വഡോദര: മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെൻ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവർ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെൻ തന്റെ ജീവിതം മുഴുവൻ ചെലവഴിച്ചത്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെൻ. മകൻ സമീർ പരീഖ് നവസാരിയിൽ നേത്രരോഗവിദഗ്ധനായി ജോലി ചെയ്യുന്നു. പരേതനായ യോഗേന്ദ്രഭായിയാണ് ഭർത്താവ്.
Read MoreDay: April 2, 2025
മയക്കു മരുന്നിന് അടിമയായി പിന്നാലെ വിഷാദ രോഗവും: ബാത്ത് റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് മുറിക്ക് പുറത്തിറങ്ങി; എംബിഎ വിദ്യാർഥി ഒന്പതാംനിലയിൽനിന്നു ചാടി മരിച്ചു
ലക്നോ: ഉത്തർപ്രദേശിൽ കെട്ടിടത്തിൽനിന്നു ചാടി എംബിഎ വിദ്യാർഥി ജീവനൊടുക്കി. ഹർഷിത് ത്യാഗി(25) ആണു മരിച്ചത്. ഗാസിയാബാദിലുള്ള ഇന്ദിരാപുരത്താണു സംഭവം. ഫ്ളാറ്റിന്റെ ഒന്‍പതാം നിലയിൽനിന്നുമാണ് ഹർഷിത് ചാടിയത്. മയക്കുമരുന്നിന് അടിമയായിരുന്ന ഹർഷിദ്, വിഷാദരോഗിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശുചിമുറിയിൽ പോകുകയാണെന്ന് പറഞ്ഞ് മുറിയിൽനിന്നു പുറത്തിറങ്ങിയ ഹർഷിദ്, ഫ്ളാറ്റിന്റെ ബാൽക്കണിയിലേക്കു കയറി ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ത്യാഗിയെ അമ്മയും ബന്ധുക്കളും ചേർന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Moreകട്ടുപൂച്ചനില്നിന്ന് തൃശൂരിലെ കുറുവ സംഘത്തലവനെക്കുറിച്ച് വിവരം; കട്ടുപൂച്ചന് മോഷണം നടത്തിയിരുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച്
ആലപ്പുഴ: സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആര്‍ നഗറില്‍ കട്ടുപൂച്ചനില്(56)നിന്നാണു പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പ്രതിയായ മറ്റു കേസുകളിലെ ചില കൂട്ടുപ്രതികളെ സംബന്ധിച്ചും സൂചന കിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു കട്ടുപൂച്ചന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ ഇതുവരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ മധുര, സേലം ഭാഗത്ത് ഇപ്പോഴുണ്ടെന്ന പ്രധാന വിവരവും ലഭിച്ചു. ഈ വിവരങ്ങള്‍ തൃശൂര്‍ പോ ലീസിനു കൈമാറി. ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങളില്‍ കട്ടുപൂച്ചനൊപ്പമുണ്ടായിരുന്ന സന്തോഷ് ശെല്‍വത്തിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കാറായതിനാല്‍ ഇയാള്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്കു തിരിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്. അതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പുന്നപ്ര, പുളിങ്കുന്ന് എന്നിവിടങ്ങള്‍ക്കു പുറമേ…
Read Moreയുപിയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രക്കാരായ നവദമ്പതികൾ മരിച്ചു
ലക്നോ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രെയിലർ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികരായ നവദമ്പതികൾ മരിച്ചു. പവൻ കുമാർ സിംഗ് (29), ഭാര്യ റിങ്കി സിംഗ് (26) എന്നിവരാണ് മരിച്ചത്. ഹൽദാർപുർ പ്രദേശത്തെ ഗർവാ മോറിനു സമീപം ദേശീയപാത 34ൽ ആണ് അപകടമുണ്ടായത്. പിൽഖി വരുണ ഗ്രാമത്തിലുള്ള റിങ്കി സിംഗിന്റെ അമ്മയുടെ വീട്ടിലേക്കു പോകുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ട്രെയിലർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
Read Moreആലപ്പുഴയെ അന്താരാഷ്ട്ര ജല ടൂറിസം കേന്ദ്രമാക്കാന്‍ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി; 493.177 കോടി രൂപയുടെ പദ്ധതിക്ക് അനുമതി
ആലപ്പുഴ: സ്വദേശ് ദര്ശന് 2.0 പദ്ധതിക്ക് കീഴില്‍ ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതിക്ക് 93.177കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 9.3177 കോടിരൂപ നീക്കിവച്ചു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകര്ഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാല്‍ തീരങ്ങള്‍, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ളവികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാന്‍ 24.45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, ദീപാലങ്കാരങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ്, സൂചന ബോര്‍ഡുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ട്, പ്രദര്‍ശന വേദികള്‍, കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനുകള്‍, കായികവേദികള്‍, സിസിടിവികള്‍, മാലിന്യസംസ്കരണ സംവിധാനങ്ങള്‍ എന്നിവയെല്ലാമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയുടെ…
Read Moreഅമ്മാവനോടുള്ള വൈരാഗ്യം; ഇരുപത്തിയൊന്നുകാരിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറി; 56കാരൻ അറസ്റ്റിൽ
കായംകുളം: യുവതിയെ വസ്ത്രം കീറി അപമാനിച്ച പ്രതി അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി വടക്ക് ദേവികുളങ്ങര ഷാജി ഭവനത്തിൽ ഷാജി (56) ആണ് അറസ്റ്റിലായത്. പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കാണുന്നതിനായി ബന്ധുക്കൾക്കൊപ്പം എത്തിയ 21 കാരിയായ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഉത്സവം കാണാൻ പോയ ഇവരെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാറിന്റെ ടോപ്പ് വലിച്ചുകീറുകയുമായിരുന്നു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ആനന്ദ്, ദിലീപ്, എഎസ്ഐ ഹരി, പോലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreസ്വാമി ജീവത്യാഗം ചെയ്തെന്നു ശിഷ്യൻ: നിത്യാനന്ദയ്ക്ക് എന്തു സംഭവിച്ചു? മരിച്ചെന്നും ഇല്ലെന്നും റിപ്പോർട്ടുകൾ; ഏപ്രിൽ ഫൂൾ ആകുമെന്ന് സോഷ്യൽ മീഡിയ
സ്വയംപ്രഖ്യാപിത ആൾദൈവവും വിവാദനായകനുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സ്വാമി ജീവത്യാഗം ചെയ്തെന്നു നിത്യാനന്ദയുടെ സഹോദരിയുടെ മകനും ശിഷ്യനുമായ സുന്ദരേശ്വരൻ അറിയിച്ചതാണ് അഭ്യൂഹത്തിന് ഇടയാക്കിയിരിക്കുന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു വെളിപ്പെടുത്തൽ. സനാതധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്നാണ് സുന്ദരേശ്വരൻ അറിയിച്ചത്. അതേസമയം, നിത്യാനന്ദ മരിച്ചെന്ന വാർത്ത അടുത്തവൃത്തങ്ങൾ നിഷേധിച്ചു. മരണവാർത്ത ഏപ്രിൽ ഫൂൾ എന്ന അർഥത്തിൽ പങ്കുവച്ചതായിരിക്കാമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേരത്തെയും നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ നിരവധി തമിഴ്, ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. തനിക്കു ദിവ്യശക്തി ഉണ്ടെന്ന് പ്രചരിപ്പിച്ച് വലിയതോതിൽ ആളുകളെ ആകർഷിച്ചിരുന്നു നിത്യാനന്ദ. രാജ്യത്തും വിദേശത്തുമായി നിരവധി ആശ്രമങ്ങൾ സ്ഥാപിച്ചു. 2010ൽ സിനിമാ നടിക്കൊപ്പമുള്ള സ്വകാര്യവീഡിയോ പുറത്തുവന്നതോടെയാണ് നിത്യാനന്ദ പൊതുമധ്യത്തിൽ അസ്വീകാര്യനായി മാറുന്നത്. ഇതിനിടെ ബലാത്സംഗക്കേസുകളിലും നിത്യാനന്ദ അകപ്പെട്ടു. തങ്ങളുടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതിമാരുടെ…
Read Moreവാടകഗര്‍ഭധാരണം: ഒരു കോടി രൂപയ്ക്കു കരാർ; 17 കാരി ഇരട്ടക്കുട്ടികൾക്കു ജന്മം നല്കി; ചൈനയിൽ അന്വേഷണം
പതിനേഴുകാരി വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്കു ജന്മം നല്കിയ സംഭവത്തിൽ ചൈനയിൽ അന്വേഷണം. പ്രായപൂർത്തിയാകും മുൻപ് പതിനാറാമത്തെ വയസിലാണ്, വാടകഗര്ഭധാരണത്തിനായുള്ള ഭ്രൂണം പെണ്‍കുട്ടിയിൽ നിക്ഷേപിച്ചതെന്നും ഇതിനു പ്രേരിപ്പിച്ച അന്പതുകാരന് പ്രത്യുപകാരമായി ഒരു കോടി രൂപ നല്കിയെന്നുമുള്ള വിവരം പുറത്തുവന്നതോടെയാണു ചൈനീസ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സിചുവാന്‍ പ്രവിശ്യയിൽ താമസിക്കുന്ന പെണ്‍കുട്ടി ഒരു ഏജന്‍സി വഴിയാണ് വാടകഗര്‍ഭധാരണത്തിന് സമ്മതിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഇരട്ടക്കുട്ടികൾക്കു ജന്മം നല്കി. ഷിയാങ്ജി പ്രവിശ്യയില്‍നിന്നുള്ള 50 കാരനായ ലോങ് ആണ് വാടകഗർഭധാരണത്തിന് പ്രേരിപ്പിച്ചത്. തനിക്ക് ഇരട്ടക്കുട്ടികൾതന്നെ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. മനുഷ്യക്കടത്തുവിരുദ്ധ പ്രവര്‍ത്തകനായ ഷാങ്ഗുവാന്‍ ഷെങ്ഷി ആണ് ഈ സംഭവം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഗ്വാങ്ഷോ ജുന്‍ലാന്‍ മെഡിക്കല്‍ എക്യുമെന്റ് കമ്പനിയുമായി 81 ലക്ഷം രൂപയുടെ കരാറാണ് ഇരട്ടക്കുട്ടികൾക്കായി ലോങ് ഒപ്പിട്ടതെന്നും എന്നാല്‍ കുട്ടികൾ ജനിച്ചശേഷം ഒരു കോടി രൂപ നല്‍കേണ്ടി വന്നെന്നും കുറിപ്പിലുണ്ടായിരുന്നു. ഇതിൽ…
Read Moreനിരണത്ത് മിണ്ടാപ്രാണിക്കുനേരേ അജ്ഞാതരുടെ കൊടും ക്രൂരത; തൊഴുത്തില്‍ നിന്ന എരുമയുടെ വാല് മുറിച്ചുനീക്കി
തിരുവല്ല: നിരണത്ത് മിണ്ടാപ്രാണിക്കുനേരേ അജ്ഞാതരുടെ കൊടും ക്രൂരത. ഇരുളിന്റെ മറവില്‍ എത്തിയ അജ്ഞാതര്‍ തൊഴുത്തില്‍ നിന്ന എരുമയുടെ വാല് മുറിച്ചുനീക്കി. മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ക്ഷീരകര്‍ഷകനായ നിരണം രണ്ടാം വാര്‍ഡില്‍ പുളിക്കല്‍ വീട്ടില്‍ പി.കെ. മോഹനന് വളര്‍ത്തുന്ന അഞ്ച് വയസുള്ള അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ കുളിപ്പിച്ച് പാല് കറക്കുന്നതിനായി മോഹനന് തൊഴുത്തില്‍ എത്തിയപ്പോഴാണ് വാല് മുറിഞ്ഞ നിലയില്‍ ദയനീയ ഭാവത്തില്‍ നില്ക്കുന്ന എരുമയെ കണ്ടത്. തുടര്‍ന്ന് വീട്ടു മുറ്റത്തെ കസേരയില്‍ മുറിച്ചു മാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു. ഉടന്‍ തന്നെ അയല്‍വാസിയും സുഹൃത്തുമായ പുഷ്പാകരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. ഡോക്ടര്‍…
Read Moreമക്കളെ ഞാൻ നോക്കിക്കോളാം, നീ പോയ്ക്കോ: ഭാര്യയെ കാമുകനു കെട്ടിച്ചുകൊടുത്ത് മാസ് കാട്ടി; മൂന്നാം ദിവസം ഭർത്താവ് ചെന്ന് കരഞ്ഞ് കാല് പിടിച്ച് തിരികെ കൊണ്ടുവന്നു
ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു നൽകിയ ഭർത്താവ് മൂന്നാം ദിവസം ഭാര്യയെ തിരികെ വീട്ടിലേക്കു കൊണ്ടുവന്നു. ഭാര്യ രാധികയെയാണ് ഭർത്താവ് ബബ്ലു കാമുകനായ വികാസിന് വിവാഹം കഴിപ്പിച്ച് നൽകിയത്. രാധികയ്ക്ക് വികാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബബ്ലു ഈ സാഹസം കാട്ടിയത്. ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ താൻ വളർത്തുമെന്ന കരാറും യുവാവ് ഉണ്ടാക്കി. മാർച്ച് 25ന് ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് നാട്ടുകാരെ സാക്ഷിയാക്കി രാധികയെ കാമുകൻ വികാസ് മിന്നുകെട്ടി. ഈ സംഭവം വലിയ വാർത്തയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ബബ്ലു വികാസിന്റെ വീട്ടിലെത്തി രാധികയെ വിട്ടുതരണമെന്ന് അഭ്യർഥിച്ചു. “അവളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണ്. വിവാഹം കഴിഞ്ഞശേഷമാണ് അവളുടെ ഭാഗത്ത് തെറ്റില്ലെന്നു മനസിലാക്കിയത്. അവളെ എന്നോടൊപ്പം തിരികെ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണ്. അവളുടെ ഉത്തരവാദിത്തം…
Read More