കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് എന്ന ചിത്രത്തിന് പിന്തുണയുമായി ഹൈബി ഈഡന് എംപി. ‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെ L’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രമാണ് ഹൈബി ഈഡന് ഫേസ്ബുക്കില്‍ പങ്കുവച്ചത്. തിരക്കഥാകൃത്ത് മുരളി ഗോപിയെയും സുപ്രിയയെയും പൃഥ്വിരാജിനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായകന് മോഹന്‍ലാലിനെ പോസ്റ്റില്‍ ഹൈബി ടാഗ് ചെയ്തിട്ടുമില്ല. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കേ ചിത്രം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാന് 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് മൂന്ന് മിനിറ്റ് ദൃശ്യങ്ങളാണ് ചിത്രത്തില്‍നിന്ന് നീക്കം ചെയ്തത്.
Read MoreDay: April 1, 2025
വിദ്യാകിരണം പദ്ധതി: കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് വിതരണം ചെയ്തത് 2.24 കോടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദ്യാകിരണം പദ്ധതി വഴി വിതരണം ചെയ്തത് 2,24,08,500 രൂപ. സാമ്പത്തിക പരാധീനതമൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന തിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതിയാണ് വിദ്യാകിരണം. ഒന്നാം ക്ലാസ് മുതല്‍ പിജി/പ്രഫഷണല്‍ കോഴ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷത്തേക്കാണ് (പത്തു മാസം) തുക അനുവദിക്കുന്നത്. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപയാണ് സ്കോളര്‍ഷിപ്പായി നല്‍കുന്നത്. ആറു മുതല്‍ പത്തു വരെ 500 രൂപയും പ്ലസ് വണ്‍, പ്ലസ്ടു, ഐ ടി ഐ, തത്തുല്യമായ മറ്റു കോഴ്സുകള്‍ക്ക് 750 രൂപയും ഡിഗ്രി, പിജി, പോളി ടെക്നിക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, പ്രഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് ആയിരം രൂപയുമാണ് സ്കോളര്‍ഷിപ്പായി നല്‍കുന്നത്.…
Read Moreപണി വരുന്നുണ്ട് അവറാച്ചാ…. ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ മാറ്റണം: ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. ഏപ്രിൽ 15നകം പോസ്റ്ററുകളും പരസ്യ ബോർഡുകളും നീക്കിയില്ലെങ്കിൽ പിഴ ഈടാക്കും. ഇത് സ്ഥാപിച്ചവർ തന്നെ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കെഎസ്ഇബി തന്നെ ഇവ മാറ്റുകയും അതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണ്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read Moreസിപിഎം പാർട്ടി കോൺഗ്രസിന് നാളെ മധുരയിൽ തുടക്കമാകും; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.എം.എസിനുശേഷം എം.എ. ബേബിയോ?
കണ്ണൂർ: സിപിഎം 24 ാം പാർട്ടി കോൺഗ്രസിന് നാളെ മധുരയിൽ തുടക്കമാകും. ബിജെപി മുഖ്യ എതിരാളിയാണെന്നും കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്നും സിപിഎമ്മിൽ ചർച്ച നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആശയസമരത്തേക്കാള് കൂടുതല്‍ പാര്‍ട്ടി ഘടനയിലുള്ള ചര്‍ച്ചകള്‍ക്ക് പാർട്ടി കോൺഗ്രസിൽ പ്രാധാന്യമുണ്ടാകും ഇത്തവണ. ഇ.എം.എസിനു ശേഷം കേരളത്തിൽനിന്ന് സിപിഎമ്മിന് ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്നാണ് മധുരയിലെ പാർട്ടി കോൺഗ്രസിൽ കേരളം ഉറ്റുനോക്കുന്നത്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനത്ത് എത്തുന്ന കേരള ഘടകത്തില്‍നിന്നുള്ള രണ്ടാമത്തെ നേതാവായിരിക്കും എം.എ. ബേബി. 1962-64 കാലത്തും പിന്നീട് 1978 മുതല്‍ 1992 വരെയും ജനറല്‍ സെക്രട്ടറിയായിരുന്നു ഇ.എം.എസ്. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 2005 മുതല്‍ 2015 വരെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം…
Read Moreമുംബൈ ഇന്ത്യൻസിന്റെ ടാലന്റ് ഫാക്ടറി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് ഫാക്ടറിയുടെ അനാവരണാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞാല്‍ അദ്ഭുതമില്ല. മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂരിനുശേഷം മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ അവതരിപ്പിച്ച അശ്വിനി കുമാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ജസ്പ്രീത് ബുംറയില്‍ തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് സ്കൗട്ട് കണ്ടെത്തിയ ബൗളര്‍മാരുടെ നിരയിലേക്കുള്ള അവസാന പേരാണ് അശ്വിനു കുമാര്‍ എന്ന ഇരുപത്തിനാലുകാരന്. മാര്‍ച്ച് 23നു ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ ആയിരുന്നു വിഘ്നേഷ് പുത്തൂരിന്റെ അരങ്ങേറ്റം. 32 റണ്‍സ് വഴങ്ങിയ വിഘ്നേഷ് മൂന്നു സിഎസ്കെ വിക്കറ്റ് വീഴ്ത്തി. ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തില്‍ വീണ്ടും പന്ത് എടുത്ത വിഘ്നേഷ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഹര്‍ഷിത് റാണയുടെ വിക്കറ്റായിരുന്നു വിഘ്നേഷ് വീഴ്ത്തിയത്.…
Read Moreഅമേരിക്ക ഇറാനിൽ ബോംബിട്ടാൽ തിരിച്ചടിക്കുമെന്ന് ഖമനെയ്
ടെഹ്റാൻ: അമേരിക്ക ഇറാനിൽ ബോംബിട്ടാൽ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. ആണവകരാർ സംബന്ധിച്ച ചർച്ചയ്ക്കു തയാറായില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഞാറാഴ്ച ഭീഷണി മുഴക്കിയതിനു മറുപടി നല്‍കുകയായിരുന്നു ഖമനയ്. മാർച്ചിൽ ഇറേനിയൻ നേതൃത്വത്തിനയച്ച കത്തിലെ ക്ഷണം സ്വീകരിച്ച് രണ്ടു മാസത്തിനുള്ളിൽ ചർച്ചയ്ക്കു തയാറാകണമെന്നാണു ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക ഇറാനെ ആക്രമിക്കാൻ സാധ്യതയില്ലെന്നാണു ഖമനെയ് ഇന്നലെ അഭിപ്രായപ്പെട്ടത്.എന്തെങ്കിലും ഉപദ്രവത്തിന് അമേരിക്ക മുതിർന്നാൽ ഇറാന്റെ തിരിച്ചടി ശക്തമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം ഇറേനിയൻ വിദേശകാര്യമന്ത്രാലയം ഇന്നലെ, അമേരിക്കയെ ഇറാനിൽ പ്രതിനിധീകരിക്കുന്ന സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയുമുണ്ടായി. അമേരിക്കയുമായി നേരിട്ടു ചർച്ചകൾക്കില്ലെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. പക്ഷേ, പരോക്ഷ ചർച്ചകളാകാമെന്നും പറഞ്ഞു.
Read Moreഇസ്രേലി റബ്ബിയെ കൊലപ്പെടുത്തിയ മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ
ദുബായ്: ഇസ്രേലി-മൊൾഡോവൻ റബ്ബി സ്വീ കോഗനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർക്ക് യുഎഇ കോടതി വധശിക്ഷ വിധിച്ചു. ഒരു പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് ഉസ്ബെക് പൗരന്മാരെ തുർക്കിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് യുഎഇയിലെത്തിച്ചു. ഇരുപത്തിയെട്ടുകാരനായ കോഗൻ യുഇഎയിൽ പലചരക്ക് സ്റ്റോർ നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
Read Moreറോഡ്രിഗസിന്റെ ക്ലബ്ബിന് ലോകകപ്പ് അയോഗ്യത
ന്യൂയോര്‍ക്ക്: 2025 ഫിഫ ക്ലബ് ലോകകപ്പില്‍നിന്ന് കൊളംബിയന്‍ സൂപ്പര്‍ താരം ഹമേഷ് റോഡ്രിഗസിന്റെ ക്ലബ് ലിയോണിന് അയോഗ്യത. മെക്സിക്കന്‍ സംഘമായ ക്ലബ് ലിയോണ്‍ 2023 കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് വിജയിച്ചാണ് ലോകകപ്പിനു യോഗ്യത സ്വന്തമാക്കിയത്. ഒന്നില്‍ അധികം ക്ലബ്ബില്‍ മുതല്‍ മുടക്കുണ്ടെന്ന കാരണത്താലാണ് ലിയോണിന് അയോഗ്യത. 2025 ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റൊരു മെക്സിക്കന്‍ ടീമായ സിഎഫ് പച്ചൂക്കയിലും ലിയോണിന്റെ മുതല്‍ മുടക്കുകാര്ക്കു പങ്കുണ്ട്. ടൂര്‍ണമെന്റില്‍ ഒരേ മുതല്‍ മുടക്കുകാര്ക്കു കീഴില്‍ ഒന്നില്‍ അധികം ക്ലബ്ബുകള്‍ക്കു പങ്കെടുക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് അയോഗ്യത. 2024 കോണ്‍കാകാഫ് കപ്പ് ചാമ്പ്യന്മാരാണ് സിഎഫ് പച്ചൂക്ക. ക്ലബ് ലോകകപ്പ് ഗ്രൂപ്പ് എച്ചില് റയല്‍ മാഡ്രിഡ്, അല്‍ ഹിലാല്‍, റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ടീമുകള്‍ക്ക് ഒപ്പമാണ് പച്ചൂക്ക. ഗ്രൂപ്പ് ഡിയില്‍ ചെല്‍സി, ഫ്ളെമെംഗൊ, എസ്പെറന്‍സ് ഡി ടുണിസ് ടീമുകള്‍ക്ക് ഒപ്പമായിരുന്നു ക്ലബ് ലിയോണ്‍. 2023 കോണ്‍കാകാഫ്…
Read Moreഅരേ, അശ്വിനി…! അരങ്ങേറ്റം അവിസ്മരണീയം…
മുംബൈ: പഞ്ചാബിലെ മൊഹാലി സ്വദേശിയായ ഇടംകൈ പേസര്‍ അശ്വിനി കുമാറിന് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ അവിസ്മരണീയ അരങ്ങേറ്റം. ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം മത്സരത്തിലാണ് അശ്വിനി കുമാറിന് അരങ്ങേറ്റത്തിനുള്ള അവസരം തുറന്നത്. 2024 ഐപിഎല്‍ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മത്സരം. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയായിരുന്നു അശ്വിനിയുടെ തുടക്കം. തന്റെ രണ്ടാം ഓവറില്‍ കെകെആറിന്റെ വെടിക്കെട്ട് ബാറ്റര്‍മാരായ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും വീഴ്ത്തി. മൂന്നാം ഓവറില്‍ വെസ്റ്റ് ഇന്‍ഡീസുകാരനായ ആക്രമണകാരി ആന്ദ്രേ റസലിനെയും പുറത്താക്കി. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് അശ്വിനു കുമാര്‍ വീഴ്ത്തിയത്. ചരിത്ര നേട്ടം ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറിന്റെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനമാണ്…
Read Moreബംഗളൂരു എഫ്സി എഫ്സി ഗോവയെ നേരിടും: ഐഎസ്എല്‍ സെമി നാളെ
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കു നാളെ തുടക്കം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ബംഗളൂരു എഫ്സി, എഫ്സി ഗോവയെ നേരിടും. ജംഷഡ്പുര്‍ എഫ്സിയും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും തമ്മില്‍ വ്യാഴാഴ്ചയാണ് രണ്ടാം സെമി. പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ കീഴടക്കിയാണ് ജംഷഡ്പുര്‍ എഫ്സി സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. പ്ലേ ഓഫില്‍ മുംബൈ സിറ്റി എഫ്സിയെ തകര്‍ത്തായിരുന്നു ബംഗളൂരുവിന്റെ സെമി പ്രവേശം. ലീഗ് ടേബിളില്‍ ഒന്നും രണ്ടും സ്ഥാനക്കാരായാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ഗോവയും സെമിയിലേക്ക് എത്തിയത്.
Read More