തിരുവനന്തപുരം: ആശ പ്രവർത്തകരുടെ രാപ്പകൽ സമരം ഇന്ന് അൻപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ആശാ പ്രവർത്തകരുടെ നിലപാട്. ഇന്നലെ ആശാ പ്രവർത്തകർ സമരപന്തലിൽ വച്ച് മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. നിരവധി ആശ പ്രവർത്തകരാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. കൂടാതെ ആശ പ്രവർത്തകരുടെ നിരാഹാര സമരവും തുടരുകയാണ്. ഓണറേറിയം വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് ആശ സമര സമിതി നേതാക്കളുടെ അഭിപ്രായം. മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മുടി മുറിയ്ക്കൽ സമരത്തിനെതിരെ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ നിലപാടിനോട് ആശ പ്രവർത്തകർ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. മുറിച്ച മുടി കേന്ദ്രസർക്കാരിന് അയച്ച് കൊടുക്കണമെന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. മന്ത്രിയുടെ നിലവാരമില്ലാത്ത അഭിപ്രായങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നാണ് ആശാസമരസമിതി നേതാക്കൾ രോഷത്തോടെ പ്രതികരിച്ചത്. അതേസമയം ആശാ പ്രവർത്തകരുടെ വിഷയം ചർച്ച ചെയ്യാനായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്…
Read MoreDay: April 1, 2025
“ആ തീരുമാനം ഇന്ന് എടുക്കുന്നു’… എൻ. പ്രശാന്ത് രാജിയിലേക്കോ? ആകാംക്ഷയുണർത്തി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: വിവാദമായ ഐഎസ് ചേരിപ്പോരിനെ തുടർന്ന് ആറു മാസമായി സസ്പെൻഷനിൽ കഴിയുന്ന ഐഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആകാംക്ഷയുണർത്തുന്നു. “ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന ഒറ്റവരി മാത്രമാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. കൊഴിഞ്ഞ റോസാ ദളങ്ങളുടെ ചിത്രവും ഇതോടൊപ്പം ഉണ്ട്. ഇതോടെ ഇതേപ്പറ്റിയുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു. സിവിൽ സർവീസിൽ നിന്ന് രാജി വയ്ക്കാനുള്ള നീക്കമാണ് പ്രശാന്ത് നടത്തുന്നതെന്നാണ് ഒരു അഭ്യൂഹം. അതേസമയം ഏപ്രിൽ ഫൂൾ പ്രാങ്കാണോ എന്ന ചോദ്യവും ചിലർ കമന്റ് ബോക്സിൽ ഉന്നയിക്കുന്നുണ്ട്. പ്രശാന്ത് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നതിനാൽ ഈ പോസ്റ്റും ഗൗരവമായ എന്തിനെയോ സൂചിപ്പിക്കുന്നുവെന്നാണ് പലരും കരുതുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്റെ പേരിലാണ് എൻ. പ്രശാന്ത് ഐഎഎസിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം…
Read Moreഈദ് പ്രാർഥനയ്ക്കുശേഷം പലസ്തീൻ പതാക വീശി: യുപിയിൽ അന്വേഷണം
സഹാറൻപുർ: ഉത്തർപ്രദേശിൽ ഈദ് പ്രാർഥനയ്ക്കു ശേഷം ഒരുകൂട്ടം ആളുകൾ പലസ്തീൻ പതാക വീശുകയും ഹമാസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നു പോലീസ് സൂപ്രണ്ട് പറഞ്ഞു. അംബാല റോഡിലെ ഈദ്ഗാഹിൽ നമസ്കരിച്ചശേഷം, ചില യുവാക്കൾ പലസ്തീൻ പതാക വീശി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിലുൾപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreവിവാഹത്തിലെ സ്വർണം ഒഴിവാക്കി; അന്തേവാസികൾക്കായി കെട്ടിടം നിർമിച്ചു നൽകി കണിയാംപറമ്പിൽ സുരേഷ് ബാബുവും സിനി വിശ്വനാഥനും
ആർഭാട വിവാഹ ആഘോഷങ്ങളുടെ കാലത്ത് വേറിട്ട മാതൃകയുമായി ഒരു വിവാഹം. മകൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ കരുതി വച്ച പണം ഉപയോഗിച്ച് അനാഥമന്ദിരമായ അടൂർ പള്ളിക്കലിൽ പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിൽ കഴിയുന്ന നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ ഒരു വാസസ്ഥലം തന്നെ നിർമിച്ചുനൽകി മാതൃക കാട്ടിയത് അടൂർ സ്വദേശികളായ മാതാപിതാക്കളാണ്. അടൂർ എംജി റോഡിൽ കണിയാംപറമ്പിൽ സി. സുരേഷ് ബാബു-സിനി വിശ്വനാഥ് ദന്പതികളുടെ മകൾ മാളവികയുടെ വിവാഹത്തോടനുബന്ധിച്ചാണ് കെട്ടിടം നിർമിച്ചു നൽകിയത്. എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് കാരിക്കത്തടത്തിൽ കെ.കെ. സുരേഷ് ബാബുവിന്റെയും ബിനുവിന്റെയും മകൻ അക്ഷയ് ആയിരുന്നു വരൻ. മകളുടെ മുത്തച്ഛൻമാരുടെ സ്മരണയിൽ 1800 ചതുരശ്ര അടിയുള്ള കെട്ടിടമാണ് മഹാത്മാ ജനസേവന കേന്ദ്രത്തിനു നിർമിച്ചു നൽകിയത്. മാധ്യമ പ്രവർത്തക കൂടിയായ മകൾ മാളവികയാണ് വിവാഹത്തിനു സ്വർണം വേണ്ടെന്ന തീരുമാനം ആദ്യം അറിയിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായ രണ്ട് പെൺകുട്ടികളുടെ…
Read Moreമതപരമായ പ്രാധാന്യമുള്ള 19 സ്ഥലങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു: മറ്റിടങ്ങളിൽ മദ്യവില കൂട്ടും
ഭോപ്പാൽ: മധ്യപ്രദേശിൽ മതപരമായ പ്രാധാന്യമുള്ള 19 സ്ഥലങ്ങളിൽ ഇന്നുമുതൽ മദ്യവിൽപനയ്ക്ക് പൂർണനിരോധനം. മഹാകാലേശ്വർ ക്ഷേത്രനഗരമായ ഉജ്ജൈൻ, അമർകാന്തക്, ഓംകാരേശ്വർ, മുൽതായ്, മന്ദ്സൗർ, സൽക്കൻപുർ, ബർമാങ്കള, ബർമാൻഖുർദ്, ലിംഗ, കുന്ദൽപുർ, ബന്ദക്പുർ, മഹേശ്വര്, മണ്ഡലേശ്വർ, ഓർച്ച, മൈഹാർ, ചിത്രകൂട്, ദാതിയ, പന്ന, പനക്പുർ എന്നിവിടങ്ങളിലാണു നിരോധനം. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ എക്സൈസ് നയപ്രകാരം, ഈ പ്രദേശങ്ങളിലെ നിലവിലുള്ള ഔട്ട്ലെറ്റുകൾ തുടർന്നു പ്രവർത്തിക്കുന്നത് നിരോധിച്ചതിനു പുറമെ മദ്യശാലകൾക്ക് പുതിയ ലൈസൻസുകൾ നൽകുകയുമില്ല. അടച്ചുപൂട്ടലിൽനിന്നുള്ള വരുമാനനഷ്ടം നികത്താൻ മറ്റ് സ്ഥലങ്ങളിൽ മദ്യത്തിന്റെ വില വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
Read Moreഅയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിന് ക്വട്ടേഷൻ; ക്രിമിനൽ കേസ് പ്രതിയും യുവതിയും പോലീസ് പിടിയിൽ
അമ്പലപ്പുഴ: തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ക്വട്ടേഷൻ നൽകുകയും വീടുകയറി ആക്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന നിരവധി ക്രിമിനൽ കേസിലെ പ്രതിയും ക്വട്ടേഷൻ സംഘാംഗവും അറസ്റ്റിൽ. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രസന്നന്റെ മകൻ പ്രമോദ്(27), ക്വട്ടേഷൻ നൽകിയ തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കൽ വീട്ടിൽ സാന്റിയ (42) എന്നിവരാണ് പിടി യിലായത്. അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപത്തുനിന്ന് അമ്പലപ്പുഴ പോലീസ് ഇവരെ പിടികൂടി തൃക്കൊടിത്താനം പോലീസിനു കൈമാറി. ഇവർ രണ്ടു ദിവസമായി അമ്പലപ്പുഴയിൽ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വേണുഗോപാൽ, സി പിഒ വിഷ്ണു, ഹോംഗാർഡ് പ്രദീപൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി തൃക്കൊടിത്താനം പോലീസിനു കൈമാറിയത്.
Read Moreഔറംഗസേബിന്റെ ശവകുടീരം: വിവാദം അനാവശ്യമെന്ന് ആർഎസ്എസ് നേതാവ്
ന്യൂഡൽഹി: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ബിജെപിയും പ്രതിപക്ഷവും തമ്മിൽ ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിനു കാരണമായ വിഷയത്തെ തള്ളിക്കളഞ്ഞാണു ജോഷിയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ ഖുൽദാബാദിലാണ് ഔറംഗസേബ് മരിച്ചത്. അദ്ദേഹത്തിന്റെ ശവകുടീരം ഇവിടെയാണ് നിർമിച്ചത്. അഫ്സൽ ഖാന്റെ ശവകുടീരം നിർമിച്ചുകൊണ്ട് ഛത്രപതി ശിവജി സൃഷ്ടിച്ച മാതൃക ഇന്ത്യയുടെ ഉദാരതയും മനോഭാവവും എടുത്തുകാണിക്കുന്നു. ശവകുടീരം നിലനിൽക്കും, അതു കാണാൻ ആഗ്രഹിക്കുന്ന ആർക്കും സന്ദർശിക്കാമെന്നും ജോഷി കൂട്ടിച്ചേർത്തു. സമാജ്വാദി പാർട്ടി നേതാവ് അബു ആസ്മി മുഗൾ ഭരണാധികാരിയെ പ്രശംസിച്ചതിനെത്തുടർന്ന്, ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കം ആഴ്ചകളോളം വാർത്തകളിൽ നിറഞ്ഞുനിന്നു. ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പോലും പിന്തുണച്ചു. വിഷയം നാഗ്പുരിൽ വലിയ അക്രമത്തിനു കാരണമാവുകയും ചെയ്തു. അക്രമസംഭവങ്ങളിൽ 14 പോലീസ് ഉദ്യോഗസ്ഥർ…
Read Moreഷൂട്ടർ സജോ വർഗീസിന്റെ ഉന്നംതെറ്റിയില്ല; ളാക്കാട്ടൂകാരെ വിറപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു; നാട്ടുകാർക്ക് ആശ്വാസം
കൂരോപ്പട: ളാക്കാട്ടൂർ പ്രദേശത്തെ നാട്ടുകാർക്കും കർഷകർക്കും ഭീഷണിയായ കാട്ടുപന്നികളിലൊന്നിനെ വെടിവച്ചു കൊന്നു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, പതിനേഴ് വാർഡുകളിലെ ജനങ്ങൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുകയും കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്ന കാട്ടുപന്നിയെ ഇന്നലെ രാവിലെ രണ്ടാം വാർഡിലെ പാടത്താനി ഭാഗത്തുള്ള കൈത്തോട്ടിൽ സമീപവാസികൾ കണ്ടെത്തി. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ജി. നായർ, അനിൽ കൂരോപ്പട തുടങ്ങിയവർ സ്ഥലത്തെത്തുകയും ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. പന്നിയെ വെടിവച്ച് കൊല്ലുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉത്തരവിട്ടു. ഫോറസ്റ്റ് വകുപ്പിന്റെ അംഗീകാരമുള്ള ഷൂട്ടർ സജോ വർഗീസ് എരുമേലിയിൽനിന്ന് എത്തി പന്നിയെ വെടിവയ്ക്കുകയായിരുന്നു. ളാക്കാട്ടൂർ പ്രദേശത്ത് കാട്ടുപന്നികളുടെയും കുറുക്കൻ, നരി എന്നിവയുടെയും വ്യാപകശല്യമാണ് നാട്ടുകാർ നേരിടുന്നതെന്ന് പഞ്ചായത്ത് അംഗം സന്ധ്യ ജി. നായർ പറഞ്ഞു.
Read Moreപൊതുപ്രവർത്തനവും ജൈവകൃഷിയും; മാതൃകയായി പി.എം. പ്രമോദ്
പൂച്ചാക്കൽ: ജനസേവനവും ജൈവകൃഷിയും നെഞ്ചോടുചേർത്ത് രാഷ്ട്രീയ പ്രവർത്തകരിൽനിന്നും വ്യത്യസ്തനാവുകയാണ് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് അംഗവുമായ പി.എം.പി എന്ന പി.എം. പ്രമോദ്. പൊതു പ്രവർത്തനത്തിൽ മാത്രമല്ല കൃഷിയിലും മികവ് തെളിയിച്ചിരിക്കുകയാണ് പ്രമോദ്. വീടിനേടു ചേർന്നുള്ള ഒൻപത് സെന്റ് സ്ഥലത്ത് വിവിധതരം പച്ചക്കറികളാണ് നട്ടുവളർത്തുന്നത്. വീട്ടാവശ്യത്തിന് വിഷരഹിത പച്ചക്കറി എന്ന ആശയവും പരമ്പരാഗത കർഷകനായിരുന്ന അച്ഛൻ മാധവനിൽനിന്നുള്ള കൃഷിരീതിയും കൈമുതലാക്കിയാണ് പ്രമോദ് കൃഷിയിലേക്ക് കടക്കാൻ കാരണം. മൂന്നുതരം ചീര ഉൾപ്പെടെ തക്കാളി, നീളൻപയർ, വെണ്ട, പച്ചമുളക്, പീച്ചിൽ, പടവലം, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പ്രമോദിന്റെ ചെറുപ്പകാലത്ത് അച്ഛൻ കൂടുതലായി കൃഷി ചെയ്തിരുന്നത് ആനക്കൊമ്പൻ വെണ്ടയാണ്. അച്ഛന്റെ ഓർമയ്ക്കായി 40 ചുവട് ആനക്കൊമ്പൻ വെണ്ട വച്ചുപിടിപ്പിച്ചിട്ടുണ്ട്.രാവിലെയും വൈകുന്നേരവുമാണ് പരിപാലന സമയം. അധ്യാപികയായ ഭാര്യ സുനന്ദയും കൃഷിയിൽ സഹായത്തിനു കൂടെയുണ്ട്.…
Read Moreഎങ്ങനെ സാധിക്കുന്നെടാ ഇതൊക്കെ…. പെരുമ്പാന്പുകളുമായി കടയിലെത്തി മോഷണശ്രമം: വൈറലായി ദൃശ്യങ്ങൾ
പെരുമ്പാമ്പുകളുമായി ഷോപ്പിലെത്തി മോഷണം നടത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ ടെന്നസിയിലെ ഒരു ഗ്യാസ് സ്റ്റേഷനിലാണു സംഭവം നടന്നത്. ഷോപ്പിലെത്തിയ രണ്ടുപേർ കാഷ്യറുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ ചുരുട്ടി പന്ത് പോലെയാക്കിയ പെരുമ്പാമ്പിനെ മേശപ്പുറത്തു വയ്ക്കുകയായിരുന്നു. ജീവനക്കാരെ ഭീതിപ്പെടുത്തി മോഷണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാന്പിനെ കണ്ടു ഭയന്ന കാഷ്യർ മാറിനിന്ന് അതിന്റെ ചിത്രം മൊബൈലിൽ പകർത്താന്‍ ശ്രമിച്ചപ്പോൾ ഫോണ്‍ തട്ടിപ്പറിക്കാനും മോഷ്ടാക്കൾ ശ്രമിച്ചു. കാഷ്യര്‍ ഇതു ചെറുത്തപ്പോൾ രണ്ടാമത്തെയാൾ മറ്റൊരു പെരുമ്പാമ്പിനെ കൂടി മേശപ്പുറത്തേക്കിട്ടു. അതിനിടെ കാഷ്യര്‍ പോലീസിനെ വിവരം അറിയിക്കുന്നതു കണ്ട മോഷ്ടാക്കൾ പാന്പുകളുമായി രക്ഷപ്പെട്ടു. പോകുന്നവഴി 34,266 രൂപ വിലയുള്ള സിബിഡി ഓയില്‍ പായ്ക്കറ്റും ഇവർ കൊണ്ടുപോയി. സംഭവസമയം നിരവധിപ്പേർ കടയില്‍ ഉണ്ടായിരുന്നു. മോഷണത്തിനായാണു പാമ്പുകളെ കൊണ്ടുവന്നതെന്നും പ്രതികളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More