പത്തനംതിട്ട: രോഗബാധിതയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസില്‍ 74കാരൻ പിടിയിൽ. കോന്നി വി. കോട്ടയം വകയാര്‍ കൊല്ലന്‍പടി മുകളുവിള വീട്ടില്‍ പൊടിയനാണ് (74) അറസ്റ്റിലായത്. സ്ത്രീകളോടു മോശമായി പെരുമാറിയതിനടക്കം ഇയാള്‍ക്കെതിരേ മുമ്പും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ്് 3.30ഓടെ ഇവരുടെ വീട്ടില്‍ അതിക്രമിച്ചകയറിയ ഇയാള്‍, കിടപ്പുരോഗിയായ വയോധികയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. മകള്‍ക്കൊപ്പമാണ് ഇവരുടെ താമസം. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ബഹളം കേട്ട് മകള്‍ ഓടിയെത്തിയപ്പോഴേക്കും പൊടിയന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മൊഴിയെടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കിയ അന്വേഷണത്തില്‍ സംഭവശേഷം മുങ്ങിയ ഇയാളെ വകയാറില്‍ നിന്നു കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read MoreDay: April 2, 2025
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോമിനും ലഹരി കൈമാറി: ഫോണിൽ സിനിമയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
ആലപ്പുഴ: മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി. ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും ഇവർ എക്സൈസ് സംഘത്തിന് മൊഴി നൽകി. ആലപ്പുഴയിൽ പിടിയിലായ തസ്ലീന സുൽത്താനയാണ് ഇരുവർക്കുമെതിരേ മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായും ബന്ധമുണ്ടെന്നാണ് വിവരം. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശിനി തസ്ലിമ സുൽത്താനയെ എക്സൈസ് പിടികൂടിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ…
Read Moreസ്റ്റൈലൻ സാധിക: വൈറലായി ചിത്രങ്ങൾ
സിനിമയിലും സീരിയലിലും ടെലിവിഷൻ പ്രോഗ്രാമുകളിലുമൊക്കെ സജീവമായ താരമാണ് സാധിക വേണുഗോപാല്‍. അഭിനയത്തിന് പുറമേ ഉദ്ഘാടനങ്ങളും മോഡലിംഗുമൊക്കെ ചെയ്താണ് സാധിക ശ്രദ്ധേയാവുന്നത്. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്റര്‍നെറ്റില്‍ തരംഗമാവാനും നടിക്കു സാധിക്കാറുണ്ട്. അത്തരത്തില്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമിലൂടെ കിടിലന്‍ ഫോട്ടോസുമായിട്ടാണ് സാധിക എത്തിയിരിക്കുന്നത്. സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടാണ് സാധിക വേണുഗോപാല്‍ മലയാള പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്. പട്ടുസാരി എന്ന പരമ്പരയാണ് സാധികയ്ക്ക് കൂടുതല്‍ പ്രശസ്തി നേടി കൊടുക്കുന്നത്. പിന്നീട് സീരിയലുകളിലെ വില്ലത്തി വേഷത്തിലും തിളങ്ങി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
Read Moreഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണം; ആൺസുഹൃത്തിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് കുടുംബം
പത്തനംതിട്ട: തിരുവനന്തപുരം എയര്‍പോര്‍ട്ട് ഐബി ഉദ്യോഗസ്ഥയായിരുന്ന അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില്‍ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഐബി ഉദ്യോഗസ്ഥന് മലപ്പുറം സ്വദേശി സുകാന്തിനെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം. മേഘയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനാകാത്തവിധം നഷ്ടമായ സാഹചര്യത്തില്‍ സുകാന്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ഇതില്‍നിന്നു ലഭ്യമാകും. മകളെ സുകാന്ത് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി അച്ഛന് മധുസൂദനന് പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസിനും ഐബിക്കും മധുസൂദനന് പരാതി നല്‍കിയിട്ടുണ്ട്. ഐബിയില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണ് സുകാന്ത്. മേഘ തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനസമയത്ത് കേരളത്തിനു പുറത്തായിരുന്നപ്പോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതോടെ സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായിരുന്നുവെന്നും എന്നാൽ സുകാന്ത് പിന്മാറുകയായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
Read Moreകെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചു വർഷത്തിനുശേഷം ഒന്നിനു ശമ്പളം വിതരണം ചെയ്തു
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചു വർഷത്തിന് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്തു.മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ വിതരണം ചെയ്തുതുടങ്ങി. ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുന്നതാണ്. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടർച്ചയായി ശമ്പളം മുടങ്ങുന്നതും രണ്ട് ഗഡുക്കളായി വിതരണം ചെയ്യുന്നതുമായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായുള്ള രീതി. എട്ടു മാസമായി ഇതിന് ചെറിയ മാറ്റം വന്നിരുന്നു. താമസിച്ചാണെങ്കിലും ഗഡുക്കളായി ശമ്പളം നല്‍കുന്നത് മതിയാക്കി ഒറ്റ തവണയായി ശമ്പളം വിതണം ചെയ്തു തുടങ്ങി. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. എസ് ബി ഐ യിൽ ഓവർഡ്രാഫ്റ്റ് ആയി എടുത്ത 80 കോടി കൊണ്ടാണ് ശമ്പളം വിതരണം. സർക്കാരിൽ നിന്നും…
Read Moreഎന്നത്തെയും ഇഷ്ടനായിക ഉർവശി: ചെറുപ്പം മുതൽ ഹാർഡ് കോർ ഫാൻ ആണ്; മഞ്ജു പിള്ള
താൻ പൊടി ചേച്ചിയുടെ (ഉർവശി) ഹാർഡ് കോർ ഫാൻ ആണെന്ന് മഞ്ജു പിള്ള. ചെറുപ്പം മുതലേ അങ്ങനെയാണ്. അവർ ചെയ്യാത്ത റോളുകൾ ഇല്ല. എന്നെ ഒരു ദിവസം വിളിച്ചിരുന്നു. എന്റെ ഏതോ ഇന്റർവ്യൂ കണ്ടിട്ട് വിളിച്ചതാണ്. ഡീ പെണ്ണേ, നീ തിരുവനന്തപുരത്ത് ഉർവശി ഫാൻസ് അസോസിയേഷൻ തുടങ്ങുമോ നീ എനിക്ക് ബാക്കിയുള്ളവരിൽ നിന്ന് അടി വാങ്ങിച്ച് തരുമോ എന്ന് ചോദിച്ചു. എന്റെ എന്നത്തെയും ഇഷ്ടനായിക ഉർവശിയാണ്. അത് എവിടെയും ഞാൻ പറയും. അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്ന് മഞ്ജു പിള്ള
Read Moreഅംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കൽ; കെഎസ്ആർടിസിയിലെ ഹിതപരിശോധനയ്ക്ക് വരണാധികാരിയെ നിയമിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വരണാധികാരിയെ നിയോഗിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിലിനെയാണ് വരണാധികാരിയായി രജിസ്ട്രാർ ഓഫ് റെക്കഗ്നൈസ്ഡ് ട്രേഡ് യൂണിയൻ കൂടിയായ ലേബർ കമ്മീഷണർ ഇന്നലെ നിയമിച്ചത്. അഞ്ചു ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കണം. അന്നുമുതൽ ഏഴ് ദിവസത്തിനകം വോട്ടർ പട്ടിക പരിശോധിച്ച് വോട്ടർമാരെ നിശ്ചയിക്കണം. വരണാധികാരിയെ നിയമിച്ച ദിവസം മുതൽ 40 ദിവസത്തിനകം ഹിതപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലേബർ കമ്മീഷണർക്ക് നല്‍കണമെന്നാണ് വരണാധികാരിക്കുള്ള ഉത്തരവ്. കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയിൽ മൂന്ന് യൂണിയനുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഒരു ഹിതപരിശോധനയുടെ കാലാവധി മൂന്നു വർഷമാണ്. കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയുടെ കാലാവധി കഴിഞ്ഞിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഹിതപരിശോധന നീണ്ടു പോയ കാലയളവിൽ അംഗീകൃത യൂണിയനുകൾ ഇല്ല എന്ന അവസ്ഥയായിരുന്നു. വരണാധികാരിയെ നിയമിക്കും മുമ്പുതന്നെ ലേബർ കമ്മീഷണർ ഹിതപരിശോധനയുടെ നടപടിക്രമങ്ങൾ…
Read Moreശ്രുതി ഹാസൻ പുതിയ പ്രണയത്തിലോ? സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം
കരിയറിലെ തുടക്ക കാലം മുതൽ ഗോസിപ്പുകൾ തുടർച്ചയായി കേൾക്കുന്ന നടിയാണ് കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. എന്നാൽ നടി ഇതൊന്നും കാര്യമാക്കാറില്ല. തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതൽ സജീവമെങ്കിലും മുംബൈയിലാണ് ശ്രുതി താമസം. ഏറെക്കാലമായി ഡൂഡിൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു ശ്രുതി. അടുത്തിടെയാണ് ഇരുവരും ബ്രേക്കപ്പായത്. താൻ ഇപ്പോൾ സിംഗിളാണെന്ന് സോഷ്യൽ മീഡിയയിലൂടെ ശ്രുതി വ്യക്തമാക്കുകയും ചെയ്തു. നടി വീണ്ടും പ്രണയത്തിലായോ എന്നാണിപ്പോൾ ആരാധകരുടെ ചോദ്യം. മറ്റൊരു യുവാവിനൊപ്പമുള്ള ശ്രുതിയുടെ ഫോട്ടോയാണ് ചോദ്യങ്ങൾക്ക് കാരണം. റെഡിറ്റിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. 2024 മാർച്ച് മാസത്തോടെയാണ് ശ്രുതിയും ശന്തനു ഹസാരികയും അകന്നത്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാതായതോടെ രമ്യമായി പിരിയുകയായിരുന്നെന്ന് ഇവരുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ രണ്ട് പേരും അൺ ഫോളോയും ചെയ്തിട്ടുണ്ട്. ശ്രുതിക്കൊപ്പമുള്ള പുതിയ യുവാവിനെക്കുറിച്ച് പല കമന്റുകളും വരുന്നുണ്ട്. കാമുകന്മാരെ തെരഞ്ഞെടുക്കുന്നതിൽ ശ്രുതിയുടെ…
Read Moreകരുനാഗപ്പള്ളി കൊലപാതകം: ക്വട്ടേഷൻ നൽകിയതെന്നു സംശയിക്കുന്ന പ്രതി പിടിയിൽ; രണ്ടുപേർക്കായി അന്വേഷണം ഊർജിതം
കൊല്ലം: കരുനാഗപ്പള്ളി താച്ചയിൽ മുക്കിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീടുകയറി വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെ 3.45ഓടെ കല്ലമ്പലത്തുനിന്നാണു പിടികൂടിയത്. പങ്കജിന്റെ ക്വട്ടേഷൻ പ്രകാരമാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. ഇയാളെ കരുനാഗപ്പള്ളിയിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതി അലുവ അതുൽ അടക്കം രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കി. അതുലിന്റെ ഓച്ചിറ മഠത്തിൽ കാരായ്മയിലുള്ള വീട്ടിൽ പോലീസ് വിശദമായ പരിശോധന നടത്തി. ഇവിടെനിന്ന് ഒരു എയർ പിസ്റ്റളും മഴു പോലുള്ള ആയുധവും കണ്ടെടുത്തു. ഇത് സന്തോഷിന്റെ കൊലപാതകത്തിൽ ഉപയോഗിച്ചതല്ല എന്നു സ്ഥിരീകരിച്ചിട്ടുണ്ട്.മാർച്ച് 27ന് പുലർച്ചെ 2.15 ഓടെയാണ്…
Read Moreകല്‍പ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ തൂങ്ങിമരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
കല്‍പ്പറ്റ: കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ചന്ദ്രന്-ഓമന ദമ്പതികളുടെ മകന് ഗോകുലിന്റെ(18) മരണം വിവാദമായ സാഹചര്യത്തിലാണു തീരുമാനം. ഇന്നലെ രാവിലെയാണ് ഗോകുലിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ശുചിമുറിയിലെ ഷവറില്‍ ഷര്‍ട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു. എസ്എച്ച്ഒ, എസ്ഐ എന്നിവര്‍ക്ക് വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. പോലീസ് സ്റ്റേഷനില്‍വച്ചാണ് മരണം സംഭവിച്ചതെന്നതിനാല്‍ കസ്റ്റഡി മരണമായാണു പരിഗണിക്കുക. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ആദിവാസികളിലെ പണിയ വിഭാഗത്തില്‍പ്പെട്ട ഗോകുലിനെയും കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അഞ്ചുദിവസം മുന്‍പ് കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കോഴിക്കോട്ടുവച്ച് വനിതാ സെല്‍ ജീവനക്കാര്‍ തിങ്കളാഴ്ച രാത്രി കണ്ടെത്തി കല്‍പ്പറ്റ പോലീസിനു കൈമാറി. രാത്രി വൈകി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിയെ ‘സഖി’യിലേക്കു മാറ്റി.…
Read More