കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.വ്യാഴാഴ്ച മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.
Read MoreDay: March 28, 2025
ഭൂകമ്പത്തില്‍ ആശങ്ക; സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മ്യാന്മാറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ശക്തമായ ഭൂചലനത്തെ തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണെന്ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. ‘മ്യാന്മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണ്. മ്യാന്മറിലും തായ്ന്ഡിലും സര്‍ക്കാരുകളുമായി ബന്ധന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.’ – മോദി കുറിച്ചു.
Read Moreഭൂചലനത്തിൽ വിറച്ച് മ്യാൻമറും തായ്ലൻഡും; കെട്ടിടം തകർന്ന് 43 പേരെ കാണാതായി
നയ്പിഡാവ്/ബാങ്കോക്ക്: മ്യാൻമറിലും അയല്‍രാജ്യമായ തായല്ന്ഡിലുമുള്ള ശക്തമായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര് കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്ലന്ഡ് അധികൃതര്‍ അറിയിച്ചു. മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഉണ്ടായത്. മ്യാന്മറിലും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മ്യാന്മറിന്റെ തലസ്ഥാനമായ നയ്പിഡാവില്‍ റോഡുകള്‍ പിളര്‍ന്നു. ഇവിടുത്തെ ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
Read Moreഇതാണ് ആ പോലീസ് ഗായിക
“പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി’…. പോലീസ് വാഹനത്തില്‍ യൂണിഫോമില്‍നിന്ന് ഈ പാട്ടുപാടുന്ന പോലീസുകാരി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജോലിക്കിടയിലെ വിശ്രമവേളയില്‍ പാടിയ പാട്ട് ഇത്രയും വൈറലാകുമെന്ന് മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറായ നിമി രാധാകൃഷ്ണന് ഒരിക്കലും ചിന്തിച്ചു കാണില്ല. ഒറ്റപ്പാലം ചെനക്കത്തൂര്‍ പൂരം ഡ്യൂട്ടിയുടെ ഒഴിവുവേളയിലാണ് നിമി അതിമനോഹരമായി ഈ ഗാനം പാടിയത്. വീഡിയോ വൈറലായതോടെ കാക്കിക്കുള്ളിലെ ഈ കലാകാരിക്ക് അഭിനന്ദനവുമായി ഗായകരായ ഉണ്ണിമേനോനും സിത്താര കൃഷ്ണകുമാറും ഉള്‍പ്പെടെ നിരവധിപ്പേരാണ് രംഗത്ത് എത്തിയത്. നിമി രാധാകൃഷ്ണന്റെ വിശേഷങ്ങളിലേക്ക്. ഡ്യൂട്ടിക്കിടയിലെ പാട്ട്ഇക്കഴിഞ്ഞ മാര്‍ച്ച് 12 നായിരുന്നു പാലക്കാട് ഒറ്റപ്പാലം ചെനക്കത്തൂര്‍ പൂരം. രാവിലെ ബ്രീഫിംഗ് കഴിഞ്ഞ് ഭക്ഷണം കഴിച്ച ശേഷം ഡ്യൂട്ടി പോയിന്റില്‍ എത്താന്‍ ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടി. ഭക്ഷണം ലഭിക്കാന്‍ താമസം ഉണ്ടെന്ന് അറിഞ്ഞ് ഞങ്ങള്‍…
Read Moreഞരമ്പിലൂടെ ലഹരി വേഗം പടരാൻ കുത്തുന്നത് ഒറ്റസിറിഞ്ച്; ചെറുപ്പക്കാരിൽ എച്ച്ഐവി അതിവ്യാപന സാധ്യതത; രോഗം നിര്‍ണയിക്കപ്പെടുന്നവരുടെ പ്രായനിരക്ക് 18-25നും ഇടയിൽ
കോട്ടയം: ലഹരി ലഭ്യതയും വില്‍പ്പനയും ഉപയോഗവും അനിയന്ത്രിതമായിരിക്കെ സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളിലും യുവജനങ്ങളിലും എച്ച്ഐവി അതിവ്യാപന സാധ്യതയെന്ന് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി വ്യക്തമാക്കി. പുതുതായി എച്ച്ഐവി നിര്‍ണയിക്കപ്പെടുന്നവരുടെ പ്രായനിരക്ക് 18-25 വയസ് ആണെന്നും ആകെ എച്ച്ഐവി പോസിറ്റിവില് 15 ശതമാനം ഈ പ്രായക്കാരാണെന്നുമാണ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കണക്ക്. ഇവരേറെയും മയക്കുമരുന്ന നിറച്ച സിറിഞ്ച് കൈമാറി ഉപയോഗിച്ചവരാണെന്നും സ്ഥിരീകരിച്ചു. പത്തു വര്‍ഷം മുമ്പ് സംസ്ഥാനത്തെ എച്ചഐവി ബാധിതരുടെ ശരാശരി പ്രായം നാല്പതിനു മുകളിലായിരുന്നു. നിലവില്‍ സംസ്ഥാനത്തെ എച്ച്ഐവി ബാധിതര്‍ പതിനേഴായിരമാണ്. മലപ്പുറം വളാഞ്ചേരിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് ബ്രൗണ്‍ ഷുഗര്‍ കുത്തിവച്ച് ഏഴ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ പത്തു പേര് എച്ച്ഐവി ബാധിതരായ സാഹചര്യത്തില്‍ ലഹരിയുടെ അതിവ്യാപനം ഏറെപ്പേരില്‍ വൈറസിനു കാരണമായിട്ടുണ്ടാകാം. സംസ്ഥാനത്തെ ഭയാനകമായ മയക്കുമരുന്ന് വ്യാപനത്തിന്റെ ദുരന്തമുഖമായി മാറുകയാണ് യുവജനങ്ങളിലെ എച്ച്ഐവി. വ്യക്തിയുടെ സമ്മതംകൂടാതെ…
Read Moreപുതിയ ഭാവത്തിൽ ടോവിനോ, സുരാജ്, ചേരൻ: നരിവേട്ട മെയ് 16നു
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന നരിവേട്ടയുടെ റിലീസ് തിയതി പുറത്തു വിട്ടു അണിയറപ്രവർത്തകർ. മെയ് 16നു വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്രസാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും ആവേശവും നിറയ് ക്കുന്ന രീതിയിലാണ് പോസ്റ്ററിൽ മുഖ്യ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വലിയ കാൻവാസിൽ വമ്പൻ ബജറ്റിൽ നിർമിക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ,…
Read Moreകറുപ്പിനഴക്… സാരിയഴകില്‍ സാനിയ
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായാണ് സാനിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ക്വീൻ എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സാനിയ. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. കറുപ്പ് നിറമുള്ള സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. എന്നും മോഡേണ്‍ ഡ്രസിലെത്തുന്ന സാനിയ സാരിയിലും തിളങ്ങുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
Read Moreഫിബ 3×3 ഏഷ്യ കപ്പ്: ഇന്ത്യക്കു യോഗ്യത
സിംഗപ്പുർ: ഫിബ 3×3 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് ഇന്ത്യൻ പുരുഷ ടീം യോഗ്യത സ്വന്തമാക്കി. യോഗ്യതാ റൗണ്ട് ബിയിൽ ഫിലിപ്പീൻസിനെ കീഴടക്കിയാണ് (21-11) ഇന്ത്യ അവസാന 12ൽ ഇടംപിടിച്ചത്. യോഗ്യതാ റൗണ്ടിൽ ഇന്ത്യ 21-11നു കൊറിയയെയും 21-6നു മക്കാവുവിനെയും തോൽപ്പിച്ചിരുന്നു.
Read Moreഏത് ബന്ധമായാലും വിയോജിപ്പുകളുണ്ടാവും: അമീർ ഖാൻ
ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു. ഓരോരുത്തരും മറ്റുരണ്ടുപേരെ മറികടക്കണമെന്ന് ആഗ്രഹിച്ചു. ഇതല്ലേ നിങ്ങള്‍ എതിരാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്നാല്‍ അത് ഇവിടെയുണ്ടായി. ഇതൊരു പുതിയ കാര്യമല്ല. വിയോജിപ്പുകളുണ്ടായിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ പോലും ഇങ്ങനെയുണ്ടാവാറില്ലേ. ഏത് ബന്ധമായാലും വിയോജിപ്പുകളുണ്ടാവും ആനന്ദ് അംബാനിയുടെ വിവാഹചടങ്ങില്‍ സല്‍മാനും ഷാരൂഖും സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. ആ സമയം മുകേഷ് അംബാനി എന്നെ വിളിച്ചിട്ട് അവര്‍ ചിലത് ചെയ്യുന്നുണ്ടെന്നും ഞാന്‍ ഒപ്പം ചേര്‍ന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. അവസാനനിമിഷമാണ് ഇങ്ങനെയൊരു കാര്യം പറയുന്നത്. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് സ്റ്റേജില്‍ വന്നാല്‍ എല്ലാവര്ക്കും സന്തോഷമാകുമെന്നും പറഞ്ഞു. ഞാന്‍ പെട്ടെന്നുതന്നെ ഒപ്പം ചേരാമെന്ന് അറിയിച്ചു. ഞങ്ങള്‍ മൂന്നുപേരും അര മണിക്കൂറോളം ഒരുമിച്ചിരുന്ന് സ്കിറ്റ് തയാറാക്കി. ഇതിനിടയില്‍ ഞങ്ങള്‍ പരസ്പരം യോജിപ്പുകളും വിയോജിപ്പുകളും പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ എത്രത്തോളം കംഫര്‍ട്ടബിളാണെന്ന് തിരിച്ചറിഞ്ഞത്. ആശയങ്ങള്‍ പരസ്പരം തുറന്നുകൈമാറാനായി. റിഹേഴ്സല്‍ കഴിഞ്ഞശേഷം ഒരുമിച്ച്…
Read More2025 വനിതാ ലോകകപ്പ് കാര്യവട്ടത്തും
മുള്ളൻപുർ (പഞ്ചാബ്): ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ വേദികളിൽ ഒന്നായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇടംപിടിക്കും എന്നു സൂചന. ലോകകപ്പ് വേദികൾ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബിസിസിഐയോ ഐസിസിയോ ഇതുവരെ നടത്തിയിട്ടില്ല. തിരുവനന്തപുരം, വിശാഖപട്ടണം, റായ്പുർ, ഇൻഡോർ, മുള്ളൻപുർ എന്നിവിടങ്ങളിലായിരിക്കും 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുക എന്നാണ് വിവരം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26വരെയായിരിക്കും ടൂർണമെന്റ് അരങ്ങേറുക എന്നും സൂചനയുണ്ട്. ചണ്ഡിഗഡിലെ മുള്ളൻപുർ ഗ്രാമത്തിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയം ഫൈനലിന് ആതിഥേയത്വം വഹിക്കും. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ഹോം ഗ്രൗണ്ടുകളിൽ ഒന്നാണിത്. ഓപ്പണ്‍ എയർ ഗാലറിയാണെന്നതാണ് പ്രത്യേകത. തിരുവനന്തപുരം, മുള്ളൻപുർ, റായ്പുർ എന്നിവിടങ്ങളിൽ ഇതുവരെ വനിതാ രാജ്യാന്തര മത്സരങ്ങൾ അരങ്ങേറിയിട്ടില്ല. ആതിഥേയരായ ഇന്ത്യക്കു പിന്നാലെ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് 2025 ഏകദിന…
Read More