ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി-സഞ്ജയ് ടീം ആണ്. ഇന്നലെ വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ്-ആസിഫ് അലി ടീമിന് വേണ്ടി ബോബി – സഞ്ജയ് ടീം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി-ജിസ് ജോയ് ടീം ഒന്നിക്കുന്ന ചിത്രമാണിത്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ അഞ്ചാം നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആർഒ –…
Read MoreDay: March 27, 2025
എല്ലാ സിനിമകളിലും ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട്: ഒരു സിനിമയും പൂര്‍ണമല്ല; ആമിര്‍ ഖാൻ
ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 2016 ല്‍ പുറത്തിറങ്ങിയ ‘ദംഗല്‍’. മുന്‍ ഗുസ്തിക്കാരനായ മഹാവീര്‍ സിംഗ് ഫോഗട്ടിന്റേയും അദ്ദേഹത്തിന്റെ മക്കളും ഗുസ്തിതാരങ്ങളുമായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതകഥ പറയുന്ന സിനിമയാണ് ‘ദംഗല്‍’. ആമിര്‍ ഖാൻ ഒരു അഭിമുഖത്തില്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വൈറലാകുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് പറയാന്‍ പ്രയാസമാണ്. ദംഗല്‍ ആണ് ഞാന്‍ ഏറ്റവും നന്നായി അഭിനയിച്ച സിനിമ. സിനിമയില്‍ ഒരു ഷോട്ട് മാത്രം ഞാന്‍ തെറ്റിച്ചു. അമിതാഭ് ബച്ചന് വളരെ ഷാര്‍പ്പായ ആളായതിനാല്‍ അദ്ദേഹം അത് ശ്രദ്ധിച്ചു. ചിത്രത്തിലെ ഒരു ഗുസ്തി രംഗത്തിനിടയിലാണ് ആ തെറ്റ് പറ്റിയത്, ആ രംഗത്തില്‍ ഞാന്‍ ‘യെസ്’ എന്ന് പറയുന്നുണ്ട്, എന്നാല്‍ മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തിന് ഒരിക്കലും അങ്ങനെ എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ‘വാ’ അല്ലെങ്കില്‍ ‘സബാഷ്’…
Read Moreതടി കുറഞ്ഞപ്പോൾ കൂടുതൽ എനർജെറ്റിക് ആയി: വരദ
കുറച്ചു മാസങ്ങൾക്കു മുന്നേ ഞാൻ കുറച്ചധികം ഓവർ വെയ്റ്റ് ആയിരുന്നു. അതൊന്നു നോർമലാക്കാൻ ഞാൻ ഡയറ്റും വ്യായാമവും തുടങ്ങി. സാധാരണ എന്ത് ഹെൽത്തി ഹാബിറ്റ്സ് തുടങ്ങിയാലും അത് സ്ഥിരമായി മുടങ്ങാറുള്ളത് ഷൂട്ട് തുടങ്ങുമ്പോഴാണ്. സമയം തെറ്റിയുള്ള ഉറക്കം, ഭക്ഷണം. അതിന്റെ കൂടെ ക്ഷീണം കൂടെയായാൽ പിന്നെ പറയണ്ട. മൊത്തത്തിൽ എല്ലാം ഉഴപ്പും. ഇപ്രാവശ്യം ഞാൻ എല്ലാം ഒന്ന് മാറ്റിപ്പിടിച്ചു. ഷുഗർ ഏറെക്കുറെ കട്ട് ചെയ്തു. ഓവക് നൈറ്റ് ഓട്സ്, ഫ്രൂട്ട്സ്, ഗ്രീൻ ടീ, നട്സ് ആൻഡ് സീഡ്സ് ഒക്കെ ആഡ് ചെയ്തു. അങ്ങനെ ഭക്ഷണത്തിന്റെ കാര്യം സെറ്റ്. പിന്നെയുള്ളത് വ്യായാമം. ഏഴോ എട്ടോ മണിക്കൂർ ഉറക്കമില്ലെങ്കിൽ എന്റെ കാര്യം പോക്കാ. അത് കൊണ്ട് രാവിലെ നേരത്തെ എണീറ്റുള്ള നടപ്പൊന്നും നടക്കില്ല. അതിന് ഞാൻ അഡ്ജസ്റ്റ് ചെയ്ത് സെറ്റ് ആക്കിയ പരിപാടിയാണ് ഇപ്പോൾ കാണുന്നത്. ഷൂട്ടിന് ഇടയിൽ കിട്ടുന്ന…
Read Moreഅട്ടപ്പാടിയിൽ ബേക്കറിയിൽ കാട്ടുപന്നി ആക്രമണം; പതിനായിരം രൂപയുടെ നഷ്ടം; പന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
അഗളി (പാലക്കാട്): അട്ടപ്പാടിയിൽ ബേക്കറിയിൽ കാട്ടുപന്നി നടത്തിയ ആക്രമണത്തിൽ രണ്ടാൾക്കു പരിക്കേറ്റു. മുണ്ടൻപാറ സ്വദേശി മോഹനൻ, ബേക്കറി ഉടമ ഷാജു നെല്ലിക്കാനത്ത് എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. ജെല്ലിപ്പാറ ജംഗ്ഷനിൽ ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയുടെയും കുരിശുപള്ളിയുടെയും സമീപത്ത് തിരക്കേറിയ പ്രദേശത്താണ് ബേക്കറി പ്രവർത്തിക്കുന്നത്. റോഡിലൂടെ ഓടിയെത്തിയ കാട്ടുപന്നി ബേക്കറിയുടെ ഉള്ളിലേക്ക് കടന്ന് അകത്ത് ചായയും മറ്റും തയാറാക്കുന്ന അടുക്കളയിലേക്ക് പ്രവേശിച്ചു. അടുക്കളയിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാഷ് കൗണ്ടറിലെത്തിയ പന്നി കടയുടമയെ തട്ടിവീഴ്ത്തിയശേഷം അലമാരയുടെ ചില്ല് തകർത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ ബേക്കറിയുടെ നേരെ മുന്നിലുള്ള ഉണ്ണി എന്നയാളുടെ തത്വമസി എന്ന ഫാൻസി സ്റ്റോറും കാട്ടുപന്നി തകർത്തു. അവിടെയും നിരവധി നാശനഷ്ടം ഉണ്ടായി. തുടർന്ന് പുറത്തേക്ക് ഓടിയ കാട്ടുപന്നി പുറത്തു നിൽക്കുന്നുണ്ടായിരുന്ന മോഹനനു നേരെയും ആക്രമിച്ചു. ചായകുടിക്കാനെത്തിയവരും, സ്കൂളിലേക്കു…
Read Moreഎല്ലാം സഹിച്ചൊരമ്മ… എംഡിഎംഎക്ക് പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച് മകൻ; ക്രൂരത കണ്ട് നിൽക്കാനാവാതെ യുവാവിനെ കെട്ടിയിട്ട് നാട്ടുകാർ; ഡി അഡിക്ഷൻ സെന്ററിലാക്കി പോലീസ്
മലപ്പുറം: എംഡിഎംഎക്ക് പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയിടുകയായിരുന്നു. നേരത്തെ ജോലിക്ക് പോയിരുന്ന യുവാവ് പിന്നീട് ലഹരിയിലേക്ക് തിരിയുകയായിരുന്നു. പതിയെ ജോലി നിർത്തിയ യുവാവ് പിന്നീട് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടിൽനിന്നു പണംചോദിക്കാൻ തുടങ്ങി. നിരവധി തവണ അമ്മയെ മർദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വയ്ക്കുകയും വലിയ രീതിയിൽ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടിയത്. താനൂർ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ്അന്വേഷണം നടത്തും. എവിടെ നിന്നാണ് യുവാവിന് ലഹരി കിട്ടുന്നതെന്ന് വിശദമായി അന്വേഷിക്കും.
Read Moreപത്ത് വര്‍ഷമായി ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണിവിടെ: സോന ഹെയ്ഡൻ
തന്റെ ജീവിതകഥ പറയുന്ന സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയായിരുന്നു നടി സോന ഹെയ്ഡൻ. സ്മോക്ക് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവുമൊക്കെ സോന തന്നെയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ ഫൂട്ടേജ് അടങ്ങിയ ഹാര്‍ഡ് ഡിസ്ക് മോഷ്ടിച്ച മാനേജര്‍ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് നടിയിപ്പോൾ. മര്യാദയുടെ രീതിയില്‍ ചോദിച്ചിട്ടും തരാതെ വന്നതോടെ നടി ഫെഫ്സി എന്ന സംഘടനയുടെ മുന്നില്‍ സമരം ചെയ്യുകയാണിപ്പോൾ. 25 വര്‍ഷമായി ഇതേ ഇന്‍ഡസ്ട്രിയുള്ള തനിക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തെളിവുകള്‍ സഹിതം കൊടുത്തിട്ടും ആരും അവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്നും തനിക്കുണ്ടായ ദുരനുഭവം എങ്ങനെയാണെന്നും ന്യൂസ്ഗ്ലിറ്റ്സ് തമിഴിന് നല്കിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തുന്നു. ഞാനിവിടെ സമരം ചെയ്യാന്‍ വേണ്ടി വന്നതല്ലെന്ന് പറഞ്ഞാണ് സോന സംസാരിച്ച് തുടങ്ങുന്നത്. ‘പതിനാല് മാസമായിട്ട് ഞാനൊരു കാര്യത്തിന് വേണ്ടി പലയിടങ്ങളിലും…
Read Moreമദ്യപാനത്തിനിടെ തർക്കം; പാലക്കാട് മുണ്ടൂരിൽ യുവാവ് കൊല്ലപ്പെട്ടു; അയൽവാസി പോലീസ് പിടിയിൽ
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ അയൽവാസി തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുണ്ടൂർ സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു സൂചന. ഭാര്യയുമായി അകന്ന് മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠൻ. തൊട്ടടുത്ത താമസിക്കുന്ന വിനോദും സഹോദരനും ഇടയ്ക്ക് മണികണ്ഠനെ മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നു. പതിവുപോലെ ഇന്നലെ രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. രാവിലെ മണികണ്ഠൻ മരിച്ചുകിടക്കുന്നത് ഇതുവഴി പോകുന്പോൾ ഒരു അയൽവാസി കാണുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ഇരുവരും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്നാണ് വിനോദിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. വിനോദിന്റെ സഹോദരൻ ഒളിവിലാണ്. വിനോദിന്റെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
Read Moreഎന്താ ബ്രോ മൊടയാണോ… കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി, പണം ചോദിച്ചപ്പോൾ കത്തി വീശിക്കാട്ടി: പെട്ടിക്കടക്കാരനെ ആക്രമിച്ച ലഹരിസംഘത്തിൽ 17കാരനും
പൊന്നാനി: പെട്ടിക്കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യം ചെയ്ത മധ്യവയസ്കനെ ലഹരി സംഘം ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ 17 കാരനടക്കം മൂന്നുപേരെ പോലീസ് പിടികൂടി. പൊന്നാനി കർമ റോഡിൽ താമസിക്കുന്ന വെട്ടതിങ്കര നവനീത് (24), കുണ്ടുകടവിൽ താമസിക്കുന്ന ചോലങ്ങാട്ട് അൻസാർ (19) എന്നിവരെയും പതിനേഴു കാരനെയുമാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പണം ചോദിച്ചതോടെ കടയുടമയ്ക്കുനേരേ കത്തി വീശുകയും ഭീഷണിപ്പെടുത്തി അക്രമിക്കുകയുമായിരുന്നു ഇവർ. സംഭവത്തിൽ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പിടിയിലായ നവനീത് ഏതാനും മാസം മുന്‍പ് എറണാകുളത്ത് വച്ച് എംഡിഎംഎയുമായി പിടിയിലായിരുന്നു. നവനീതിന്റെ സഹോദരൻ വിനായകൻ പൊന്നാനിയിലും മറ്റും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ…
Read Moreജി. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങുമോ? കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രചരണം; മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സുധാകര അനുകൂലികൾ; രാഷ്ട്രീ കേരളം ഉറ്റുനോക്കുന്നു…
അന്പലപ്പുഴ: സിപിഎമ്മിന്റെ മുതിർന്ന നേതാവ് ജി. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങുമോ? വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി ജി.സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. പാർട്ടിയിൽ സംസ്ഥാനക്കമ്മിറ്റിയംഗമായിരുന്ന സുധാകരൻ ഇപ്പോൾ ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നത്. ഇടക്കാലത്ത് വിശ്രമത്തിലായിരുന്ന സുധാകരൻ ഇപ്പോൾ വീണ്ടും സജീവമായതോടെ വിവാദങ്ങളിലും ഇടം നേടിയിരിക്കുകയാണ്. കോൺഗ്രസ് വേദിയിൽ പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യമായ സുധാകരൻ പല വേദികളിലും പരോക്ഷമായി സർക്കാരിനെയും പാർട്ടിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. സുധാകരന്റെ പല പ്രതികരണങ്ങളും പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും വകവെക്കാതെ സുധാകരൻ പല വിഷയങ്ങളിലും തന്റെ നിലപാടുകൾ പച്ചയായി പറയുകയാണ്. കഴിഞ്ഞ ദിവസം പെൻഷൻ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരേയും സുധാകരൻ തുറന്നടിച്ചിരുന്നു.അമ്പലപ്പുഴ ഏരിയാ സമ്മേളനം തന്റെ വീടിന് തൊട്ടരികിൽ നടന്നിട്ടും ക്ഷണിക്കാതിരുന്ന പാർട്ടി നേതൃത്വത്തോട് സുധാകരന്…
Read Moreപതിനേഴുകാരിയെ ശ്മശാനത്തിൽ പീഡിപ്പിച്ചു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ് സുഹൃത്തുക്കള്‍ക്കായി തെരച്ചിൽ
ഗാസിയാബാദ്: പതിനേഴുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ് സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ശ്മശാനത്തിൽ വച്ചു പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ വീട്ടിൽനിന്നു പുറത്തേക്കു വിളിച്ചശേഷം നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശ്മശാനത്തിൽ വച്ച് ഒരാള്‍ കാവല്നില്ക്കെ മറ്റെയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ വായയില്‍ തുണി തിരുകുകയും അടിക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് അവർ പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതായും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
Read More