പത്തനംതിട്ട : തിരുവനന്തപുരം എയര്‍പോര്‍ട്ട് ഐബി ഉദ്യോഗസ്ഥയായിരുന്ന അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില്‍ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍.മേഘയുടെ ആണ് സുഹൃത്തെന്നു പറയുന്ന മലപ്പുറം സ്വദേശി സുകാന്തിനെതിരേയാണ് അച്ഛന് മധുസൂദനന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. പോലീസിനും ഐബിക്കും മധുസൂദനന് പരാതി നല്‍കിയിട്ടുണ്ട്. സുകാന്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടി തിരുവനന്തപുരം പേട്ട പോലീസ് ഇന്ന് ഐബിക്കു കത്തു നല്‍കും. ഐബിയില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണ് സുകാന്ത്. നിലവില്‍ ഇയാള്‍ അവധിയിലാണെന്ന് പറയുന്നു. മേഘയുടെ മരണവിവരം അറിഞ്ഞ് ആത്മഹത്യ പ്രവണത കാട്ടിയ സുകാന്തിനെ അവധിയെടുപ്പിച്ച് സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ തിരോധാനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മേഘയും സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായിരുന്നുവെന്നും എന്നാല്‍, മകളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും മാതാപിതാക്കളായ മധുസൂദനനും നിഷ ചന്ദ്രനും…
Read MoreDay: April 1, 2025
മൂന്നാമതും പ്രസിഡന്റാകാൻ ട്രംപിനു മോഹം
വാഷിംഗ്ടൺ: മൂന്നാമതൊരു തവണകൂടി പ്രസിഡന്റ് പദവിയിലെത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് പദവി വഹിക്കാൻ പാടില്ലെന്ന ഭരണഘടനാപരമായ തടസം മറികടക്കാൻ വഴികൾ തേടുകയാണെന്നും അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029 ലാആണ് അടുത്ത തെരഞ്ഞെടുപ്പ്. ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് 1951 ൽ തുടർച്ചയായി നാലാംതവണയും പ്രസിഡന്റായപ്പോഴാണ് രണ്ടുതവണയിൽ കൂടുതൽ ഈ പദവി വഹിക്കാൻ പാടില്ലെന്ന് യുഎസ് ഭരണഘടനയിൽ വ്യവസ്ഥകൊണ്ടുവന്നത്.
Read Moreകാലിലെ ചുട്ടുനീറ്റൽ; പ്രമേഹബാധിതർ പ്രത്യേകം ശ്രദ്ധിക്കണം
അന്തരീക്ഷ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവിതം എങ്ങനെയാണെന്നത്് കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകുന്നതിൽ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ്. ഒരുപാടുനേരം തുടർച്ചയായി വെയിൽ കൊള്ളുന്നതു പ്രശ്നമാണ്. അതുകൊണ്ട് കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കുന്നവരും കൂടുതൽ സമയം തണുപ്പുള്ള അന്തരീക്ഷത്തിൽ കഴിയുന്നവരും ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്. അമിത മദ്യപാനം നീണ്ട കാലം അനുഭവിക്കുന്ന മാനസിക സംഘർഷം, അമിത മദ്യപാനം, പോഷകാഹാരക്കുറവ്, ഈയം, രസം, ആർസെനിക് എന്നിവ കൈകാര്യം ചെയ്യുന്നത് എന്നിവയും കാലിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നതിന് വ്യക്തമായ കാരണങ്ങളാണെന്നു പറയാം. പ്രമേഹബാധിതരിൽ പ്രമേഹം ബാധിക്കുന്നവരിൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഭാഗമായി കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നതാണ്. പ്രമേഹ ബാധിതരിൽ കാലുകളിൽ ഉണ്ടാകുന്ന ചുട്ടുനീറ്റൽ ശരിയായ രീതിയിൽ ചികിത്സ ചെയ്യാതിരിക്കുന്നവരിൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.അതിന്റെ ഫലമായിട്ടായിരിക്കും പലരുടെയും കാലുകളിൽ വ്രണങ്ങൾ ഉണ്ടാകുന്നതും ആ വ്രണങ്ങൾ ഉണങ്ങാതിരിക്കുന്നതും ചിലപ്പോൾ ചിലരിൽ ആ ഭാഗം മുറിച്ച്…
Read Moreഒറ്റത്തവണ പറഞ്ഞ് കൊടുത്തപ്പോൾ തന്നെ എല്ലാ ഇമോഷൻസും ഉൾക്കൊണ്ട് വേഗത്തിൽ പാടിത്തീർത്തു: അച്ഛന്റെ മോളല്ലേ ഇങ്ങനേ വരൂ; അലംകൃതയെക്കുറിച്ച് ദീപക് ദേവ്
എമ്പുരാനെ എന്ന പാട്ടിന്റെ ആദ്യ വരികൾ പടത്തിൽ കേൾക്കുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. ആ ശബ്ദത്തിന്റെ ഉടമ പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ്. ഇനി അത് ഒളിപ്പിച്ച് വയ്ക്കേണ്ട ആവശ്യമില്ല. ഒരു ഇംഗ്ലീഷ് സോംഗ് എന്നതിലേക്ക് ചർച്ചകൾ പോയിരുന്നു. ഇതൊരു പെൺകുട്ടിയുടെ ശബ്ദത്തിലായാൽ എങ്ങനെയുണ്ടാകും എന്ന രീതിക്ക് ചിന്തിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ എന്റെ രണ്ട് മക്കളുടെ സഹായമാണ് ഞാൻ തേടാറുള്ളത്. പക്ഷെ അവർ ബോംബെയിലാണ് പഠിക്കുന്നത്. അതുകൊണ്ട് ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയെ വിളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ കുട്ടി വളരെ അദ്ഭുതകരമായി പാടി. റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ പ്രാർഥന തന്നെയായിരുന്നു ബെസ്റ്റ് ചോയിസെന്ന് എനിക്ക് മനസിലായി. പൃഥ്വിക്കും ഇഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതുപോലെ പാട്ട് ഇറങ്ങിയപ്പോൾ മറ്റെല്ലാവർക്കും ഇഷ്ടപ്പെട്ടു. എമ്പുരാൻ സോംഗ് കുട്ടിയുടെ വോയിസിൽ തുടങ്ങാമെന്നത് പൃഥ്വിയുടെ സജഷനാണ്. എട്ടോ, പത്തോ വയസുള്ള കുട്ടി പാടിയാൽ മതിയെന്ന് തീരുനിച്ചു. അപ്പോഴാണ് പൃഥ്വി…
Read Moreഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയം; ഫോൺ ഹാക്ക് ചെയ്ത് പരിശോധിച്ച ഭാര്യ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 19കാരിയായ അതിജീവിതയെ കണ്ടെത്തി പരാതി നൽകി യുവതി; പിന്നീട് സംഭവിച്ചത്…
മുംബൈ: ഭർത്താവ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയ യുവതി പരാതി നൽകാൻ അതിജീവിതയെ സഹായിച്ചു. 19 വയസുള്ള പെൺകുട്ടിയുടെ പരാതിയെത്തുടർന്നു ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിൽനിന്നുള്ള 24 കാരിയാണ് 32കാരനായ ഭർത്താവിനെ കുടുക്കിയത്. ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്തപ്പോഴാണ് നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായി ഭാര്യ മനസിലാക്കിയത്. ഇതേത്തുടർന്നു ബലാത്സംഗത്തിന് ഇരയായ കൗമാരക്കാരിയെ പരാതി നൽകാൻ സഹായിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാജ പേരുകൾ ഉപയോഗിച്ചാണ് പ്രതി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ആത്മീയ പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. നേരത്തെ ലൈംഗിക പീഡനത്തിന് ഭാര്യ ഇയാൾക്കെതിരേ പരാതി നൽകിയിരുന്നു. ഭർത്താവിന് നിരവധി അവിഹിത ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ഫോൺ ഹാക്ക് ചെയ്തത്. വാട്സാപ്പിൽ നിരവധി സ്ത്രീകളുമായുള്ള ഇയാളുടെ ബന്ധത്തിന് തെളിവേകുന്ന ചിത്രങ്ങൾ…
Read Moreതാരങ്ങൾക്ക് വേണ്ടി ഫാൻ ഫൈറ്റ്സ് നടത്തുന്ന ആരാധകർ പലരും സ്വന്തമായി ഒരു കൂര പോലും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ്: സന്തോഷ് പണ്ഡിറ്റ്
ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ, ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർഥമെന്ന് സന്തോഷ് പണ്ഡിറ്റ്. സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണ്. എന്നാല്‍ പ്രേക്ഷകർ അവരുടെ സമയവും അവരുടെ ജോലിയും പണവും മൊബൈൽ ഡാറ്റയും കളഞ്ഞു ഇതെല്ലാം കാണുന്നു. എന്നിട്ട് അവരുടെ ആരാധകരായി അടികൂടുന്നു. എന്തിന് ? കുറെ കോടികൾ അവർ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം. നിങ്ങൾക്ക് എന്ത് ലാഭം? ഇങ്ങനെ കുറെ പാവപ്പെട്ട പ്രേക്ഷകരുടെ പണം കൊണ്ട് പല നടന്മാരും സംവിധായകരും കോടീശ്വരന്മാർ ആകുന്നു. വലിയ കോടികളുടെ ഫ്ലാറ്റ് വയ്ക്കുന്നു, മാസം തോറും കോടികളുടെ കാർ മേടിക്കുന്നു, വലിയ ബിസിനസ് തുടങ്ങുന്നു. ഇതെല്ലാം കണ്ട് താരങ്ങൾക്ക് വേണ്ടി ഫാൻ ഫൈറ്റ്സ് നടത്തുന്ന, കിട്ടാത്ത കളക്ഷൻ കോടികൾ കിട്ടി…
Read Moreഎമേത്താ ഡിലോഹ ചിത്രീകരണം തുടങ്ങി
നിരവധി ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ കാവനാൽ രചനയും സംവിധാനവും നിർവഹിക്കുന്ന എമേത്താ ഡിലോഹ എന്ന സിനിമയുടെ ചിത്രീകരണം കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വ്യത്യസ്തമായൊരു ഹൊറർ ചിത്രമാണിത്. ഒരു ഗ്രാമത്തിലെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ശക്തമായ കഥ, വ്യത്യസ്തമായ അവതരണ ഭംഗിയോടെ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് സംവിധായകൻ. ഗ്രാമത്തിലെ റോഷൻ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ നീങ്ങുന്ന ചിത്രം, ഗ്രാമത്തിലെ അദ്ഭുത കാഴ്ചകളിലേക്കാണ് എത്തുന്നത്. അർജുൻ കാവനാൽ പ്രൊഡക്ഷൻസിനു വേണ്ടി, അർജുൻ കാവനാൽ, കഥ, തിരക്കഥ, സംഭാഷണം, നിർമാണം, സംവിധാനം നിർവ്വഹിക്കുന്ന എമേത്താ ഡിലോഹ എന്ന ചിത്രത്തിന്റെ കാമറ – അഖിൽ സന്തോഷ്, ഗാനങ്ങൾ – സിനി, അർജുൻ, സംഗീതം- മാത്യു വർഗീസ്, എഡിറ്റിംഗ്- അനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജികുമാർ, അസോസിയേറ്റ് ഡയറക്ടർ- വി. എസ്. ശിവപ്രസാദ്, സുലൈമാൻ,…
Read Moreകണക്ടിംഗ് ഭാരത്… സേവനം മെച്ചപ്പെടുത്താൻ ഉപഭോക്തൃ സർവേയുമായി ബിഎസ്എൻഎൽ
കൊല്ലം: സേവനം മെച്ചപ്പെടുത്താൻ രാജ്യവ്യാപകമായി ഉപഭോക്തൃ സർവേ നടത്താൻ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തീരുമാനം. ഇന്നു മുതൽ സർവേ ആരംഭിക്കും. ഈ മാസം ഉപഭോക്തൃ സേവനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം നടത്തുന്നത്. ഉപഭോക്താവിന് മുൻഗണന എന്ന കാമ്പയിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും യൂണിറ്റുകളിലും ഉപഭോക്താക്കൾക്കിടയിൽ ഉദ്യോഗസ്ഥർ സജീവമായ ഇടപെടൽ നടത്തി വിവരങ്ങൾ ശേഖരിക്കും.നെറ്റ്വർക്ക് ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഫൈബർ ബ്രോഡ്ബാൻ്റിൻ്റെ വിശ്വാസ്യത വർധിപ്പിക്കൽ, ബില്ലിംഗിലെ സുതാര്യത ഉറപ്പാക്കൽ, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയ്ക്കായിരിക്കും സർവേയിൽ മുന്തിയ പരിഗണന നൽകുക. ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, നേരിട്ടുള്ള ആശയ വിനിമയം എന്നിവ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.സർവേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും നിർദേശങ്ങളും ഉന്നത ഉദ്യോഗസ്ഥർ പിന്നീട് വിശദമായി അപഗ്രഥനം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതോടൊപ്പം വയർലസ് ബ്രോഡ്ബാൻ്റ് വരിക്കാരുടെ എണ്ണം…
Read Moreഷോറൂമുകളിൽ നിന്ന് പുതുതായി ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ രണ്ടു ഹെൽമറ്റുകൾ നിർബന്ധമാക്കും
കൊല്ലം: രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹങ്ങൾക്കും ഒപ്പം രണ്ട് ഐഎസ്ഐ സർട്ടിഫൈഡ് ഹെൽമറ്റുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഒരു ഹെൽമെറ്റ് സൗജന്യമായി നൽകുന്നുണ്ട്. ഇത് രണ്ടാക്കി ഉയർത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച സൂചനകൾ കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നൽകിക്കഴിഞ്ഞു. ഇരുചക്ര വാഹന ഹെൽമറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( ടിഎച്ച്എംഎ) നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്താൻ നിർബന്ധിതമാകുന്നത്. രാജ്യത്ത് പ്രതിവർഷം ഏറ്റവും കുറഞ്ഞത് 4, 80, 000 റോഡപകടങ്ങളും 1,88, 000 മരണങ്ങളും സംഭവിക്കുന്നതായാണ് കണക്ക്. ഈ അപകടങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് സംഭവിക്കുന്നത്.ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട് ഓരോ വർഷവും 69,000 ൽ അധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ പകുതിയിലേറെയും…
Read More‘വിറയൽ മാറിയിട്ടില്ല, ഇതു രണ്ടാം ജന്മം’ : തായ്ലൻഡിലുണ്ടായ ഭൂകന്പത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവച്ച് പാർവതി കൃഷ്ണ
മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ശക്തമായ ഭൂകന്പത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതായും വൻ നാശനഷ്ടം സംഭവിച്ചതായുമുള്ള റിപ്പോട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ശക്തമായ ഭൂകന്പം അനുഭവപ്പെട്ട തായ്ലൻഡിലെ ബാങ്കോക്ക് നഗരം ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ നടിയും അവതാരകയുമായ പാർവതി ആർ. കൃഷ്ണ പങ്കുവച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഭൂകന്പം ഉണ്ടാകുമ്പോൾ പാർവതിയും ബാങ്കോക്കിലുണ്ടായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ചാണ് പാർവതിയുടെ സോഷ്യൽമീഡിയ പോസ്റ്റ്. ഭൂചലനം സംഭവിക്കുമ്പോൾ പാർവതി ബാങ്കോക്കിൽ ഉണ്ടായിരുന്നുവെങ്കിലും സുരക്ഷിതയാണ്. ഇപ്പോഴും തന്റെ വിറയൽ മാറിയിട്ടില്ലെന്ന് പാർവതി സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. ഇതെഴുതുമ്പോഴും എനിക്ക് വിറയൽ അനുഭവപ്പെടുന്നുണ്ട്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ബാങ്കോക്കിൽ വച്ച് ഏറ്റവും ഭയാനകമായ ഭൂകമ്പം എന്റെ ജീവിതത്തിൽ ആദ്യമായി അനുഭവിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും എല്ലാം ഞാൻ…
Read More