങളുടെ ഫാൻ പാർക്കാണ് പാലക്കാട്ട് ഉണ്ടാകുക. ഫാൻ പാർക്കിൽ പ്രവേശനം സൗജന്യമാണ്. ഫുഡ് സ്റ്റാൾ, സംഗീത നിശ, കുട്ടികൾക്കുള്ള ഗെയിംസ് തുടങ്ങിയവരും ഐപിഎൽ ആസ്വദകർക്കായി ഫാൻ പാർക്കുകളിൽ ഉണ്ട്. കൊച്ചിക്കു പുറമേ റോഹ്ത്തക്ക് (ഹരിയാന), ബിക്കാനീർ (രാജസ്ഥാൻ), ഗാങ്ടോക്ക് (സിക്കിം), കോയന്പത്തൂർ (തമിഴ്നാട്) എന്നിവിടങ്ങളിലാണ് ഇന്നു ഫാൻ പാർക്കുള്ളത്.
Read Moreയുവതിയുടെ നിൽപിൽ എന്തോ പന്തികേട്; ശരീരപരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് നിന്ന് കണ്ടെത്തിയത് 40 ഗ്രാം എംഡിഎംഎ; യുവതിയുടെ വാഹനത്തിൽ നിന്നും ലഹരി കണ്ടെത്തിയിരുന്നു
കൊല്ലം: എംഡിഎംഎയുമായി പിടികൂടിയ യുവതിയുടെ പക്കൽനിന്ന് പരിശോധനകൾക്കിടെ വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40. 45 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. 50 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ പക്കൽനിന്ന് ഇന്നലെ പിടിച്ചെടുത്തത്. ആകെ 90.45 ഗ്രാം എംഡിഎംഎയാണ് ഇവരുടെപക്കൽനിന്ന് കണ്ടെടുത്തത്. പെരിനാട് ഇടവട്ടം സ്വദേശി അനില രവീന്ദ്രൻ ആണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് കാറിൽ വരുന്നതിനിടെയാണ് ഇവർ പിടിയിലായത്.
Read Moreതൂഫാൻ… കോൽക്കത്ത x ബംഗളൂരു ഐപിഎൽ ഉദ്ഘാടന മത്സരം രാത്രി 7.30ന്
കോൽക്കത്ത: നാലാം കപ്പ് ലക്ഷ്യമിട്ട് നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും കന്നി കപ്പ് ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പോരാട്ടത്തിനിറങ്ങുന്നതോടെ 18-മത് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് സീസണിനു ശുഭാരംഭം. കോൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30ന് ഇരു ടീമും പുതിയ ക്യാപ്റ്റന്മാർക്കു കീഴിൽ പോരാട്ടത്തിനിറങ്ങും. മൂന്നു തവണ കപ്പുയർത്തിയ കോൽക്കത്തയെ അജിങ്ക്യ രഹാനയും ബംഗളൂരുവിനെ രജത് പാട്ടിദാറും നയിക്കും. 34 മത്സരങ്ങൾ നേർക്കുനേർ പോരാടിയപ്പോൾ 20 ജയം കോൽക്കത്ത സ്വന്തമാക്കി. ഈ മുൻതൂക്കത്തിനൊപ്പം ബംഗളൂരുവിന്റെ ഈഡൻ ഗാർഡനിലെ മോശം റിക്കാർഡും കെകെആറിന് ആശ്വാസം നൽകും. ഈഡനിൽ ആർസിബിക്ക് 13 മത്സരങ്ങളിൽ അഞ്ച് ജയം മാത്രമാണുള്ളത്. എട്ട് തോൽവി വഴങ്ങി. കോൽക്കത്ത ആദ്യമായാണ് ഐപിഎൽ സീസണ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. മഴമേഘമുണ്ട് മത്സരത്തിൽ മഴ രസംകൊല്ലിയാകാൻ സാധ്യതയുണ്ട്. പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കെകെആർ 2012,…
Read More