പത്തനംതിട്ട: തിരുവനന്തപുരത്ത് ട്രെയിനു മുമ്പില്‍ ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ കോന്നി അതിരുങ്കല്‍ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടില്‍ മധുസൂദനന്റെ മകള്‍ മേഘ(25)യെ സുഹൃത്തായ ഉദ്യോഗസ്ഥന് സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം. മേഘയുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമാണ് അവശേഷിക്കുന്നതെന്ന് പിതാവ് മധുസൂദനന് പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ മേഘയുടെ അക്കൗണ്ടില്‍നിന്ന് പണം അയാളുടെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. കുറച്ചു തിരിച്ചു വന്നിട്ടുണ്ട്. പത്താം മാസം വരെ ചെറിയ തുകയും അതിനു ശേഷം മുഴുവന്‍ പണവും അക്കൗണ്ടിലേക്ക് പോയി. മൂന്നര ലക്ഷത്തോളം രൂപ ഇങ്ങനെ പോയിട്ടുണ്ട്. മകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പണം പോലും കൈവശം ഉണ്ടായിരുന്നില്ലെന്ന് മധുസൂദനന് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി കൊണ്ടുകൊടുക്കുന്ന അവസ്ഥ വരെയുണ്ടായിരുന്നു. തന്റെ പരാതി പ്രകാരം അയാളെ ഐബി കസ്റ്റഡിയില്‍ എടുത്തിരുന്നു. കുറെ ദിവസം കസ്റ്റഡിയില്‍ വച്ച ശേഷം…
Read MoreDay: March 30, 2025
ഓട്ടോ- ടാക്സി ഡ്രൈവർമാർ ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാർ ഹോട്ടലുകളുടെ മുന്നിലെ സെക്യൂരിറ്റി ജോലിക്കാർ എന്നിവർക്കു വിശ്രമകേന്ദ്രങ്ങളും കുടിവെള്ളവും ഉറപ്പാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തണം. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീർ പന്തലുകൾ വ്യാപകമാക്കണമെന്നും വിവിധ വകുപ്പ് അധ്യക്ഷൻമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഓട്ടോ- ടാക്സി ഡ്രൈവർമാർ, ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാർ, ഹോട്ടലുകളുടെ മുന്നിലെ സെക്യൂരിറ്റി ജോലിക്കാർ എന്നിവർക്കു വിശ്രമകേന്ദ്രങ്ങളും കുടിവെള്ളവും ഉറപ്പാക്കണം. തൊഴിലുറപ്പു തൊഴിലാളികൾക്കു പുതുക്കിയ സമയക്രമം ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കണം. ടൂറിസ്റ്റുകൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാനിർദേശം എത്തിക്കണം. വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകുന്നേരത്തെ ചൂടിൽ കുറവുണ്ടാകുമെങ്കിലും ജാഗ്രതയിൽ കുറവുവരരുത്. ഉഷ്ണതരംഗം മറികടക്കാനുളള നിർദേശങ്ങളും സന്ദേശങ്ങളും തദ്ദേശ തലത്തിൽ നടപ്പാക്കണം. ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു താലൂക്ക് ആശുപത്രികളിൽ ചികിത്സാ സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.…
Read Moreഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ… വീണ്ടുമൊരു ഇഡലി ദിനം കൂടി
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന്ഡേഴ്സണ് എന്ന വിദേശി നമ്മുടെ ഇഡലിയെകുറിച്ച് അഭിപ്രായപ്പെട്ടത്. ഇഡലി മോശം ഭക്ഷണമാണെന്ന പറഞ്ഞ സായിപ്പിനെ അങ്ങിനെ വെറുതെ വിടാതെ കിടിലന്‍ മറുപടി ട്വിറ്ററില്‍ കുറിച്ച് ശശി തരൂര്‍ എംപി ഇഡലിക്കു വേണ്ടി വാദിച്ച് രംഗത്തെത്തി. തരൂരിന് പിന്നാലെ ഉലകമെങ്ങുമുള്ള ഇഡലി ഫാന്‍സുകാരും അണിനിരന്നു. വാദങ്ങളും പ്രതിവാദങ്ങളുമായി ട്വീറ്റുകളും സന്ദേശങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. സായിപ്പ് മോശമെന്ന് പറഞ്ഞാല്‍ മോശമാകുന്ന ഭക്ഷണവിഭവമൊന്നുമല്ല നമ്മുടെ ഇഡലി. ഇഡലിയെ അധിക്ഷേപിച്ച ആ സായിപ്പിനോട് ദി കിംഗ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് പറയും പോലെ ഒന്നു പറഞ്ഞുനോക്കിയാല്‍. ഐഎഎസ് ഇന്ത്യന്‍ ഇഡലി സാമ്പാര്‍. അതെന്താണെന്നറിയണമെങ്കില്‍ ആദ്യം ഇഡലി എന്താണെന്ന് നീയറിയണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഏതൊക്കെയോ രാജ്യക്കാരുടെ തീന്മേശയിലെ പ്ലേറ്റുകളില്‍ മറ്റുപല പേരുകളുമായി ഇഡലി ഉണ്ടായിരുന്നുവെന്നാണ് ഇഡലിയുടെ ഭൂതകാല വേരുകള്‍ തേടിപോകുമ്പോള്‍…
Read Moreവാഹന പരിശോധനയ്ക്കിടെ പോലീസിനു മുന്നിൽപ്പെട്ടു; പിടിയിൽ ആകുമെന്ന് അറിഞ്ഞപ്പോൾ ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കടന്നു; സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പോലീസിനു മുന്നിൽനിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തല വെച്ച് വാഹന പരിശോധനക്കിടെയാണ് ഇയാൾ പോലീസിനു മുന്നിൽപ്പെട്ടത്. തുടർന്ന് കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെയും കുട്ടിയെയും കാറിൽ ഉപേക്ഷിച്ചാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ ചിത്രങ്ങൾ പോലീസ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്. വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന്…
Read Moreസത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എമ്പുരാൻ വിവാദം കത്തിപ്പടരുന്നതിനിടെ ചിത്രം കാണില്ലെന്ന് അറിയിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലൂസിഫർ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു, രണ്ടാംഭാഗം ആയതിനാൽ എമ്പുരാൻ കാണുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസിലായി. ഒരു…
Read More