പയ്യന്നൂര്‍: മദ്യം കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച് യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത മകന് അയച്ചു കൊടുത്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. വടകര വില്യാമ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെതിരേയാണ് പോലീസ് കേസെടുത്തത്. ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കിയശേഷം പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ പകര്‍ത്തിയ യുവതിയുടെ നഗ്ന വീഡിയോ യുവതിയുടെ പ്രായപൂര്‍ത്തിയെത്താത്ത മകനും പ്രതി അയച്ചു കൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ മകന് നല്കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തത്. ഇപ്പോള്‍ കാസര്‍ഗോട് ജില്ലയില്‍ താമസിക്കുന്ന യുവതിയെയാണ് മുഹമ്മദ് ജാസ്മിന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമത്തിന് യുവതി നല്കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് പോലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ നിന്നു ചന്തേര പോലീസ് നേരത്തെ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.…
Read MoreDay: March 24, 2025
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കല്‍: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: മുണ്ടക്കൈചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്കിയ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ നല്കിയ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹാരിസണ്‍സ് മലയാളവും എല്‍സ്റ്റണ്‍ എസ്റ്റേറ്റും നല്കിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക ചോദ്യം ചെയ്താണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ അപ്പീല്‍. പുനരധിവാസത്തിനായി ഭൂമി വിട്ടുനല്‍കാനാവില്ലെന്നാണ് ഹാരിസണ്‍സ് മലയാളത്തിന്റെ നിലപാട്. ഏറ്റെടുക്കുന്ന ഭൂമിക്ക് മേല്‍ സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ തുക ബോണ്ടായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധി അംഗീകരിക്കാനാകില്ലെന്നാണ് ഹാരിസണ്‍സ് മലയാളത്തിന്റെ നിലപാട്. ഹാരിസണ്‍സ് മലയാളത്തിന്റെ കൈവശമുള്ള നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചത്. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ദുരന്ത നിവാരണ നിയമം അനുസരിച്ച് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ 2024…
Read Moreഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം വാങ്ങി വഞ്ചിച്ചു: ആറുപേർക്കെതിരേ കേസ്
കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്കൈ ഓക്സി വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്കൈ ഓക്സി വെഞ്ചേഴ്സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ഇടച്ചേരിയിലെ കപില്‍ നമ്പ്യാരുടെ(45)പരാതിയിൽ കൂത്തുപറമ്പ് മൂര്യാട് വലിയവെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.ജെ.തോമസ്, മധുസൂദനന്, സുരേഷ്, ജിഷ്ണു, ഷാജന്, ഏയ്ഞ്ചല്‍ മാത്യു, സജി എന്നിവരുടെ പേരിലാണു കേസെടുത്തത്. 2022 ഡിസംബര്‍ മാസത്തില്‍ സ്കൈ വെഞ്ചേഴ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിലും ഫാക്ടറിയിലും അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 2023 മെയ് 4 മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവില്‍ വിവിധ തീയതികളിലായി 5 ലക്ഷം രൂപയും1,000 രൂപ പ്രവേശന ഡെപ്പോസിറ്റായും വാങ്ങിയതായാണ് പരാതി.
Read Moreമുഴപ്പിലങ്ങാട് സൂരജ് വധം; എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ശിക്ഷാവിധി 20 വർഷത്തിനു ശേഷം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനും
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം. പതിനൊന്നാം പ്രതിയെ ജാമ്യത്തിൽ വിട്ടു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി. നിസാറാണ് ശിക്ഷ വിധിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ പാനൂർ പത്തായക്കുന്ന് കാരായിന്റവിട സ്വദേശി ടി.കെ രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗത്തെ കോമത്ത് പാറാൽ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പണിക്കന്റവിട…
Read Moreഡൗൺ സിൻഡ്രോം: ഒറ്റപ്പെടുത്തരുത്, പരിഹസിക്കരുത്
രോഗനിര്‍ണയം എങ്ങനെ?ബുദ്ധിവൈകല്യമുണ്ടാക്കുന്ന ഏറ്റവും പ്രധാന ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ഗര്‍ഭകാലത്തു തന്നെ ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രിപ്പിള്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്കാനിങ് എന്നിങ്ങനെ ഡൗൺ സിൻഡ്രോമിന് സ്ക്രീനിങ് ടെസ്റ്റുകള്‍ ലഭ്യമാണ്. സ്ക്രീനിംഗ് ടെസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍, ഉറപ്പിക്കാനായി അമ്നിയോസെന്റസിസ്, കോറിയോണിക് വില്ലസ് സാംപ്ലിങ്ങ് തുടങ്ങിയവ ചെയ്യാം. ജനനശേഷമായാലും കാരിയോ ടൈപ്പിംഗ് ടെസ്റ്റ് വഴി 100% രോഗനിര്‍ണയം സാധ്യമാണ്. എങ്ങനെ ചികിത്സിക്കാം?ജനിതകതകരാര്‍ ആയതിനാല്‍ ഒരു മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. ശിശുരോഗ വിദഗ്ധന്‍, കാര്‍ഡിയോളജിസ്റ്റ്, ഫിസിക്കല്‍ മെഡിസിന്, നേത്രരോഗ വിഭാഗങ്ങള്‍, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി, സര്‍ജറി തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്. നിര്‍ദിഷ്ട സമയങ്ങളില്‍ വിവിധ രോഗങ്ങളുടെ സ്ക്രീനിംഗ് ഈ കുട്ടികളില്‍ ചെയ്യേണ്ടതാണ്. ഓക്യൂപ്പേഷണല് തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി തുടങ്ങിയവ കുട്ടികളില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കും. താങ്ങായി നിൽക്കാംഡൗണ്…
Read Moreഎന്റെ മത്സരം എന്നോടുതന്നെ: പൃഥ്വിരാജ്
മലയാളത്തിലെ സിനിമാ താരങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള അടുപ്പമുണ്ട്. താരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൊണ്ടുതന്നെയാണ് മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ അത്തരം സിനിമകള്‍ എപ്പോഴും സംഭവിക്കണമെന്നില്ല. ബാംഗ്ലൂര്‍ ഡെയ്സ്, അമര്‍ അക്ബര്‍ ആന്റണി പോലുള്ള സിനിമകള്‍ താരമൂല്യമുളള ഒട്ടനവധി താരങ്ങള്‍ ഒന്നിച്ച് സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്ന തരത്തിലുള്ളവയായിരുന്നു. അവയെല്ലാം ബോക്സോഫീസില്‍ വലിയ വിജയവുമായിരുന്നു. ഇപ്പോള്‍ മഹേഷ് നാരായണന് ചെയ്യുന്ന പുതിയ പടം അത്തരത്തിലുളള ഒന്നാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിങ്ങനെ ഒറ്റയ്ക്ക് ഒരു പടം വിജയിപ്പിക്കാന്‍ കഴിവുളള താരങ്ങള്‍ ഈക്വല്‍ സ്പേസ് ഷെയര്‍ ചെയ്യുകയാണ് ആ സിനിമയില്‍ . മലയാളത്തിലെ താരങ്ങളില്‍ പലരും താമസിക്കുന്നത് കൊച്ചിയിലാണ് എന്നതിനാല്‍തന്നെ ഒഴിവുസമയങ്ങളില്‍ ഒന്നിച്ച് കൂടാറുണ്ട്. കുടുംബമായിതന്നെ പരസ്പരം വീടുകളില്‍ പോകാറുണ്ട്. രണ്ടാഴ്ച ഒഴിവ് കിട്ടിയാല്‍ താന്‍ ഉറപ്പായും ദുല്‍ഖറിനെയും ഫഹദിനെയും വിളിച്ച് എവിടെയാണെന്ന്…
Read Moreലഹരിക്കെതിരെ കേരള പോലീസ്; ലഹരിസംഘത്തിലെ പ്രധാനി ബംഗളൂരുവിൽ പിടിയിൽ
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ് പിടികൂടി. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ അലൻ ഫിലിപ്പ്(25) ആണ് പിടിയിലായത്. ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളും ഇപ്പോൾ പിടിയിൽ ആയത്. ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ വി.എസ്.വിനീഷ്, ഡാൻസാഫ് സബ് ഇൻസ്പെക്ടർ ബി. ദിലീപ് സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ സുനിൽരാജ്, വിഷ്ണു എന്നിവർ ബംഗളൂരുവിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2024 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് 127 ഗ്രാം എം ഡി എം എ യുമായി രണ്ട് പ്രതികളെ ഡാൻസാഫും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ…
Read Moreഫേസ്ബുക്കിൽ ഗുരുസൂക്തം പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ; പാർട്ടിയെ നയിക്കാൻ കഴിവുള്ളയാളാണ് രാജീവ് ചന്ദ്രശേഖറെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഫേസ്ബുക്കിൽ ഗുരുസൂക്തം പങ്കുവച്ച് ആദ്യപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’, എന്ന വാചകമാണ് പങ്കുവച്ചിരിക്കുന്നത്. ഇന്നുചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന് സ്ഥാനമൊഴിയും. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍ പ്രസിഡന്റ് വി. മുരളീധരന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളും ദേശീയനേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയനേതൃത്വമാണ് പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് വിവരം. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.
Read Moreഹോട്ട് ലുക്കില്‍ സാമന്ത: വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യന്‍ താരറാണികളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സമാന്ത റൂത്ത് പ്രഭു. വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോഴും അതിനെയൊക്കെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് സമാന്ത വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ സാരിയഴകിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ലാവെൻഡർ ചിക് സാരിയിലാണ് താരം തിളങ്ങുന്നത്. തന്റെ ആദ്യ സീരീസായ സിറ്റാഡൽ: ഹണി ബണ്ണി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ഒടിടി അവാർഡ് സ്വീകരിക്കാൻ താരമെത്തിയത് ഈ എലഗന്റ് ഹോട്ട് ലുക്കിലാണ്.
Read Moreഇടത് പാർട്ടികളുടെ ലക്ഷ്യം ഭാരതീയ സംസ്കാരത്തെ തകർക്കലെന്ന് കസ്തൂരി അനിരുദ്ധൻ
തിരുവനന്തപുരം: ഭാരതീയ സംസ്കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ. തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ കേരളത്തിലെ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ അംഗമായ അനിരുദ്ധന്റെ മകന് കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്രായി ചുമതലയേറ്റത്. മുൻ എംപി എ.സന്പത്തിന്റെ സഹോദരനാണ്. ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെയാണെന്നും കസ്തൂരി പറയുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല കസ്തൂരി അനിരുദ്ധന് ചുമതലയേല്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
Read More