മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങളായ റിയ ചക്രവർത്തി, ഡിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവർക്കുമെതിരേ പോലീസ് എഫ്ഐആർ. ആദിത്യ താക്കറെയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി മകളുടെ മരണത്തിൽ പുതിയ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹർജി സമർപ്പിച്ചത്. മുംബൈ ജോയിന്റ് പോലീസ് കമ്മീഷണർക്കും ദിഷയുടെ പിതാവ് പരാതി നൽകി. നടന്മാരായ സൂരജ് പഞ്ചോളി, ഡിനോ മോറിയ, അന്നത്തെ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗ് തുടങ്ങിയവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 2ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് നിർണായക നീക്കം. 2020 ജൂണിലാണ് മലാഡിലെ പതിനാലുനില കെട്ടിടത്തിനു മുകളിൽനിന്ന്…
Read MoreDay: March 26, 2025
ഓരോ സ്ത്രീകളുമായി രണ്ടുതവണ ഒരാൾ തന്റെ വീട്ടിൽ വന്നൂ; കര്‍ണാടക “ഹണി ട്രാപ്പ്’ വിവാദം; മന്ത്രി രാജണ്ണ പരാതി നൽകി
ബംഗളുരു: കർണാടകയിലെ “ഹണി ട്രാപ്പ്’ വിവാദത്തിൽ മുതിർന്ന മന്ത്രി കെ.എൻ. രാജണ്ണ ആഭ്യന്തരവകുപ്പിന് പരാതി നൽകി. ഓരോ സ്ത്രീകളുമായി രണ്ടുതവണ ഒരാൾ തന്റെ വീട്ടിൽ വന്നെന്ന് രാജണ്ണ പരാതിയിൽ ആരോപിക്കുന്നു. രണ്ടാം തവണ വന്നപ്പോൾ ഇയാൾ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന് പറഞ്ഞാണ് കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്നതടക്കം വിശദമായി കത്ത് നൽകിയെന്ന് സിദ്ധരാമയ്യ മന്ത്രിസഭയിലെ സഹകരണ മന്ത്രിയായ രാജണ്ണ വ്യക്തമാക്കി. സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാൽ തിരിച്ചറിയുമെന്നും രാജണ്ണ പരാതിയിൽ പറയുന്നു.മന്ത്രി മന്ദിരമായതിനാൽ സിസിടിവി ഉണ്ടെന്നാണ് പരാതി ഉന്നയിച്ചപ്പോൾ താൻ കരുതിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സിസിടിവിയില്ലെന്ന് മനസിലായത്. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും സിസിടിവിയില്ലെന്നും രാജണ്ണ പരാതിയിൽ ആരോപിക്കുന്നു.പല കാലങ്ങളിലായി 48 എംഎൽഎമാരെങ്കിലും ഹണി ട്രാപ്പിന് ഇരയായെന്നു രാജണ്ണ കർണാടക നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.
Read Moreഭാര്യയെ കൊലപ്പെടുത്തിയ കേസ്; ജനരോഷം ഭയന്ന് പ്രതിയുമായുള്ള തെളിവെടുപ്പ് രഹസ്യമാക്കി; കത്തി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്
കോഴിക്കോട്: യുവതിയെ കുത്തിക്കൊലപ്പെടുത്തിയകേസില് പ്രതിയായ ഭർത്താവ് യാസിറിനെ തെളിവെടുപ്പിനെത്തിക്കുന്ന സ്ഥലങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് പോലീസ്. നാട്ടുകാ രുടെ കനത്ത പ്രതിഷേധവും ആക്രമണസാധ്യതയും മുന്‍കൂട്ടികണ്ടാണ് ഇത്. ഭാര്യ ഈങ്ങാപ്പുഴ കക്കാട് നക്കലമ്പാട് സ്വദേശി ഷിബിലയെ കുത്താൻ ഉപയോഗിച്ച കത്തികൾ വാങ്ങിയ കൈതപ്പൊയിലിലെ സൂപ്പർ മാർക്കറ്റിലെത്തിച്ചാണ് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് മുന്നിറിയിപ്പുണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് പ്രതിയെ കൈതപ്പൊയിലിൽ എത്തിച്ചത്. സൂപ്പർമാർക്കറ്റിലേക്ക് എത്തിച്ചപ്പോൾ ആളുകൾ കൂടാൻ തുടങ്ങിയതോടെ വളരെ പെട്ടെന്ന് തെളിവെടുപ്പ് പൂർത്തിയാക്കി തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യാസിര്‍ ഇവിടെ നിന്നും കത്തി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കക്കാട് നക്കലമ്പാടുള്ള ഷിബിലയുടെ വീട്ടിലുൾപ്പെടെ യാസിറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എപ്പോഴാണ് ഷിബിലയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന സമയം പോലീസ് അറിയിച്ചിട്ടില്ല. 27 വരെയാണ് യാസിർ കസ്റ്റഡയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഷിബിലയെ വീട്ടിൽ കയറി യാസിർ…
Read More“യുപിഎ കാലത്ത് ദുരിതാശ്വാസനിധി നിയന്ത്രിച്ചത് ഒരു കുടുംബം’; രാജ്യസഭയിൽ ഗുരുതര ആരോപണവുമായി അമിത് ഷാ
ന്യൂഡൽഹി: യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഒരു കുടുംബത്തിന് മാത്രമേ നിയന്ത്രണമുണ്ടായിരുന്നുള്ളൂവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ദുരിതാശ്വാസ നിധിയിലെ അംഗമായിരുന്നുവെന്നും അദ്ദേഹം രാജ്യസഭയിൽ ആരോപിച്ചു. ദുരന്തനിവാരണ ബിൽ ഭേദഗതിയുടെ ചർച്ചയ്ക്കിടെ, നിലവിലെ പിഎം-കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയില്ലായ്മയും കെടുകാര്യസ്ഥതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആരോപണം. യുപിഎ കാലത്തെ സംവിധാനത്തിൽനിന്നു വ്യത്യസ്തമായി, പിഎം-കെയേഴ്സ് ഫണ്ടിന്റെ മാനേജ്മെന്റിൽ ധനകാര്യ, പ്രതിരോധ മന്ത്രിമാർ ഉൾപ്പെടെ അഞ്ച് ഉന്നത മന്ത്രിമാർ ട്രസ്റ്റിമാരായി ഉൾപ്പെടുന്നുവെന്നും ഒരു രാഷ്ട്രീയ പാർട്ടി പ്രസിഡന്റും അതിന്റെ മാനേജ്മെന്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
Read Moreമധ്യവേനൽ അവധിയായി… അവധിക്കാലമാണ്, വാഹനം നല്കി കുട്ടികളെ സ്നേഹിക്കല്ലേ..! മുന്നറിയിപ്പുമായി എംവിഡി
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷതന്നെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരിച്ചത്. അതുകൊണ്ടുതന്നെയാണ് 2019ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ജുവനൈൽ ഡ്രൈവിംഗിന് ഏറ്റവും കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തിയത്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്റെ ഗൗരവം ഇനിയും മനസിലായിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും…
Read Moreനീന്തിയാൽ മാത്രം പോര, ആരോഗ്യത്തിന് നടക്കുകകൂടി വേണം…രാത്രിയിൽ കാന്പസിൽ നടക്കാനിറങ്ങിയ ആളെ കണ്ട് ഞെട്ടി വിദ്യാർഥികൾ
മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) മുംബൈ പവായ് കാമ്പസിൽ രാത്രിനടത്തത്തിനിറങ്ങിയ ജീവിയെ കണ്ടവർ ഞെട്ടി. പടുകൂറ്റൻ മുതലയാണു കാന്പസിലെ റോഡിലൂടെ അലസമായി ഇഴഞ്ഞുനീങ്ങിയത്. സമീപത്തുള്ള പത്മാവതി ക്ഷേത്രത്തിലെ തടാകത്തിൽനിന്നാണു മുതല കാന്പസിൽ കടന്നത്. കഴിഞ്ഞദിവസം രാത്രി ഏഴിനും എട്ടിനും ഇടയിലായിരുന്നു പേടിപ്പെടുത്തുന്ന കാഴ്ച. സംഭവമറിഞ്ഞ ഉടൻ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ അവിടെനിന്നു സുരക്ഷിതമായി മാറ്റി. മുതല കാന്പസിലൂടെ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതാദ്യമായിട്ടല്ല കാന്പസിനുള്ളിൽ മുതല വരുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreപതിവ് തെറ്റിച്ചില്ല, നോമ്പുതുറവിഭവങ്ങളുമായി ഗോപാലകൃഷ്ണൻ നായർ എത്തി
മാന്നാർ: ഗോപാലകൃഷ്ണൻ നായർ ഇരമത്തൂർ ജുമാ മസ്ജിദിൽ നടത്തിയ ഇഫ്താർ വിരുന്നിന് സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും ഇരട്ടിമധുരം. പതിവ് തെറ്റിക്കാതെ നോമ്പുതുറ വിഭവങ്ങളുമായി ഇത്തവണയും ഗോപാലകൃഷ്ൻ നായർ എത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ 27ാം വർഷത്തിലാണ് കുരട്ടിക്കാട് തിരുവഞ്ചേരിൽ പുണർതത്തിൽ ടി.എസ് ഗോപാലകൃഷ്ണൻ നായർ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. സുഹൃത്തുക്കളും സഹപാഠികളുമായ മുസ്ലിം സഹോദരങ്ങളുടെ വ്രതത്തിന്റെ മാഹാത്മ്യമാണ് ഗോപാലകൃഷ്ണൻ നായരുടെ ഇഫ്താർ വിരുന്നിന് പ്രചോദനമായത്. ആദ്യ കാലത്ത് കപ്പ വേവിച്ചതും മീൻകറിയും ആയിരുന്നെങ്കിൽ ഇക്കുറി പഴവർഗങ്ങളും ശീതള പാനീയങ്ങളും ബിരിയാണിയുമാണ് ഇഫ്താർ വിരുന്നിനായി ഒരുക്കിയത്. എല്ലാ വർഷവും റമദാനിലെ അവസാന പത്തിലെ ഒരു ദിവസമാണ് ഗോപാലകൃഷ്ണൻ ഇതിനായി തെരഞ്ഞെടുക്കുന്നത്. മാന്നാറിന്റെ മത സാഹോദര്യവും പരസ്പര സ്നേഹവും എന്നെന്നും നിലനിൽക്കാൻ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാകുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. എൽഐസി ഏജന്റും മാന്നാർ സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ്…
Read Moreപടനിലം മിനി സ്റ്റേഡിയം പൂർത്തിയായില്ല; പ്രതിഷേധവുമായി കായിക പ്രേമികളും നാട്ടുകാർ
ചാരുംമൂട്: പടനിലം മിനി സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനെതിരേ നാട്ടുകാരായ കായിക പ്രേമികൾ പ്രതിഷേധവുമായി രംഗത്ത്. 2011- 2016 കാലഘട്ടത്തിൽ ആർ. രാജേഷ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് നൂറനാട് പഞ്ചായത്തിലെ പടനിലം ജംഗ്ഷനിലെ മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 22 ലക്ഷം രൂപ അനുവദിച്ചത്. 2022 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കേണ്ട സ്റ്റേഡിയമാണിതെന്ന് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.എന്നാൽ, 2025 ആയിട്ടും സ്റ്റേഡിയത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. കായികപ്രേമികൾ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. കരാറുകാരൻ സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ചിട്ടില്ല എന്ന മറുപടിയാണ് ഉദ്യോഗസ്ഥർ വിവരാവകാശ രേഖയിൽ പറയുന്നത്.സംരക്ഷണഭിത്തി നിർമാണം, ഓടനിർമാണം, ഗ്രൗണ്ട് ഫില്ലിംഗ് എന്നിവയാണ് ടെണ്ടറിൽ ഉൾപ്പെടുത്തിയിരുന്നത്. 3,20,730 രൂപ ഇതുവരെ ചെലവായിട്ടുണ്ടന്നും ഉദ്യോഗസ്ഥർ പറയുന്നു. 2021 ജൂലൈ വരെ മാത്രമേ അനുവദിച്ച ഫണ്ടിന് കാലാവധി ഉള്ളൂവെന്നും വിവരാവകാശ…
Read Moreവാറണ്ട് കേസില്‍ റിമാൻഡിലായ മകനെ കണ്ട മാതാവ് കുഴഞ്ഞുവീണു മരിച്ചു; സംഭവം പത്തനംതിട്ട പോലീസ് സ്റ്റേഷനു മുമ്പിൽ
പത്തനംതിട്ട: വാറണ്ട് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പോലീസ് സ്റ്റേഷനില്‍ ചെന്നു കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണു മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്ന് രാവിലെ 11.30ന് പത്തനംതിട്ട പോലീസ് സ്റ്റേഷനു മുന്‍പിലാണ് സംഭവം. കോടതി റിമാന്‍ഡ് ചെയ്ത മകന് ചെറിയാനെ (43) പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശമുള്ള കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ സൂസമ്മയെ പോലീസ് ജീപ്പില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കു മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയില്‍ കഴിഞ്ഞുവരികയായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.2022 ഒക്ടോബര്‍ 12ന് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചുവെന്ന…
Read Moreപേടിക്കേണ്ട സ്നേഹിത കൂടെയുണ്ട്…പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്കു മാനസികപിന്തുണയ്ക്കായി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിച്ചു
കോട്ടയം: വിവിധ കേസുകളുമായി പോലീസ് സ്റ്റേഷനുകളിലെത്തുന്നവര്‍ക്ക് മാനസിക പിന്തുണയുമായി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡിവൈഎസ്പി/ എസിപി ഓഫീസുകളിലാണ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം ഡിവൈഎസ്പി ഓഫീസുകളിലാണ് സ്നേഹിത പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സലര്‍മാരെ ചുമതലപ്പെടുത്തി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകളിലൂടെ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയില്‍ നിശ്ചയിക്കപ്പെട്ട രണ്ടു ദിവസമാണ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സെന്ററുകളില്‍ പരിശീലനം ലഭിച്ച കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകളില്‍ വനിതാ-ശിശു സൗഹൃദ കൗണ്‍സലിംഗ് മുറി, ശുചിമുറി, കുടിവെള്ളം എന്നീ സൗകര്യങ്ങളുണ്ട്. ശിശുസൗഹൃദത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ…
Read More