അമ്പിളി മുതല്‍ അഭിലാഷം വരെ… ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍ തനിക്കിഷ്ടമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പമാണ്. അമ്പിളിയിലെ ടീനയും കപ്പേളയിലെ ആനിയും കുമാരിയിലെ നങ്ങക്കുട്ടിയും 2018ലെ മഞ്ജുവും മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ അഡ്വ. ജ്യോതിലക്ഷ്മിയുമൊക്കെ നമ്മുടെയും ഇഷ്ടകഥാപാത്രങ്ങളാകുന്നു. ഓര്‍മകളുടെയും പ്രണയത്തിന്റെയും വികാരങ്ങളുടെയും സൗരഭം നിറച്ച് തന്‍വിയുടെ പുത്തന്‍പടം ‘അഭിലാഷം’ തിയറ്ററുകളില്‍. ജെനിത് കാച്ചപ്പിള്ളിയുടെ തിരക്കഥയില്‍ ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പും തന്‍വിയും ലീഡ് വേഷങ്ങളില്‍. തന്വി രാഷ്്ട്രദീപികയോടു സംസാരിക്കുന്നു. ഈ സിനിമയുണ്ടായത്..?സൈജു കുറുപ്പ്, ഷംസു സെയ്ബ, ജെനിത് കാച്ചപ്പിള്ളി, ഛായാഗ്രാഹകന്‍ സജാദ് കാക്കു… ഇവര്‍ ജെസി എന്ന ആന്തോളജി ഫിലിം ചെയ്തിരുന്നു. അതു റിലീസായിട്ടില്ല. അതിലെ ഒരു കഥാപാത്രത്തിന്റെ തുടര്‍ച്ചയായി മറ്റൊരു സിനിമ ചെയ്താലോ… സൈജുവേട്ടന് ഷംസുവിനോടു ചോദിക്കുന്നു. ആലോചനകള്‍ അഭിലാഷ് എന്ന കഥാപാത്രത്തിലും അഭിലാഷം എന്ന സിനിമയിലുമെത്തി. ജെനിത്തിന്റെ ഒരു സുഹൃത്ത് ട്രെയിന്‍യാത്രയില്‍ കേട്ട…
Read MoreDay: April 2, 2025
ഐപിഎൽ;ഫോം കണ്ടെത്താനാകാതെ രോഹിത് ശര്‍മ
മുംബൈ: ഐപിഎല്‍ 2025 സീസണില്‍ ഫോം കണ്ടെത്താനാകാതെ രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച രോഹിത് ശര്‍മയ്ക്ക് 18-ാം സീസണില്‍ ഇതുവരെ മൂന്ന് ഇന്നിംഗ്സില്നിന്നു നേടാന്‍ സാധിച്ചത് വെറും 21 റണ്‍സ് മാത്രം. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ മൂന്ന് ഇന്നിംഗ്സില്‍നിന്ന് രോഹിത്തിന്റെ ഏറ്റവും മോശം പ്രകടനങ്ങളില്‍ രണ്ടാം സ്ഥാനത്താണിത്. 2017 സീസണില്‍ ആദ്യ മൂന്ന് ഇന്നിംഗ്സില്‍ ഒമ്പതു റണ്‍സ് നേടിയതാണ് ഏറ്റവും മോശം തുടക്കം. 0, 8, 13 എന്നതാണ് 2025 സീസണില്‍ രോഹിത്തിന്റെ ഇതുവരെയുള്ള പ്രകടനം. മുംബൈയുടെ അടുത്ത മത്സരത്തില്‍ രോഹിത്ത് പുറത്ത് ഇരിക്കേണ്ടിവരുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ടെന്നതും ശ്രദ്ധേയം. 2025 സീസണില്‍ ആദ്യ രണ്ടു തോല്‍വിക്കുശേഷം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നാലു വിക്കറ്റ് ജയത്തോടെ മുംബൈ ഇന്ത്യന്‍സ് അക്കൗണ്ട് തുറന്നിരുന്നു. സൂര്യ ഷൈനിംഗ് അതേസമയം, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്…
Read Moreസെമി സ്റ്റൈല്‍: ഐഎസ്എല്‍ ആദ്യ സെമിയില്‍ ബംഗളൂരു x ഗോവ രാത്രി 7.30ന്
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. രാത്രി 7.30നു നടക്കുന്ന ആദ്യ സെമിയില്‍ ബംഗളൂരു എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടും. ബംഗളൂരു എഫ്സിയുടെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനെ നയിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പ്രതിരോധകോട്ടയില്‍ നിര്‍ണായക സാന്നിധ്യമായ സന്ദേശ് ജിങ്കനാണ് എഫ്സി ഗോവയുടെ ഡിഫെന്‍സ് നിയന്ത്രിക്കുക. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായ മാനോലൊ മാര്‍ക്വെസിന്റെ ശിക്ഷണത്തിലാണ് എഫ്സി ഗോവ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. സ്പാനിഷുകാരനായ ജെറാര്‍ഡ് സരഗോസയാണ് ബംഗളൂരു എഫ്സിയുടെ മുഖ്യപരിശീലകന്‍. വന്നവഴിലീഗ് റൗണ്ടില്‍ 24 മത്സരങ്ങളില്‍ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത് എഫ്സി ഗോവ നേരിട്ട് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. 38 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന ബംഗളൂരു എഫ്സി, ആറാം സ്ഥാനക്കാരായിരുന്ന മുംബൈ…
Read Moreസഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; രാജസ്ഥാൻ റോയൽസിനെ നയിക്കും
മുംബൈ: കൈയിലെ പരിക്ക് ഭേതമായി. രാജസ്ഥാൻ റോയൽസിനെ മലയാളി താരം സഞ്ജു സാംസൺ ഇനി നയിക്കും. വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റൻസിയും ഏറ്റെടുക്കാൻ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വിരലിന് ഒടിവ് സംഭവിച്ചതിനാൽ ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്റ്സ്മാനായി മാത്രമേ കളിച്ചിരുന്നുള്ളൂ. ഇതോടെ, ധ്രുവ് ജുറൽ വിക്കറ്റ് കീപ്പറായി, റിയാൻ പരാഗ് ടീമിനെ നയിക്കുകയും ചെയ്തു. ഏപ്രിൽ 5 ന് നടക്കുന പഞ്ചാബ് കിംഗ്സിനെതിരായ മത്സരം മുതലായിരിക്കും സഞ്ജു ടീമിനെ നയിക്കുക. സീസണിൽ സമ്മിശ്രമായ തുടക്കമാണ് ടീമിന് ലഭിച്ചത്, ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ വിജയം നേടുന്നതിന് മുമ്പ് രണ്ട് മത്സരങ്ങൾ രാജസ്ഥാൻ തോറ്റിരുന്നു.
Read Moreപാക്കിസ്ഥാനിൽ ഭൂചലനം; 4.3 തീവ്രത
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ റിക്ടര്‍ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻസമയം ഇന്നു പുലര്‍ച്ചെ 2.58നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായി. ബലൂചിസ്ഥാനിലെ ഉതാലിൽനിന്ന് 65 കിലോമീറ്റർ തെക്കുകിഴക്കായി 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,700-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർച്ച് 28-ന് ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം ബാങ്കോക്ക് മുതൽ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നു.
Read Moreട്രംപിന്റെ ‘പകരച്ചുങ്കം’ നാളെ: ആകാംക്ഷയോടെ ലോകം
വാഷിംഗ്ടൺ: അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 1.30ന് (പ്രാദേശിക സമയം ഇന്നു വൈകീട്ട് നാലിന്) വൈറ്റ് ഹൗസിൽ നടക്കും. പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങൾക്കുമെതിരേ 20 ശതമാനം തീരുവ എന്ന നിർദേശമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന. പ്രഖ്യാപന ചടങ്ങിന് “മെയ്ക്ക് അമേരിക്ക വെൽത്തി എഗെയ്ൻ’ എന്നായിരിക്കും വിശേഷണം. ആറ് ട്രില്യൻ ഡോളറിന്റെ അധിക വരുമാനം അമേരിക്കയ്ക്ക് തീരുവ പ്രഖ്യാപനത്തിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ലോകമാകെ വലിയ ആകാംക്ഷയോടെയും ആശങ്കയോടെയുമാണു പ്രഖ്യാപനം കാത്തിരിക്കുന്നത്. ട്രംപ് സാർവത്രികമായി 20 ശതമാനം താരിഫ് ഏർപ്പെടുത്തിയാൽ 5.5 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ ഏഴു ശതമാനമായി ഉയരുമെന്നും യുഎസ് ജിഡിപി 1.7 ശതമാനമായി കുറയുമെന്നും മൂഡീസ് അനലിറ്റിക്സ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി മുന്നറിയിപ്പ്…
Read Moreപ്രണയം നടിച്ച് വിദ്യാർഥിയുടെ അച്ഛനെ വലയിലാക്കി; ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ; എല്ലാത്തിനും പിന്നിൽ കളിച്ച് ഗണേഷും
ബംഗളൂരു: പ്രണയം നടിച്ച് വിദ്യാർഥിയുടെ രക്ഷിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോയും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബംഗളൂരുവിൽ താമസിക്കുന്ന വ്യവസായിയാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അഞ്ചു വയസുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ൽ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സൗഹൃദം തുടരുകയും പുതിയ ഫോണും സിം കാർഡും ഉപയോഗിച്ച് മെസേജും വീഡിയോ കോളുകളും ചെയ്യാനാരംഭിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് പോലീസിൽ പരാതി…
Read Moreലഹരി കവരുന്ന കൗമാരം: വിമുക്തി ഡി അഡിക്ഷന് കേന്ദ്രങ്ങളിലെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വര്‍ധന; ജനുവരി ഫെബ്രുവരി മാസങ്ങളിലായി ചികിത്സയ്ക്കെത്തിയത് 588 കുട്ടികള്‍
കൊച്ചി: സംസ്ഥാനത്തെ വിമുക്തി ഡി അഡിക്ഷന് കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വര്‍ധന. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 18 വയസില്‍ താഴെയുള്ള 588 കുട്ടികളാണ് ചികിത്സയ്ക്ക് എത്തിയത്. 2024 ല്‍ 2,880 കുട്ടികളാണ് ലഹരി വിമുക്ത ചികിത്സ തേടിയത്. 2023 ല്‍ 1,982 പേരും 2022 ല്‍ 1,238 പേരും 2021 ല്‍ 681 കുട്ടികളും ചികിത്സ തേടിയെത്തിയെന്നാണ് സംസ്ഥാന എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 14 ജില്ലകളിലും ഡി അഡിക്ഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തില്ല. ലഹരിക്കേസുകള്‍ വര്‍ധിക്കുമ്പോഴും വിമുക്തി മിഷന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച ഭരണാനുമതിയില്‍ പുതിയ ഡി-അഡിക്ഷന് സെന്ററുകള്‍ ആരംഭിക്കുന്നതിന് തുക വകയിരുത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. അതേസമയം, കുട്ടിക്കുറ്റവാളികള്‍ പ്രതികളാകുന്ന മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോഗക്കേസുകള്‍ (എന്‍ഡിപിഎസ്) വര്‍ധിക്കുന്നതായാണ് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍…
Read More‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട’: ഹൈബി ഈഡന് എംപിയുടെ ഓഫീസ് പരിസരത്ത് പോസ്റ്റര്‍
കൊച്ചി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരേ എറണാകുളത്ത് പോസ്റ്റര്‍. മുനമ്പം ജനതയുടെ പേരില്‍ ഹൈബി ഈഡന് എംപിയുടെ എറണാകുളത്തെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍. ‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട’ എന്ന് പോസ്റ്ററിലുണ്ട്. മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് കോണ്‍ഗ്രസ് എംപിമാര്‍ വഖഫിനൊപ്പം നിന്നെന്ന് പോസ്റ്ററില്‍ പറയുന്നു. ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരേ വിധിയെഴുതും. ‘വഖഫിനൊപ്പം നില്ക്കുന്ന കോണ്‍ഗ്രസേ ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്കിയ മുറിവായി മുനമ്പം എന്നും ഞങ്ങള്‍ ഓര്‍ത്തുവെയ്ക്കും’ എന്നും പോസ്റ്ററില്‍ പറയുന്നു. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ഥനയും ദൈവം കാണാതിരിക്കില്ലെന്നും പോസ്റ്ററിലുണ്ട്. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ പ്രതിപക്ഷ എംപിമാര്‍ അനുവദിച്ചില്ലെങ്കില്‍ കടലിന്റെ മക്കള്‍ കടലിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു പോസ്റ്ററും ഹൈബി ഈഡന്റെ ഓഫീസിന് സമീപം പതിപ്പിച്ചിട്ടുണ്ട്.…
Read Moreമലയാളിയായ ആരാധ്യദേവി കേന്ദ്രകഥാപാത്രമാകുന്ന സാരി നാലിന്
ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കി. മലയാളിയായ ആരാധ്യ ദേവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മിക്കുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് സാരി എന്ന ചിത്രം പറയുന്നത്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി എന്ന…
Read More