ചാരുംമൂട്: വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റില്‍. നൂറനാട് പഞ്ചായത്തില്‍ നെടുകുളഞ്ഞി മുറിയില്‍ മാധവം വീട്ടില്‍ രാമകൃഷ്ണപിള്ള(80)യെയാണ് തൊട്ടടുത്ത വിടായ ലക്ഷ്മിഭവനത്തില്‍ താമസിക്കുന്ന മകന് അജീഷ് (43) ക്രൂരമായി മര്‍ദിച്ചത്. പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ നൂറനാട് പോലീസ് പിടികൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വിറക് കഷണം കൊണ്ട് പിതാവിനെ ക്രൂരമായി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത ശേഷം പ്രതി ഒളിവില്‍ പോയി. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ച രാമകൃഷ്ണപിള്ളയുടെ മൂക്കിനു പൊട്ടലുണ്ടാവുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പടനിലം ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നൂറനാട് എസ്എച്ച്ഒ ശ്രീകുമാറിന്റെ നിര്‍ദേശ പ്രകാരം എസ്ഐ…
Read MoreDay: March 24, 2025
താമസക്കാരിയാണെന്ന് ധരിപ്പിക്കാൻ പൈജാമ ധരിച്ച് ഹോട്ടലിലെത്തി: വ്യാജ റൂം നമ്പർ പറഞ്ഞ് മൂക്ക് മുട്ടെ കഴിച്ചു; പോകാൻ നേരം ഫോൺ മറന്നു; യുവതിയെ കൈയോടെ പിടികൂടി
എങ്ങനെയും വൈറലായാൽ മതിയെന്ന ചിന്തയുമായി നടക്കുന്ന ധആരാളം ആ ളുകൾ നമുക്ക് ചുറ്റിലുമുണ്ട്. നാണം കെട്ടിട്ടായാലും വേണ്ടില്ല ഇത്തരക്കാർക്ക് സോഷ്യൽ മീഡിയയിൽ കണ്ടന്റ് ഉണ്ടാക്കിയാൽ മാത്രം മതി. അതുപോലെയൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നിഷു തിവാരി കഴിഞ്ഞദിവസം ഒരു ഹോട്ടലിൽ കയറി അവിടുള്ള ജീവനക്കാരെ പറ്റിച്ച് ഭക്ഷണം കഴിച്ച് കടന്നു കളഞ്ഞ വീഡിയോ ആണിത്. ആളുകളെ മനപൂർവം പറ്റിക്കുന്നതിനു വേണ്ടിയാണ് താൻ ഇത്തരത്തിൽ വീഡിയോ ചെയ്തതെന്നാണ് നിഷു പറയുന്നത്. യുവതിയും സുഹൃത്തും ഒരു ഹോട്ടലിൽ കയറി തങ്ങൾ ഇവിടെ റൂം എടുത്തിട്ടുണ്ടെന്നും താമസക്കാരാണെന്നും പറഞ്ഞ് അവിടുത്തെ റെസ്റ്റോറെന്റിൽ കയറി വയറ് നിറയെ ഭക്ഷണം കഴിച്ചു. ഹോട്ടലുകാർക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നാതിരിക്കാൻ പൈജാമ ധരിച്ചാണ് യുവതി എത്തിയത്. അതിനാൽ തന്നെ പിടിക്കപ്പെടാതെ നോക്കാൻ ഒരു പരിധി വരെ ഇവർക്ക് സാധിച്ചു. എന്നാൽ എക്കാലവും…
Read Moreകർഷകസ്വപ്നങ്ങൾ ചവിട്ടിമെതിച്ച് വേനല്‍മഴ; കിഴിവുതർക്കത്തിന്റെ പേരിൽ മുല്ലുടമകളും; ഉദ്യോഗസ്ഥൻമാരുടെ പെരുമാറ്റം മില്ലുകാരുടെ ഏജന്റിനെ പോലെ; പ്രതീക്ഷകൾ നഷ്ടപ്പെട്ട് പാടവരമ്പത്ത് കർഷകർ
കോട്ടയം: വേനല്‍ മഴ ശക്തമായതോടെ കര്‍ഷകനെഞ്ചില്‍ ഇടിമുഴക്കം തുടങ്ങി. ഈര്‍പ്പം കൂടും തോറും കിഴിവും കൂടുകയാണ്. ഇപ്പോള്‍ പലയിടത്തും രണ്ടു കിലോ കിഴിവ് ആറുവരെയെത്തി. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കാഞ്ഞിരം ബ്ലോക്കിലെ 1200 ഏക്കര്‍ കൃഷിയില്‍ 400 ഏക്കറിലെ കൊയ്ത്ത് പൂര്‍ത്തിയാക്കി റോഡരികില്‍ നെല്ല് കൂന കൂട്ടിയിട്ട് 14 ദിവസമായി. ഇപ്പോഴും അതുപോലെതന്നെ കിടക്കുകയാണ്. പാറേക്കടവ് പാടശേഖരത്തില്‍ 17 ദിവസവും വെമ്പള്ളി പാടശേഖരത്തില്‍ 21 ദിവസവുമായി കൊയ്ത്തുകഴിഞ്ഞിട്ട്. കുമരകം തുമ്പേക്കായല്‍ പാടശേഖരത്തിലും കിഴക്കേ പള്ളിക്കായല്‍ പാടശേഖരത്തിലും കൊയ്ത്തു കഴിഞ്ഞിട്ടു ദിവസങ്ങളായി. സപ്ലൈകോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകാര്‍ എത്തുന്നതും കാത്ത് റോഡിലും പാടങ്ങളിലുമായി നെല്‍ക്കൂനയ്ക്ക് കാവലിരിക്കുകയാണ് കര്‍ഷകര്‍. കാഞ്ഞിരം ജെ ബ്ലോക്ക് പാടശേഖരത്തെ നെല്ലിന് നിഷ്കര്‍ഷിച്ചിരിക്കുന്ന ഗുണനിലവാരമുണ്ടെന്ന് കഴിഞ്ഞ ദിവസം രാവിലെ നെല്ല് പരിശോധിച്ചു വ്യക്തമാക്കിയ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ രാഷ്ട്രീയ -ഉദ്യോഗസ്ഥ- മില്ല് ലോബിയുടെ…
Read Moreസെക്സ് റാക്കറ്റ് തകര്‍ത്ത് പോലീസ്: 23 വനിതകളെ രക്ഷപ്പെടുത്തി; രക്ഷപ്പെട്ടവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളും
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ സെക്സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് മോചിപ്പിച്ച് ഡല്‍ഹി പോലീസ്. മൂന്ന് പെണ്‍കുട്ടികളും പത്ത് നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടെയുള്ള ഇരകളെയാണ് പോലീസ് വന്‍ ഓപ്പറേഷനില്‍ മോചിപ്പിച്ചത്. ഡല്‍ഹി പഹര്‍ഗഞ്ച് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. നേപ്പാളിന് പുറമെ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനക്കാരായ സ്ത്രീകളെയാണ് മനുഷ്യക്കടത്തിനു വിധേയമാക്കി ഡല്‍ഹിയില്‍ എത്തിച്ച് സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പഹര്‍ഗഞ്ചില്‍ കെട്ടിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘം നഗരത്തിലെ ഹോട്ടലുകളിലേക്ക് സ്ത്രീകളെ എത്തിച്ച് നല്കുന്ന തരത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ വലയിലാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരീകരിച്ചതോടെ ഒരേ സമയം പല ഇടങ്ങളില്‍ ഒന്നിച്ച് പരിശോധന നടത്തിയതോടെയാണ് സംഘം കുടുങ്ങിയത്.
Read Moreഏറ്റുമാനൂരിൽ മനോദൗർബല്യമുള്ള യുവാവിന് പോലീസിന്റെ ക്രൂരമർദനം; വളഞ്ഞിട്ട് മർദിച്ചത് എട്ടോളം വരുന്ന പോലീസ് സംഘം; റിട്ടയേർട് പോലീസുകാരനായ പിതാവ് പറയുന്നത് വേദനിപ്പിക്കുന്ന വാക്കുകൾ
ഏറ്റുമാനൂർ: മനോദൗർബല്യത്തിന് ആറു വർഷമായി ചികിത്സയിലിരിക്കുന്ന യുവാവിന് പോലീസിന്റെ ക്രൂര മർദനം. വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവിന്റെ പിതാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിയും. ഏറ്റുമാനൂർ ശ്രീനന്ദനം വീട്ടിൽ എസ്.കെ. രാജീവിന്റെ മകൻ അഭയ് എസ്. രാജീവിനെ (25) ഏറ്റുമാനൂർ പോലീസ് മർദിച്ച് അവശനാക്കിയതായാണ് പരാതി. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, എസ് സി – എസ് ടി കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.ശനിയാഴ്ച വൈകുന്നേരം ആറിനാണ് യുവാവിനെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും തുടർന്ന് പോലീസ് സ്റ്റേഷനിലുമായിട്ട് മർദിച്ചത്. യുവാവിന്റെ ശരീരമാസകലം മർദനത്തിന്റെ പാടുകളാണ്. ഓൾഡ് എംസി റോഡിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടകരമായി പാഞ്ഞുവന്ന സ്വകാര്യ ബസിനടിയിൽ പെടാതെ തലനാരിഴയ്ക്കു രക്ഷപെട്ട അഭയ് ബസിനു പിന്നാലെ ബസ് സ്റ്റാൻഡിലെത്തി ബസ് ജീവനക്കാരെ ചോദ്യം ചെയ്തു. അൽപസമയത്തിനകം സ്ഥലത്ത് എത്തിയ…
Read Moreവീട്ടുജോലിക്കും കൂട്ടുകൂടാനും റോബോട്ടുകൾ വാടകയ്ക്ക്..! ഒറ്റദിവസത്തേക്ക് 1.18 ലക്ഷം
ബെയ്ജിംഗ്: ചൈനയിൽ റോബോട്ടുകൾ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിക്കുന്ന കാഴ്ചകളാണു കാണുന്നത്. ഹോട്ടൽ ജോലിക്കു മുതൽ നൃത്തമത്സരങ്ങളിൽ പങ്കെടുക്കാൻ വരെ അവിടെ റോബോട്ടുകളുണ്ട്. റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ചൈനയിൽ വ്യാപകമായി നടക്കുന്നു. ഇപ്പോഴിതാ റോബോട്ടുകളെ വാടകയ്ക്കു നൽകുന്ന പരിപാടിയും തുടങ്ങി. വീട്ടുജോലികൾ ചെയ്യാനും കമ്പനി കൂടാനുമായി റോബോട്ടിനെ വാടകയ്ക്കെടുത്ത ചൈനയിലെ പ്രമുഖ ഇൻഫ്ലുവൻസറായ ഷാങ് ജെന്യുവാൻ (25) റോബോട്ടിനൊപ്പം ഒരു ദിവസം ചെലവഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തനാളിൽ പങ്കുവച്ചു. ചൈനയിലെ ഏറ്റവും പുതിയ ഹ്യൂമനോയിഡ് റോബോട്ടുകളിലൊന്നായ ജി1 റോബോട്ടായിരുന്നു ഇയാൾക്കൊപ്പമുണ്ടായിരുന്നത്. പാചകം, വീടു വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനും ഒരു ദിവസം തന്നോടൊപ്പം ഡേറ്റിംഗിന് പോകാനും വേണ്ടിയാണ് റോബോട്ടിനെ വാടകയ്ക്കെടുത്തതെന്നു ഷാങ് പറയുന്നു. ഇതിനായി 10,000 യുവാൻ (1.18 ലക്ഷം രൂപ) ഇയാൾ ചെലവഴിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 1.4 മില്ല്യൺ…
Read Moreനാടകം പൊളിഞ്ഞു നടൻ അകത്തായി; കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്ന കേസ്; ഭാര്യാപിതാവിന്റെ പണം തിരികെ നൽകാതിരിക്കാൻ നടത്തിയ നാടകം; സഹനടൻമാർക്ക് അഭിനയത്തിന് നൽകിയത് 90000 രൂപ
കോഴിക്കോട്: കാറില്‍നിന്നും 40 ലക്ഷം രൂപ കവർന്നെന്ന സംഭവം നാടകമെന്ന് പോലീസ്.ഭാര്യാപിതാവ് നൽകിയ 40 ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ ആസൂത്രണം ചെയ്ത സംഭവമാണിതെന്ന് പോലീസ് അറിയിച്ചു. പുവാട്ടുപറമ്പ് സ്വദേശി പി.എം. റഹീസ് സുഹൃത്തുകളായ സാജിദ് എന്ന ഷാജി, ജംഷിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.മോഷണണനാടകം നടത്താന്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ക്ക് 90,000 രൂപയാണ് റഹീസ് ക്വട്ടേഷന്‍ നല്‍കിയത്. കാറിനകത്ത് പണമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പൂവാട്ടുപറമ്പ് കെയർ ലാന്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയതെന്നാണ് റഹീസ് പരാതി നൽകിയത്.
Read Moreവീൽചെയറിൽ ആയാലും ചെന്നൈക്കായി കളിക്കണം: ധോണി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽനിന്ന് എന്നു വിരമിക്കുമെന്നതിനുള്ള ഉത്തരവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം എം.എസ്. ധോണി. കളിക്കാൻ പറ്റുന്നിടത്തോളം കളത്തിൽ ഉണ്ടാകുമെന്നാണ് ധോണിയുടെ മറുപടി. “സിഎസ്കെയ്ക്കുവേണ്ടി എനിക്കു സാധിക്കുന്നിടത്തോളം കാലം കളിക്കാം. ഇത് എന്റെ ഫ്രാഞ്ചൈസിയാണ്. ഞാൻ വീൽചെയറിൽ ആണെങ്കിൽപ്പോലും സിഎസ്കെ എന്നെ കളിപ്പിക്കും” മുംബൈ ഇന്ത്യൻസിന് എതിരായ 2025 സീസണ് മത്സരത്തിനു മുന്‍പ് ധോണി പറഞ്ഞു. നാൽപ്പത്തിമൂന്നുകാരനായ ധോണി, ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് ഐപിഎൽ കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനാണ്. 2024 സീസണിനു മുന്‍പായി സിഎസ്കെയുടെ ക്യാപ്റ്റൻസിയിൽനിന്ന് ധോണി വിരമിച്ചിരുന്നു. 2023ൽ ചെന്നൈയെ കിരീടത്തിലെത്തിച്ചതിനു പിന്നാലെ കാൽമുട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായ ധോണി, 2024 സീസണിൽ കളത്തിൽ തിരിച്ചെത്തി.
Read Moreവിഘ്നേഷ് വിസ്മയം… മുംബൈയെ ചെന്നൈ വീഴ്ത്തി
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ അദ്ഭുതമായി മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഇന്നലെ അരങ്ങേറിയ ഹെവിവെയ്റ്റ് പോരാട്ടത്തിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് വിസ്മയമായത്. രോഹിത് ശർമയ്ക്കു പകരമായി ഇംപാക്ട് പ്ലെയറായെത്തിയ വിഘ്നേഷ് നാല് ഓവറിൽ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഋതുരാജ് ഗെയ്ക് വാദ് (26 പന്തിൽ 53), ശിവം ദുബെ (ഏഴ് പന്തിൽ ഒന്‍പത്), ദീപക് ഹൂഡ (അഞ്ച് പന്തിൽ മൂന്ന്) എന്നീ വന്പൻമാരെയാണ് വിഘ്നേഷ് വീഴ്ത്തിയത്. അരങ്ങേറ്റ ഓവറിന്റെ അഞ്ചാം പന്തിൽ സിഎസ്കെ ക്യാപ്റ്റൻ ഋതുരാജിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് വിഘ്നേഷ് തുടക്കമിട്ടത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നാല് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: മുംബൈ 20 ഓവറിൽ 155/9. ചെന്നൈ 19.1 ഓവറിൽ 158/6.ചെന്നൈക്കു വേണ്ടി…
Read Moreഹാമിൽട്ടണ് അയോഗ്യൻ; ചൈനയിൽ പിയാസ്ട്രി
ഷാങ്ഹായ്: ഫോർമുല വണ്‍ കാറോട്ടത്തിൽ 2025 സീസണിലെ രണ്ടാം മത്സരമായ ചൈനീസ് ഗ്രാൻപ്രീയിലും പോഡിയം ഫിനിഷ് ഇല്ലാതെ ബ്രിട്ടീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്. പോൾപൊസിഷനു മുന്‍പായുള്ള സ്പ്രിന്റ് മത്സരത്തിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഹാമിൽട്ടണിന് റേസിൽ പിഴച്ചു. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ഹാമിൽട്ടണിനെ അയോഗ്യനാക്കി. മക്ലാരന്റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിയാണ് ചൈനീസ് ഗ്രാൻപ്രീയിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. സീസണിലെ ആദ്യ പോരാട്ടമായ ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ ഒന്നാമനായ മക്ലാരന്റെ ലാൻഡോ നോറിസ് രണ്ടാമതും മെഴ്സിഡസിന്റെ ജോർജ് റസൽ മൂന്നാമതും ഫിനിഷ് ചെയ്തു. ഹാമിൽട്ടനു സംഭവിച്ചത് ഹാമിൽട്ടണിന്റെ ഫെരാരി കാറിന്റെ പിൻഭാഗത്തെ സ്കിഡ് ബ്ലോക്ക് സാങ്കേതിക ചട്ടങ്ങളിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ കനത്തിന് താഴെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യനാക്കപ്പെട്ടത്. ഹാമിൽട്ടണിന്റെ സഹഡ്രൈവറായ ചാൾസ് ലെക്ലർക്കിനെയും ഇതേകാരണത്താൽ അയോഗ്യനാക്കിയത് ഫെരാരിക്ക് ഇരട്ടപ്രഹരമായി. ഏറ്റവും കുറഞ്ഞത് ഒന്‍പത് മില്ലിമീറ്ററാണ് കാറിന്റെ…
Read More