നർമത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നല്കി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഈ വേളയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് പെരുസ്. തമിഴ് നാട്ടിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന പെരുസ് കേരളത്തിലും പ്രദർശനത്തിനെത്തി. വൈഭവ്, സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്റർടെയ്നർ തമിഴ് ചിത്രമാണ് പെരുസ്. സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറിൽ കാർത്തികേയൻ എസ്, ഹർമൻ ബവേജ, ഹിരണ്യ പെരേര എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യതിലകം നിർവഹിക്കുന്നു. അരുൺ ഭാരതി, ബാലാജി ജയരാമൻ എന്നിവരുടെ വരികൾക്ക് അരുൺരാജ് സംഗീതം പകരുന്നു. എഡിറ്റർ- സൂര്യ കുമാരഗുരു. വിതരണം-ഐഎംപി ഫിലിംസ്. പിആർഒ- എ.എസ്. ദിനേശ്.
Read MoreDay: March 24, 2025
രാപ്പകൽ സമരം 43ാം ദിവസം; കൂട്ട ഉപവാസവുമായി ആശാപ്രവർത്തകർ; വീടുകളിലും ഉപവാസം
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ആശാപ്രവർത്തകരുടെ രാപ്പകൽ സമരം 43ാം ദിവസത്തിലേക്കും നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കും കടന്നതോടെ ആശാപ്രവർത്തകർക്ക് പിന്തുണയുമായി സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം ആരംഭിച്ചു. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും. രാവിലെ 10 ന് ഡോ. പി. ഗീത ഉപവാസ സമരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അതേസമയം സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളിൽ ഉപവാസം അനുഷ്ഠിക്കുമെന്നും ആശമാർ അറിയിച്ചു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, മറ്റ് ഭാരവാഹികളായ തങ്കമണി, ശോഭ എന്നിവരാണ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ നിരാഹാരം അനുഷ്ഠിച്ചിരുന്ന ഷീജയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അവരെ ആശുപത്രിയിലെക്ക് മാറ്റിയിരുന്നു. പകരമാണ് ശോഭ നിരാഹാരത്തിനെത്തിയത്.
Read Moreനയൻതാരയ്ക്ക് അഹങ്കാരമോ… സംശയവുമായി ആരാധകർ
സൂപ്പര്‍താര പദവിയിലേക്ക് നടിമാര്‍ എത്തുന്നത് വളരെ അപൂര്‍വമാണ്. എന്നാല്‍ സിനിമാ പാരമ്പര്യമൊന്നുമില്ലാതെ എത്തി സൂപ്പര്‍താരമായി മാറിയ നടിയാണ് നയന്‍താര. മലയാളത്തിൽ നിന്നു തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ കരിയര്‍ മാറിമറിയുന്നത്. പിന്നീട് ലോകം അറിഞ്ഞ മികച്ച താരസുന്ദരിമാരില്‍ ഒരാളായി നടി മാറുകയും ചെയ്തു. എല്ലാ കാര്യത്തിലും കര്‍ശനനിബന്ധനയും നിലപാടുകളുമൊക്കെ ഉണ്ടായിരുന്ന നയന്‍താര അടുത്തിടെ വ്യാപക വിമര്‍ശനങ്ങളാണ് വരുത്തിവച്ചത്. നാല്പതാമത്തെ വയസിലേക്ക് പ്രവേശിച്ചത് മുതല്‍ നയന്‍താരയ്ക്ക് കഷ്ടകാലമാണെന്ന് പറയാം. കുടുംബത്തെക്കുറിച്ചും നടിയുടെ കരിയറിനെക്കുറിച്ചുമൊക്കെ വളരെ മോശമായ പ്രതികരണങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ അടുത്തിടെ ഒരു സിനിമയുടെ പരിപാടിയില്‍ നടി മീനയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ നയന്‍താര വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു. അടുത്തിടെ ഫെമി നയന്‍ എന്ന പേരില്‍ നടിയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ ഇന്‍ഫ്ളുവന്‍സര്‍മാരും സാധാരണക്കാരുമൊക്കെ ഈ ചടങ്ങിനെത്തി. എന്നാല്‍ വരാമെന്നു പറഞ്ഞതിനെക്കാളും…
Read Moreപരീക്ഷ കഴിയുന്നു: സ്കൂളുകളിലേക്ക് പോലീസ് കണ്ണുകൾ; എല്ലാ ജില്ലകളിലും സംഘർഷസാധ്യതയുള്ള സ്കൂളുകളുടെ പട്ടിക തയാറാക്കുന്നു
കോഴിക്കോട്: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞ് സ്കൂളുകള്‍ അടയ്ക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സ്കൂള്‍ കാമ്പസുകളില്‍ പോലീസ് നിരീക്ഷണം. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചേര്‍ന്ന ക്രമസമാധാന, ഇന്റലിജന്‍സ് വിഭാഗം എഡിജിപിമാരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. താമരശേരിയില്‍ സ്വകാര്യ ട്യൂഷന് സെന്ററില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തിലാണ് പോലീസിന്റെ ശ്രദ്ധ സ്കൂളുകളിലേക്ക് തിരിയുന്നത്. എല്ലാ ജില്ലകളിലും ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയുള്ള സ്കൂളുകളുടെ പട്ടിക തയാറാക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ സംഘര്‍ഷ സാധ്യതയുള്ള സ്കൂളുകളുടെ പട്ടിക പോലീസ് തയാറാക്കിയിട്ടുണ്ട്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞ് സ്കൂളുകള്‍ അടയ്ക്കുമ്പോള്‍ എല്ലാ സ്കൂളുകളിലും ആഘോഷം നടക്കാറുണ്ട്. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്ന വ്യത്യാസമില്ലാതെ ആഘോഷം പൊടിപാറുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. യൂണിഫോം വസ്ത്രങ്ങളിലും ശരീരത്തിലും നിറക്കൂട്ടുകള്‍ ഒഴിച്ചാണ് മിക്കയിടത്തും ആഘോഷം നടക്കാറുള്ളത്.…
Read Moreഅമേരിക്കയുമായുള്ള തർക്കം: കാനഡയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഏപ്രിൽ 28ന് വോട്ടെടുപ്പ്
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തർക്കം മുറുകുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളിൽ കാനഡയെ സജ്ജമാക്കാൻ വലിയ ജനപിന്തുണ ആവശ്യമാണെന്നും കാർണി പറഞ്ഞു. പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിടാനാണു തീരുമാനം. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 28ന് കാനഡ പോളിംഗ് ബൂത്തിലെത്തും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താൻ കാർണി തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ യുഎസ്-കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നിൽ മാർക്ക് കാർണിക്ക് വ്യക്തമായ കണക്കുകൂട്ടലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡയ്ക്കെതിരായ തീരുവ വർധനകളും വോട്ടാക്കി മാറ്റാനാണ് ലിബറൽ പാർട്ടിയുടെ ശ്രമം. നേരത്തെ പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ്…
Read Moreമോഷണക്കുറ്റം ആരോപിച്ച് ക്രൂരമർദനം: 13 വിദ്യാർഥികൾക്ക് സസ്പെൻഷൻ; മർദനമേറ്റത് സീനിയർ വിദ്യാർഥിക്ക്
കോയന്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിലെ കോളജിൽ മോഷണക്കുറ്റം ആരോപിച്ചു വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ 13 പേരെ സസ്പെൻഡ് ചെയ്തു. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 20ന് ആണു സംഭവം. സീനിയർ വിദ്യാർഥിക്കാണു മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂനിയർ വിദ്യാർഥികൾ സംഘമായി മർദിക്കുന്നതും സീനിയർ വിദ്യാർഥി നിലവിളിച്ചു കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More‘രാജ്യദ്രോഹി’ എന്ന് വിളിച്ച് ആക്ഷേപിച്ചു: ഷിൻഡെയ്ക്കെതിരേ പരിഹാസം; ശിവസേനാ പ്രവർത്തകർ കോമഡി ഷോ വേദി തകർത്തു
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരേ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ പരിഹാസപരാമർശം വൻ വിവാദമായതിനെത്തുടർന്ന് ഷോ റെക്കോർഡ് ചെയ്ത മുംബൈ ഖറിലെ ഹോട്ടൽ ശിവസേന പ്രവർത്തകർ തകർത്തു. വസ്തുവകകൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഷിൻഡെയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നു വിശേഷിപ്പിച്ച ശിവസേന കുനാൽ കാമ്ര, ശിവസേന (യുബിടി) നേതാക്കളായ സഞ്ജയ് റൗട്ട്, ആദിത്യ താക്കറെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരേ പോലീസിൽ പരാതി നൽകി. സമകാലിക രാഷ്ട്രീയം വിഷയമാക്കിയ “നയാ ഭാരത്’ എന്ന പരിപാടിയിൽ, പാർട്ടി പിളർത്തി ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് ഷിൻഡെയെ കമ്ര വിമർശിക്കുകയും അദ്ദേഹത്തെ ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തുകയും ചെയ്തു. എന്നാൽ വീഡിയോയിൽ ഷിൻഡെയുടെ പേരു കമ്ര വ്യക്തമായി പരാമർശിച്ചിട്ടില്ല. ശിവസേന എംഎൽഎ മുരാജി പട്ടേൽ നൽകിയ പരാതിയിൽ കമ്രയ്ക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.വിവാദത്തെക്കുറിച്ച് കമ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടുതൽ വിശദീകരിക്കാതെ,…
Read Moreകുടകിലെ തെയ്യാട്ടം: തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട്ടിയാടുന്ന സ്ഥലങ്ങൾ പഴയ കോലത്തുനാട്ടിൽ ഉൾപ്പെട്ടതായതിനാലാണു വടക്കൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായി തെയ്യം അറിയപ്പെടുന്നത്. ദൈവത്തിന്റെ രൂപങ്ങളായാണ് ഉത്തര മലബാറുകാർ പ്രധാനമായും തെയ്യക്കോലങ്ങളെ കാണുന്നത്. തെയ്യാട്ടം അഥവാ തെയ്യം അതിവിശിഷ്ടമായ ഈശ്വര ആരാധനയായി കർണാടകത്തിലും പ്രചാരത്തിലുണ്ടെന്നത് മറ്റൊരു കാര്യം. ദക്ഷിണ കുടകാണ് ഇതിന്റെ പ്രധാന കേന്ദ്രം. കുടകിൽ പ്രചാരത്തിലുള്ള തെയ്യങ്ങൾ അനുഷ്ടാന വൈവിധ്യങ്ങള്‍കൊണ്ടും ആചാരങ്ങള്‍കൊണ്ടും തെയ്യാട്ടത്തിന്റെ പൗരാണികത വെളിപ്പെടുത്തുന്നു. വീരാജ്പേട്ടയില്‍നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ബാല്ഗോഡ് ഗ്രാമത്തിലെ മൂരിര തറവാട്ടിലെ തെയ്യാട്ടത്തിന്റെ സവിശേഷത പുതുതലമുറയെ അത്ഭുതപ്പെടുത്തുന്നതാണ്. കുടകിൽ പൂർവീകാരാധന കുടകർ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്മറഞ്ഞുപോയ തറവാട്ട് കാരണവരെ സ്മരിക്കുന്നതിനായാണ് തിറയാട്ടം ഒരുക്കുന്നത്. മൂരിര കുടുംബത്തിന്റെ ആയ്മനയിലെ മന്തോജപ്പന് കാരണവരാണ് പിന്തലമുറക്കാരെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും നേര്‍വഴി കാട്ടിക്കൊടുക്കാനും തെയ്യമായി അവതരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍നിന്നും പ്രത്യേകിച്ച്…
Read Moreവിശ്വാസം പിടിച്ചുപറ്റി കൂടെ താമസിച്ചു; ആറാംനാൾ വയോധികയെ കെട്ടിയിട്ട് അമ്മയും മക്കളുടേയും കവര്‍ച്ച: മുഖ്യപ്രതി കീഴടങ്ങി
ആലപ്പുഴ: മാമ്പുഴക്കരിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി രാമങ്കരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായാത്. മാമ്പുഴക്കരി സ്വദേശിനി കൃഷ്ണമ്മയുടെ (62) സഹായിയായി ഒപ്പം താമസിച്ച നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണം വീട്ടില്‍ ദീപയാണ് (41) കീഴടങ്ങിയത്. കേസില്‍ ഉള്‍പ്പെട്ട ദീപയും മകള്‍ അഖിലയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരു ന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഇരുവരോടും നിര്‍േദശിച്ചു. തുടര്‍ന്നാണ് ദീപ രാമങ്കരി സിഐയ്ക്കു മുന്നില്‍ കീഴടങ്ങിയത്. രാമങ്കരി കോടതി ദീപയെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദീപയുമായി പോ ലീസ് തെളിവെടുപ്പും നടത്തി. മോഷണം നടത്തിയ ഓട്ടുപാത്രങ്ങള്‍ വില്പന നടത്തിയ ബാലരാമപുരത്തെ കടയില്‍നിന്ന് കണ്ടെടുത്തു. വിശ്വാസം പിടിച്ചുപറ്റി മോഷണം പരിചയത്തെത്തുടര്‍ന്ന് കൃഷ് ണമ്മയുടെ…
Read Moreപൂളിലിറങ്ങിയ യുവാവിനെ കൂട്ടത്തോടെ വളഞ്ഞ് കുരങ്ങന്മാർ: വൈറലായി വീഡിയോ
വാനരൻമാരുടെ ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിനോദ സഞ്ചാരകൾക്ക് കുരങ്ങൻമാരുടെ ഉപദ്രവം ഏൽക്കുന്ന വാർത്തകളൊക്കെ നമ്മൾ കേട്ടിട്ടുള്ളതാണ്. വീണ്ടുമൊരു വാനരസംഘത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബ്രിട്ടീഷ് വിനോദസഞ്ചാരിയായ കെയ്ൻ സ്മിത്ത് തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ ഒരു അനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തായ്ലൻഡിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ നേർക്ക് ഒരു കൂട്ടം കുരങ്ങൻമാരെത്തി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. ഭയന്നുപോയ കെയ്ൻ രക്ഷപ്പെടാനായി പൂളിന്റെ ഒരു ഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും സ്വിമ്മിംഗ് പൂളിന് ചുറ്റും കുരങ്ങന്മാർ നിറഞ്ഞിരുന്നു. അവയിൽ ചിലത് അദ്ദേഹത്തിൻറെ കരയിൽ വച്ചിരുന്ന ബാഗും മറ്റു സാധനങ്ങളും കൈക്കലാക്കുന്നത് കാണാം. സംഘങ്ങളായി കുരങ്ങൻമാർ എത്തിയപ്പോഴേക്കും കെയ്ൻ ഭയന്ന് വിറച്ച് കരയിലേക്ക് ഓടിപ്പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു. View this post on…
Read More