കോട്ടയം: വേനല്‍മഴ കനക്കുംതോറും നെല്‍ക്കര്‍ഷകര്‍ക്കു നിരാശ. കിഴിവിന് വിലപേശുന്ന മില്ലുടമകള്‍ക്ക് സംതൃപ്തിയും. നനവുണ്ടെന്ന പേരില്‍ അഞ്ചു കിലോമുതല്‍ എട്ടു കിലോവരെ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകള്‍ വിലപേശുന്ന സാഹചര്യത്തില്‍ കൊയ്ത്തും സംഭരണവും മന്ദഗതിയിലാണ്. എങ്ങനെയും നെല്ല് കയറിപ്പോകാന്‍ ആഗ്രഹിക്കുന്ന ഒറ്റപ്പെട്ട കര്‍ഷകര്‍ എട്ടും പത്തും കിലോവരെ കിഴിവ് നല്കാന് നിര്‍ബന്ധിതരാകുന്നു.കുട്ടനാട്ടില്‍ നനവില്ലാത്ത നെല്ലിന് അഞ്ചു കിലോ കിഴിവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മങ്കൊമ്പ് പാഡി ഓഫീസ് ഇന്നലെ കര്‍ഷകര്‍ ഉപരോധിച്ചു. സമാനമായ രീതിയില്‍ കോട്ടയം പാഡി ഓഫീസിലും കഴിഞ്ഞയാഴ്ച ഉപരോധം നടന്നതിനെത്തുടര്‍ന്നാണ് നാലു ശതമാനം കിഴിവില്‍ നെല്ലെടുക്കാന്‍ ധാരണയായത്. അപ്പര്‍ കുട്ടനാട്ടില്‍ ഇരുന്നൂറ് ലോഡ് നെല്ലാണ് വിവിധ പാടങ്ങളില്‍ സംഭരിക്കാനുള്ളത്.വൈക്കം, തലയാഴം, കുറിച്ചി, കുമരകം, കടുത്തുരുത്തി പ്രദേശങ്ങളില്‍ കൊയ്ത്തും സംഭരണവും താളം തെറ്റിയതോടെ പ്രതിഷേധം കടുത്തു. മില്ലുകളെ സമയബന്ധിതമായി പാടത്ത് എത്തിക്കാന്‍ പാഡി ഓഫീസര്‍മാര്‍ താത്പര്യപ്പെടുന്നില്ല. മില്ലുകാരുടെ ലോറി എത്തുമെന്ന പ്രതീക്ഷയില്‍…
Read MoreDay: April 2, 2025
അച്ഛനെയും സഹോദരങ്ങളെയും മർദിക്കുന്നത് കണ്ടാണ് വിദ്യാർഥിനി ആറ്റിൽ ചാടിയത്; ശരത് ഇരുവരേയും മർദിച്ചത് ആവണിയുടെ പേര് പറഞ്ഞ്; ശരത്തും കൂടെ ചാടിയെങ്കിലും രക്ഷിക്കാനായില്ല
പത്തനംതിട്ട: ഉത്സവം കണ്ടു മടങ്ങുന്ന വഴി അച്ഛനും സഹോദരങ്ങളും അയല്‍വാസിയായ യുവാവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നത് കണ്ട് പാലത്തില്‍നിന്ന് അച്ചന്‍കോവിലാറ്റില്‍ ചാടിയ പെണ്‍കുട്ടി മുങ്ങിമരിച്ചു. അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. പത്തനംതിട്ട അഴൂര്‍ വടക്കേ പഴന്തറ വീട്ടില്‍ പ്രകാശിന്റെ മകളും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ആവണി പ്രകാശാണ് മരിച്ചത്. അഴൂര്‍ തെക്കേതില്‍ വലിയവീട്ടില്‍ ശരത്തും സംഘവും അച്ഛനെ മർദിക്കുന്നതു കണ്ടതിലുള്ള മനോവിഷമത്തിൽ പെണ്‍കുട്ടി ആറ്റിലേക്കു ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ പ്രതി ചേര്‍ക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയെങ്കിലും കസ്റ്റഡിയിലെടുത്തശേഷം വിട്ടയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.45നാണ് സംഭവം. ആവണി, അച്ഛൻ പ്രകാശ്, അമ്മ ബീന, സഹോദരന് അശ്വിന്, പ്രകാശിന്റെ സഹോദര പുത്രന് അനു എന്നിവര്‍ വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനുപോയി മടങ്ങുംവഴി വലഞ്ചുഴി താത്കാലിക പാലത്തില്‍വച്ചാണ് സംഘട്ടനമുണ്ടായത്. ശരത് നേരത്തേ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നാണ് പ്രകാശ് പറയുന്നത്. ശരത്തുമായി…
Read Moreഇന്ന് ബാലപുസ്തകദിനം: കുട്ടികൾക്കു സമ്മാനിക്കാം, നിധിപോലൊരു പുസ്തകം
ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ രണ്ട് ദ ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യംഗ് പീപ്പിൾ (ഐബിബിവൈ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 1967 മുതൽ ബാലപുസ്തകദിനമായി ആഘോഷിക്കുന്നത്. വായന കുറയുന്നു എന്ന പരിദേവനം ഉയരുന്ന കാലത്ത് കുട്ടികളെ ബാല്യംതൊട്ടേ പുസ്തകങ്ങളുമായി പരിചയപ്പെടുത്താൻ നിരവധി ശ്രമങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്. ചെറുപ്പത്തിലേ പുസ്തകങ്ങൾ സമ്മാനമായി നൽകുക എന്നത് അതിലൊന്നാണ്. കുട്ടികൾ അവശ്യം വായിച്ചിരിക്കേണ്ട എക്കാലത്തേയും മികച്ച അഞ്ചു പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരിയായ ഇ.കെ.ഷീബ. 1. ടോട്ടോച്ചാൻ ലോകമെമ്പാടുമുള്ള കുട്ടികളെ ഇതുപോലെ രസിപ്പിച്ച ഒരു പുസ്തകം വേറെയില്ല. കുസൃതിയായ ഒരു പെൺകുട്ടി സമർഥനും വാത്സല്യനിധിയുമായ ഒരു അധ്യാപകന്റെ ശിക്ഷണത്തിൽ മിടുക്കിയായി മാറുന്നത് അതീവഹൃദ്യമായി അവതരിപ്പിക്കുന്ന പുസ്തകം. 2.ബെന്നി സ്വന്തം കാലിൽ (ബെന്നി വാക്ക്സ് ഓണ്‍ ഹിസ് ഓണ്‍ ) അൽബേനിയൻ എഴുത്തുകാരനായ കിസോ…
Read Moreനടുറോഡിൽ ട്രാഫിക് കുരുക്കുണ്ടാക്കി ഭാര്യയുടെ റീൽ: പോലീസുകാരനായ ഭർത്താവിന് സസ്പെൻഷൻ; വീഡിയോ വൈറൽ
നിയമപാലകർ തന്നെ നിയമം തെറ്റിച്ചാൽ എന്താകും അവസ്ഥ. കഴിഞ്ഞ ദിവസം അത്തരത്തിൽ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോലീസ് ഉദ്യോഗസ്ഥനായ അജയ് കുണ്ടുവിന്റെ ഭാര്യയുടെ ഒരു നിമിഷത്തെ അശ്രദ്ധയോ പക്വതക്കുറവോ മൂലം സംഭവിച്ചതാണിത്. മറ്റൊന്നുമല്ല, സീബ്രാ ക്രോസിംഗിൽ നിന്ന് അയ്യുടെ ഭാര്യ ജ്യോതി പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ്. ഇവരുടെ ഡാൻസ് കാരണം വലിയ ഗതാഗത തടസം തന്നെ ഉണ്ടായി. അതോടെ റീൽസ് വൈറലാകുകയും പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അതോടെ ഇതിനെതിരേ നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചു. ഗതാഗതം തടസപ്പെടുത്തിയതിനും പൊതുജന സുരക്ഷയെ അപകടപ്പെടുത്തിയതിനും ബിഎൻഎസ് സെക്ഷൻ 125, 292, 3(5) എന്നിവ പ്രകാരം ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനും സസ്പെൻഷനും ലഭിച്ചു.
Read Moreഅനുമതിയില്ലാതെ “ഒപ്പം” ചേർക്കണ്ട… അധ്യാപികയുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയിൽ പ്രദർശിപ്പിച്ചു; ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി വിധി
തൃശൂർ : അനുമതിയില്ലാ തെ അപകീർത്തിപ്പെടുത്തുംവിധം അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാപ്രവർത്തകർക്കെതിരേ നഷ്ടപരിഹാരം നൽകാൻ മുനിസിഫ് കോടതി വിധി. ആന്റണി പെരുന്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനംചെയ്ത ഒപ്പം സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചത്. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസ് അഡ്വ. പി. നാരായണൻകുട്ടി മുഖേന ഫയൽചെയ്ത കേസിലാണ് പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 1,68,000 രൂപയും നൽകാൻ ചാലക്കുടി മുൻസിഫ് എം.എസ്. ഷൈനി വിധിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച “ഒപ്പം’ സിനിമയിലെ 29-ാം മിനിറ്റിലെ രംഗത്തിൽ പോലീസ് ക്രൈംഫയൽ മറിക്കുന്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോയായിട്ടാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ കാണിച്ചത്. തന്റെ ബ്ളോഗിൽനിന്ന് അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയായിരുന്നുവെന്നു പരാതിക്കാരി പറഞ്ഞു.
Read Moreമക് ഡൊണാൾഡ്സിൽ നിന്നും ഒരു കൊല്ലം ഫ്രീയായി ഭക്ഷണം കഴിച്ചു, സഹായിച്ചത് കൂട്ടുകാരൻ: വൈറലായി പോസ്റ്റ്
കടയിൽ കയറി ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ കടന്നു കളയുന്ന ചില വിരുതൻമാർ നാട്ടിലുണ്ട്. ഒന്നോ രണ്ടോ തവണയൊക്കെ ഇങ്ങനെ കടക്കാരെ പറ്റിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കും. എന്നാൽ അതിൽ കൂടുതൽ തവണയൊക്കെ എങ്ങനെയാണ് മറ്റുള്ളവനെ പറ്റിച്ച് കഴിക്കാൻ സാധിക്കുക. എന്നാൽ ഇതൊക്കെ നിസാരമെന്ന് പറയുകയാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ്. റെഡിറ്റിലാണ് ഇതിനെ കുറിച്ച് യുവാവ് പറഞ്ഞിരിക്കുന്നത്. മക്ഡൊണാൾഡ്സിൽ നിന്ന് താനും തന്റെ കൂട്ടുകാരും ഒരു കൊല്ലമാണ് ഫ്രീ ആയി ഫുഡ് അടിച്ചതെന്നാണ് പോസ്റ്റിൽ യുവാവ് പറഞ്ഞിരിക്കുന്നത്. മക്ഡൊണാൾഡ്സിൽ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്ത് വഴിയാണ് ഭക്ഷണം ഓസിന് കഴിക്കാനുള്ള അവസരം ഉണ്ടായത്. ഇക്കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും താനോ തന്റെ കൂട്ടുകാരോ പിടിക്കപ്പെട്ടില്ലന്നും ഇയാൾ പറയുന്നു. പണം കൊടുക്കാതെ ഇതുപോലെ ഭക്ഷണം കഴിക്കുന്നതിൽ ഒരിക്കൽ പോലും തങ്ങൾക്ക് കുറ്റബോധം ഉണ്ടായിട്ടില്ലന്നും ഇയാൾ പറയുന്നു. ചിലപ്പോൾ അഞ്ച്…
Read Moreകൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; കഴകം ജോലി ബാലു രാജിവെച്ചു; തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് ജീവനക്കാരൻ അവധിയിൽ പ്രവേശിച്ചത്
തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബി.എ. ബാലു രാജിവെച്ചു. ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമത്തെ തുടർന്ന് ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം ബാലു അവധിയിലായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.
Read More