കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു എന്ന വിഷമത്തോടെ ആശുപത്രികളിൽ എത്തുന്നവർ ധാരാളമാണ്. ചർമത്തിന് സംഭവിക്കുന്ന നാശം, രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് ചുട്ടുനീറ്റൽ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങൾ. പതിവായി വെയിൽ കൊള്ളുന്പോൾ പതിവായി കൂടുതൽ വെയിൽ കൊള്ളുക, കൂടുതൽ തണുപ്പ് കൊള്ളുക, രാസപദാർഥങ്ങൾ പതിവായി കൈകാര്യം ചെയ്യുക, രക്തക്കുഴലുകളിൽ നീർക്കെട്ട് ഉണ്ടാവുക എന്നിവയുടെ ഫലമായും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടാവുന്നതാണ്. പ്രമേഹബാധിതരിൽ… അമിതമായ അളവിൽ മദ്യം കഴിക്കുന്നവരിലും രക്തത്തിലെ പഞ്ചസാരയുടെ നില ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുന്ന പ്രമേഹ ബാധിതരിലും കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ശരീരത്തിലെ സ്വയം രോഗപ്രതിരോധ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാകാൻ സാധ്യതയുള്ള ചില രോഗങ്ങളുടെ ഫലമായും കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകുന്നതാണ്. ചില മരുന്നുകൾ…. ചില മരുന്നുകൾ കഴിക്കുന്നവരിൽ പാർശ്വഫലമായി കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകാവുന്നതാണ്.ഹൃദയനമനീരോഗങ്ങൾ, അപസ്മാരം എന്നിവയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ,…
Read MoreDay: March 27, 2025
ഡൽഹിയിൽ 15 വയസുകാരിയുടെ വിവാഹം പോലീസ് തടഞ്ഞു: വീട്ടുകാര്‍ക്കെതിരേ കേസ്
ന്യൂഡൽഹി: പ്രേം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. 15 കാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 കാരനുമായി ഒരമ്പലത്തില് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാൽ, ശൈശവവിവാഹവിവരം അറിഞ്ഞ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോൾ രേഖകള്‍ നല്കാന് വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണനിശ്ചയമാണെന്നും കുടുംബക്കാര് വാദിച്ചെങ്കിലും ഇവര്‍ക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
Read Moreസംസ്ഥാനത്ത് ട്രേഡിംഗ് തട്ടിപ്പ് വ്യാപകം: പിന്നിൽ ഹവാല റാക്കറ്റെന്ന് പോലീസ്
കൊല്ലം: സംസ്ഥാനത്ത് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകൾ വ്യാപകമാകുന്നു. കേരള പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിന് പിന്നിൽ ഹവാല റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി സൂചനകൾ ലഭിച്ചു.വിദേശത്തുനിന്ന് പണം സ്വീകരിച്ച ചില ഹവാല റാക്കറ്റുകൾ ഇന്ത്യൻ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ തട്ടിപ്പുകാരുടെ സഹായം തേടിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പകരം ഹവാല റാക്കറ്റുകൾ ക്രിപ്റ്റോ കറൻസിയിലാണ് പണം ഇവർക്ക് നൽകിയത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ സമയം എടുക്കുമെന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തട്ടിപ്പുകാർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ ഉപയോഗിക്കുന്നതിനാൽ അന്വേഷണം വെല്ലുവിളികൾ നിറഞ്ഞതാണ്. വടക്കൻ സംസ്ഥാനങ്ങൾ ആസ്ഥാനമായാണ് തട്ടിപ്പ് സംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞാലും അറസ്റ്റ് അടക്കമുള്ളവ നടത്താൻ പോലീസ് ഏറെ ബുദ്ധിമുട്ടുന്നുമുണ്ട്. കേരളത്തിൽ നിന്ന് സൈബർ തട്ടിപ്പുകാർ കഴിഞ്ഞ വർഷം കബളിപ്പിച്ച് എടുത്തത് 763 കോടി രൂപയാണ്. 2022-24 കാലയളവിൽ ഇവർ സംസ്ഥാനത്ത് നിന്ന് തട്ടിയെടുത്തത്…
Read Moreപുതുച്ചേരിയിൽ ആശമാരുടെ ഓണറേറിയം 18,000 രൂപയാക്കി: മുഖ്യമന്ത്രിക്കു പുഷ്പവൃഷ്ടി
ചെന്നൈ: കേരളത്തിൽ ഓണറേറിയം വർധനയ്ക്കായി ആശാ വർക്കർമാർ ഒന്നരമാസത്തോളമായി സമരം ചെയ്യുന്നതിനിടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ആശാ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി. 10,000 രൂപയിൽനിന്നു 18,000 രൂപയായിട്ടാണ് ഓണറേറിയം ഉയർത്തിയത്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെ മുഖ്യമന്ത്രി എൻ. രംഗസ്വാമി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയിലെ 300 ആശാ പ്രവർത്തകർക്കും വർധനയുടെ നേട്ടം ലഭിക്കും. പുതുച്ചേരിയിൽ നിലവിൽ നൽകിവരുന്ന 10,000 രൂപയിൽ സംസ്ഥാന സർക്കാർ 7,000 രൂപയും കേന്ദ്രം 3,000 രൂപയുമാണ് നൽകുന്നത്. ഇത് 18,000 ആകുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യത പ്രതിവർഷം സംസ്ഥാന സർക്കാരിന് ഉണ്ടാകും. ഓണറേറിയം വർധിപ്പിച്ചതെത്തുടർന്നു മുഖ്യമന്ത്രിയെ ആശമാർ ഔദ്യോഗിക വസതിയിൽ നേരിട്ടത്തി നന്ദി അറിയിച്ചു. മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായിനിന്ന് പൂക്കൾ വിതറിയും പുഷ്പഹാരം അണിയിച്ചും ആശമാർ…
Read Moreആശാ പ്രവർത്തകരുടെ രാപ്പകൽ സമരം 46-ാം ദിവസത്തിലേക്ക്; നിരാഹാരം അനുഷ്ഠിച്ചിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം 46-ാം ദിവസത്തിലേക്ക്. നിരാഹാരം ഏറ്റെടുത്ത് ബീന പീറ്ററും അനിതകുമാരിയും ഷൈലജയും. കഴിഞ്ഞ ഒരാഴ്ചയായി നിരാഹാരം അനുഷ്ഠിച്ചിരുന്ന അസോസിയേഷൻ നേതാക്കളായ എം.എ. ബിന്ദു, കെപി. തങ്കമണി എന്നിവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് പകരക്കാരായി ബീനപീറ്ററും അനിതകുമാരിയും നിരാഹാര സമരം ഏറ്റെടുത്തിരിക്കുന്നത്. പുത്തൻതോപ്പ് പിഎച്ച്സിയിലെ ആശ വർക്കറാണ് ബീനാ പീറ്റർ. ഷൈലജ കുളത്തൂർ പിഎച്ച്സി, അനിതകുമാരി പാലോട് പിഎച്ച്സിയിലെ ആശ പ്രവർത്തകരാണ്. ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ജനസഭയിൽ ചലച്ചിത്ര നടൻ ജോയി മാത്യു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. സമരക്കാരുമായി ചർച്ച നടത്തി അന്തിമ പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. സിപിഎമ്മും സർക്കാരും ആശാ പ്രവർത്തകരുടെ സമരത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രസർക്കാരാണ് ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ്. അതേ സമയം യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ആശവർക്കർമാർക്ക് ഓണറേറിയം…
Read Moreയുഎഇയിൽനിന്ന് : മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇന്‍ഷ്വറൻസ് വിപുലീകരിക്കും
ദുബായ്: യുഎഇയിൽ സ്വാഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി തുടങ്ങിയ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ ഈ വർഷം ദുബായ് നാഷണൽ ഇൻഷ്വറൻസും നെക്സസ് ഇൻഷ്വറൻസ് ബ്രോക്കേഴ്സും കൂടി പങ്കാളികളാകും. പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താന്‍ സാധിക്കുക. 69 വയസുവരെ പ്രായമുള്ളവർക്ക് ഇതില്‍ അംഗങ്ങളാകാം. വർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ, സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷ്വറൻസ് കമ്പനി നൽകുകയും ചെയ്യും. കഴിഞ്ഞവർഷമാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
Read Moreമദ്യപസംഘത്തെ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിനു കുത്തേറ്റു
തിരുവനന്തപുരം: കുമാരപുരത്ത് പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ മദ്യപ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമാരപുരം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ കുമാരപുരം ചെന്നിലോടായിരുന്നു സംഭവം. മദ്യപാനത്തെ ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് പ്രവീണിന്റെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലെ ഒരാളെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreദക്ഷിണകൊറിയയിൽ കാട്ടുതീ അണയുന്നില്ല; മരണം 24
സോൾ: ദക്ഷിണകൊറിയയുടെ തെക്കൻ പ്രദേശങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. 250 ലധികം കെട്ടിടങ്ങൾ ഇതിനകം കത്തിനശിച്ചു. പ്രദേശത്തെ വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്കിരയായതിൽപ്പെടുന്നു. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തി. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും വലിയ നാശം ഇവിടെ സംഭവിച്ചിട്ടുണ്ടെന്നു കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
Read Moreവധശ്രമക്കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു; പിന്നിൽ ഗുണ്ടാ കുടിപ്പക; ആക്രമണം സ്ഫോടകവസ്തു എറിഞ്ഞശേഷം; ഓച്ചിറയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം
കരുനാഗപ്പള്ളി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെട്ടിക്കൊന്നു. അരമണിക്കൂറിനുശേഷം ഓച്ചിറയിൽ മറ്റൊരു യുവാവിന് വെട്ടേറ്റു. പടനായർകുളങ്ങര വടക്ക് താച്ചയിൽമുക്ക് കാട്ടിശേരി കിഴക്കതിൽ ജിം സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് (42 )ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30ന് വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണസമയത്ത് സന്തോഷും മാതാവ് ഓമനയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വധശ്രമക്കേസ് പ്രതിയാണ് സന്തോഷ് എന്നും ആക്രമണത്തിനു കാരണം ഗുണ്ടാ കുടിപ്പകയാണെന്നും മുന്‍പ് നടന്ന ആക്രമണങ്ങളുടെ പേരിൽ സന്തോഷിന് ഭീഷണി ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. 2014ൽ സന്തോഷിനെതിരേ വധശ്രമക്കേസ് ഉണ്ടായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ സന്തോഷിന് ഭീഷണി ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. സന്തോഷിന്റെ ഇടതുകാല് മുട്ടിനു താഴെ അടിച്ചു തകർത്ത നിലയിലും ഇടത് തോളിനു താഴെ വെട്ടു കൊണ്ടു…
Read Moreഎയർപോർട്ടിലെ ശുചിമുറിയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം: യാത്രക്കാരുടെ വിവരങ്ങൾ തേടി പോലീസ്
മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിമാനയാത്രക്കാരുടെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ വിമാനത്താവളത്തിന്റെ ശുചിമുറികൾ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ശുചിമുറിയിലെ ഡസ്ബിനിൽ ഉപേക്ഷിച്ചനിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കുഞ്ഞ് ജനിച്ച ഉടൻതന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വിമാനത്താവളത്തിൽ കയറിയ മുഴുവനാളുകളുടെയും വിവരങ്ങൾ ഇപ്പോൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ശുചിമുറിയിൽ പ്രവേശിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Read More