തിരുവനന്തപുരം: കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്. നെയ്യാറ്റിൻകര ചെങ്കല്‍ കാരിയോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് സംഭവം. അധ്യാപകരെയും രക്ഷിതാക്കളെയും ആക്രമിക്കാൻ ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചു. കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾ സംഭാവന നൽകിയില്ലന്ന് ആരോപിച്ചാണ് അക്രമണം ഉണ്ടായത്. കുട്ടികൾ നൃത്തം ചെയ്യുന്നതിനിടെ സ്റ്റേജിന്റെ കർട്ടൻ താഴ്ത്തി അവരെ ഇറക്കി വിട്ടു. പരിപാടി തടസപ്പെടുത്താൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും പരിപാടി അവതരിപ്പിക്കാൻ ആർഎസ്എസ് പ്രവർത്തകർ അനുവദിച്ചില്ല. പത്ത് മാസത്തിലധികമായി നിരന്തരം പരിശീലനം പൂർത്തിയാക്കിയാണ് കുട്ടികൾ പരിപാടിക്ക് എത്തിയത്. സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുന്നു.
Read MoreDay: March 30, 2025
വീട്ടിൽവച്ച് പെട്ടെന്ന് വാട്ടർ ബ്രേക്ക് ആയി, പ്രസവ വേദനയെത്തുടർന്ന് യുവതി നിലവിളിച്ചു: വീഡിയോ കോൾ വഴി ഡോക്ടറുടെ സഹായത്തോടെ 13 കാരൻ അമ്മയുടെ പ്രസവമെടുത്തു
വീഡിയോ കോളിലൂടെ ഡോക്ടറുടെ സഹായത്തോടെ പ്രസവം എടുക്കുന്ന സീനൊക്ക സിനിമയിലൊക്കെ കാണാൻ നല്ലതാണ്. എന്നാൽ യഥാർഥ്യത്തിൽ അങ്ങനെ സംഭവിച്ചാൽ എന്താകും അവസ്ഥ? ആലോചിച്ച് നോക്കിയിട്ടുണ്ടോ? എന്നാൽ അത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ് ചൈനയിൽ. അപ്രതീക്ഷിതമായി യുവതിക്ക് വാട്ടർ ബ്രേക്ക് ആവുകയും അതേത്തുടർന്ന് കലശലായ പ്രസവ വേദന അനുഭവപ്പെടുകയും ചെയ്തു. അതോടെ 13 കാരനായ മകൻ ഉടൻതന്നെ എമർജൻസി നമ്പറിൽ വിളിച്ച് ഡോക്ടറുടെ സഹായം തേടി. 37 ആഴ്ച ഗർഭിണിയായ തന്റെ അമ്മയ്ക്ക് അസഹനീയമായ വേദനയുണ്ടെന്നും വാട്ടർ ബ്രേക്കിംഗ് സംഭവിച്ചതായും അവൻ ഡോക്ടറോട് വിശദീകരിച്ചു. കൂടാതെ കുഞ്ഞിന്റെ തല തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും അവൻ എമർജൻസി സെന്ററിലെ ഡോക്ടർ ചെൻ ചാവോഷുണിനോട് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ഡോക്ടർ ആദ്യം അവനെ ശാന്തനാക്കുകയും എത്രയും വേഗം ആംബുലൻസ് വീട്ടിൽ എത്തുമെന്നും അറിയിച്ചു. കൂടാതെ അമ്മയ്ക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകളെ…
Read Moreമക്കൾ മാഹാത്മ്യം… മൂത്തമകന് 46വയസ് ഇളയ കുട്ടിക്ക് രണ്ട്: 66 -കാരിയായ അമ്മ പത്താമത്തെ മകന് ജന്മം നല്കി!
മക്കൾ ഒരുപാട് വേണമെന്ന് ആഗ്രഹിക്കുന്ന ധാരാളം ദന്പതികൾ നമുക്ക് ചുറ്റുമുണ്ട്. 66ാം വയസിലും കുഞ്ഞുണ്ടായ ജർമൻ യുവതിയാണ് ഇപ്പോൾ താരം. യാതൊരു ഫെർട്ടിലിറ്റി ചികിത്സയും നടത്താതെ അലക്സാഡ്രിയ ഹില്‍ഡെബ്രാന്‍ഡറ്റ് എന്ന സ്ത്രീയാണ് 66 -ാം വയസില്‍ കുഞ്ഞിന് ജൻമം നൽകിയത്. ഇത് ഇവരുടെ ആദ്യത്തെ കുട്ടിയല്ല. പത്താമത്തെ കുഞ്ഞിനാണ് കഴിഞ്ഞദിവസം സിസേറിയന് വഴി ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 3.5 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. 66 വയസുള്ള അലക്സാഡ്രിയയുടെ ആദ്യ മകന് 46 വയസാണ്. ഒമ്പതാമത്തെ കുഞ്ഞിന് രണ്ട് വയസും. പത്താമത്തെ കുഞ്ഞും പിറന്നതോടെ തനിക്ക് ഇപ്പോൾ 35 വയസ് ആയത് പോലെ തോന്നുന്നുവെന്നാണ് അലക്സാഡ്രിയ മാധ്യമ പ്രതികരിച്ചത്. മാനസികവും ശാരീരികവുമായി അസാമാന്യമായ കരുത്തുള്ള ഒരു അസാധാരണ സ്ത്രീ ആയതിനാൽത്തന്നെ അലക്സാഡ്രിയയുടെ പ്രസവം ഒരിക്കലും ഒരു വെല്ലുവിളി ഉണ്ടാക്കിയില്ലന്ന് ഇവരെ…
Read More16 കോടി മുടക്കി വാങ്ങിയ രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റിൽ കുളിമുറിയും ബാത്ത് ടബ്ബും ഇല്ല; നഷ്ടപരിഹാരം തേടി യുവതി
പുതിയതായി നമ്മൾ വീടോ ഫ്ലാറ്റോ ഒക്കെ വാങ്ങുന്പോൾ പലതരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത്രയേറെ രൂപ മുടക്കി നമ്മൾ വാങ്ങുന്പോൾ യാതൊരു തരത്തിലും പറ്റിക്കപ്പെടരുതല്ലോ. ഫ്ലാറ്റ് വാങ്ങി വെട്ടിലായ മി സുക് എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒന്നും രണ്ടുമല്ല 16 കോടി മുടക്കി വാങ്ങിയ ഫ്ലാറ്റിൽ ബാത്ത് ഡബ് ഇല്ലന്ന് അറിഞ്ഞാൽ എന്താകും അവസ്ഥ? അത്തരത്തിലൊരു അവസ്ഥയാണ് ഇവർക്കുണ്ടായത്. രണ്ടു മുറികളിലെയും ബാത്ത് റൂമുകളിൽ ഒന്നിൽ ബാത്ത് ടബ്ബ് ഇല്ലെന്നും മറ്റേ ബെഡ്റൂമിനൊപ്പം കുളിമുറിപോലുമില്ല. ഫാഷന്‍ കമ്പനിയായ വെർസാസുമായി ചേര്‍ന്നായിരുന്നു ഫ്ലാറ്റ് നിര്‍മ്മാണ കമ്പനി ഇന്റീരിയര്‍ ചെയ്തത്. 2019 -ലാണ് 4 കോടി അഡ്വാൻസ് കൊടുത്ത് മി സുക് ഫ്ലാറ്റ് ബുക്ക് ചെയ്തത്. അന്ന് പറഞ്ഞിരുന്ന കാര്യങ്ങളൊന്നും തന്നെ ഇവർ താമസം മാറിയശേഷം ഫ്ലാറ്റിലില്ല. അതോടെ താൻ വഞ്ചിക്കപ്പെട്ടന്ന് മനസിലായി. തനിക്ക് നഷ്ടപരിഹാരം വേണമെന്നും…
Read Moreഭൂമി കുലുക്കത്തിനിടെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ച ഗര്‍ഭിണിക്ക് പാര്‍ക്കില്‍ സുഖപ്രസവം: വൈറലായി വീഡിയോ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ
മ്യാൻമറിൽ ഉണ്ടായ ഭൂമി കുലുക്കത്തിന്റെ വേദന എത്രത്തോളമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ആ വേദനകളിൽ നിന്നൊരു ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. ഭൂമി കുലുക്കത്തെ തുടര്‍ന്ന് ആശുപത്രിയിൽ നിന്ന് പുറത്തെക്കെത്തിച്ച ഒരു ഗര്‍ഭിണി, സമീപത്തെ പാര്‍ക്കില്‍ വച്ച് ഒരു കുഞ്ഞിന് ജന്മം നല്കി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രോഗികളെ ബാങ്കോക്കിലെ ബിഎന്‍എച്ച് ആശുപത്രിയില്‍ നിന്നും കിംഗ് ചുലലോങ്കോൺ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും തൊട്ടടുത്ത പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. ചില രോഗികളെ സ്ട്രെക്ചറിലും മറ്റു ചില രോഗികളെ വീല്‍ച്ചെയറിലുമാണ് ആശുപത്രിക്ക് പുറത്തെത്തിച്ചത്. ഇങ്ങനെ ഒഴിപ്പിക്കപ്പെട്ടവരില്‍ ഒരു പൂർണഗര്‍ഭിണിയും ഉണ്ടായിരുന്നു. പുറത്തേക്ക് എത്തിച്ചതോടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അതോടെ പ്രസവം നടത്താനുള്ള എല്ലാ സന്നാഹങ്ങളും ആശുപത്രി അധികൃതർ എടുത്തു. നീണ്ട പരിശ്രമത്തിനു ശേഷം യുവതി കുഞ്ഞിന് ജൻമം നൽകി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…
Read Moreഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യ വകുപ്പിന്റെയും യുഎസ് വ്യാപാര ഓഫീസിന്റെയും പ്രതിനിധികൾ ഈ മാസം 26 ന് ന്യൂഡൽഹിയിൽ ആരംഭിച്ച നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്നലെ സമാപിച്ചു. ഫെബ്രുവരി 13ന് ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവനയിൽ 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് ന്യൂഡൽഹിയിൽ ചർച്ചകൾ നടന്നത്. ന്യൂഡൽഹിയിൽ നടന്ന നാല് ദിവസത്തെ ചർച്ചയിൽ പരസ്പരം ഗുണകരമായ ബഹുമേഖല ഉഭയകക്ഷി വ്യാപാരക്കരാറിന് ആവശ്യമായ അടുത്ത നടപടികളെക്കുറിച്ച് ധാരണയായി. നീതി, ദേശസുരക്ഷ, തൊഴിൽ സൃഷ്ടിക്കൽ എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ള വളർച്ചയ്ക്ക് വഴിതെളിക്കുകയെന്ന ഇരുരാജ്യങ്ങളുടെയും പൊതുതാല്പര്യത്തെ മുൻനിർത്തിയായിരുന്നു ചർച്ച. ബഹുമേഖല ഉഭയകക്ഷി വ്യാപാരകരാറിന്റെ ആദ്യ ഘട്ടം ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പൂർത്തിയാകും. നിലവിലുള്ള 190 ബില്യൺ ഡോളറിൽനിന്ന് 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികമാക്കി 500 ബില്യൺ…
Read Moreതത്തയാണെന്ന് പറഞ്ഞ് പച്ച നിറമടിച്ച കോഴി വിൽപനയ്ക്ക്: വില കേട്ടാൽ ഞെട്ടും, 6500 രൂപ; തത്തക്കോഴിയെന്ന് സോഷ്യൽ മീഡിയ
പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളും ഇപ്പോൾ നടക്കുന്നുണ്ട്. അറിഞ്ഞുകൊണ്ടല്ലങ്കിലും നമ്മളിൽ ചിലരെങ്കിലുമൊക്കെ അത്തരം തട്ടിപ്പുകളിൽ അകപ്പെടാറുമുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു തട്ടിപ്പ് വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെഡിറ്റിൽ പങ്കുവച്ച ഒരു ചിത്രമാണ് ആളുകളുടെ ശ്രദ്ധ നേടുന്നത്. 6500 രൂപയ്ക്ക് ഓൺലൈനിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഒരു കോഴിയുടെ ചിത്രമാണ് അത്. എന്നാൽ കോഴിയുടെ നിറമാണ് ആളുകളെ അതിശയിപ്പിച്ചത്. സാധാരണ കറുപ്പും തവിട്ടും വെളുപ്പും ചുവപ്പുമൊക്കെ നിറങ്ങളിൽ കോഴികളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ പങ്കുവച്ച ചിത്രത്തിലെ കോഴിയുടെ നിറം പച്ചയാണ്. തത്തകൾക്കാണ് പച്ച നിറമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. പക്ഷേ ഈ കോഴിക്ക് എങ്ങനെ പച്ച നിറം വന്നു എന്നാകും ചിത്രം കണ്ട എല്ലാവരും ചിന്തിക്കുന്നത്. അല്ലാ ഇതിനി കോഴി തന്നെയാണോ അതോ തത്തയാണോ എന്നും ആളുകൾ ആലോചിക്കും. ഇത് കോഴിതന്നെയാണ്, പക്ഷേ കളറടിച്ച കോഴിയാണെന്ന് മാത്രം. അതൊന്നുമല്ല…
Read Moreഒടുവിൽ കട്ടുപൂച്ചനും പിടിയിൽ: സംസ്ഥാനത്തെ ഒന്നാകെ വിറപ്പിച്ച കുറുവാ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ
ആലപ്പുഴ: കേരളത്തിൽ മോഷണം നടത്തിയ അവസാന പ്രതിയും പിടിയിൽ. രാമനാഥപുരം പരമക്കുടി സ്വദേശി 56 കാരനായ കട്ടുപൂച്ചൻ ആണ് ഇപ്പോൾ അറസ്റ്റിൽ ആയത്. മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവാ സംഘത്തിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ പിടികൂടിയത്. ഇയാൾ കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണെന്ന് പോലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് കേരളത്തിൽ തുടർച്ചയായി മോഷണം നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആളാണ് കട്ടൂപൂച്ചൻ. 2012 ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാൾ പിടിയിലായതാണ്. അന്ന് കട്ടുപൂച്ചനെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയച്ചു. തുടർന്നാണ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിൽ മറ്റിടങ്ങളിലും തമിഴ്നാട്ടിലും കട്ടുപൂച്ചനെതിരേ നിരവധി കേസുകളുണ്ട്.
Read Moreഎന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദമുണ്ട്, നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി, അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല: ഖേദപ്രകടനവുമായി മോഹൻലാൽ
കൊച്ചി: എമ്പുരാൻ വിവാദത്തിൽ ഖേദ പ്രകടനവുമായി മോഹൻലാൽ. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘ലൂസിഫർ’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ…
Read Moreഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല: എമ്പുരാനെ പിന്തുണച്ച് പിണറായി വിജയൻ
തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നത് സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നു. ചിത്രത്തിനെതിരേ ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർ്തതു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക്…
Read More