ന്യൂഡൽഹി: ഒരു സ്ത്രീയെ കന്യകാത്വപരിശോധനയ്ക്ക് വിധേയയാകാൻ നിർബന്ധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം നടപടികൾ അന്തസും സ്വതന്ത്ര ജീവിതവും ഉറപ്പുനൽകുന്ന ഭരണഘടനയ്ക്ക് എതിരാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 21നെ മൗലികാവകാശങ്ങളുടെ കാതൽ എന്ന് വിശേഷിപ്പിച്ച കോടതി, കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് ഒരു സ്ത്രീയുടെ അടിസ്ഥാന അവകാശങ്ങൾക്കും സ്വകാര്യതയ്ക്കും എതിരായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റീസ് അരവിന്ദ് കുമാർ വർമ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. 2023ൽ വിവാഹിതരായ ദന്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് പറഞ്ഞ ഭാര്യ അയാളോടൊപ്പം താമസിക്കാൻ വിസമ്മതിച്ചു. കൂടാതെ ഭർത്താവിൽനിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബക്കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. തുടർന്നാണ് ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും കന്യകാത്വപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട്…
Read MoreDay: April 1, 2025
നന്മയുള്ള ലോകമേ… ടാക്സി ഡ്രൈവറുടെ സത്യസന്ധതയെ വാഴ്ത്തി യാത്രക്കാരന്റെ കുറിപ്പ്
ടാക്സിയിൽ മറന്നുവച്ച ഫോൺ തിരികെ തന്നതിൽ ഡ്രൈവറോടു നന്ദി അറിയിച്ച് സമൂഹമാധ്യമത്തിൽ യാത്രക്കാരൻ പങ്കുവച്ച കുറിപ്പ് വൈറലായി. ബംഗളൂരുവിലെ ഹെബ്ബാളിൽ വച്ചാണ് യുവാവ് കാറിൽ ഫോൺ മറന്നുവച്ചത്. രാത്രി 11ന് ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ സ്ഥലത്തു പാർക്ക് ചെയ്തിരുന്ന ടാക്സിയിലായിരുന്നു യാത്ര. ചെറിയ ദൂരമായതിനാൽ ഡ്രൈവർ പണം വാങ്ങിയിരുന്നില്ല. കാറിൽനിന്നിറങ്ങിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം മനസിലാവുന്നത്. അപ്പോഴേക്കും കാർ അവിടെനിന്നു പോയിരുന്നു. ആപ്പിൽ അല്ല കാബ് ബുക്ക് ചെയ്തത് എന്നതുകൊണ്ടുതന്നെ വാഹനത്തിന്റെ ഒരു വിവരവും ഇല്ലായിരുന്നു. ഫോണിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. നഷ്ടമാകുന്നതിനു മുൻപേ ഫോണിനു ചാർജ് കുറവായിരുന്നു. സാംസംഗ് ട്രാക്കിംഗ് സർവീസ് ഉപയോഗിച്ച് നോക്കിയെങ്കിലും ഫോൺ ഓഫായതുകൊണ്ട് കാര്യമുണ്ടായില്ല. എന്നാൽ, 15 മണിക്കൂർ കഴിഞ്ഞപ്പോൾ ഫോൺ ഓണായതായി സാംസംഗിൽനിന്നു മെയിൽ വന്നു. വിളിച്ച് നോക്കിയപ്പോൾ ഡ്രൈവർ ഫോൺ എടുത്തു.…
Read Moreരണ്ടു മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ; രണ്ടു സംസ്ഥാനങ്ങൾ 45 ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റ് രേണുക കൊല്ലപ്പെട്ടു; സിപിഐ മാവോയിസ്റ്റ് അംഗമായിരുന്നു
ദന്തേവാഡ: രണ്ടു സംസ്ഥാനങ്ങൾ 45 ലക്ഷം രൂപ വിലയിട്ട മുതിർന്ന വനിതാ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.ഗുമ്മഡിവേലി രേണുകയാണ് ബസ്തർ മേഖലയിൽ കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് ഛത്തീസ്ഗഡ് 25 ലക്ഷം രൂപയും തെലുങ്കാന 20 ലക്ഷം രൂപയും വിലയിട്ടിരുന്നു. ഇന്നലെ രാവിലെ ഒന്‍പതോടെ ദന്തേവാഡ-ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രേണുകയുടെ മൃതദേഹം ഡിആർജി സംഘം കണ്ടെടുത്തു. ഒരു ഇൻസാസ് റൈഫിൾ, സ്ഫോടകവസ്തുക്കൾ, ലാപ്ടോപ്പ്, മാവോയിസ്റ്റ് ലഘുലേഖകൾ എന്നിവയും ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു. മാവോയിസ്റ്റുകളുടെ ഏറ്റവും പ്രബല വിഭാഗമായ ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി അംഗമായ രേണുക 1996 മുതൽ സിപിഐ(മാവോയിസ്റ്റ്) അംഗമാണ്.ഭാനു, ചായ്തേ, സരസ്വതി, ദമയന്തി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന രേണുക തെലുങ്കാന വാറങ്കലിലെ കഡ്വേന്ദി ഗ്രാമക്കാരിയാണ്. 2003ൽ മാവോയിസ്റ്റ് സംഘടനയുടെ ഡിവിഷണൽ കമ്മിറ്റി അംഗമായ രേണുക മുതിർന്ന നേതാക്കളായ സ്പെഷൽ…
Read Moreകൂട് വിട്ട് കൂട്ട് തേടി: അങ്ങാടികളില്ല അങ്ങാടിക്കുരുവികളും
അടുത്തകാലത്തുവരെ നമ്മുടെ അങ്ങാടികളുടെ സജീവ സാന്നിധ്യമായിരുന്ന അങ്ങാടിക്കരുവികള്, പ്രധാന നഗരങ്ങളില്‍നിന്നെല്ലാം പൂര്‍ണമായും അപ്രത്യക്ഷമായി. കോട്ടയം, ചങ്ങനാശേരി, എറണാകുളം മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍, ഈ വര്‍ഷത്തെ ലോക അങ്ങാടിക്കുരുവി ദിനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കുരുവിയെപ്പോലും കണ്ടെത്താനായില്ല. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, അങ്ങാടിക്കുരുവികളെ സംരക്ഷിക്കുവാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവയൊന്നും ഫലം കണ്ടില്ല. കടയുടെ ഐശ്വര്യമായി കാണുകയും കടയ്ക്കുള്ളില്‍ കൂടു കൂട്ടാനും സ്വൈരവിഹാരം നടത്താനും അനുവദിച്ചിരുന്ന വ്യാപാരികളുടെ തലമുറ മാറി എന്നതാണ് മുഖ്യകാരണം. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ കുരുവികളുടെ വിഹാരം തടഞ്ഞ് കൂട് കൂട്ടാന്‍ ഇടമില്ലാതാക്കുകയും ചെയ്യുന്നു. കീടനാശിനികള്‍ ഏറെയുള്ള ധാന്യങ്ങള്‍ ഭക്ഷണമാക്കിയപ്പോള്‍ കുഞ്ഞ് പക്ഷികളില്‍ ഒട്ടേറെയെണ്ണം ചത്തു. നഗരഹൃദയങളില് ഇവയുടെ കൂടുകള്‍ക്ക് സമീപമായി ഒട്ടേറെ മൊബൈല്‍ ടവറുകള്‍ ഉയര്‍ന്നതുമൂലം മുട്ടകളിലെ ഭ്രൂണവളര്‍ച്ച തടസപ്പെട്ടതും…
Read Moreജീവിച്ച് കൊതിതീരുംമുമ്പേ… എട്ടു മാസം ഗര്‍ഭിണിയായ യുവതി ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ചു; ഭാര്യയും ഭർത്താവും വഴക്കിട്ടിരുന്നതായി അഖിലിന്റെ മാതാവ്; നടുക്കുന്ന സംഭവം അക്ഷരനഗരിയിൽ
കടുത്തുരുത്തി: എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മക്കളായ അനയ (നാല്), അന്ന (രണ്ടര) എന്നീ കുട്ടികള്‍ യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.രാത്രിയില്‍ അമിത വീട്ടുകാരെ ഫോണില്‍ വിളിച്ചു താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. അമിതയുടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ അഖിലിനെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഖില്‍ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമിതയെ കാണുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകനും മരുമകളും തമ്മില്‍ വഴക്കിട്ടതായും പിന്നീട് അഖില്‍ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നും അഖിലിന്റെ മാതാവ് ഷേര്‍ളി പോലീസിനോട് പറഞ്ഞു. വൈക്കം തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം…
Read Moreഒ.വി. വിജയന് ഓര്‍മയായിട്ട് 20 വര്‍ഷം: ഒ.വി. വിജയനെ കോട്ടയം മറന്നിട്ടില്ല
ഖസാക്കിന്റെ ഇതിഹാസകാരന് ഒ.വി. വിജയന് ഓര്‍മയായിട്ട് 20 വര്‍ഷം. ജീവിതസായാഹ്നത്തില്‍ കുറേക്കാലം കോട്ടയം അക്ഷരനഗരിയിലായിരുന്നു വിജയന്റെ ജീവിതം. എംജി സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന സഹോദരി ഒ.വി. ഉഷയുടെ പരിചരണത്തിലായിരുന്നു അക്കാലത്ത് ഒ.വി. വിജയന്. എസ്എച്ച് മൗണ്ടില്‍ റെയില്‍വേ ലൈനിനോടു ചേര്‍ന്ന വാടകവീട്ടില്‍ വിജയനൊപ്പം ഭാര്യ തെരേസയുമുണ്ടായിരുന്നു. പുസ്തക പ്രസാധകരും സാഹിത്യകാരന്മാരുമായുള്ള അടുപ്പവും വിജയന് കോട്ടയം ജീവിതം രസകരമാക്കി. എസ്എച്ച് മൗണ്ടില്‍ എത്തുന്നതിനു മുന്‍പ് കോട്ടയം അഞ്ജലി ഹോട്ടലിലും ഹോംസ്റ്റഡിലും കുറെക്കാലം വിജയന് താമസിച്ചിരുന്നു. സാഹിത്യവും സംഗീതവും പുസ്തകചര്ച്ചയുമായി ഇവിടെ വ്യാപൃതനായി. അഞ്ജലി ഹോട്ടലില്‍ പതിവു മെനുവില്‍നിന്നു വ്യത്യസ്തമായി കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവും ദോശയുമൊക്കെയായിരുന്നു വിജയന് ഇഷ്ടം. ചില അടുപ്പക്കാര്‍ സൂര്യകാലടി മനയ്ക്കു സമീപം മീനച്ചിലാറിനോടു ചേര്‍ന്ന് ഒരു ഹട്ട് വിജയനു താമസിക്കാന്‍ നിര്‍മിച്ചു. ഇവിടെയും ഏതാനും നാള് വിജയന് താമസിച്ചിട്ടുണ്ട്. മമ്മൂട്ടിയും സഖറിയയും എം.വി. ദേവനും…
Read Moreആഹാ!!! പച്ചപ്പും മനോഹാരിതയും… വേനലവധി സുന്ദരമാക്കാൻ ഇടുക്കി ഒരുങ്ങി
വിദ്യാലയങ്ങൾ മധ്യവേനലവധിക്കായി അടച്ചതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. കടുത്ത വേനൽച്ചൂടിൽ നിന്നും താത്കാലിക ആശ്വാസം തേടിയും കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്രയും ലക്ഷ്യമിട്ടാണ് കൂടുതൽ പേരും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇടുക്കിയിലെ പച്ചപ്പും മഞ്ഞും തണപ്പും മലനിരകളും വശ്യമായ മറ്റു കാനന കാഴ്ചകളും സഞ്ചാരികൾക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേനലവധിക്കാലത്ത് മലകയറി ജില്ലയിലെത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി 10,30,485 സഞ്ചാരികളാണ് ഇടുക്കിയിലെ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയത്. 2023ലേക്കാൾ 1,07,942 പേരുടെ വർധനയാണ് കഴിഞ്ഞ വർഷമുണ്ടായത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള വാഗമണ്‍ മൊട്ടക്കുന്ന്, സാഹസിക പാർക്ക്, മാട്ടുപ്പെട്ടി ഡാം, ഹിൽവ്യു പാർക്ക്, രാമക്കൽമേട്, ബൊട്ടാണിക്കൽ ഗാർഡൻ, ആമപ്പാറ, അരുവിക്കുഴി, പാഞ്ചാലിമേട്, എസ്എൻ പുരം, മലങ്കര തുടങ്ങിയ കേന്ദ്രങ്ങളിലാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. ഡിടിപിസിയുടെ…
Read Moreസഖാവാടാ… കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ഉത്സവമേളം; കണ്ണൂരിൽ ക്ഷേത്ര കലാശഘോഷയാത്രയിൽ കൊലക്കേസ് പ്രതികളുടെ പതാകയുമായി പറമ്പായി സഖാക്കൾ
കണ്ണൂർ: കായലോട് പറമ്പായിയിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശഘോഷയാത്രയ്ക്കിടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി ആഘോഷം. പറമ്പായി കുട്ടിച്ചാത്തൻ മഠത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായിട്ടാണു ഞായറാഴ്ച രാത്രി കലശഘോഷയാത്ര നടന്നത്. ഈ ഘോഷയാത്രയിലാണു ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി നൃത്തം ചെയ്തും മുദ്രാവാക്യ ഗാനങ്ങളുമായി ഒരു സംഘം അണിചേർന്നത്. ഈ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവരികയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
Read Moreബാറിൽ തുടങ്ങിയ അടിപിടി റോഡിലും; വലിച്ചെറിഞ്ഞ ബിയർ കുപ്പി പൊട്ടി ചീളുകൾ തറച്ചു കയറിയത് അഞ്ചുവയസുകാരന്റെ നെഞ്ചിൽ; തലസ്ഥാനത്തെ സംഭവം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി ദേഹത്തു വീണ് അഞ്ചുവയസുകാരന് പരിക്ക്. കാട്ടാക്കട കള്ളിക്കാടുണ്ടായ സംഭവത്തിൽ അരുവിക്കുഴി സ്വദേശി ആദം ജോണിനും കുട്ടിയുടെ പിതാവ് രജനീഷിനുമാണ് പരിക്കേറ്റത്. ബാറിന് പുറത്ത് കാറില്‍ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് ബാറില്‍ നിന്നിറങ്ങിയവര്‍ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും. കുട്ടിയുടെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ തുളച്ചു കയറി. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.
Read More