കരിയറിൽ ഇത്രയും വർഷത്തിനിടയിൽ എനിക്ക് തോന്നിച്ചത് എന്താണെന്ന് വച്ചാൽ ആർട്ടിസ്റ്റുകൾക്ക് രണ്ട് കൊമ്പ് മുളയ്ക്കും. ഞാൻ ഭയങ്കരമാണെന്ന് തോന്നും, കാല് ഭൂമിയിൽനിന്ന് പൊങ്ങും. കാരണം നമ്മൾ സൂപ്പർ ആണെന്ന് ചുറ്റുമുള്ള ആളുകൾ മുഴുവൻ പറയും. അയ്യോ എന്തൊരു രസമാണ്, അഭിനയം സൂപ്പറാണ്, സെൽഫി എടുത്തോട്ടെ എന്നൊക്കെ ചോദിക്കും. കാരണം അത് അവരുടെ നല്ല മനസ് കൊണ്ട് അവർ പറയുന്നതാണ്. നമ്മളെന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കും. ഞാനും അങ്ങനെ ഒക്കെ വിചാരിച്ചിട്ടുണ്ട്. പക്ഷേ ഇച്ചിരിയൊക്കെ പൊങ്ങിയെന്ന് തോന്നിയാൽ നമ്മൾ കഷ്പ്പെട്ട് താഴേക്ക് ചവിട്ടണം. കാരണം ആരും ഇവിടെ നിർബന്ധമല്ല. മഞ്ജു പത്രോസ് എന്ന നടി ഇൻഡസ്ട്രിക്ക് മസ്റ്റ് അല്ല. ഞാനില്ലെങ്കിൽ ആയിരം മഞ്ജു പത്രോസുമാർ വേറെ വരും. എനിക്കാണ് ഈ തൊഴിൽ വേണ്ടത്, അല്ലാതെ എന്നെ അഭിനയിപ്പിച്ചിട്ട് അവർക്ക് ഒന്നും കിട്ടാനില്ല. ഇത്രയധികം സൗകര്യങ്ങൾ കിട്ടുന്ന വേറെ…
Read MoreDay: March 26, 2025
മണിയുടെ വിയോഗം വലിയ നഷ്ടം
ജെമിനി സിനിമ ചെയ്യുമ്പോൾ കഥയിൽ എന്തോ മിസിംഗ് ആണെന്ന തോന്നൽ ഉണ്ടായിരുന്നു. കലാഭവൻ മണി ആദ്യം അഭിനയിച്ചപ്പോഴും ഇനിയുമെന്തോ വേണമെന്ന് തോന്നി. ഇതിനിടെയാണ് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ അദ്ദേഹം മിമിക്രി തുടങ്ങിയത്. പാമ്പായും ഒട്ടകമായുമൊക്കെ മണി മാറി. ഇത് കണ്ടപ്പോൾ തന്നെ സിനിമയിൽ ഉപയോഗപ്പെടുത്തണമെന്ന് സംവിധായകനോട് പറയുകയായിരുന്നു. അങ്ങനെ കഥാപാത്രം തന്നെ മാറ്റൊരു രീതിയിലേക്ക് മാറ്റി. അതോടെ ഈ സിനിമ വിജയിക്കുമെന്നും ഉറപ്പായി. സുഹൃത്തെന്ന നിലയിലും സിനിമാമേഖലയ്ക്കും വലിയ നഷ്ടമാണ് മണിയുടെ വിയോഗം. -വിക്രം
Read Moreഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ
മോർസെ ഡ്രാഗൺ എന്റർടെയ്ൻമെന്റ്നിർമിക്കുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്,സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സീനു സോഹൻലാൽ, ഇ.എ. രാജേന്ദ്രൻ,ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പൂർണമായും കുടുംബ പശ്ചാത്തലത്തിൽ നർമത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് 916 കുഞ്ഞൂട്ടൻ. മില്ലെനിയം ഓഡിയോസിനാണ് ചിത്രത്തിന്റെ ഓഡിയോ…
Read Moreരണ്ടു പെണ്മക്കളും അച്ഛന് ഒരുപോലെ…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് ഉലകനായകൻ കമല്‍ ഹാസന്. നടന് എന്നതിനുപുറമേ സംവിധായകനും നിര്‍മാതാവുമൊക്കെയാണ് കമല്‍ ഹാസന്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് കമല്‍ ഹാസന് ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ട് തവണ വിവാഹിതനും ഒരു തവണ ലിവിംഗ് റിലേഷനിലും ജീവിച്ച കമല്‍ ഇപ്പോള്‍ സിംഗിളായി ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് മുന്‍നിരയില്‍ നിറഞ്ഞ് നിന്നിരുന്ന നടി സരിക കമല്‍ ഹാസന്റെ ഭാര്യയായിരുന്നു. ആദ്യ ഭാര്യ വാണി ഗണപതി ഉള്ളപ്പോള്‍ തന്നെയാണ് കമല്‍ സരികയുമായി അടുപ്പത്തിലാവുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ദമ്പതിമാര്‍ക്ക് മൂത്തമകള്‍ ശ്രുതി ഹാസന് ജനിച്ചു. ശേഷം ഇളയമകള്‍ അക്ഷരയ്ക്കും ജന്മം കൊടുത്തു. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയ മുഖങ്ങളായി താരപുത്രിമാര്‍ വളരുകയും ചെയ്തു. സരികയുമായി വേർപിരിഞ്ഞ കമൽ പിന്നീടു കുറേകാലം നടി ഗൗതമിയുമായി ലിവിംഗ് റിലേഷനിലാിരുന്നു. ഈ ബന്ധവും പിന്നീ ടു പിരിഞ്ഞു. തമിഴിലും തെലുങ്കിലുമൊക്കെ…
Read Moreസംഗീത പരിപാടിയുടെ പേരില്‍ 38 ലക്ഷം തട്ടി; സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരേ വഞ്ചനക്കേസ്; മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്ത് പോലീസ്
കൊച്ചി: സംഗീത പരിപാടിയുടെ പേരില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ സംവിധായകന് ഷാന്‍ റഹ്മാൻ, ഭാര്യ സൈറ എന്നിവർക്കേതിരേ വഞ്ചനക്കേസ് എടുത്ത് പോലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രൊഡക്ഷന്‍ മാനേജറും കോട്ടയം സ്വദേശിയുമായ നിജു രാജ് നല്കിയ പരാതിയിലാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസ് എടുത്തത്. ഷാന്‍ റഹ്മാന്റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍ഡ് ജനുവരി 23ന് കൊച്ചിയില്‍ നടത്തിയ ‘ഉയിരേ 2025’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വഞ്ചനാ കേസും. ഉയികേ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു . പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര, പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ…
Read Moreഎടിഎമ്മിലെ പണം പിൻവലിക്കൽ: എസ്ബിഐക്ക് ലാഭം 2043 കോടി; 2020 മുതൽ മിനിമം ബാലൻസ് നിലനിർത്താൻ പിഴ ഈടാക്കുന്നില്ല
കൊല്ലം: എടിഎം വഴിയുള്ള പണം പിൻവലിക്കൽ ഫീസ് ഇനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എസ്ബിഐയുടെ ലാഭം 2043 കോടി രൂപ. തൊട്ടു പിന്നിൽ 90.33 കോടി രൂപയുടെ ലാഭവുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള കാനറാ ബാങ്കിൻ്റെ ലാഭം 31.42 കോടിയാണ്. പണം പിൻവലിക്കുന്നതിനുള്ള നിശ്ചിത പരിധിക്ക് ശേഷം ബാങ്കുകൾ നേടിയ ലാഭത്തിന്റെ കണക്ക് അടുത്തിടെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. അതിലാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ റിക്കാർഡ് ലാഭം സംബന്ധിച്ച് വിശദമായി വ്യക്തമാക്കിയിട്ടുള്ളത്.റിസർവ് ബാങ്കിൻ്റെ മാർഗ നിർദേശം അനുസരിച്ച് ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിൻ്റെ എടിഎമ്മിൽ നിന്ന് പ്രതിമാസം സാമ്പത്തിക – സാമ്പത്തികേതരമായ അഞ്ച് ഇടപാടുകൾ നടത്താം. അതിനു ശേഷമുള്ള ഇടപാടുകൾക്കാണ് ബാങ്കുകൾ അധിക ഫീസ് ഈടാക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം വഴിയുള്ള ഇടപാടുകളിൽ മെട്രോ സെൻ്ററുകളിൽ മൂന്നും…
Read Moreഐബി ജീവനക്കാരിയുടെ മരണം: അവസാന ഫോൺകോൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
തിരുവനന്തപുരം: വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ജീവനക്കാരി മേഘയുടെ മരണത്തിൽ ഫോണ്‍കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പോലീസ് സംഘം നടപടി ആരംഭിച്ചു. യുവതിയുടെ ബന്ധുക്കളിൽ നിന്നും ഉടൻ മൊഴി രേഖപ്പെടുത്തും. യുവതി അവസാനം വിളിച്ചത് ആരെയാണെന്നും എന്ത് കാര്യങ്ങളാണ് സംസാരിച്ചതെന്നും അന്വേഷിക്കും. വിളിച്ച ആളിൽ നിന്നും പിന്നീട് മൊഴിയെടുക്കും. പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാക്കയ്ക്കും പേട്ടയ്ക്കും ഇടയിലുള്ള റെയിൽവെ ട്രാക്കിൽ മേഘയെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അതിരങ്കൽ സ്വദേശിനിയായ മേഘ (25) ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയിരുന്നു. ഇതിനിടെ റെയിൽവെ ട്രാക്കിന് സമീപത്ത് കൂടി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് വരികയായിരുന്ന മേഘ അതുവഴി വരികയായിരുന്ന ജയന്തി ജനത ട്രെയിനിന് മുന്നിൽ തല വച്ച്…
Read More“കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കറുത്ത നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചതിനു പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പിട്ടത്. കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്, കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ശാരദാ മുരളീധരന് പിന്തുണ നൽകി ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. “”സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോവാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു”- വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റ് ശാരദ മുരളീധരൻ പിൻവലിച്ചുവെങ്കിലും പിന്നീട് വീണ്ടും പോസ്റ്റ് ചെയ്തു. പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് അസ്വസ്ഥയായാണ്…
Read Moreകൊടകര കുഴൽപ്പണക്കേസ്; തന്റെ വെളിപ്പെടുത്തലുകൾ ഇഡി അന്വേഷിച്ചില്ല; ഇഡിയുടെ കുറ്റപത്രം ബിജെപി നേതാക്കളെ രക്ഷിക്കാനെന്ന തിരൂർ സതീഷ്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇഡി അന്വേഷിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ഇതേ കേസിൽ ബിജെപി നേതൃത്വത്തിനെതിരേ പോലീസിൽ മൊഴി നൽകിയ തിരൂർ സതീഷ്. കൊടകര കുഴൽപ്പണക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറിയായ സതീഷ്. പല നിർണായക വെളിപ്പെടുത്തലുകളും മാധ്യമങ്ങളിലൂടെ താൻ പുറത്തുവിട്ടിട്ടും ഇഡി അതേക്കുറിച്ച് തന്നോട് അന്വേഷിച്ചിട്ടില്ലെന്ന് സതീഷ് പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ തന്നെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നുപോലും അറിയില്ല. ഏതെല്ലാം നേതാക്കളെ ഇഡി കണ്ടു എന്ന കാര്യം പരിശോധിക്കണം. ഇനി ഏതെങ്കിലും നേതാക്കളെയോ സാക്ഷികളെയോ കാണാനുണ്ടോ എന്ന കാര്യവും ഇഡി യോട് ചോദിക്കണം സതീഷ് പറഞ്ഞു. താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ സത്യമായി അതേപടി ഇപ്പോഴും നിലനിൽക്കുന്നു എന്നും സതീഷ് ഉറപ്പിച്ചു പറഞ്ഞു. ഇഡി വന്നാലും ഏത് അന്വേഷണ…
Read Moreകേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്പന്നരുടെ “ബ്രോക്കർ’ എന്ന് തൃണമൂൽ എംപി കല്യാൺ ബാനർജി
ന്യൂഡൽഹി: പശ്ചിമ ബംഗാളിനുള്ള ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി. കൃഷി, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമ്പന്നരുടെ ദല്ലാളായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു. കേന്ദ്രമന്ത്രി ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കുന്നില്ല. അതുകൊണ്ടാണ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കിയതെന്നും ബംഗാൾ സെറാംപുരിൽനിന്നുള്ള എംപി ആരോപിച്ചു. എംജിഎൻആർഇജിഎ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ), പിഎംഎവൈജി (പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന) തുടങ്ങിയ പദ്ധതികൾ പ്രകാരമുള്ള കേന്ദ്രഫണ്ട് കഴിഞ്ഞ മൂന്നു വർഷമായി കുടിശികയാണെന്ന് ബാനർജി ആരോപിച്ചു.ബംഗാളിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ വിവേചനം കാണിക്കുകയാണെന്നും ബാനർജി പറഞ്ഞു. .
Read More