ഒടിടി വന്നതിനു ശേഷം എല്ലാ മലയാള പടങ്ങളും കാണുമെന്ന് വിക്രം. അടുത്തിടെ കണ്ടത് രേഖാചിത്രം, പൊന്മാൻ, മാർക്കോ തുടങ്ങിയ സിനിമകളാണ്. മാർക്കോയിലെ പോലെ ഫൈറ്റ് സീക്വൻസ് ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല. ഉണ്ണി മുകുന്ദൻ കലക്കി. മാളികപ്പുറം കണ്ടിട്ട് അത്ര സ്വീറ്റ് ആയ ശാന്തനായ ആൾ ആണ് ഇത്രയും ബ്രൂട്ടൽ ആയിട്ടുള്ള ബീസ്റ്റിനെ പോലെ തോന്നുന്ന വിധത്തിൽ ചെയ്തത്. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുപോലെ ആവേശവും ഇഷ്ടപ്പെട്ടു. ഈയിടെ വരുന്ന എല്ലാ സിനിമകളും വളരെ നല്ലതാണ്. മലയാള സിനിമ വളരെ നന്നായി വളർന്നുകൊണ്ടിരിക്കുന്നു എന്ന് വിക്രം പറഞ്ഞു.
Read MoreDay: March 29, 2025
ഹോട്ട് സ്റ്റൈലില്‍ കാജല്‍ അഗർവാൾ: വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. സിനിമകളിൽ തിളങ്ങിനിന്ന കാജൽ വിവാഹത്തിന് ശേഷം ചെറിയ ഒരിടവേളയെടുത്തിരുന്നു. എന്നാലിപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്ന് തരംഗമായി മാറാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സല്മാന് ഖാന് നായകനാകുന്ന സിക്കന്ദറാണ്. രാശ്മി മന്ദാനയ്ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുകയാണ് കാജല്‍ ഈ സിനിമയില്‍. ചിത്രത്തിന്റെ പ്രൊമോഷന് തിരക്കിലാണ് കാജല്‍ അടക്കമുള്ള താരങ്ങള്‍. ഇതിനിടെ കാജൽ സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ട ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിക്കന്ദറിന്റെ ട്രെയിലര്‍ ലോഞ്ചിനു വേണ്ടിയുള്ള ഔട്ട്ഫിറ്റിലാണ് താരം സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
Read Moreകോറിയോഗ്രാഫർ സഞ്ചുവിന്റെ ശാസ്ത്രമല്ല ജീവിതം
നിരവധി തമിഴ്, മലയാളം ചിത്രങ്ങളിലും സ്റ്റേജ് ഷോകളിലും കോറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുള്ള സഞ്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാസ്ത്രമല്ല ജീവിതം. ഫോക്സ് മൂവീസിന്റെ ബാനറിൽ മധു ബി. നായർ ആണ് ചിത്രം നിർമിക്കുന്നത്.വിൻസി ആണ് തിരക്കഥ എഴുതുന്നത്. ആംബ്രോസ് നായകനാകുന്ന ചിത്രത്തിൽ സുജാ നായർ ആണ് നായിക. ഡൽഹിയിലെ രണ്ട് വ്യത്യസ്ത ടിവി ചാനലുകളിൽ ജോലി ചെയ്യുന്ന യുവാവിന്റെയും യുവതിയുടെയും സൗഹൃദബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മാധ്യമ പ്രവർത്തക ജോലി ചെയ്യുന്ന ടിവി ചാനലിന്റെ മേധാവി കേരളത്തിലെ ഒരു സാമൂഹ്യവിപത്തിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കാൻ ആവശ്യപ്പെടുന്നു. അതിനായി യുവതി കേരളത്തിൽ എത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. ഛായാഗ്രഹണം: ആംബ്രോസ്, കലാസംവിധാനം: പിന്റോ, കോസ്റ്റ്യൂം: മണി വട്ടിയൂർക്കാവ്. ഡൽഹി, എറണാകുളം, തിരുവനന്തപുരം എന്നിവി ടങ്ങളിലായാണ് ചിത്രീകരണം. ഓണച്ചിത്രമായി സിനിമ തിയറ്ററുകളിൽ എത്തും. പിആർഒ: റഹിം പനവൂർ
Read Moreരശ്മിക മന്ദാന എട്ടു വർഷം കൊണ്ടു നേടിയത് കോടികൾ
സിനിമാ ലോകം ഒരു മായികലോകമാണെന്നാണ് പറയാറുള്ളത്. അവിടെ എത്തപ്പെട്ടശേഷം ജീവിത വിജയം നേടിയവരും ഉയരങ്ങൾ കീഴടക്കിയവരും എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോയവരുമെല്ലാമുണ്ട്. സിനിമയിൽ കരിയർ കെട്ടിപ്പെടുക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കാറുള്ളത് സ്ത്രീകളാണ്. തുടക്കം എത്ര നന്നായാലും ഫീൽഡിൽ നിന്ന് ഔട്ടാക്കാതെ പിടിച്ച് നിൽക്കാൻ കഠിനാധ്വാനവും ഒപ്പം ഭാഗ്യവും ആവശ്യമാണ്. അത്തരത്തിൽ എട്ട് വർഷത്തെ കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച അഭിനേത്രിയാണ് രശ്മിക മന്ദാന. എട്ട് വർഷത്തെ യാത്ര രശ്മികയ്ക്ക് അതികഠിനമായിരുന്നു. സോഷ്യൽമീഡിയയുടെ തല്ലും തലോടലും രശ്മികയോളം ഏറെ അനുഭവിച്ചിട്ടുള്ള നടിമാരിൽ ഒരാളാണ് രശ്മിക എന്നാൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച താരത്തിനു കഴിഞ്ഞു. ഇന്നു തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ താര സുന്ദരിമാരിൽ ഒരാൾ കൂടിയാണ് രശ്മിക. 1996 ഏപ്രിൽ 5ന് കർണാടകയിലെ കുടക് ജില്ലയിൽ സുമൻ-മദൻ…
Read Moreമകനെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി: എഎസ്ഐക്കെതിരേ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: മകനെ വ്യാജ ലഹരി കേസില്‍ കുടുക്കിയെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐക്കെതിരേയാണ് സിപിഎം കളമശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവ ദിവസത്തെ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫെബ്രുവരി 10ന് രാത്രിയാണ് നാസറിന്റെ മകന് ഓടിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അടുത്ത ദിവസം വണ്ടിയുടെ ആര്‍സി ഓണറായ നാസറിനോട് മകനെയും കൂട്ടി സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. വണ്ടി അപകടത്തില്‍പെട്ട കേസിന് വിളിച്ച് വരുത്തിയ നാസറിനെ കാണിച്ചത് മകനെതിരേ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ എഫ്ഐആര്‍ ആയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. സ്റ്റേഷന് ജാമ്യം ലഭിച്ചെങ്കിലും തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മകനെതിരേ എഎസ്ഐ വ്യാജ എഫ്ഐആര്‍ ഇട്ടെന്നാണ് നാസറിന്റെ പരാതി. നാല ഗ്രാം കഞ്ചാവ്…
Read Moreസ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് അരക്കോടി; തമിഴ്നാട് സ്വദേശികളെ കബളിപ്പിച്ചത് കൃത്യമായ ആസൂത്രണത്തിലൂടെ; പുതിയ തട്ടിപ്പുരീതി ഞെട്ടിക്കുന്നത്
കൊച്ചി: സ്വര്ണതരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് കോടതിയില്‍ അപേക്ഷ നല്കി. കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുള്‍ മഞ്ചി ഭായ് (43), ധര്‍മ്മേഷ് ഭായ് (38) കൃപേഷ് ഭായ് (35) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ സ്വര്ണപണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. മണ്ണുനിറച്ച ചാക്കിലേക്ക് സ്വര്‍ണലായനി ഇഞ്ചക്ട് ചെയ്യും പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകയെടുത്ത് സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്നും ശേഖരിച്ച സ്വര്‍ണ തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചു വച്ചിരുന്ന മണ്ണില്‍നിന്നും തമിഴ്നാട് സ്വദേശികളെ…
Read Moreയുവതിയുടെ ആത്മഹത്യ ഭര്തൃപീഡനത്തെത്തുടര്ന്നെന്ന് ആരോപണം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം ഇരുമ്പനത്ത് 26കാരി ആത്മഹത്യ ചെയ്തത് ഭര്തൃപീഡനത്തെത്തുടര്ന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പില്‍ സത്യന്റെ മകള്‍ എം.എസ്. സംഗീത (26) യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭ ര്തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഭര്‍ത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടില്‍ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് പരാതി. ജോലിസ്ഥലത്ത് എത്തി ഭര്‍ത്താവ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും മരിച്ചതിന്റെ തലേ ദിവസവം വീട്ടില്‍ വച്ച് മര്‍ദിച്ചതായും പരാതി പരാതിയില്‍ പറയുന്നു. ഈ മാസം 26നായിരുന്നു യുവതിയുടെ മരണം. പരാതിയെ തുടര്‍ന്ന് മൃതദേഹം തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് ഇരുമ്പനം ശ്മശാനത്തില്‍ സംസ്കരിച്ചത്. അഞ്ച്…
Read Moreവഞ്ചിതരാകരുതേ നിങ്ങൾ… ക്യുആര്‍ കോഡുകൾ സ്കാന്‍ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഇന്ന് എന്തിനും ഏതിനും ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്നവരാണ് നമ്മള്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യും മുമ്പ് ഒന്നു ശ്രദ്ധിക്കണേയെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതല്‍ കരുതലോടെ ഇവയെ സമീപിക്കാന്‍ സഹായിക്കുമെന്നാണ് മുന്നറിയിപ്പിലുള്ളത്. ഇതു ശ്രദ്ധിക്കാംക്യു ആര് കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍ യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കണം. ഇ-മെയിലിലെയും എസ്എംഎസിലെയും സംശയകരമായ ലിങ്കുകള്‍ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യുആര്‍ കോഡുകള്‍ നയിക്കുന്ന യുആര്‍എലുകള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും. ക്യുആര്‍ കോഡ് സ്കാനര്‍ ആപ്പ് സെറ്റിംഗ്സില് ‘open URLs automatically’ എന്ന ഓപ്ഷന് നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന്…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക്: ആര്യാടന് ഷൗക്കത്തും എം. സ്വരാജും സ്ഥാനാര്‍ഥികളാവാന്‍ സാധ്യത
കോഴിക്കോട്: രാജ്യത്തെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പുകമ്മീഷന് നടപടി തുടങ്ങിയതോടെ മലപ്പുറത്തെ നിലമ്പൂരിലും മുന്നണികള്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്ക് കടന്നു. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടികളില്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. നിലമ്പൂരിനെ പ്രതിനിധീകരിച്ചിരുന്ന ഇടതുസ്വതന്ത്രന് പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 13ന് നിയമസഭാംഗത്വം രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മത്സരിച്ച ഷൗക്കത്ത് പി.വി. അന്‍വറിനോട് പരാജയപ്പെടുകയായിരുന്നു. അന്‍വറിനെ യുഡ്എഫിന്റെ ഭാഗമാക്കുന്നതില്‍ ശക്തമായി എതിര്ക്കുന്നയാളാ ണു ഷൗക്കത്ത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി സ്ഥാനാര്‍ഥിയാകാന്‍ ചരടുവലിക്കുന്നതായും റിപ്പോർട്ടുണ്ട്. സിപിഎമ്മിന്റെ യുവ നേതാവ് എം. സ്വരാജ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. നിലമ്പൂര്‍ സ്വദേശിയായ…
Read Moreയുദ്ധം, പ്രളയം, ഭൂകന്പം തീരാദുരിതത്തിൽ മ്യാൻമർ ജനത
നായ്പിഡോ: നാലു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം, ഏഴു മാസം മുന്‍പത്തെ പ്രളയം, സാന്പത്തികതകർച്ച, ഭക്ഷ്യ പ്രതിസന്ധി എന്നിവ നേരിടുന്ന മ്യാൻമറിൽ ഭൂകന്പം സൃഷ്ടിച്ച നാശം വിലയിരുത്താവുന്നതിലും അപ്പുറമാണ്. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ സാഗൈംഗ്, രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ, തലസ്ഥാനമായ നായ്പിഡോ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണു റിപ്പോർട്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂ. മൊബൈൽ ടവറുകൾ തകർന്നതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പട്ടാളം ഭരിക്കുന്ന രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതും കൃത്യമായ റിപ്പോർട്ടുകൾ ലഭിക്കാൻ തടസമാകുന്നു. വളരെക്കുറച്ചുകാലം മാത്രം ജനാധിപത്യം നിലനിന്നിട്ടുള്ള മ്യാൻമർ നിലവിൽ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. 2021ൽ പട്ടാളം ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിക്കുകയായിരുന്നു. എന്നാൽ, ജനറൽ മിൻ ഓംഗ് ലെയിംഗിന്റെ പട്ടാള ഭരണകൂടത്തിനോട് ജനങ്ങൾക്കു മമതയില്ലായിരുന്നു. അട്ടിമറിയെത്തുടർന്ന് വൻതോതിലുള്ള ജനകീയ പ്രതിഷേധങ്ങളുണ്ടായി. പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിച്ചു നേരിട്ടപ്പോൾ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ…
Read More